x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ റേ​ഡി​യോ മ​ല​യാ​ള​ത്തി​ന്‍റെ സു​പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ലൊ​ന്ന്: അ​ന്‍​വ​ര്‍ ഹു​സൈ​ന്‍

വെബ്ഡെസ്ക്
Published: October 23, 2026 11:59 AM IST | Updated: October 23, 2026 11:59 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ റേ​ഡി​യോ മ​ല​യാ​ള​ത്തി​ന്‍റെ സു​പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണെ​ന്നും നി​ത്യ​വും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ശ്രോ​താ​ക്ക​ളെ​യും വാ​യ​ന​ക്കാ​രെ​യും പ്ര​ചോ​ദി​പ്പി​ച്ചു​കൊ​ണ്ട് ഈ ​പ​ര​മ്പ​ര മു​ന്നേ​റു​ക​യാ​ണെ​ന്നും റേ​ഡി​യോ മ​ല​യാ​ളം സിഇഒ അ​ന്‍​വ​ര്‍ ഹു​സൈ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ധു​നി​ക കാ​ല​ത്ത് പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ചി​ന്ത​ക​ളു​ടെ​യും ജീ​വി​ത​ത്തെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളു​ടെ​യും പ്ര​സ​ക്തി വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റേ​ഡി​യോ മ​ല​യാ​ളം സ്റ്റു​ഡി​യോ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പ​തി​മൂ​ന്നാം ഭാ​ഗ​ത്തി​ന്‍റെ ക​വ​ര്‍ പ്ര​കാ​ശ​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ വി​ഭാ​ഗം ശ്രോ​താ​ക്ക​ളെ​യും ഒ​രു​പോ​ലെ ആ​ക​ര്‍​ഷി​ക്കു​ന്ന വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍, വാ​യി​ക്കാ​നും പ​ഠി​ക്കാ​നും ചി​ന്തി​ക്കാ​നും കാ​ല​ത്തി​ന​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​നും സ​മൂ​ഹ​ത്തെ പ്രാ​പ്ത​മാ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളാ​ണ് പ​ങ്കു​വയ്​ക്കു​ന്ന​തെ​ന്ന് അ​ന്‍​വ​ര്‍ ഹു​സൈ​ന്‍ പ​റ​ഞ്ഞു.

വ്യ​ക്തി​ജീ​വി​ത​ത്തി​ലും തൊ​ഴി​ല്‍​രം​ഗ​ത്തും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളി​ലും മി​ക​വ് കൈ​വ​രി​ക്കാ​ന്‍ പ്ര​ചോ​ദ​നം ന​ല്‍​കു​ന്ന ആ​ശ​യ​ങ്ങ​ള്‍ ല​ളി​ത​മാ​യ ഭാ​ഷ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ് ഈ ​പ​ര​മ്പ​ര​യു​ടെ സ​വി​ശേ​ഷ​ത.

ഓ​രോ ദി​വ​സ​വും പു​തി​യ ചി​ന്ത​ക​ള്‍ പ​ക​രു​ക​യും ജീ​വി​ത​ത്തെ പോ​സി​റ്റീ​വാ​യി സ​മീ​പി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍​ക്ക് ശ്രോ​താ​ക്ക​ള്‍​ക്കി​ട​യി​ല്‍ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വ്യ​ക്തി​ക​ളു​ടെ ക​ഴി​വു​ക​ള്‍ തി​രി​ച്ച​റി​യാ​നും ആ​ത്മ​വി​ശ്വാ​സം വ​ള​ര്‍​ത്താ​നും പ്ര​തി​സ​ന്ധി​ക​ളെ ധൈ​ര്യ​ത്തോ​ടെ നേ​രി​ടാ​നും സ​ഹാ​യി​ക്കു​ന്ന പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ റേ​ഡി​യോ പ​രി​പാ​ടി എ​ന്ന നി​ല​യി​ല്‍ മാ​ത്രം ഒ​തു​ങ്ങാ​തെ വാ​യ​ന​ക്കാ​രി​ലേ​ക്കും വ്യാ​പി​ച്ചു​കൊ​ണ്ട് കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് സ​ന്ദേ​ശ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്നു​വെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റേ​ഡി​യോ മ​ല​യാ​ള​ത്തി​ലൂ​ടെ പ്ര​ഭാ​ത​ങ്ങ​ളി​ല്‍ ശ്രോ​താ​ക്ക​ളി​ലേ​ക്ക് എ​ത്തു​ന്ന വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍, പു​സ്ത​ക​പ​ര​മ്പ​ര​യാ​യി വാ​യ​ന​ക്കാ​രി​ലേ​ക്കും വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ശ്ര​വ​ണാ​നു​ഭ​വ​ത്തെ​യും വാ​യ​ന​യെ​യും ബ​ന്ധി​പ്പി​ച്ച് പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ആ​ശ​യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ഈ ​മാ​തൃ​ക പ​ര​മ്പ​ര​യു​ടെ സ്വീ​കാ​ര്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു.

