x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ആ​ദ​രം

ജിജി ടോം
Published: October 23, 2026 07:16 AM IST | Updated: October 23, 2026 07:16 AM IST

ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ആ​ദ​രം

സു​ൽ​ത്താ​ൻ ബ​ത്തേ​രി∙ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ പ്ര​വാ​സി മ​ല​യാ​ള സാ​ഹി​ത്യം സിം​പോ​സി​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫൊ​ക്കാ​ന​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​ന് പ്രൗ​ഢ ഗം​ഭീ​ര​മാ​യ ആ​ദ​ര​വ്. ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റായശേഷം കേ​ര​ള​ത്തി​ലെ​ത്തി​യ ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​നും ഫൊ​ക്കാ​ന​യ്ക്കും ല​ഭി​ച്ച ആ​ദ്യ​ത്തെ ആ​ദ​ര​വാ​യി​രു​ന്നു ഇ​ത്.

വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ഡ​യ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി സാ​ഹി​ത്യ സി​മ്പോ​സി​യ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു ഫൊ​ക്കാ​ന മ​ല​യാ​ള ഭാ​ഷ​യ്ക്കാ​യി ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റി​ന് മൊ​മെ​ന്‍റോ ന​ൽ​കി​യും പൊ​ന്നാ​ട​യ​ണി​യി​ച്ചും ആ​ദ​രി​ച്ച​ത്.

എ​ഴു​ത്തു​കാ​ര​നും കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി ക​ൺ​വീ​ന​റു​മാ​യ കെ. ​പി. രാ​മ​നു​ണ്ണി​യാ​ണ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​നെ ആ​ദ​രി​ച്ച​ത്. ഫൊ​ക്കാ​ന ക​ഴി​ഞ്ഞ നാ​ൽ​പ​തി​ൽ പ​രം വ​ർ​ഷ​മാ​യി മ​ല​യാ​ള ഭാ​ഷ​യ്ക്ക് ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ ലോ​ക​ത്ത് മ​റ്റൊ​രു പ്ര​വാ​സി സം​ഘ​ട​ന​ക​ൾ​ക്കും ന​ൽ​കാ​നാ​കു​ന്ന​തി​നും അ​പ്പു​റ​മാ​ണ്. ഫൊ​ക്കാ​ന​യു​ടെ ഭാ​ഷ​യ്ക്ക് ഒ​രു ഡോ​ള​ർ മ​ല​യാ​ള ഭാ​ഷ​യ്ക്ക് ല​ഭി​ക്കു​ന്ന വ​ലി​യ അം​ഗീ​കാ​ര​മാ​ണെ​ന്ന് കെ.​പി. രാ​മ​നു​ണ്ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദീ​ർ​ഘ​കാ​ല​മാ​യി ഫൊ​ക്കാ​ന​യു​മാ​യി അ​ദ്ദേ​ഹ​ത്തി​നു​ള്ള ബ​ന്ധ​വും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കൊ​പ്പം അ​ഭി​മാ​ന​ക​ര​മാ​യ സാ​ഹി​ത്യ പു​ര​സ്കാ​രം ന​ൽ​കു​ന്ന ലോ​ക​മ​ല​യാ​ളി സം​ഘ​ട​ന​യാ​ണ് ഫൊ​ക്കാ​ന എ​ന്നും ഫൊ​ക്കാ​ന​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി ഫൊ​ക്കാ​ന​യ്ക്ക് ന​ൽ​കി​യ ആ​ദ​ര​വി​നെ ഹൃ​ദ​യ​ത്തി​ൽ ചേ​ർ​ത്തുവ​യ്ക്കു​ന്ന​താ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യ്ക്കും മ​ല​യാ​ള ഭാ​ഷ​യു​ടെ വ​ള​ർ​ച്ച​യ്ക്കും ക​ന​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ഫൊ​ക്കാ​ന​യ്ക്ക് ഭാ​ഷ​യു​ടെ പേ​രി​ൽ ല​ഭി​ക്കു​ന്ന ഏ​തൊ​രു ആ​ദ​ര​വും അ​ത്ര​മേ​ൽ വി​ല​പ്പെ​ട്ട​താ​ണ്. ഫൊ​ക്കാ​ന പ്ര​സി​ഡ​ന്റാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം ല​ഭി​ക്കു​ന്ന ഈ ​അം​ഗീ​കാ​രം ഞ​ങ്ങ​ളു​ടെ പു​തി​യ ക​മ്മി​റ്റി​ക്ക് ല​ഭി​ക്കു​ന്ന വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
എ​ഴു​ത്തു​കാ​രി ഷീ​ല ടോ​മി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ല​താ റാം ​സ്വാ​ഗ​തം ആ​ശം​സി​ച്ചു.​ മാ​ക്സി​നാ ജോ​ർ​ജ് , അ​ർ​ഷാ​ദ് ബ​ത്തേ​രി , മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​നി​ൽ പെ​ണ്ണു​ക്ക​ര എ​ന്നി​വ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു .ബേ​സി​ൽ അ​രി​വ​യ​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി

K-Rail Survey K-Rail Survey

Tags : FOKANA Deepika DeepikaNewspaper BreakingNews NewsUpdate FOKANA President Philippos Philip

Recent News

Corehub Up