Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RELEASED

മു​ത്ത​ശി​യു​ടെ മ​ര​ണം; ക​സ്റ്റ​ഡി​യി​ലു​ള്ള അ​ഭി​ജീ​ത് ദീ​പ്കെ​യെ വി​ട്ട​യ​ക്കു​മെ​ന്ന് പൊ​ലി​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള കോ​ക്ക്റോ​ച്ച് ജ​ന​ത പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഭി​ജീ​ത് ദീ​പ്കെ​യെ വി​ട്ട​യ​ക്കു​മെ​ന്ന് പൊ​ലി​സ്. മു​ത്ത​ശി സാ​വി​ത്രി​ഭാ​യ് ശ​ങ്ക​റാ​വു ദീ​പ്കെ (85)യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വി​ട്ട​യ​ക്കു​ന്ന​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഹിം​ഗോ​ളി ജി​ല്ല​യി​ലു​ള്ള സ്വ​ന്തം വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു ദീ​പ്കെ​യു​ടെ മു​ത്ത​ശി​യു​ടെ മ​ര​ണം.

എ​ന്നാ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള അ​ഭി​ജീ​തി​നെ മു​ത്ത​ശി​യു​ടെ മ​ര​ണ​വി​വ​രം പൊ​ലി​സ് അ​റി​യി​ച്ചി​ല്ലെ​ന്ന ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ ഡ​ൽ​ഹി പോ​ലീ​സ് ത​ള്ളി. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യോ​ടെ അ​ഭി​ജീ​തി​നെ മ​ര​ണ​വാ​ർ​ത്ത​യും സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന സ​മ​യ​വും കൃ​ത്യ​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും ചെ​യ്തു​ന​ൽ​കാ​മെ​ന്ന് പൊ​ലി​സ് അ​ഭി​ജീ​തി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ ഹിം​ഗോ​ളി​യി​ലു​ള്ള സ്വ​ന്തം ഗ്രാ​മ​ത്തി​ലാ​ണ് സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രെ​യു​ള്ള സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ലെ​ത്തി​യ അ​ഭി​ജീ​തി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

NRI

സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ല്‍ ഒ​രു​ക്കി​യ മ​ല​യാ​ള ഹ്ര​സ്വ​ചി​ത്രം "ഹാ​പ്പി ടു ​ഷെ​യ​ർ' റി​ലീ​സ് ചെ​യ്തു

ബേൺ: സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ല്‍ പൂ​ര്‍​ണ​മാ​യും ചി​ത്രീ​ക​രി​ച്ച "ഹാ​പ്പി ടു ​ഷെ​യ​ർ' എ​ന്ന മ​ല​യാ​ളം ഹ്ര​സ്വ​ചി​ത്രം പു​റ​ത്തി​റ​ങ്ങി. 32 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ഈ ​ചി​ത്രം ല​ളി​ത​മാ​യൊ​രു ആ​ശ​യ​വു​മാ​യി​ട്ടാ​ണ് പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലേ​യ്ക്ക് എ​ത്തു​ന്ന​ത്.

ഒ​രു വ്യ​ക്തി​യു​ടെ​യും അ​യാ​ള്‍ ജീ​വി​ക്കു​ന്ന ചു​റ്റു​പാ​ടു​ക​ളു​ടെ​യും ജീ​വി​ത​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ചി​ത്രം, വ്യ​ക്തി​ത്വം, ധാ​ര​ണ, മ​റ്റു​ള്ള​വ​രു​മാ​യി ന​മ്മ​ള്‍ പ​ങ്കു​വ​യ്ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് ചി​ന്തി​പ്പി​ക്കു​ന്നു.

ജി​ക്കു വ​ര്‍​ഗീ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ റോ​ബി​ന്‍ ആ​റ്റി​ങ്ക​ര​യും നീ​ന വ​ര്‍​ഗീ​സും ചേ​ര്‍​ന്നാ​ണ് ഒ​രു​ക്കി​യ​ത്. ഛായാ​ഗ്ര​ഹ​ണം മി​ഥു​ന്‍ ജോ​ണ്‍​സ​ണ്‍.

ശ​ബ്ദ ഡി​സൈ​ന്‍ & മി​ക്‌​സിംഗ് അ​ശ്വി​ന്‍ ദി​നേ​ശ്. ഫോ​ളി & ഇ​ഫ​ക്ട്‌​സ് എ​ഡി​റ്റിം​ഗ് ഐ​ശ്വ​ര്യ ലാ​ഡോ​ള്‍. സം​ഗീ​തം: എം.​എ​സ്. യ​ദു​കൃ​ഷ്ണ. എ​ഡി​റ്റിം​ഗ് ജി​ക്കു വ​ര്‍​ഗീ​സ്. അ​ഭി​നേ​താ​ക്ക​ള്‍: ജാ​ന്‍​സി ക​ല​യം​താ​നം, അ​ല​ക്‌​സ് പ​ട്ടു​പാ​റ, റോ​ബി​ന്‍ ആ​റ്റി​ങ്ക​ര.

District News

കാ​ത്ത​ലി​ക് വോ​യ്‌​സ് ആ​ര്‍​ച്ച്ബി​ഷ​പ്പ് പ്ര​കാ​ശ​നം ചെ​യ്തു

കോ​ഴി​ക്കോ​ട്: സി​വൈ​എം​എ മു​ഖ​പ​ത്ര​മാ​യ കാ​ത്ത​ലി​ക് വോ​യ്‌​സ് കോ​ഴി​ക്കോ​ട് ആ​ര്‍​ച്ച്ബി​ഷ​പ്പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍ പ്ര​കാ​ശ​നം ചെ​യ്തു.

വി​കാ​ര്‍ ജ​ന​റാ​ള്‍ മോ​ണ്‍. ജെ​ന്‍​സ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഏ​റ്റു​വാ​ങ്ങി. സി​വൈ​എം​എ പ്ര​സി​ഡ​ന്‍റ് ജി​യോ ജ​യ്‌​സ​ണ്‍, ട്ര​ഷ​റ​ര്‍ പി.​എ.​അ​ഗ​സ്റ്റി​ന്‍, ചീ​ഫ് എ​ഡി​റ്റ​ര്‍ ജോ​സി ചു​ങ്ക​ത്ത്, സ​ബ് എ​ഡി​റ്റ​ര്‍​മാ​രാ​യ സു​നി​ല്‍ വ​ര്‍​ഗീ​സ്, എ​ന്‍.​ജെ. ആ​ന്‍റ​ണി, സി​വൈ​എം​എ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Kerala

ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ വി​ദ്യാ​ല​യം; ക​ര​ട് ന​യ​രേ​ഖ പു​റ​ത്തി​റ​ങ്ങി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭി​​​ന്ന​​​ശേ​​​ഷി കു​​​ട്ടി​​​ക​​​ൾ​​​ക്ക് തു​​​ല്യാ​​​വ​​​സ​​​രം ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ വാ​​​ഗ്ദാ​​​നം ചെ​​​യ്ത് സം​​​സ്ഥാ​​​നം ഭി​​​ന്ന​​​ശേ​​​ഷി സൗ​​​ഹൃ​​​ദ വി​​​ദ്യാ​​​ല​​​യം സം​​​ബ​​​ന്ധി​​​ച്ച ക​​​ര​​​ട് ന​​​യ​​​രേ​​​ഖ പു​​​റ​​​ത്തി​​​റ​​​ങ്ങി.

കു​​​ട്ടി​​​ക്ക് ന​​​ൽ​​​കേ​​​ണ്ട പി​​​ന്തു​​​ണ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്പോ​​​ൾ കു​​​ട്ടി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​പ​​​ര​​​വും വി​​​ദ്യാ​​​ഭ്യാ​​​സ​​​പ​​​ര​​​വു​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​മെ​​​ന്നും ക​​​ര​​​ടി​​​ൽ പ​​​റ​​​യു​​​ന്നു.

അ​​​ടി​​​സ്ഥാ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ പി​​​ന്തു​​​ണ, സു​​​ര​​​ക്ഷ​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യം എ​​​ന്നി​​​വ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്കും.

National

‘മ​​​​​​​ദ​​​​​​​ർ തെ​​​​​​​രേ​​​​​​​സ-​​പ്രോ​​​​​​​ഫ​​​​​​​റ്റ് ഓ​​​​​​​ഫ് കം​​​​​​​പാ​​​​​​​ഷ​​​​​​​ൻ’ പു​റ​ത്തി​റ​ങ്ങി

കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത: വി​​​​​​​ശു​​​​​​​ദ്ധ മ​​​​​​​ദ​​​​​​​ർ തെ​​​​​​​രേ​​​​​​​സ​​​​​​​യു​​​​​​​ടെ ജീ​​​​​​​വി​​​​​​​ത​​​​​​​വും പ്രേ​​​​​​​ഷി​​​​​​​ത​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ദൃ​​​​​​​ശ്യ​​​​​​​വ​​​​​​​ത്ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന ‘മ​​​​​​​ദ​​​​​​​ർ തെ​​​​​​​രേ​​​​​​​സ-​​പ്രോ​​​​​​​ഫ​​​​​​​റ്റ് ഓ​​​​​​​ഫ് കം​​​​​​​പാ​​​​​​​ഷ​​​​​​​ൻ’ എ​​​​​​​ന്ന അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്‌‌​​​​​​​ട്ര ഡോ​​​​​​​ക്യു​​​​​​​മെ​​​​​​​ന്‍റ​​​​​​​റി പു​​​​​​​റ​​​​​​​ത്തി​​​​​​​റ​​​​​​​ങ്ങി.

