x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​ച്ച്എ​ന്‍​എ കേ​ര​ള ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​ല​പ്പു​ഴ​യി​ല്‍ ഇ​ന്ന് മു​ത​ൽ

വെബ്ഡെസ്ക്
Published: October 23, 2026 12:28 PM IST | Updated: October 23, 2026 12:28 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ആ​ല​പ്പു​ഴ: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ന്‍​എ) കേ​ര​ള ക​ണ്‍​വ​ന്‍​ഷ​ന്‍ 23,24,25ന് ​ആ​ല​പ്പു​ഴ​യി​ലെ റ​മ​ദാ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും.

അ​മേ​രി​ക്ക​യി​ല്‍ നി​ന്നു​ള്‍​പ്പെ​ടെ നി​ര​വ​ധി പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ക​ണ്‍​വ​ന്‍​ഷ​നി​ല്‍ ആ​ത്മീ​യ, ക​ലാ, സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും സം​ബ​ന്ധി​ക്കും. പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ ഒ​ക്ടോ​ബ​ര് 24നു ​ന​ട​ക്കും.

24നു ​രാ​വി​ലെ ബി​സി​ന​സ് മീ​റ്റോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും വ്യ​വ​സാ​യ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന സെ​ഷ​നി​ല്‍ ബി​സി​ന​സ് സാ​ധ്യ​ത​ക​ളും ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും സം​രം​ഭ​ക​ര്‍ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും സം​ബ​ന്ധി​ച്ച് ആ​ശ​യ​വി​നി​മ​യം ന​ട​ക്കും.

ഉ​ച്ച​യ്ക്കു​ശേ​ഷം ധ​ര്‍​മ​സം​ഗ​മം, ആ​ര്‍​ഷ​ദ​ര്‍​ശ​നം, ധ​ര്‍​മ​സ​ഭ എ​ന്നീ മൂ​ന്ന് സെ​ഷ​നു​ക​ളി​ലാ​യാ​ണ് പ​രി​പാ​ടി​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ധ​ര്‍​മ​സം​ഗ​മ സെ​ഷ​നി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശ്ര​മ​ങ്ങ​ളി​ലെ​യും മ​ഠ​ങ്ങ​ളി​ലെ​യും ആ​ചാ​ര്യ​ന്മാ​രും ഹി​ന്ദു സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളും ഒ​ത്തു​ചേ​ര്‍​ന്ന് വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യും.

ധ​ര്‍​മം, സം​സ്‌​കാ​രം, സാ​മൂ​ഹി​ക ജീ​വി​തം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​യ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും പ​ങ്കു​വ​യ്ക്കു​ന്ന​തി​നു​ള്ള വേ​ദി​യാ​യി​രി​ക്കും ഇ​ത്. സ്വാ​മി ചി​ദാ​ന​ന്ദ​പു​രി, മ​ഹാ മ​ണ്ഡ​ലേ​ശ്വ​ര്‍ സ്വാ​മി ആ​ന​ന്ദ​വ​നം ഭാ​ര​തി, പ​ദ്മ​ഭൂ​ഷ​ൺ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ തു​ട​ങ്ങി​യ​വ​ർ ഈ ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

ആ​ര്‍​ഷ​ദ​ര്‍​ശ​നം സെ​ഷ​നി​ല്‍ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കു​ക​യും പു​ര​സ്‌​ക്കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​ക​യും ചെ​യ്യും. വൈ​കു​ന്നേ​രം ധ​ര്‍​മ്മ സ​ഭ​യോ​ടെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ സ​മാ​പി​ക്കു​ക.

മ​ന്ത്രി​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, ഷി​ബു ബേ​ബി ജോ​ണ്‍, കെ.​എ. തു​ള​സി, ഒ.​ജെ. ജെ​നീ​ഷ്, എം​എ​ല്‍​എ​മാ​രാ​യ വി. ​മു​ര​ളീ​ധ​ര​ന്‍, ബി.​ബി. ഗോ​പ​കു​മാ​ര്‍, റ​ജി ചെ​റി​യാ​ന്‍, എ.​ഡി. തോ​മ​സ് തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ വി.​വി. രാ​ജേ​ഷ്, കെ. ​ജ​യ​കു​മാ​ര്‍ ഐ​എ​എ​സ്, ആ​ഷ മോ​നോ​ന്‍, ഡോ. ​എം.​ജി. ശ​ശി​ഭൂ​ഷ​ണ്‍, ഡോ. ​ജെ പ്ര​മീ​ളാ ദേ​വി, രാ​ജ് മോ​ഹ​ന്‍ പി​ള്ള തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു സ​മൂ​ഹ​വും കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ആ​ശ​യ​വി​നി​മ​യ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും വേ​ദി​യൊ​രു​ക്കു​ന്ന​താ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍.

Tags : KHNA KeralaConvention Alappuzha NRINews

Recent News

Corehub Up