x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ണ്ഡി​ത ര​മാ​ബാ​യ് പു​ര​സ്കാ​രം മാ​ത്യു സാ​മു​വ​ലി​ന്

രാ​ജു ത​ര​ക​ൻ
Published: October 23, 2026 01:31 PM IST | Updated: October 23, 2026 01:31 PM IST

മാ​ത്യു സാ​മു​വ​ൽ

ടെ​ക്സ​സ്: ഇ​ന്ത്യ​ൻ ന​വോ​ഥാ​ന നാ​യി​ക പ​ണ്ഡി​ത രാ​മാ​ഭാ​യി​യു​ടെ പേ​രി​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ പു​ര​സ്കാ​രം പ്ര​ശ​സ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മാ​ത്യു സാ​മു​വ​ലി​ന്. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കെ​തി​രേ മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ​തി​നാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.

"അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​രു​ടെ വേ​ദ​ന തി​രി​ച്ച​റി​യു​ക​യും അ​തി​നാ​യി ശ​ബ്ദ​മു​യ​ർ​ത്തു​ക​യും ചെ​യ്ത ര​മാ​ബാ​യി​യു​ടെ അ​തേ ആ​ർ​ജ​വം മാ​ത്യു സാ​മു​വ​ലി​ലും ഞ​ങ്ങ​ൾ കാ​ണു​ന്നു' എ​ന്ന് ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ഫോ​ർ ഇ​ന്ത്യ​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ പാ​സ്റ്റ​ർ മാ​ത്യു സാ​മു​വ​ൽ, ഷാ​ജി കാ​ര​യ്ക്ക​ൽ, തോ​മ​സ് മു​ല്ല​യ്ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഡാ​ള​സി​ൽ 25ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​ത്യു സാ​മു​വ​ൽ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു. മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ഡാ​ള​സ് പ​ട്ട​ണ​ത്തി​ലെ സാ​മൂ​ഹി​ക ആ​ധ്യാ​ത്മി​ക രം​ഗ​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യവു​മാ​യ ​പി.പി. ചെ​റി​യാ​ൻ പു​ര​സ്കാ​ര​ദാ​നം നി​ർ​വ​ഹി​ക്കും.

Tags :

Recent News

Kerala

സുഹൈൽ കൂപ്പർ പറത്തിയത് 150 കി.മീ വേഗത്തിൽ, അരക്കിലോമീറ്റർ കടന്നത് 11 സെക്കൻഡിൽ കൊച്ചി: നെടുമ്പാശേരി വാഹനാപകട സമയത്ത് പ്രതി സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ സഞ്ചരിച്ചത് 150 കിലോമീറ്റര്‍ വേഗതയില്‍. അരക്കിലോമീറ്റര്‍ ദൂരം 11 സെക്കൻഡുകള്‍കൊണ്ട് കടന്നു പോയെന്നാണ് പൊലിസ് പറയുന്നത്. 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു സഞ്ചരിച്ചത് എന്നായിരുന്നു നേരത്തെ തെളിവെടുപ്പിനിടെ സുഹൈല്‍ പൊലിസിനോട് പറഞ്ഞത്. അപകടത്തിന് ഏതാനും സെക്കൻഡുകള്‍ക്ക് മുമ്പ് കാറിലുണ്ടായിരുന്ന സുഹൈലിന്‍റെ സുഹൃത്ത് ജോയല്‍ ചിത്രീകരിച്ച വീഡിയോയില്‍ 140 -150 കിലോമീറ്റര്‍ സ്പീഡിലാണ് മിനി കൂപ്പര്‍ സഞ്ചരിച്ചതെന്നത് വ്യക്തമാണ്. കാറിന്‍റെ സ്പീഡോമീറ്റര്‍ ദൃശ്യം ജോയല്‍ സ്നാപ്ചാറ്റില്‍ പങ്കുവച്ചിരുന്നു. സുഹൈലിനും ജോയലിനും പുറമെ നിനവ്, അമീന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. വാഹനം സഞ്ചരിച്ച വേഗമുള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കായി മിനി കൂപ്പറിന്‍റെ ഇഡിആര്‍ പൊലിസ് ജര്‍മനിയിലേക്ക് അയക്കും. ബിഎംഡബ്ല്യൂ ആസ്ഥാനത്തെ വിദഗ്ധര്‍ ഇഡിആര്‍ പരിശോധിച്ചതിനു ശേഷം വിവരം പൊലിസിന് കൈമാറും. കമ്പനിയുടെ സ്വകാര്യതാ നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി.
Corehub Up