വി​​​​​​​ശു​​​​​​​ദ്ധ മ​​​​​​​ദ​​​​​​​ർ​​​​​​​തെ​​​​​​​രേ​​​​​​​സ​​​​​​​യു​​​​​​​ടെ തി​​​​​​​രു​​​​​​​നാ​​​​​​​ൾ ദി​​​​​​​ന​​​​​​​മാ​​​​​​​യ ശ​​​​​​​നി​​​​​​​യാ​​​​​​​ഴ്ച കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത അ​​​​​​​തി​​​​​​​രൂ​​​​​​​പ​​​​​​​ത​​​​​​​യു​​​​​​​ടെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ൽ പാ​​​​​​​ർ​​​​​​​ക്ക് സ്ട്രീ​​​​​​​റ്റി​​​​​​​ലെ സെ​​​​​​​ന്‍റ് സേ​​​​​​​വ്യേ​​​​​​​ഴ്സ് കോ​​​​​​​ള​​​​​​​ജ് ഓ​​​​​​​ഡി​​​​​​​റ്റോ​​​​​​​റി​​​​​​​യ​​​​​​​ത്തി​​​​​​​ൽ സം​​​​​​​ഘ​​​​​​​ടി​​​​​​​പ്പി​​​​​​​ച്ച ച​​​​​​​ട​​​​​​​ങ്ങി​​​​​​​ൽ ആ​​​​​​​ർ​​​​​​​ച്ച്ബി​​​​​​​ഷ​​​​​​​പ് ഡോ. ​​​​​​​ഏ​​​​​ലി​​​​​​​യാ​​​​​​​സ് ഫ്രാ​​​​​​​ങ്ക് ഡോ​​​​​​​ക്യു​​​​​​​മെ​​​​​​​ന്‍റ​​​​​​​റി​​​​​​​യു​​​​​​​ടെ പ്ര​​​​​​​കാ​​​​​​​ശ​​​​​​​നം നി​​​​​​​ർ​​​​​​​വ​​​​​​​ഹി​​​​​​​ച്ചു.

തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ആ​​​​​​​ദ്യ പ്ര​​​​​​​ദ​​​​​​​ർ​​​​​​​ശ​​​​​​​നം ന​​​​​​​ട​​​​​​​ന്നു. മു​​​​​​​തി​​​​​​​ർ​​​​​​​ന്ന മാ​​​​​​​ധ്യ​​​​​​​മ​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​നാ​​​​​​​യ ആ​​​​​​​ന്‍റോ അ​​​​​​​ക്ക​​​​​​​ര​​​​​​​യാ​​​​​​​ണ് ഡോ​​​​​​​ക്യു​​​​​​​മെ​​​​​​​ന്‍റ​​​​​​​റി നി​​​​​​​ർ​​​​​​​മി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ൻ​​​​​​​ഡോ​​​​​​​റി​​​​​​​ലെ ‘ആ​​​​​​​ത്മ​​​​​​​ദ​​​​​​​ർ​​​​​​​ശ​​​​​​​ൻ ടി​​​​​​​വി’യു​​​​​​​ടെ പി​​​​​​​ന്തു​​​​​​​ണ​​​​​​​യോ​​​​​​​ടെ​​​​​​​യാ​​​​​​​ണ് 66 മി​​​​​​​നി​​​​​​​റ്റ് ദൈ​​​​​​​ർ​​​​​​​ഘ്യ​​​​​​​മു​​​​​​​ള്ള ഡോ​​​​​​​ക്യു​​​​​​​മെ​​​​​​​ന്‍റ​​​​​​​റി പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി​​​​​​​യ​​​​​​​ത്.

മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നാ​​​​​യ ആ​​​​​ന്‍റോ അ​​​​​ക്ക​​​​​ര​​​​​യു​​​​ടെ മ​​​​​ദ​​​​​ർ തെ​​​​​രേ​​​​​സ​​​​​യോ​​​​​ടു​​​​​ള്ള അ​​​​​ട​​​​​ങ്ങാ​​​​​ത്ത ആ​​​​​ദ​​​​​ര​​​​​വാ​​​​​ണ് ഈ ​​​​​സം​​​​​രം​​​​​ഭ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ലെ​​​​​ന്ന് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഡോ. ​​​​​​​ഏ​​​​​ലി​​​​​​​യാ​​​​​​​സ് ഫ്രാ​​​​​​​ങ്ക് പ​​​​​റ​​​​​ഞ്ഞു. നി​​​​​ർ​​​​മാ​​​​​ണ​​​​​ത്തി​​​​​ന്‍റെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ കം​​​​​പ്യൂ​​​​​ട്ട​​​​​റി​​​​​ലെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ഷ്‌​​​​ട​​​​പ്പെ​​​​​ട്ടി​​​​​ട്ടും പി​​​​​ന്മാ​​​​​റാ​​​​​തെ ഈ ​​​​​ദൗ​​​​​ത്യം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ നി​​​​​ശ്ച​​​​​യ​​​​​ദാ​​​​​ർ​​​​​ഢ്യ​​​​​ത്തെ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് പ്ര​​​​​ശം​​​​​സി​​​​​ച്ചു.

ത​​​​നി​​​​ക്ക് 33 വ​​​​യ​​​​സ് മാ​​​​ത്ര​​​​മു​​​​ള്ള​​​​പ്പോ​​​​ൾ 1995ൽ ​​​​മ​​​​ദ​​​​ർ തെ​​​​രേ​​​​സ ന​​​​ൽ​​​​കി​​​​യ സ​​​​മ​​​​ഗ്ര​​​​മാ​​​​യ ഒ​​​​രു അ​​​​ഭി​​​​മു​​​​ഖ​​​​മാ​​​​ണ് ഈ ​​​​യാ​​​​ത്ര​​​​യു​​​​ടെ തു​​​​ട​​​​ക്ക​​​​മെ​​​​ന്ന് ആ​​​​ന്‍റോ അ​​​​ക്ക​​​​ര അ​​​​നു​​​​സ്മ​​​​രി​​​​ച്ചു. അ​​​​തി​​​​നു​​​​ശേ​​​​ഷം അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര റി​​​​പ്പോ​​​​ർ​​​​ട്ടിം​​​​ഗി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​രു​​​​പ​​​​തി​​​​ല​​​​ധി​​​​കം ത​​​​വ​​​​ണ കോ​​​​ൽ​​​​ക്ക​​​​ത്ത സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 1997ലെ ​​​​മ​​​​ദ​​​​ർ തെ​​​​രേ​​​​സ​​​​യു​​​​ടെ സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പ​​​​ടെ, സ​​​​ഭ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​ർ​​​​ണാ​​​​യ​​​​ക ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം താ​​​​ൻ കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മി​​​​ഷ​​​​ന​​​​റീ​​​​സ് ഓ​​​​ഫ് ചാ​​​​രി​​​​റ്റി രൂ​​​​പീ​​​​കൃ​​​​ത​​​​മാ​​​​യി 75 വ​​​​ർ​​​​ഷം തി​​​​ക​​​​യു​​​​ന്ന വേ​​​​ള​​​​യി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു ഡോ​​​​ക്യു​​​​മെ​​​​ന്‍റി എ​​​​ന്ന ആ​​​​ശ​​​​യം താ​​​​ൻ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​ത്. സ​​​​ഭാ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​ന്‍റെ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ഈ ​​​​സം​​​​രം​​​​ഭ​​​​ത്തി​​​​ന് പൂ​​​​ർ​​​​ണ സ​​​​മ്മ​​​​തം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഈ ​​​​സ്വ​​​​പ്നം സാ​​​​ക്ഷാ​​​​ത്ക​​​​രി​​​​ക്കാ​​​​ൻ പൂ​​​​ർ​​​​ണ പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി​​​​യ ഇ​​​​ൻ​​​​ഡോ​​​​റി​​​​ലെ ‘ആ​​​​ത്മ​​​​ദ​​​​ർ​​​​ശ​​​​ൻ ടി​​​​വി’​​​​യോ​​​​ട് ക​​​​ട​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ട് ആ​​​​ന്‍റോ അ​​​​ക്ക​​​​ര കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

മ​​​​ദ​​​​ർ തെ​​​​രേ​​​​സ ലോ​​​​ക​​​​ത്തി​​​​നു​​​​മു​​​​ന്നി​​​​ൽ തു​​​​റ​​​​ന്നി​​​​ട്ട കാ​​​​രു​​​​ണ്യ​​​​ത്തി​​​​ന്‍റെ പ്ര​​​​വാ​​​​ച​​​​ക വ​​​​ഴി​​​​ത്താ​​​​ര​​​​യെ​​​​യാ​​​​ണ് ഈ ​​​​ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി​​​​യി​​​​ൽ ആ​​​​ഴ​​​​ത്തി​​​​ൽ വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്. കൂ​​​​​​​ടാ​​​​​​​തെ, മ​​​​​​​ദ​​​​​​​റി​​​​​​​നെ​​​​​​​തി​​​​​​​രേ​​​​​​​യു​​​​​​​ണ്ടാ​​​​​​​യ വ്യാ​​​​​​​ജ പ്ര​​​​​​​ചാ​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യും മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യും ഡോ​​​​​​​ക്യു​​​​​​​മെ​​​​​​​ന്‍റ​​​​​​​റി വ​​​​​​​സ്തു​​​​​​​താ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യി പ്ര​​​​​​​തി​​​​​​​രോ​​​​​​​ധി​​​​​​​ക്കു​​​​​​​ന്നു.

