x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​സ​മ്മേ​ള​നം സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: August 9, 2026 02:28 AM IST | Updated: August 9, 2026 02:28 AM IST

ഡി​ജി​റ്റ​ൽ ഭ​ര​ണ​വും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്.

തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ക്രി​മി​നോ​ള​ജി ആ​ൻ​ഡ് പോ​ലീ​സ് സ​യ​ൻ​സ് വി​ഭാ​ഗ​വും ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഡി​ജി​റ്റ​ൽ​ഭ​ര​ണ​വും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച മൂ​ന്നു​ദി​വ​സ​ത്തെ ദേ​ശീ​യ​സ​മ്മേ​ള​നം സ​മാ​പി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. കെ.​എ. മാ​ർ​ട്ടി​ൻ അ​ധ്യ​ക്ഷ​നാ​യി. കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​റും ഐ​ജി​യു​മാ​യ കെ. ​സേ​തു​രാ​മ​ൻ പ്ര​സം​ഗി​ച്ചു. ക്രി​മി​നോ​ള​ജി, നി​യ​മം, സോ​ഷ്യോ​ള​ജി, ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, അ​ഡോ​ള​സെ​ന്‍റ് സൈ​ക്യാ​ട്രി തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ത്തു.

ഡോ. ​ശേ​ഖ​ർ ശേ​ഷാ​ദ്രി, ഡോ. ​ഉ​പ​മ ഗൗ​തം, ഡോ. ​ആ​ർ.​എ​സ്. സ​ന്ധ്യ, ഡോ. ​സു​മി​ത് കു​മാ​ർ ചൗ​ധ​രി, ഡോ. ​മു​ത്തു​മാ​ണി സു​ന്ദ​രം, ഡോ. ​സ്ര​മ​ണ മ​ജും​ദാ​ർ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ക്കാ​ദ​മി​ക​മി​ക​വി​നു​ള്ള അം​ഗീ​കാ​രം കെ. ​സേ​തു​രാ​മ​ൻ വി​ത​ര​ണം ചെ​യ്തു. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ലും ക്രി​മി​നോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യും കോ​ണ്‍​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഡോ. ​ഫെ​ബി​ൻ ബേ​ബി നേ​തൃ​ത്വം ന​ല്കി. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രാ​യ ക്രി​സ്റ്റോ കു​ര്യ​ൻ, ബി​ഷ ബാ​ബു, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ഡീ​ൻ ഡോ. ​ഫ്ലെ​ർ​ജി​ൻ ആ​ന്‍റ​ണി, അ​തി​ഥി പ്ര​ഭാ​ഷ​ക​ൻ, ഫ്രാ​ൻ​സി​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News National Conference

Recent News

Corehub Up