ജീ​വി​ത​വി​ജ​യം, വ്യ​ക്തി​ത്വ​വി​ക​സ​നം, ആ​ത്മ​വി​ശ്വാ​സം, ന​ല്ല ശീ​ല​ങ്ങ​ള്‍, സ​മ​യ​ത്തിന്‍റെ ഫ​ല​പ്ര​ദ​മാ​യ വി​നി​യോ​ഗം, ബ​ന്ധ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം, പോ​സി​റ്റീ​വ് ചി​ന്ത​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ വി​വി​ധ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്കും പ്ര​യോ​ജ​ന​ക​ര​മാ​ണ്. തി​ര​ക്കേ​റി​യ ആ​ധു​നി​ക ജീ​വി​ത​ത്തി​ല്‍ ചി​ന്തി​ക്കാ​നും സ്വ​യം വി​ല​യി​രു​ത്താ​നും ജീ​വി​ത​ത്തെ കൂ​ടു​ത​ല്‍ ക്രി​യാ​ത്മ​ക​മാ​യി സ​മീ​പി​ക്കാ​നും ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ള്‍ അ​വ​സ​ര​മൊ​രു​ക്കു​ന്നു.

ച​ട​ങ്ങി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ച ഗ്ര​ന്ഥ​കാ​ര​ന്‍ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പ​തി​മൂ​ന്നാം ഭാ​ഗം ന​വം​ബ​ര്‍ നാലിന് ​ഷാ​ര്‍​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ പ്ര​കാ​ശ​നം ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചു. ശ്രോ​താ​ക്ക​ളി​ല്‍​നി​ന്നും വാ​യ​ന​ക്കാ​രി​ല്‍​നി​ന്നും ല​ഭി​ക്കു​ന്ന പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് പ​ര​മ്പ​ര​യു​ടെ തു​ട​ര്‍​ച്ച​യാ​യ യാ​ത്ര​യ്ക്ക് ക​രു​ത്തു​പ​ക​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ചി​ന്ത​ക​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യും വാ​യ​നാ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വ്യ​ക്തി​വി​ക​സ​ന​ത്തി​ന് സ​ഹാ​യ​ക​മാ​യ ആ​ശ​യ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ മു​ന്നേ​റു​ന്ന​ത്.

ച​ട​ങ്ങി​ല്‍ ക്യാ​പ്റ്റ​ന്‍ ദീ​പ​ക് മ​ഹാ​ജ​ന്‍, ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, ന്യൂ ​ഗു​ഡ്വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, സെ​പ്രോ​ട​ക് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജോ​സ് ഫി​ലി​പ്പ്, ദ ​വേ കോ​ര്‍​പ്പ​റേ​റ്റ് സ​ര്‍​വീ​സ​സ് സിഇഒ ഉ​വൈ​സ് ഉ​സ്മാ​ന്‍, ജിആ​ര്‍​സിസി അ​ധ്യ​ക്ഷ രോ​ഷ്നി കൃ​ഷ്ണ​ന്‍, ദോ​ഹ ജം​ഗ്ഷ​ന്‍ ചീ​ഫ് കോഓ​ര്‍​ഡി​നേ​റ്റ​ര്‍ ര​തീ​ഷ്, പി​ടി​സി ജ​ന​റ​ല്‍ സ​പ്‌​ളൈ​സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ രാ​ജേ​ഷ് ആ​ളൂ​ര്‍, ദോ​ഹ മ​ച്ചാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ആ​ര്‍.​ജെ. ജി​ബി​ന്‍ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നാ​യി​രു​ന്നു.

Tags : VIJAYAMNATHRANGAL COVER RELEASED NRINEWS

Recent News

Corehub Up