1948ൽ ​​​​​​​പാ​​​​​​​റ്റ്ന, 1959ൽ ​​​​​​​ജാ​​​​​​​ർ​​​​​​​ഖ​​​​​​​ണ്ഡ്, 1961ൽ ​​​​​​​ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി എ​​​​​​​ന്നി​​​​​​​വി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ മ​​​​​​​ദ​​​​​​​റി​​​​​​​ന്‍റെ ആ​​​​​​​ദ്യ​​​​​​​കാ​​​​​​​ല പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ അ​​​​​​​പൂ​​​​​​​ർ​​​​​​​വ​​​​​​​ദൃ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ളും വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ളും ഇ​​​​​​​തി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. യെ​​​​​​​മ​​​​​​​ൻ, നി​​​​​​​ക്ക​​​​​​​രാ​​​​​​​ഗ്വ, ഗാ​​​​​​​സ, യു​​​​​​​ക്രെ​​​​​​​യ്ൻ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ൽ സ​​​​​​​ഭ​​​​​​​യി​​​​​​​ലെ ക​​​​​​​ന്യാ​​​​​​​സ്ത്രീ​​​​​​​ക​​​​​​​ൾ ന​​​​​​​ട​​​​​​​ത്തി​​​​​​​യ സേ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ത്യാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളും, പ്ര​​​​​​​ശ​​​​​​​സ്ത ഫോ​​​​​​​ട്ടോ​​​​​​​ഗ്രാ​​​​​​​ഫ​​​​​​​ർ ര​​​​​​​ഘു റാ​​​​​​​യി​​​​​​​യു​​​​​​​ടെ അ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ, മു​​​​​​​ൻ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ജ​​​​​​​വാ​​​​​​​ഹ​​​​​​​ർ​​​​​​​ലാ​​​​​​​ൽ നെ​​​​​​​ഹ്റു മ​​​​​​​ദ​​​​​​​റി​​​​​​​നെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് പ​​​​​​​ങ്കു​​​​​​​വ​​​​​​​ച്ച ഓ​​​​​​​ർ​​​​​​​മ​​​​​​​ക​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യും ഡോ​​​​​​​ക്യു​​​​​​​മെ​​​​​​​ന്‍റ​​​​​​​റി​​​​​​​യി​​​​​​​ലു​​​​​​​ണ്ട്.

Business

സി​മ്പി​ള്‍ വേ​വ് സ്‌​കൂ​ട്ട​റു​ക​ള്‍ പു​റ​ത്തി​റ​ക്കി

കൊ​​​​ച്ചി: സി​​​​മ്പി​​​​ള്‍ എ​​​​ന​​​​ര്‍​ജി​​​​യു​​​​ടെ ഇ​​​​ല​​​​ക്ട്രി​​​​ക് സ്‌​​​​കൂ​​​​ട്ട​​​​ർ സി​​​​മ്പി​​​​ള്‍ വേ​​​​വ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി. ഇ​​​​ന്ത്യ​​​​ന്‍ കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്കാ​​​​യി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്തി​​​​ട്ടു​​​​ള്ള സി​​​​മ്പി​​​​ള്‍ വേ​​​​വ് എ​​​​സ്, സി​​​​മ്പി​​​​ള്‍ വേ​​​​വ്, സി​​​​മ്പി​​​​ള്‍ വേ​​​​വ് പ്ല​​​​സ് എ​​​​ന്നീ നി​​​​ര​​​​ക​​​​ളി​​​​ലെ ആ​​​​റു മോ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​ണ് ക​​​​മ്പ​​​​നി വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്.

വ്യ​​​​ത്യ​​​​സ്ത ബാ​​​​റ്റ​​​​റി ശേ​​​​ഷി​​​​ക​​​​ള്‍, ഡി​​​​സ്പ്ലേ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ള്‍, ക​​​​ണ​​​​ക്റ്റ​​​​ഡ് സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യു​​​​ള്ള​​​​താ​​​​ണ് സ്‌​​​​കൂ​​​​ട്ട​​​​റു​​​​ക​​​​ൾ. 5 കെ​​​​ഡ​​​​ബ്ല്യൂ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി പാ​​​​യ്ക്ക് ന​​​​ല്‍​കു​​​​ന്ന സി​​​​മ്പി​​​​ള്‍ വേ​​​​വ് പ​​​​ല​​​​സ്, 243 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ഐ​​​​ഡി​​​​സി റേ​​​​ഞ്ചും മ​​​​ണി​​​​ക്കൂ​​​​റി​​​​ല്‍ 90 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ പ​​​​ര​​​​മാ​​​​വ​​​​ധി വേ​​​​ഗ​​​​ത​​​​യും ന​​​​ല്‍​കു​​​​ന്നു​​​​ണ്ട്.

6.4 കെ ​​​​ഡ​​​​ബ്ല്യുപി​​​​എം​​​​എ​​​​സ്എം മോ​​​​ട്ടോ​​​​റാ​​​​ണ് ഇ​​​​തി​​​​ലു​​​​ള്ള​​​​ത്. 243 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ വ​​​​രെ ഐ​​​​ഡി​​​​സി റേ​​​​ഞ്ചു​​​​ള്ള സി​​​​മ്പി​​​​ള്‍ വേ​​​​വ് സ്‌​​​​കൂ​​​​ട്ട​​​​റി​​​​ൽ 70 ലി​​​​റ്റ​​​​ര്‍ വ​​​​രെ സ്റ്റോ​​​​റേ​​​​ജ് സ്പേ​​​​സു​​​​ണ്ട്. 1,09,999 രൂ​​​​പ മു​​​​ത​​​​ലാ​​​​ണ് എ​​​​ക്‌​​​​സ് ഷോ​​​​റൂം വി​​​​ല.

NRI

"വി​ശ്വാ​സ​ത്തി​ന്‍റെ ഏ​ഴു വാ​തി​ലു​ക​ള്‍' പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ പാ​ദ​മു​ദ്ര​ക​ള്‍ തി​രു​ശേ​ഷി​പ്പാ​യി ത​ല​യു​യ​ര്‍​ത്തി നി​ല്‍​ക്കു​ന്ന വ​ഴി​ക​ളി​ലൂ​ടെ അമേരിക്കൻ മലയാളി ഡോ. ​ജോ​ര്‍​ജ് എം. ​കാ​ക്ക​നാ​ട് ന​ട​ത്തി​യ വി​ശ്വാ​സ യാ​ത്ര​യു​ടെ ഓ​ര്‍​മ​ക​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന "വി​ശ്വാ​സ​ത്തി​ന്‍റെ ഏ​ഴു വാ​തി​ലു​ക​ള്‍' പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.

ഗ്ര​ന്ഥ​കാ​ര​ന്‍ ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി തീ​ര്‍​ഥാ​ട​ന​മാ​ണ് ഈ ​യാ​ത്രാ വി​വ​ര​ണ പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡോ. ​തോ​മ​സ് മാ​ര്‍ അ​ത്ത​നാ​സി​യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കേ​ന്ദ്ര ഗ്രാ​മ വി​ക​സ​ന വ​കു​പ്പി​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി വി​ര​മി​ച്ച സ​ന്തോ​ഷ് മാ​ത്യു ഐ​എ​എ​സി​ന് ആ​ദ്യ പ്ര​തി ന​ല്‍​കി​യാ​ണ് പു​സ്ത​ക പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്.

ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലി​മ്മി​സിന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ഴു​ത്തു​കാ​ര​ന്‍ അ​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ബി​ഹാ​ര്‍ കേ​ഡ​റി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി റാ​ങ്കി​ല്‍ വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​ന്തോ​ഷ് മാ​ത്യു ഐ​എ​എ​സ് തി​രു​വ​ന​ന്ത​പു​രം പ​ട്ടം ഇ​ട​വ​കാം​ഗ​മാ​ണ്.

തു​ര്‍​ക്കി മു​ത​ല്‍ അ​ല്‍​ബേ​നി​യ വ​രെ​യു​ള്ള ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​ണ് പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര​യാ​ണ് പു​സ്ത​ക​ത്തി​ന്‍റെ അ​വ​താ​രി​ക എ​ഴു​തി​യി​ട്ടു​ള​ള​ത്. തു​ര്‍​ക്കി​യു​ടെ മ​ണ്ണി​ല്‍ റോ​മാ സാ​മ്രാ​ജ്യ​ത്തിന്‍റെ ശേ​ഷി​പ്പു​ക​ളി​ല്‍ ഇ​ന്നും മു​ഴ​ങ്ങി​നി​ല്‍​ക്കു​ന്ന ആ​ദ്യ​കാ​ല സ​ഭ​ക​ളു​ടെ പ്രാ​ര്‍ഥ​നാ​ധ്വ​നി​ക​ളി​ല്‍ നി​ന്നാ​ണ് പു​സ്ത​ക​ത്തി​ന്‍റെ തു​ട​ക്കം.

ഗ്രീ​സി​ലെ പാ​റ​ക്കെ​ട്ടു​ക​ള്‍​ക്ക് മു​ക​ളി​ല്‍ ദൈ​വ​ത്തോ​ട​ടു​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന മെ​റ്റി​യോ​റ​യി​ലെ ആ​ശ്ര​മ​ങ്ങ​ളും അ​ല്‍​ബേ​നി​യ​യി​ലെ​യും മ​റ്റ് കി​ഴ​ക്ക​ന്‍ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ​യും അ​തി​പു​രാ​ത​ന​മാ​യ ദേ​വാ​ല​യ​ങ്ങ​ളും വാ​യ​ന​ക്കാ​ര്‍​ക്ക് പു​തി​യ അ​നു​ഭ​വം പ​ക​രു​ന്ന​താ​ണ്.

നൂ​റ്റാ​ണ്ടു​ക​ളി​ലൂ​ടെ പ​രീ​ക്ഷ​ണ​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ച് നി​ല​കൊ​ണ്ട ക്രി​സ്തീ​യ വി​ശ്വാ​സ​ത്തി​ന്‍റെ ആ​ഴ​മേ​റി​യ ച​രി​ത്ര​വും അ​തി​ന്‍റെ ജീ​വ​സു​റ്റ ചൈ​ത​ന്യ​വും അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്ന​താ​ണ് പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം.

ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം കേ​വ​ലം ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ ഒ​രു യാ​ത്ര മാ​ത്ര​മ​ല്ല മ​റി​ച്ച് വി​ശ്വാ​സ​ത്തി​ന്‍റെ ഉ​ള്ള​റ​ക​ളി​ലേ​ക്ക് ക​ടു​ന്നു ചെ​ല്ലു​ന്ന ഒ​രു തീ​ര്‍​ത്ഥാ​ട​ന​മാ​യി​രു​ന്നു​വെ​ന്ന് എ​ഴു​ത്തു​കാ​ര​ന്‍ പ​റു​ന്നു.

