x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​ച്ച്എ​ൻ​എ കേ​ര​ള ക​ൺ​വ​ൻ​ഷ​നി​ൽ ശ്ര​ദ്ധേ​യ​മാ​യി സൗ​ഹാ​ർ​ദ​ത്തി​ന്‍റെ സ​ന്ദേ​ശം

എൻആർഐ ഡെസ്ക്
Published: November 5, 2026 03:17 PM IST | Updated: November 5, 2026 03:17 PM IST

പരിപാടിയിൽ നിന്ന്

ആ​ല​പ്പു​ഴ: വ്യ​ത്യ​സ്ത ആ​ത്മീ​യ പാ​ര​മ്പ​ര്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പ്ര​മു​ഖ സ​ന്യാ​സി​ശ്രേ​ഷ്ഠ​ർ ഒ​രേ വേ​ദി​യി​ൽ ഒ​ത്തു​ചേ​ർ​ന്ന് സൗ​ഹൃ​ദ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും പ​ങ്കു​വ​ച്ച​ത് കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) കേ​ര​ള ക​ൺ​വെ​ൻ​ഷ​നി​ലെ ധ​ർ​മ​സ​മ്മേ​ള​ന​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കി.

മ​ഹാ​കും​ഭ​മേ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്യാ​സി​മാ​ർ​ക്കി​ട​യി​ലെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, ആ​ത്മീ​യ നേ​തൃ​ത്വ​ങ്ങ​ൾ​ക്കി​ട​യി​ലെ ഐ​ക്യ​ത്തി​ന്‍റെ​യും സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും സ​ന്ദേ​ശം പ​ക​ർ​ന്ന ഈ ​സം​ഗ​മം പ്ര​ത്യേ​ക പ്രാ​ധാ​ന്യം നേ​ടി.

കൊ​ള​ത്തൂ​ർ ആ​ശ്ര​മം മ​ഠാ​ധി​പ​തി​യും മാ​ർ​ഗ​ദ​ർ​ശ​ക മ​ണ്ഡ​ലം അ​ധ്യ​ക്ഷ​നു​മാ​യ സ്വാ​മി ചി​ദാ​ന​ന്ദ​പു​രി​യും ജു​ന അ​ഖാ​ഡ മ​ഹാ​മ​ണ്ഡ​ലേ​ശ്വ​ർ സ്വാ​മി ആ​ന​ന്ദ​വ​നം ഭാ​ര​തി​യും ഒ​രേ വേ​ദി​യി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത് സ​ദ​സിന്‍റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു.

ഇ​രു​വ​രും പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും സൗ​ഹൃ​ദം പ​ങ്കി​ടു​ക​യും ചെ​യ്ത​തി​ലൂ​ടെ വ്യ​ത്യ​സ്ത ആ​ത്മീ​യ പാ​ര​മ്പ​ര്യ​ങ്ങ​ൾ​ക്കി​ട​യി​ൽ സം​വാ​ദ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും നി​ല​നി​ർ​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടു.

ഭൂ​പ​ട​ത്തി​ലു​ള്ള ഭാ​ര​ത​ത്തെ അ​മേ​രി​ക്ക​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ലും ഭാ​ര​ത​ത്തി​ന്റെ സം​സ്കാ​ര​ത്തെ​യും ദ​ർ​ശ​ന​ത്തെ​യും ലോ​ക​ത്തി​നു മു​ന്നി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് സ്വാ​മി ചി​ദാ​ന​ന്ദ​പു​രി പ​റ​ഞ്ഞു.

രാ​ഗ​ത്തിന്‍റെ​യും താ​ള​ത്തിന്‍റെ​യും ഭാ​വ​ത്തിന്‍റെ​യും സ​മ​ന്വ​യ​മാ​ണ് ഭാ​ര​തം. ഓ​രോ വ്യ​ക്തി​യു​ടെ​യും വ​ള​ർ​ച്ച​യ്ക്കു പി​ന്നി​ൽ വ​ലി​യൊ​രു സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ​യു​ണ്ട്.

പ്ര​കൃ​തി​യി​ൽ​നി​ന്ന് സ്വീ​ക​രി​ക്കു​ന്ന​തു​പോ​ലെ പ്ര​കൃ​തി​ക്കും സ​മൂ​ഹ​ത്തി​നും തി​രി​കെ സം​ഭാ​വ​ന ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഓ​രോ മ​നു​ഷ്യ​നു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

 

K-Rail Survey K-Rail Survey K-Rail Survey

അ​മേ​രി​ക്ക​യി​ൽ ഭാ​ര​ത​ത്തിന്‍റെ വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലും അ​വ​യു​ടെ മൂ​ല്യ​ങ്ങ​ൾ പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ലും കെ​എ​ച്ച്എ​ൻഎ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ടെ​ന്നും സ്വാ​മി ചി​ദാ​ന​ന്ദ​പു​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ധ​ർ​മം പ്ര​കൃ​തി​യു​ടെ നി​യ​മ​മാ​ണെ​ന്ന് സ്വാ​മി ആ​ന​ന്ദ​വ​നം ഭാ​ര​തി പ​റ​ഞ്ഞു. ധ​ർ​മ​സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കേ​വ​ലം സേ​വ​ന​മാ​യി മാ​ത്രം കാ​ണാ​തെ, ധ​ർ​മ​ത്തോ​ടു​ള്ള സ​മ​ർ​പ്പ​ണ​മാ​യി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

കേ​ര​ള​ത്തി​ൽ ഹി​ന്ദു സ​മൂ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​യ ശ്മ​ശാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത സ്വാ​മി ഗു​രു​ദാ​സാ​ന​ന്ദ സ​ര​സ്വ​തി ചൂ​ണ്ടി​ക്കാ​ട്ടി.

മ​റ്റു മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​തു​പോ​ലെ ഹി​ന്ദു​ക്ക​ൾ​ക്കും മ​തി​യാ​യ ശ്മ​ശാ​ന​സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യം ദ​യ​നീ​യ​മാ​ണെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ശ്ര​ദ്ധ​യും ന​ട​പ​ടി​ക​ളും ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​വും സ​നാ​ത​ന ധ​ർ​മ​ദ​ർ​ശ​ന​വും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും സ​മ​ന്വ​യി​പ്പി​ച്ച കേ​ര​ള ക​ൺ​വ​ൻ​ഷ​നി​ൽ, ആ​ത്മീ​യ നേ​തൃ​ത്വ​ങ്ങ​ൾ​ക്കി​ട​യി​ലെ സൗ​ഹാ​ർ​ദ​ത്തി​നൊ​പ്പം ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ച​ർ​ച്ച​യാ​യ വേ​ദി​യാ​യി ധ​ർ​മ​സ​മ്മേ​ള​നം മാ​റി.

വ്യ​ത്യ​സ്ത ആ​ത്മീ​യ പാ​ര​മ്പ​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലെ പ​ര​സ്പ​ര ബ​ഹു​മാ​ന​വും സ​ഹ​ക​ര​ണ​വും സ​നാ​ത​ന ധ​ർ​മ​ത്തി​ന്‍റെ ശ​ക്തി​യാ​ണെ​ന്ന സ​ന്ദേ​ശ​വും സ​മ്മേ​ള​നം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു.

കെഎ​ച്ച്​എ​ൻഎ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ സി​നു നാ​യ​ർ, അ​ശോ​ക് മേ​നോ​ൻ, മ​ന്മ​ഥ​ൻ നാ​യ​ർ, അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ഡോ. ​ക​ലാ ഷാ​ഹി, ര​വി നാ​യ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : KHNA KeralaConvention NRINews USA

Recent News

Corehub Up