x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര​തമാ​താ കോ​ള​ജി​ല്‍ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: September 18, 2026 03:13 AM IST | Updated: September 18, 2026 03:13 AM IST

ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം ടി​സി​എ​സ് മു​ന്‍ കേ​ര​ള വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​നേ​ശ് പി.​ ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ക്കാ​ക്ക​ര: തൃ​ക്കാ​ക്ക​ര ഭാ​ര​ത മാ​താ കോ​ള​ജ് ഗ​ണി​ത​ശാ​സ്ത്ര വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന കം​പ്യൂ​ട്ടേ​ഷ​ണ​ല്‍ മാ​ത്ത​മാ​റ്റി​ക്‌​സ്, മോ​ഡ​ലിം​ഗ് ആ​ന്‍​ഡ് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം. ടി​സി​എ​സ് മു​ന്‍ കേ​ര​ള വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​നേ​ശ് പി. ​ത​മ്പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭാ​ര​തമാ​താ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സൗ​മ്യ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ആ​ശി​ഷ് അ​വ​സ്തി, ഡോ. ​എ​സ്.​സു​ന്ദ​ര്‍, ഡോ. ​എ.​കെ. ന​ന്ദ​കു​മാ​ര​ന്‍, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​സെ​ന്‍ ക​ല്ലു​ങ്ക​ല്‍, അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​എം. ജോ​ണ്‍​സ​ന്‍, പ്ര​ഫ. അ​മ്പാ​ട്ട് വി​ജ​യ​കു​മാ​ര്‍, ക​ണ്‍​വീ​ന​ര്‍ ഡോ. ​സി. ല​ക്ഷ്മി, ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ് അ​ധ്യ​ക്ഷ​ന്‍ ഡോ. ​ന​വി​ന്‍ ടോ​മി, കോ ​ക​ണ്‍​വീ​ന​ര്‍ ഡോ. ​അ​ങ്കി​ത് റൂ​ഹി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ആ​ന്‍​ഡ് അ​പ്ലൈ​ഡ് മാ​ത്ത​മാ​റ്റി​ക്‌​സ്, കൗ​ണ്‍​സി​ല്‍ ഓ​ഫ് സ​യ​ന്‍റി​ഫി​ക് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ റി​സ​ര്‍​ച്ച് എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ​മ്മേ​ള​നം നാ​ളെ സ​മാ​പി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Conference

Recent News

Corehub Up