അ​വി​ടു​ത്തെ പ്രാ​ര്‍​ഥ​നാ​ന്ത​രീ​ക്ഷ​വും ദൈ​വ​സാ​ന്നി​ധ്യ​വും ന​ല്‍​കി​യ ആ​ത്മീ​യ വെ​ളി​ച്ചം വ​രും​കാ​ല ജീ​വി​ത യാ​ത്ര​യി​ല്‍ ത​നി​ക്ക് വ​ഴി​കാ​ട്ടി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ്ര​ന്ഥ​കാ​ര​ന്‍ ഡോ. ​ജോ​ര്‍​ജ് എം. ​കാ​ക്ക​നാ​ട്

പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​ജോ​ര്‍​ജ് എം. ​കാ​ക്ക​നാ​ട്ട് അ​മേ​രി​ക്ക​യി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​യാ​ണ്. "ആ​ഴ്ച​വ​ട്ടം' പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ആ​ഴ്ച​വ​ട്ടം ഓ​ണ്‍​ലൈ​നി​ന്‍റഎ മു​ഖ്യ​പ​ത്രാ​ധി​പ​ര്‍.

സൈ​ക്കോ​തെ​റാ​പി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ന്നു. യുഎ​സ് എ​യ​ര്‍​ഫോ​ഴ്സി​ല്‍ ക്യാ​പ്റ്റ​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ സ്ഥാ​പ​കാം​ഗ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍.

അ​മേരി​ക്ക​യി​ലെ നി​ര​വ​ധി സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃസ്ഥാ​നം വ​ഹി​ച്ചി​ട്ടു​ണ്ട്. ക്ലി​നി​ക്കി​ല്‍ സൈ​ക്കോ​ള​ജി​യി​ല്‍ പി​എ​ച്ച്ഡി. പ്ര​വാ​സി​ര​ത്ന അ​വാ​ര്‍​ഡ് അ​ട​ക്കം നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ല്‍ സൗ​ത്ത് ഇ​ന്ത്യ​ന്‍ യുഎ​സ് ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ്, അ​മേ​രി​ക്ക​യി​ലെ സീ​റോമ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ രൂ​പ​ത​യി​ലെ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം, നാ​ഷ​ണ​ല്‍ എ​ക്‌​സ്‌​ചേ​ഞ്ച് ക്ല​ബ് ബോ​ര്‍​ഡ് അം​ഗം, ദി ​അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ റി​സ​ര്‍​ച്ചേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍ യുഎ​സ്എ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ വ​ഹി​ക്കു​ന്നു.

ഡെ​ഡ്‌​ലൈ​ന്‍, നി​രൂ​പ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ മെ​ക്സി​ക്കോ, യാ​ത്ര​യും അ​ന്വേ​ഷ​ണ​വും എ​ന്നീ പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വു​മാ​ണ്.

NRI

എ ​ഫെ​യ്ത്ത് ജേ​ർ​ണി: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​റി​യാ​നി സ​ഭ​യു​ടെ ച​രി​ത്രം പ്ര​കാ​ശ​നം ചെ​യ്തു

ഡാ​ള​സ്: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​റി​യാ​നി സ​ഭ​യു​ടെ ച​രി​ത്ര​വും പൈ​തൃ​ക​വും വി​ശ്വാ​സ​വും ആ​രാ​ധ​നാ​പാ​ര​മ്പ​ര്യ​ങ്ങ​ളും സ​മ​ഗ്ര​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന "A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church' എ​ന്ന ഗ്ര​ന്ഥം പ്ര​കാ​ശ​നം ചെ​യ്തു.

വ​ട​ക്കേ അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പാ ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഗ്ര​ന്ഥം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​കാ​ശ​നം ചെ​യ്തു.

ഡാ​ള​സി​ൽ ന​ട​ന്ന MTVEA 18-ാമ​ത് ഭ​ദ്രാ​സ​ന കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പ്ര​കാ​ശ​ന ച​ട​ങ്ങ്. ഗ്ര​ന്ഥ​കാ​ര​നും ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മ ഇ​ട​വ​കാം​ഗ​വും വ​ട​ക്കേ അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നി​യ​മോ​പ​ദേ​ശ​ക​നും Legal Affairs Committee (LAC) അം​ഗ​വു​മാ​യ അ​ഡ്വ. ലാ​ൽ വ​ർ​ഗീ​സി​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടാ​ണ് തി​രു​മേ​നി ഗ്ര​ന്ഥം പ്ര​കാ​ശ​നം ചെ​യ്ത​ത്.

മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​വും എ​ന്നാ​ൽ സം​ക്ഷി​പ്ത​വു​മാ​യ ഒ​രു വി​വ​ര​ണം ഈ ​ഗ്ര​ന്ഥം ന​ൽ​കു​ന്നു. സ​ഭ​യു​ടെ ച​രി​ത്രം, പൈ​തൃ​കം, വി​ശ്വാ​സം, ആ​രാ​ധ​നാ​ക്ര​മം, പൊ​തു​വാ​യ ആ​രാ​ധ​നാ​രീ​തി, ആ​ചാ​ര​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ഗ്ര​ന്ഥ​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്.

സ​ഭ​യു​ടെ വി​ശ്വാ​സ​വും പൈ​തൃ​ക​വും മ​ന​സി​ലാ​ക്കാ​നും സം​ര​ക്ഷി​ക്കാ​നും വ​രും​ത​ല​മു​റ​ക​ൾ​ക്ക് കൈ​മാ​റാ​നും യു​വ​ത​ല​മു​റ​യെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് ഈ ​ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് തി​രു​മേ​നി പ​റ​ഞ്ഞു.

മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സു​റി​യാ​നി സ​ഭ​യു​ടെ ച​രി​ത്രം സ​ഭ​യു​ടെ അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സ​ത്തി​ന്‍റെ​യും ന​വീ​ക​ര​ണ മ​നോ​ഭാ​വ​ത്തി​ന്‍റെ​യും സു​വി​ശേ​ഷ​മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് പൗ​ര​സ്ത്യ സ​ഭ​യു​ടെ സ​മ്പ​ന്ന​മാ​യ പാ​ര​മ്പ​ര്യ​ത്തി​ൽ വേ​രൂ​ന്നി നി​ൽ​ക്കു​ന്ന​തി​ന്‍റെ​യും സാ​ക്ഷ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​പൈ​തൃ​കം മ​ന​സി​ലാ​ക്കു​ന്ന​ത് വ​രും​ത​ല​മു​റ​ക​ൾ​ക്ക് സ​ഭ​യു​ടെ ഉ​ത്ഭ​വ​വും വ​ള​ർ​ച്ച​യും മാ​ത്ര​മ​ല്ല, സ​ഭ​യെ രൂ​പ​പ്പെ​ടു​ത്തി​യ വി​ശ്വാ​സ​വും മൂ​ല്യ​ങ്ങ​ളും ബോ​ധ്യ​ങ്ങ​ളും മ​ന​സി​ലാ​ക്കു​ന്ന​തി​നും അ​നി​വാ​ര്യ​മാ​ണെ​ന്നും തി​രു​മേ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

NRI

ശ്രാ​വ​ണ സു​ധ ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്തു

ഹെ​റി​ഫോ​ഡ്: പൊ​ന്നി​ൻ ചി​ങ്ങ​മാ​സ​ത്തി​ലെ പൊ​ന്നോ​ണ​ത്തി​ന് ഹെ​റി​ഫോ​ഡ് മ​ല​യാ​ളി​ക​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യ ഓ​ണം മ്യൂ​സി​ക് ആ​ൽ​ബം ഗാ​ന ര​ച​യി​താ​വ് ​ജെ​യ്സ​ൺ ആ​റ്റു​വാ​യും ഗാ​യ​ക​ൻ ​ജോ​ബി ജോ​ണി​യും ചേ​ർ​ന്ന് ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ൽ വി​ശി​ഷ്ട സേ​വ​നം ന​ട​ത്തി വി​ര​മി​ച്ച വി​മു​ക്ത ഭ​ട​ൻ ​ജോ​ർ​ജ് വ​ർ​ഗീ​സി​നെ കൊ​ണ്ട് നി​ർ​വ​ഹി​പ്പി​ച്ചു.

ത​ദ​വ​സ​ര​ത്തി​ൽ ആ​ൽ​ബ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ ഹെ​റി​ഫോ​ഡി​ലെ ക​ലാ പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​വാ​സ ഭൂ​മി​യി​ലെ പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ൽ നി​ന്നു കൊ​ണ്ട് ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് നി​ർ​മി​ച്ച ഈ ​സം​ഗീ​ത​വി​രു​ന്ന് കു​റ​വു​ക​ൾ ഉ​ൾ​ക്കൊ​ണ്ട് സ്വീ​ക​രി​ച്ചു പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നും മ​ല​യാ​ളി​എ​വി​ടെ ​ആ​യി​രു​ന്നാ​ലും​ അ​വ​ന്‍റെ ​സം​സ്കാ​രം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കു​ന്ന​തി​ലും മ​റ്റു​ള്ള​വ​രെ​ചേ​ർ​ത്തു​നി​ർ​ത്തു​ന്ന​തി​ലും ​ഒ​രു​പ​ടി​മു​ൻ​പി​ലാ​ണെ​ന്നും ​ജോ​ർ​ജ് വ​ർ​ഗീ​സ് ഓ​ർ​മിപ്പി​ച്ചു.

മി​ഡി​ൽ ഈ​സ്റ്റ്‌ വി​ഷ​നും മ്യൂ​സി​ക് ലി​ങ്കും ചേ​ർ​ന്നാ​ണ് ആ​ൽ​ബം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​ഓ​ണ​ത്തി​ന് യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് ന​ൽ​കു​ന്ന ഓ​ണ സ​മ്മാ​ന​മാ​ണ് ശ്രാ​വ​ണ സു​ധ​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.​ ആ​ൽ​ബം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ഭ്യ​മാ​ണ്.

