x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​സ് കേ​ര​ള സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ൽ പി. ​ചി​ത്രാം​ബ​രി ​മി​സ് കേ​ര​ള 2026 കി​രീ​ടം സ്വ​ന്ത​മാ​ക്കി

പി ​പി ചെ​റി​യാ​ൻ
Published: October 23, 2026 07:37 AM IST | Updated: October 23, 2026 07:37 AM IST

ചി​ത്രാം​ബ​രി​

കൊ​ച്ചി : കൊ​ച്ചി​യി​ൽ ന​ട​ന്ന 26-ാമ​ത് ട്രെ​ൻ​ഡ്സ് ഇം​പ്ര​സാ​രി​യോ മി​സ് കേ​ര​ള സൗ​ന്ദ​ര്യ മ​ത്സ​ര​ത്തിന്‍റെ​ ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ലാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​ഭ​ക​ളെ പി​ന്ത​ള്ളി പ​ത്തൊ​ൻ​പ​തു​കാ​രി​യാ​യ ചി​ത്രാം​ബ​രി വി​ജ​യ​കി​രീ​ടം ചൂ​ടി​യ​ത്. മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും മു​ൻ ജേ​ത്രി ശ്രീ​നി​ധി സു​രേ​ഷും ചേ​ർ​ന്ന് ചി​ത്രാം​ബ​രി​ക്ക് കി​രീ​ടം അ​ണി​യി​ച്ചു.

24 മ​ത്സ​രാ​ർ​ഥി​ക​ളോ​ട് മ​ത്സ​രി​ച്ച് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി മാ​റ്റു​ര​ച്ച 24 മി​ടു​മി​ടു​ക്കി​ക​ളാ​യ മ​ത്സ​രാ​ർ​ഥി​ക​ളി​ൽ നി​ന്നാ​ണ് ചി​ത്രാം​ബ​രി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. സൗ​ന്ദ​ര്യ​ത്തി​നൊ​പ്പം വ്യ​ക്തി​പ്ര​ഭാ​വ​വും ബു​ദ്ധി​പൂ​ർ​വ്വ​മാ​യ ഉ​ത്ത​ര​ങ്ങ​ളും കൊ​ണ്ട് വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ​യും കാ​ണി​ക​ളു​ടെ​യും മ​നം ക​വ​ർ​ന്നാ​ണ് താ​രം ഈ ​നേ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തി​നു​പു​റ​മെ 'മി​സ് ബ്യൂ​ട്ടി​ഫു​ൾ സ്മൈ​ൽ' ഉ​പ​പ​ട്ട​വി​യും ചി​ത്രാം​ബ​രി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മ​ത്സ​ര​ത്തി​ൽ മേ​ഘ മ​റി​യ ജോ​സ് ഫ​സ്റ്റ് റ​ണ്ണ​റ​പ്പും ('എ​റ്റേ​ണ​ൽ ബ്യൂ​ട്ടി'), കാ​ജ​ൽ ലി​ബി സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പും ('ബ്യൂ​ട്ടി വി​ത്ത് എ​ല​ഗ​ൻ​സ്') ആ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​ല​പ്പു​റം ജി​ല്ല​യി​ലെ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി​യാ​ണ് ചി​ത്രാം​ബ​രി. തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ളേ​ജി​ലെ ര​ണ്ടാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​ണ്. പി​താ​വ്: ശ്രീ​പ്ര​കാ​ശ് (ഷാ​ർ​ജ ഇ​ത്തി​സ​ലാ​ത്ത് ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം സീ​നി​യ​ർ എ​ൻ​ജി​നീ​യ​റും, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്). മാ​താ​വ്: ഷീ​ജ (കൊ​ള​ത്തൂ​ർ നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക).

മി​സ് കേ​ര​ള മ​ത്സ​ര​ത്തി​ൽ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി​ക്ക് ച​ട​ങ്ങി​ൽ വ​ച്ച് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്റ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും മു​ൻ ജേ​ത്രി ശ്രീ​നി​ധി സു​രേ​ഷും ചേ​ർ​ന്ന് ചി​ത്രാം​ബ​രി​ക്ക് കി​രീ​ടം അ​ണി​യി​ച്ചു ന​ൽ​കി. രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ, ന​ടി ദ​പ്തി സ​തി, ജ​സ്റ്റി​ൻ ജോ​സ്, ന​ടി ആ​ശ ശ​ര​ത്, സി​നി​മാ​ട്ടോ​ഗ്രാ​ഫ​ർ ര​വി വ​ർ​മ്മ​ൻ, ഫാ​ഷ​ൻ ക​ണ്ട​ന്റ് ക്രി​യേ​റ്റ​ർ അమ్ము ​വ​ർ​ഗീ​സ്, ഡോ. ​ടോം എം ​ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​മു​ഖ പാ​ന​ലാ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

K-Rail Survey

Tags : P. Chithrambari Deepika DeepikaNewspaper BreakingNews NewsUpdate hrambari won the Miss Kerala 2026

Recent News

Corehub Up