x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​സേ​ഴ്സി​ൻ്റെ സ്വ​കാ​ര്യ​ത: മെ​റ്റ​യ്ക്ക് 25 ബി​ല്യ​ൺ ഡോ​ള​ർ പി​ഴ വിധിച്ചു

പി .പി. ചെ​റി​യാ​ൻ
Published: October 23, 2026 08:05 AM IST | Updated: October 23, 2026 08:05 AM IST

മെ​റ്റ

ന്യൂ ​മെ​ക്സി​ക്കോ: ന്യൂ ​മെ​ക്സി​ക്കോ​യി​ൽ മെ​റ്റ​യ്ക്ക് 25 ബി​ല്യ​ൺ ഡോ​ള​ർ പി​ഴ വി​ധി​ച്ചു യൂ​സേ​ഴ്സി​ൻ്റെ സ്വ​കാ​ര്യ​ത സം​ബ​ന്ധി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​തി​നും, വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ​തി​നും ഫെ​യ്‌​സ്ബു​ക്കി​ൻ്റെ മാ​തൃ​ക​മ്പ​നി​യാ​യ മെ​റ്റ​യ്ക്ക് അ​മേ​രി​ക്ക​യി​ലെ ന്യൂ ​മെ​ക്സി​ക്കോ കോ​ട​തി 25 ബി​ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 2 ല​ക്ഷം കോ​ടി​യി​ല​ധി​കം രൂ​പ) പി​ഴ​യൊ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു.

2016-ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ്റ് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ട്രം​പി​ൻ്റെ കാ​മ്പെ​യ്‌​നു​മാ​യി ബ​ന്ധ​പ്പെ​ട്ട 'കേം​ബ്രി​ഡ്ജ് അ​ന​ലി​റ്റി​ക്ക' ഡാ​റ്റാ ചോ​ർ​ച്ചാ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​ന​ട​പ​ടി.​

ച​രി​ത്ര​പ​ര​മാ​യ വി​ധി: ടെ​ക് ഭീ​മ​ന്മാ​ർ​ക്കെ​തി​രെ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള​തി​ൽ​ ഏ​റ്റ​വും വ​ലി​യ പി​ഴ​ക​ളി​ൽ ഒ​ന്നാ​ണി​ത്. ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു​കൊ​ണ്ട് മെ​റ്റ കോ​ടി​ക്ക​ണ​ക്കി​ന് ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യി ജൂ​റി ക​ണ്ടെ​ത്തി.കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ പോ​കു​മെ​ന്ന് മെ​റ്റ​യു​ടെ ചീ​ഫ് ലീ​ഗ​ൽ ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി.

Tags : Meta Fined Deepika DeepikaNewspaper BreakingNews NewsUpdate 25 Billion User Privacy

Recent News

Corehub Up