NRI

മീ​ഡി​യ പ്ല​സി​ന്‍റെ "ഓ​ണ​വ​സ​ന്തം' പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മീ​ഡി​യ പ്ല​സ് പു​റ​ത്തി​റ​ക്കി​യ പ്ര​ത്യേ​ക പ്ര​സി​ദ്ധീ​ക​ര​ണം "ഓ​ണ​വ​സ​ന്തം' ദോ​ഹ​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. ക​ല്ല്യാ​ണ പ​ന്ത​ല്‍ റ​സ്റ്റോ​റ​ന്‍റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പി​ന് ആ​ദ്യ കോ​പ്പി ന​ല്‍​കി ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​എ​ന്‍. ബാ​ബു​രാ​ജ​ന്‍ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.

പ്ര​വാ​സ​ലോ​ക​ത്ത് മ​ല​യാ​ളി​ക​ളു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും ആ​ഘോ​ഷ​ങ്ങ​ളു​ടെ ത​നി​മ​യും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കു​ന്ന​തി​ല്‍ ഇ​ത്ത​രം പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ശ്ര​ദ്ധേ​യ​മാ​യ പ​ങ്കു​വ​ഹി​ക്കാ​നാ​കു​മെ​ന്ന് ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഓ​ണം ഒ​രു ആ​ഘോ​ഷം എ​ന്ന​തി​ന​പ്പു​റം സ​മ​ത്വ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ​യും മാ​ന​വി​ക​ത​യു​ടെ​യും സ​ന്ദേ​ശ​മാ​ണ് സ​മൂ​ഹ​ത്തി​ന് ന​ല്‍​കു​ന്ന​തെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ദ്ധീ​ക​ര​ണം പ്ര​കാ​ശ​നം ചെ​യ്ത പി.​എ​ന്‍. ബാ​ബു​രാ​ജ​ന്‍ മീ​ഡി​യ പ്ല​സി​ന്‍റെ വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക സം​രം​ഭ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ളും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തു​ക​യും സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ ഒ​രു​മി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍ കാ​ല​ഘ​ട്ട​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ള്‍ കൂ​ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Kerala

നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള; കൊ​ടി​ക്കു​ന്നി​ലി​ന്‍റെ ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി

ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള​യി​ലെ പോ​സ്റ്റ​റി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ ചി​ത്ര​വും ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ പോ​സ്റ്റ​ർ ത​യാ​ക്കി സം​ഘാ​ട​ക​ർ. പ്രൂ​ഫ് നോ​ക്കാ​ൻ കൊ​ടു​ത്ത നോ​ട്ടീ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണ് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കി​യ​തെ​ന്ന് ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി വി​ശ​ദീ​ക​രി​ച്ചു.

പോ​സ്റ്റ​ർ ത​യാ​ക്കി​യ​തി​ൽ നോ​ട്ട​ക്കു​റ​വ് ഉ​ണ്ടാ​യെ​ന്നും പ്ര​തി​ഷേ​ധം ഇ​ല്ലെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും പ്ര​തി​ക​രി​ച്ചു. നെ​ഹ്റു ട്രോ​ഫി ജ​ല​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ വ്യ​ക്ത​മാ​ക്കി.

പ​രി​പാ​ടി​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ത​ള്ളി. ത​നി​ക്ക് പ്ര​തി​ഷേ​ധം ഇ​ല്ല. പോ​സ്റ്റ​ർ അ​ച്ച​ടി​ച്ച​വ​രു​ടെ ഭാ​ഗ​ത്തു​ണ്ടാ​യ ജാ​ഗ്ര​ത​ക്കു​റ​വാ​യി മാ​ത്രം കാ​ണു​ന്നു​വെ​ന്നും എം​പി പ​റ​ഞ്ഞു.

NRI

വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പ​ന്ത്ര​ണ്ടാം ഭാ​ഗം പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: പ്ര​വാ​സി ഗ്ര​ന്ഥ​കാ​ര​നും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പ​ര​മ്പ​ര​യു​ടെ പ​ന്ത്ര​ണ്ടാം ഭാ​ഗം പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഖ​ത്ത​റി​ലെ റേ​ഡി​യോ മ​ല​യാ​ളം സ്റ്റു​ഡി​യോ​വി​ല്‍ ന​ട​ന്നു.

സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക വാ​ണി​ജ്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ അ​ഡൈ്വ​സ​റി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ പി.എ​ന്‍. ബാ​ബു​രാ​ജ​ന്‍ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ഏ​ക​ദേ​ശം 1,400 പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ച്ച ഖ​ത്ത​റി​ലെ ബാ​ല​പ്ര​തി​ഭ ഇ​ശാ​ന്‍ ഖാ​ന്‍ പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി.

ജീ​വി​ത​വി​ജ​യ​ത്തി​നും വ്യ​ക്തി​ത്വ​വി​ക​സ​ന​ത്തി​നും പ്ര​ചോ​ദ​നം ന​ല്‍​കു​ന്ന വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ വി​ജ​യ​ത്തി​ലേ​ക്കു​ള്ള പ്രാ​യോ​ഗി​ക വ​ഴി​ക​ളും ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പാ​ഠ​ങ്ങ​ളും പ​ങ്കു​വയ്ക്കു​ന്ന പ​ര​മ്പ​ര​യാ​ണെ​ന്ന് പി.​എ​ന്‍. ബാ​ബു​ക​രാ​ജ​ന്‍ പ​റ​ഞ്ഞു.

വാ​യ​ന​യി​ലൂ​ടെ അ​റി​വി​ന്‍റെ​യും ചി​ന്ത​യു​ടെ​യും ലോ​കം വി​പു​ലീ​ക​രി​ക്കു​ന്ന പു​തു​ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി​യാ​യ ഇ​ശാ​ന്‍ ഖാ​നെ​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കാ​ലി​ക വി​ഷ​യ​ങ്ങ​ളോ​ട് സം​വ​ദി​ക്കു​ന്ന ബാ​ല പ്ര​തി​ഭ മു​ഹ​മ്മ​ദ് അ​മ​നേ​യും ച​ട​ങ്ങി​ല്‍ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

ച​ട​ങ്ങി​ല്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ് (എംഡി, ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍), ജോ​സ് ഫി​ലി​പ്പ് (സി​ഇ​ഒ, സെ​പ്രോ​ടെ​ക്), സ​ത്യേ​ന്ദ്ര പ​ഥ​ക് (ഖ​ത്ത​ര്‍ ട്രി​ബ്യൂ​ണ്‍), ഉ​വൈ​സ് ഉ​സ്മാ​ന്‍ (സി​ഇ​ഒ, ദ ​വേ കോ​ര്‍​പ​റേ​റ്റ് സ​ര്‍​വീ​സ​സ്), ഗാ​യി​ക സി​താ​ര ഷാ​ഫി, വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, ജാ​സ്മി​ന്‍ റാ​ഫി എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

വി​ജ​യ​ത്തെ കേ​വ​ലം നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​യി കാ​ണാ​തെ, ചി​ന്ത, ശീ​ലം, ആ​ത്മ​വി​ശ്വാ​സം, നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മം, വാ​യ​ന, മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ​മ​ന്വ​യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പ​ര​മ്പ​ര​യെ സ​വി​ശേ​ഷ​മാ​ക്കു​ന്ന​തെ​ന്നും ജീ​വി​ത​ത്തി​ലെ ചെ​റി​യ അ​നു​ഭ​വ​ങ്ങ​ളി​ല്‍ പോ​ലും വ​ലി​യ വി​ജ​യ​പാ​ഠ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും അ​വ പ്രാ​യോ​ഗി​ക​മാ​യി ജീ​വി​ത​ത്തി​ല്‍ കൊ​ണ്ടു​വ​രാ​നും ഈ ​പ​ര​മ്പ​ര പ്ര​ചോ​ദ​ന​മാ​കു​ന്നു​വെ​ന്നും ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പു​തു​ത​ല​മു​റ​യി​ല്‍ വാ​യ​നാ​ശീ​ലം വ​ള​ര്‍​ത്തു​ന്ന​തി​നും ജീ​വി​ത​വി​ജ​യ​ത്തെ​ക്കു​റി​ച്ച് പോ​സി​റ്റീ​വാ​യ ചി​ന്ത​ക​ള്‍ വ​ള​ര്‍​ത്തു​ന്ന​തി​നും ഇ​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ നി​ര്‍​ണാ​യ​ക​മാ​ണെ​ന്നും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റേ​ഡി​യോ മ​ല​യാ​ളം സി​ഇ​ഒ അ​ന്‍​വ​ര്‍ ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റേ​ഡി​യോ മ​ല​യാ​ള​ത്തി​ന്‍റെ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ഒ​രു പ​രി​പാ​ടി​യാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര സ്വാ​ഗ​തം പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലി​പി പബ്ലി​ക്കേ​ഷ​ന്‍​സാ​ണ് പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​ക​ര്‍. ആ​ര്‍ജെ ജി​ബി​നാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ന്‍.

