Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaConvention

America

ഫൊ​ക്കാ​ന​യു​ടെ കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ ജ​നു​വ​രി 11 മു​ത​ൽ

ന്യൂയോർക്ക്: ഫൊ​ക്കാ​ന​യു​ടെ കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ ജ​നു​വ​രി 11 മു​ത​ൽ13 വ​രെ കൊ​ച്ചി ബോ​ൾ​ഗാ​ട്ടി പാ​ല​സി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക, സാ​ഹി​ത്യ, സാ​മൂ​ഹി​ക നാ​യ​ക​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ഈ ​സ​മ്മേ​ള​നം വ​ള​രെ വ്യ​ത്യ​സ്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ​റ​ഞ്ഞു.

മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ ഒ​രു ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​നാ​യി മാ​റ്റാ​നാ​ണ് ശ്ര​മം. കേ​ര​ള​ത്തി​ന്‍റെ യു​വ​ത​യെ കാ​ർ​ന്നു തി​ന്നു​ന്ന മ​യ​ക്കു​മ​രു​ന്ന്, മ​റ്റ് ല​ഹ​രി ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ കേ​ര​ളീ​യ സ​മൂ​ഹ​ത്തെ ബോ​ധ​വാ​ൻ​മാ​രാ​ക്കു​ന്ന കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ തൂ​ഫാ​ൻ പ​ദ്ധ​തി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള ബോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫൊ​ക്കാ​ന നേ​തൃ​ത്വം ന​ൽ​കു​ക​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം, അ​ശ​ര​ണ​ർ​ക്ക് വീ​ടു​ക​ൾ നി​ർ​മ്മി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം, ന​ഴ്സിം​ഗ് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം, ഭാ​ഷ​യ്ക്കൊ​രു ഡോ​ള​ർ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം, സാ​ഹി​ത്യ പു​ര​സ്കാ​ര സ​മ്മേ​ള​നം, ബി​സി​ന​സ് സെ​മി​നാ​ർ, മാ​ധ്യ​മ സെ​മി​നാ​ർ, സാം​സ്കാ​രി​ക സാ​യാ​ഹ്നം തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ൽ സ​മൃ​ദ്ധ​മാ​യ ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ എ​ന്തു​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ ആ​ന്‍റോ വ​ർ​ക്കി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up