Kerala

താ​റാ​വ് ഫാ​മി​ന്‍റെ മ​റ​വി​ൽ എം​ഡി​എം​എ വി​ൽ​പ​ന; എ​​​​ക്‌​​​​സൈ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ആ​​​​ക്ര​​​​മി​​​​ച്ച് പ്ര​​​​തി​​​​യെ ബ​​​​ല​​​​മാ​​​​യി മോ​​​​ചി​​​​പ്പി​​​​ച്ചു

കൊ​​​​ച്ചി: താ​​​​റാ​​​​വ് ഫാ​​​​മി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ എം​​​​ഡി​​​​എം​​​​എ വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ല​​​​ഹ​​​​രി​​​​വേ​​​​ട്ട​​​​യ്‌​​​​ക്കെ​​​​ത്തി​​​​യ എ​​​​ക്‌​​​​സൈ​​​​സ് സം​​​​ഘ​​​​ത്തെ പ്ര​​​​തി​​​​യും കൂ​​​​ട്ടാ​​​​ളി​​​​ക​​​​ളും ചേ​​​​ർ​​​​ന്ന് ആ​​​​ക്ര​​​​മി​​​​ച്ചു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വ​​​​നി​​​​താ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ ഉ​​​​ൾ​​​​പ്പെടെ മൂ​​​​ന്ന് എ​​​​ക്‌​​​​സൈ​​​​സ് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് വി​​​​ല്പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന സം​​​​ഘ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​നി​​​​യെ എ​​​​ക്സൈ​​​​സി​​​​ന്‍റെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ​​​നി​​​​ന്ന് ബ​​​​ല​​​​മാ​​​​യി മോ​​​​ചി​​​​പ്പി​​​​ച്ച് ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി.

ക​​​​ഴി​​​​ഞ്ഞ ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം ത​​​​മ്മ​​​​നം എ​​​​കെ​​​​ജി ന​​​​ഗ​​​​റി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ സി​​​​വി​​​​ൽ എ​​​​ക്‌​​​​സൈ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ഷി​​​​യാ​​​​സ്, ഡ്രൈ​​​​വ​​​​ർ വി​​​​ഷ്ണു​​​​കു​​​​മാ​​​​ർ, വ​​​​നി​​​​താ സി​​​​വി​​​​ൽ എ​​​​ക്‌​​​​സൈ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ക​​​​ന​​​​ക എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. മൂ​​​​വ​​​​രും ആ​​​​ശു​​​​പ​​​​ത്രി​​​യി​​​​ൽ ചി​​​​കി​​​​ത്സ​ തേ​​​​ടി.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ നാ​​​​ലു​​​ പേ​​​​രെ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ത​​​​മ്മ​​​​നം എ​​​​കെ​​​​ജി ന​​​​ഗ​​​​ർ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ അ​​​​ഖി​​​​ൽ, വി​​​​ശാ​​​​ൽ, അ​​​​ജി​​​​ത്ത്, അ​​​​ബി​​​​ൻ ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. എ​​​​ക്സൈ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ കൃ​​​​ത്യ​​​​നി​​​​ർ​​​​വ​​​​ഹ​​​​ണം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നും ആ​​​​ക്ര​​​​മി​​​​ച്ച​​​​തി​​​​നു​​​​മാ​​​​ണ് കേ​​​​സ്.

എ​​​​ക്സൈ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ട വൈ​​​​ശാ​​​​ഖ്, ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ആ​​​​ക്ര​​​​മി​​​​ച്ച എ​​​​കെ​​​​ജി ന​​​​ഗ​​​​ർ സ്വ​​​​ദേ​​​​ശി വി​​​​നീ​​​​ഷ് എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണം ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി.
സം​​​​ഭ​​​​വ​​​​ദി​​​​വ​​​​സം ഉ​​​​ച്ച​​​​യ്ക്ക് മെ​​​​ത്താ​​​​ഫെ​​​​റ്റ​​​​മി​​​​നു​​​​മാ​​​​യി പി​​​​ടി​​​​യി​​​​ലാ​​​​യ അ​​​​ക്ഷ​​​​യ് കു​​​​മാ​​​​റി​​​​നെ ചോ​​​​ദ്യം ചെ​​​​യ്ത​​​​പ്പോ​​​​ഴാ​​​​ണ് മു​​​​ഖ്യ​​​​പ്ര​​​​തി​​​​യാ​​​​യ വൈ​​​​ശാ​​​​ഖി​​​​നെ​​​​ക്കു​​​​റി​​​​ച്ച് എ​​​​ക്‌​​​​സൈ​​​​സി​​​​നു വി​​​​വ​​​​രം ല​​​​ഭി​​​​ച്ച​​​​ത്.

അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ അ​​​​ഖി​​​​ലും അ​​​​ജി​​​​ത്തും അ​​​​ക്ഷ​​​​യും വൈ​​​​ശാ​​​​ഖു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​നി​​​​ന്ന് 200 ഗ്രാം ​​​​എം​​​​ഡി​​​​എം​​​​എ എ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം എ​​​​ക്‌​​​​സൈ​​​​സ് റേ​​​​ഞ്ച് ഇ​​​​ൻ​​​​സ്‌​​​​പെ​​​​ക്ട​​​​ർ ആ​​​​ർ. അ​​​​ഭി​​​​രാ​​​​ജി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘ​​​​മാ​​​​ണ് ത​​​​മ്മ​​​​ന​​​​ത്തെ​​​​ത്തി​​​​യ​​​​ത്. താ​​​​റാ​​​​വ് ഫാ​​​​മി​​​​നു​​​​ള്ളി​​​​ൽ എം​​​​ഡി​​​​എം​​​​എ ഒ​​​​ളി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് അ​​​​ക്ഷ​​​​യ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ട് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഇ​​​​വി​​​​ടേ​​​​ക്കു ബൈ​​​​ക്കി​​​​ലെ​​​​ത്തി​​​​യ വൈ​​​​ശാ​​​​ഖി​​​​നെ ത​​​​ട​​​​ഞ്ഞു​​​​നി​​​​ർ​​​​ത്തി ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​യാ​​​​ൾ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ത​​​​ള്ളി​​​​മാ​​​​റ്റി ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ ശ്ര​​​​മി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് വൈ​​​​ശാ​​​​ഖി​​​​ന്‍റെ അ​​​​ച്ഛ​​​​നും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളും സം​​​​ഘ​​​​ടി​​​​ച്ചെ​​​​ത്തി എ​​​​ക്‌​​​​സൈ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ നാ​​​​ട്ടു​​​​കാ​​​​ർ പ്ര​​​​തി​​​​യെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രി​​​​ൽ​​​നി​​​​ന്നു ബ​​​​ല​​​​മാ​​​​യി മോ​​​​ചി​​​​പ്പി​​​​ച്ച് സ​​​​മീ​​​​പ​​​​ത്തെ വീ​​​​ട്ടി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ക​​​​യും പി​​​​ന്നീ​​​​ട് അ​​​​വി​​​​ടെ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​ൻ സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞ് പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പോ​​​ലീ​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി. കൂ​​​​ടു​​​​ത​​​​ൽ പോ​​​​ലീ​​​​സ് എ​​​​ത്തി​​​​യാ​​​​ണു പ്ര​​​​തി​​​​ക​​​​ളെ കീ​​​​ഴ​​​​ട​​​​ക്കി​​​​യ​​​​ത്.

Business

ജിഡിഎന്‍ ഇന്നുമുതല്‍ തിയറ്ററുകളില്‍

കൊ​ച്ചി: മാ​ധ​വ​ന്‍ നാ​യ​ക​നാ​കു​ന്ന ‘ജി​ഡി​എ​ന്‍’ ഇ​ന്നു​മു​ത​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. ലോ​ക​ത്തു​ള്ള 32 രാ​ജ്യ​ങ്ങ​ളി​ല്‍ അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യാ​ണു പ്ര​ദ​ര്‍​ശ​നം.
കേ​ര​ള​ത്തി​ല്‍ ഉ​ര്‍​വ​ശി തി​യ​റ്റേ​ഴ്‌​സാ​ണ് നൂ​റോ​ളം തി​യ​റ്റ​റു​ക​ളി​ല്‍ ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ല്‍ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ മ്യൂ​സി​ക് ലോ​ഞ്ച് ക​ഴി​ഞ്ഞ​ദി​വ​സം ലു​ലു മാ​ളി​ല്‍ ന​ട​ന്നു. സ​ത്യ​രാ​ജ്, ദു​ഷാ​ര വി​ജ​യ​ന്‍, വി​ജ​യ് യേ​ശു​ദാ​സ്, സം​വി​ധാ​യ​ക​ന്‍ കൃ​ഷ്ണ​കു​മാ​ര്‍, സി​നി​മ​റ്റോ​ഗ്രാ​ഫ​ര്‍ കെ. ​അ​ര​വി​ന്ദ്, സി​ദ്ധാ​ര്‍​ഥ് മേ​നോ​ന്‍, നി​ത്യ മാ​മ​ന്‍, ഷ​ഫ്‌​ന, ശി​ഖ സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

2022ലെ ​മി​ക​ച്ച ഫീ​ച്ച​ര്‍ ഫി​ലി​മി​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം ല​ഭി​ച്ച റോ​ക്ക​ട്രി: ദ് ​ന​മ്പി ഇ​ഫ​ക്റ്റ് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം വ​ര്‍​ഗീ​സ് മൂ​ല​ന്‍ പി​ക്‌​ചേ​ഴ്‌​സ്, ട്രൈ​ക​ള​ര്‍ ഫി​ലിം​സ്, മീ​ഡി​യ മാ​ക്‌​സ് എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റ്സ് എ​ന്നി​വ ചേ​ര്‍​ന്നൊ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ജി​ഡി​എ​ന്‍.

വ​ര്‍​ഗീ​സ് മൂ​ല​ന്‍, വി​ജ​യ് മൂ​ല​ന്‍, ആ​ര്‍. മാ​ധ​വ​ന്‍, സ​രി​ത മാ​ധ​വ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണു നി​ര്‍​മി​ച്ച​ത്. രാ​ജ്യ​ത്തെ പ്ര​മു​ഖ എ​ൻ​ജി​നി​യ​റും സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​നു​മാ​യി​രു​ന്ന ഗോ​പാ​ല്‍​സ്വാ​മി ദൊ​രൈ​സ്വാ​മി നാ​യി​ഡു​വി​ന്‍റെ ജീ​വി​ത​വും ശാ​സ്ത്ര​ജ്ഞ​നെ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹം ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

മാ​ധ​വ​നെ കൂ​ടാ​തെ പ്രി​യാ​മ​ണി, ജ​യ​റാം, സ​ത്യ​രാ​ജ്, വി​ന​യ് റാ​യ്, ദു​ഷാ​ര വി​ജ​യ​ന്‍, ക​നി​ഹ, ഷീ​ല, ക​രു​ണാ​ക​ര​ന്‍, ടീ​ജ​യ് അ​രു​ണാ​ച​ലം, ത​മ്പി രാ​മ​യ്യ, വി​ജ​യ് യേ​ശു​ദാ​സ്, ആ​ടു​ക​ളം ന​രേ​ന്‍, ജോ​ണി വി​ജ​യ്, ജ​ന്‍​സ​ണ്‍ ദി​വാ​ക​ര്‍, ബ്രി​ജി​ഡ സാ​ഗ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ള്‍.

NRI

സ്‌​പോ​ക്ക​ണ്‍ അ​റ​ബി​ക് ഫോ​ര്‍ എ​വ​രി​ഡേ പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ര്‍​സി​റ്റി അ​റ​ബി വ​കു​പ്പി​ലെ ഗ​വേ​ഷ​ക​നാ​യ ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ സ്‌​പോ​ക്ക​ണ്‍ അ​റ​ബി​ക് ഫോ​ര്‍ എ​വ​രി​ഡേ പ്ര​കാ​ശ​നം ചെ​യ്തു.

അ​റ​ബി വ​കു​പ്പി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ യൂ​ണി​വേ​ര്‍​സി​റ്റി സി​ണ്ടി​ക്കേ​റ്റ് സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ഫോ​ര്‍ കോ​ര്‍​സ​സ് ആ​ൻഡ് റി​സ​ര്‍​ച്ച് ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ​സ​ര്‍ ടി.​എ​ന്‍. വാ​സു​ദേ​വ​നാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്.

യൂ​ണി​വേ​ര്‍​സി​റ്റി അ​റ​ബി വ​കു​പ്പ് മേ​ധാ​വി പ്ര​ഫ​സ​ര്‍ ടി.​എ. അ​ബ്ദു​ല്‍ മ​ജീ​ദ് ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി. യൂ​ണി​വേഴ്സി​റ്റി മു​ന്‍ ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ വി. അ​ന്‍​വ​ര്‍ വി​ശി​ഷ്ട അ​തി​ഥി​യാ​യി​രു​ന്നു.

പ്ര​സാ​ധ​ക​രാ​യ എ​ഡ്യൂ​മാ​ര്‍​ട്ട് പ്ലസ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ജീ​ബു​റ​ഹ്മാ​ന്‍, ഓ​ഫീ​സ് സു​പ്ര​ണ്ട് അ​ബ്ദു​ല്‍ ഷു​ക്കൂ​ര്‍, ഗ്ര​ന്ഥ​കാ​ര​ന്‍ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര തുടങ്ങിയവർ സം​ബ​ന്ധി​ച്ചു.

അ​റ​ബി ഭാ​ഷ​യു​ടെ ബാ​ലപാ​ഠം പോ​ലു​മ​റി​യാ​ത്ത​വ​ര്‍​ക്ക് അ​റ​ബി ഭാ​ഷ​യി​ല്‍ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ച്ചു പ​ഠി​ക്കു​വാ​ന്‍ പ​രി​ശീ​ലി​പ്പി​ക്കു​ന്ന കൃ​തിയാണ് ഇത്.

അ​റ​ബി പ​ദ​ങ്ങ​ളു​ടെ​യും വാ​ച​ക​ങ്ങ​ളു​ടേ​യും ഉ​ച്ഛാ​ര​ണ​വും അ​ര്‍​ഥ​വും ഇംഗ്ലീ​ഷി​ല്‍ ന​ല്‍​കി​യ ഈ ​കൃ​തി കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും വി​വി​ധ യൂ​ണി​വേ​ഴ്​സി​റ്റി​ക​ളി​ലെ ക​മ്യൂണി​ക്കേ​റ്റീ​വ് അ​റ​ബി​ക് സി​ല​ബ​സി​ല്‍ ശു​പാ​ര്‍​ശ ചെ​യ്യ​പ്പെ​ട്ട​താ​ണ്.

National

രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക​യെ​യും വി​ട്ട​യ​ച്ചു

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ വ​​​​​സ​​​​​തി​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​ർ​​​​​ച്ച് ന​​​​​ട​​​​​ത്തി​​​​​യ​​​​​തി​​​​​ന് പോ​​​​​ലീ​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത നേ​​​​​താ​​​​​ക്ക​​​​​ളെ വി​​​​​ട്ട​​​​​യ​​​​​ച്ചു.

പ്ര​​​​​തി​​​​​പ​​​​​ക്ഷ നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി, പ്രി​​​​​യ​​​​​ങ്ക ഗാ​​​​​ന്ധി എം​​​​​പി, സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​ൻ ഖി​​​​ലേ​​​​ഷ് യാ​​​​ദ​​​​വ് അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള നേ​​​​​താ​​​​​ക്ക​​​​​ളെ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത് മൂ​​​​​ന്നു മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​നു​​​​​ശേ​​​​​ഷം ഇ​​​ന്ന​​​ലെ രാ​​​​​ത്രി 9.40 ഓ​​​​​ടെ​​​​​യാ​​​​​ണു വി​​​​​ട്ട​​​​​യ​​​​​ച്ച​​​​​ത്. നേ​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ അ​​​​​റ​​​​​സ്റ്റ് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ല്ലെ​​​​​ന്നാ​​​​​ണു സൂ​​​​​ച​​​​​ന.

രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി​​​​​യെ ഛത്ര​​​​​സാ​​​​​ൽ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ലേ​​​​​ക്കാ​​​​​ണു പോ​​​​​ലീ​​​​​സ് ബ​​​​​ല​​​​​മാ​​​​​യി കൊ​​​​​ണ്ടു​​​​​പോ​​​​​യ​​​​​ത്. ഇ​​​​​വി​​​​​ടേ​​​​​ക്കും കോ​​​​​ൺ​​​​​ഗ്ര​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ കൂ​​​​​ട്ട​​​​​മാ​​​​​യെ​​​​​ത്തി പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ചി​​​​​രു​​​​​ന്നു. പ്ര​​​​​തി​​​​​ഷേ​​​​​ധം തു​​​​​ട​​​​​രു​​​​​മെ​​​​​ന്നും വി​​​​​ഷ​​​​​യം പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ൽ ഉ​​​​​ന്ന​​​​​യി​​​​​ക്കു​​​​​മെ​​​​​ന്നും രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി പ​​​​​റ​​​​​ഞ്ഞു.

ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​യെ​​​​യും ചി​​​​ല നേ​​​​താ​​​​ക്ക​​​​ളെ​​​​യും എ​​​​ത്തി​​​​ച്ച മ​​​​ന്ദി​​​​ർ മാ​​​​ർ​​​​ഗ് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ രാ​​​​ത്രി ഒ​​​​ന്പ​​​​തോ​​​​ടെ കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ സോ​​​​ണി​​​​യ​​​​ഗാ​​​​ന്ധി എ​​​​ത്തി​​​​യി​​​​രു​​​​ന്നു.

International

മാർപാപ്പയുടെ പുതിയ പുസ്തകം പുറത്തിറങ്ങി

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​മാ​​​ധാ​​​ന​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന പു​​​തി​​​യ പു​​​സ്ത​​​കം ‘ഡി​​​സാം​​​ഡ് ആ​​​ൻ​​​ഡ് ഡി​​​സാ​​​മിം​​​ഗ്: പീ​​​സ് ഈ​​​സ് എ ​​​ഗി​​​ഫ്റ്റ്’ പു​​​റ​​​ത്തി​​​റ​​​ങ്ങി.

സാ​​​ർ​​​വ​​​ത്രി​​​ക​​​സ​​​ഭ​​​യു​​​ടെ അധ്യ​​​ക്ഷ​​​നാ​​​യി 2025 മേ​​​യ് എ​​​ട്ടി​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തു​​​ മു​​​ത​​​ൽ സ​​​മാ​​​ധാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മാ​​​ർ​​​പാ​​​പ്പ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള വി​​​വി​​​ധ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളും സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി വ​​​ത്തി​​​ക്കാ​​​ൻ പ​​​ബ്ലി​​​ഷിം​​​ഗ് ഹൗ​​​സ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഈ ​​​ഗ്ര​​​ന്ഥ​​​ത്തി​​​ൽ ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​ന് അ​​​ണു​​​വാ​​​യു​​​ധ​​​ങ്ങ​​​ള​​​ല്ല മ​​​റി​​​ച്ച് നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണ​​​മാ​​​ണ് ആ​​​വ​​​ശ്യ​​​മെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ ഊ​​​ന്നി​​​പ്പ​​​റ​​​യു​​​ന്നു.

അ​​​ല​​​സാ​​​ൻ​​​ഡ്രോ ബാ​​​ൻ​​​ഫി എ​​​ഡി​​​റ്റ് ചെ​​​യ്ത ഈ ​​​പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ഇ​​​റ്റാ​​​ലി​​​യ​​​ൻ പ​​​തി​​​പ്പാ​​​ണ് ഇ​​​പ്പോ​​​ൾ ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്.

Kerala

വിനായകനെ മൊഴിയെടുത്ത് വിട്ടയച്ചു; ഫോണ്‍ പിടിച്ചെടുത്തു

മാ​വേ​ലി​ക്ക​ര: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റുനൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി​യെ​യും മ​ക​ളെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ ന​ട​ന്‍ വി​നാ​യ​ക​നെ മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ത്തു വി​ട്ട​യ​ച്ചു.

വി​നാ​യ​ക​ന്‍റെ ഫോ​ൺ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പോ​സ്റ്റി​ട്ട സാ​ഹ​ച​ര്യം ഓ​ര്‍​മ​യി​ല്ല എ​ന്നാ​ണ് വി​നാ​യ​ക​ന്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നാ​ണ് വി​വ​രം. 2025 ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വി​നാ​യ​ക​നെ​തി​രേ മോ​ശം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ആ​രോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലി​ട്ട പോ​സ്റ്റ് അ​റുനൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വ് വി​നാ​യ​ക​ന് അ​യ​ച്ചുകൊ​ടു​ത്തി​രു​ന്നു.

വി​നാ​യ​ക​ന്‍ ഇ​തി​ന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ട് ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ല്‍ പോ​സ്റ്റ് ചെ​യ്ത​തോ​ടെ ന​ട​ന്‍റെ ആ​രാ​ധ​ക​ര്‍ അ​റു​നൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി​ക്കും മ​ക​ള്‍​ക്കു​മെ​തി​രേ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

ഇ​തേ​ത്തു​ട​ര്‍​ന്ന് അ​റു​നൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി പോ​ലീ​സി​ലും ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നി​ലും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് വി​നാ​യ​ക​നെ​തി​രേ കേ​സെ​ടു​ത്ത​ത്

National

ഗ്രഹാം സ്റ്റെയിന്‍സിന്‍റെ ഘാതകന്‍ ധാരാ സിംഗിന് ജയില്‍മോചനം

ന്യൂ​​​​ഡ​​​​ല്‍ഹി: 1999ല്‍ ​​​​ഒ​​​​ഡീ​​​​ഷ​​​​യി​​​​ല്‍ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ന്‍ മി​​​​ഷ​​​​ന​​​​റി ഗ്ര​​​​ഹാം സ്റ്റു​​​​വ​​​​ര്‍ട്ട് സ്റ്റെ​​​​യി​​​​ന്‍സി​​​​നെ​​​​യും ര​​​​ണ്ടു ചെ​​​​റി​​​​യ ആ​​​​ണ്‍മ​​​​ക്ക​​​​ളെ​​​​യും ജീ​​​​വ​​​​നോ​​​​ടെ ചു​​​​ട്ടു​​​​കൊ​​​​ന്ന കേ​​​​സി​​​​ല്‍ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വി​​​​ലു​​​​ള്ള ബ​​​​ജ്‌​​​​രം​​​​ഗ്ദ​​​​ള്‍ പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​നാ​​​​യ ധാ​​​​രാ സിം​​​​ഗി​​​​ന് ശി​​​​ക്ഷാ​​​​യി​​​​ള​​​​വ് ന​​​​ല്‍കു​​​​ന്നു.

ഇ​​​​തേ കേ​​​​സി​​​​ല്‍ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വി​​​​ലാ​​​​യി​​​​രു​​​​ന്ന മ​​​​റ്റൊ​​​​രു പ്ര​​​​തി മ​​​​ഹേ​​​​ന്ദ്ര ഹെം​​​​ബ്രാ​​​​മി​​​​നെ ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍ഷം ഏ​​​​പ്രി​​​​ലി​​​​ല്‍ ജ​​​​യി​​​​ലി​​​​ല്‍നി​​​​ന്നു വി​​​​ട്ട​​​​യ​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു മു​​​​ഖ്യ​​​​പ്ര​​​​തി​​​​യെ​​​​യും വി​​​​ട്ട​​​​യ​​​​യ്ക്കു​​​​ന്ന​​​​ത്.

ഗ്ര​​​​ഹാം സ്റ്റെ​​​​യി​​​​ന്‍സി​​​​നെ​​​​യും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ​​​​ത്തും ആ​​​​റും വ​​​​യ​​​​സു മാ​​​​ത്രം പ്രാ​​​​യ​​​​മു​​​​ള്ള ര​​​​ണ്ടു മ​​​​ക്ക​​​​ളെ​​​​യും അ​​​​തി​​​​ക്രൂ​​​​ര​​​​മാ​​​​യി ചു​​​​ട്ടു​​​​കൊ​​​​ന്ന കേ​​​​സി​​​​ൽ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വു​​​​ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന ര​​​​വീ​​​​ന്ദ്ര പാ​​​​ല്‍ എ​​​​ന്ന ധാ​​​​രാ സിം​​​​ഗി​​​​ന്‍റെ ശി​​​​ക്ഷാ ഇ​​​​ള​​​​വ് (റെ​​​​മി​​​​ഷ​​​​ന്‍) അ​​​​പേ​​​​ക്ഷ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന ശി​​​​ക്ഷാ അ​​​​വ​​​​ലോ​​​​ക​​​​ന സ​​​​മി​​​​തി ഓ​​​​ഗ​​​​സ്റ്റ് 15നു ​​​​മു​​​​മ്പാ​​​​യി തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. ""അ​​​​ദ്ദേ​​​​ഹ​​​​വും സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​നം ആ​​​​ഘോ​​​​ഷി​​​​ക്ക​​​​ട്ടെ. അ​​​​തി​​​​നു മു​​​​മ്പാ​​​​യി തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്ക​​​​ണം''- ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ മ​​​​നോ​​​​ജ് മി​​​​ശ്ര, വി​​​​ജ​​​​യ് ബി​​​​ഷ്‌​​​​ണോ​​​​യി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ച് പ​​​​റ​​​​ഞ്ഞു.

ധാ​​​​രാ സിം​​​​ഗി​​​​ന്‍റെ ശി​​​​ക്ഷാ​​​​യി​​​​ള​​​​വ് അ​​​​പേ​​​​ക്ഷ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന സ​​​​മി​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട രേ​​​​ഖ​​​​ക​​​​ള്‍ ഇ​​​​തു​​​​വ​​​​രെ ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഒ​​​​ഡീ​​​​ഷ സ​​​​ര്‍ക്കാ​​​​ര്‍ കോ​​​​ട​​​​തി​​​​യി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു. അ​​​​തി​​​​നാ​​​​ല്‍ കേ​​​​സ് പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത് അ​​​​ല്പ​​​​കാ​​​​ല​​​​ത്തേ​​​​ക്കു മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന ഒ​​​​ഡീ​​​​ഷ സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ അ​​​​ഭ്യ​​​​ര്‍ഥ​​​​ന സ്വീ​​​​ക​​​​രി​​​​ച്ചു ഒ​​​​രു മാ​​​​സ​​​​ത്തെ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.

കേ​​​​സി​​​​ന്‍റെ അ​​​​ടു​​​​ത്ത പ​​​​രി​​​​ഗ​​​​ണ​​​​ന ഓ​​​​ഗ​​​​സ്റ്റ് 19ലേ​​​​ക്കു മാ​​​​റ്റി. അ​​​​തി​​​​നി​​​​ടെ, ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ​​​​മി​​​​തി തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ മി​​​​ശ്ര​​​​യും ബി​​​​ഷ്ണോ​​​​യും ന​​​​ല്‍കി​​​​യ ഒ​​​​രു പേ​​​​ജു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

International

ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും മോ​ചി​പ്പി​ച്ചു

അ​​​​​ബു​​​​​ജ: നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ലെ ഓ​​​​​യോ സം​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് സാ​​​​​യു​​​​​ധ​​​​​സം​​​​​ഘം ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യ 39 വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ​​​​​യും അ​​​​​ഞ്ച് അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രെ​​​​​യും 56 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം സൈ​​​​​നി​​​​​ക​​​​​നീ​​​​​ക്ക​​​​​ത്തി​​​​​ലൂ​​​​​ടെ മോ​​​​​ചി​​​​​പ്പി​​​​​ച്ചു.

ദൗ​​​​ത്യ​​​​ത്തി​​​​നി​​​​ടെ ഏ​​​​​താ​​​​​നും സൈ​​​​​നി​​​​​ക​​​​​ർ​​​​​ക്കു ജീ​​​​​വ​​​​​ൻ ന​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​​റി​​​​​യി​​​​​ച്ചു. ഒ​​​​​റി​​​​​യ​​​​​ർ ലോ​​​​​ക്ക​​​​​ൽ ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് പ​​​​​രി​​​​​ധി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ‘അ​​​​​ൻ​​​​​സാ​​​​​രു’ എ​​​​​ന്ന തീ​​​​​വ്ര​​​​​വാ​​​​​ദി ഗ്രൂ​​​​​പ്പ് ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യ ഇ​​​​​വ​​​​​ർ 56 ദി​​​​​വ​​​​​സ​​​​​ത്തോ​​​​​ള​​​​​മാ​​​​​ണ് കൊ​​​​ടും​​​​കാ​​​​ട്ടി​​​​ൽ ഭീ​​​​​ക​​​​​ര​​​​​രു​​​​​ടെ ത​​​​ട​​​​വി​​​​ൽ ക​​​​​ഴി​​​​​ഞ്ഞ​​​​​ത്. മോ​​​​​ചി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ വൈ​​​​​ദ്യ​​​​​സ​​​​​ഹാ​​​​​യ​​​​​വും മാ​​​​​ന​​​​​സി​​​​​ക പി​​​​​ന്തു​​​​​ണ​​​​​യും ന​​​​​ൽ​​​​​കി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്.

വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​രാ​​​​​യി തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ​​​​​തി​​​​​ൽ ഓ​​​​​യോ രൂ​​​​​പ​​​​​ത ബി​​​​​ഷ​​​​​പ് ഇ​​​​​മ്മാ​​​​​നു​​​​​വ​​​​​ൽ ബ​​​​​ഡേ​​​​​ജോ​​​​​യും കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളും ആ​​​​​ശ്വാ​​​​​സ​​​​​വും സ​​​​​ന്തോ​​​​​ഷ​​​​​വും പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ചു. ജീ​​​​​വ​​​​​ൻ ബ​​​​​ലി​​​​​ന​​​​​ൽ​​​​​കി​​​​​യ സൈ​​​​​നി​​​​​ക​​​​​രു​​​​​ടെ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളെ ബി​​​​​ഷ​​​​​പ് അ​​​​​നു​​​​​ശോ​​​​​ച​​​​​നം അ​​​​​റി​​​​​യി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

Kerala

‘ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇന്ത്യ’രണ്ടാം വാല്യം പ്രകാശനം ചെയ്തു

കൊ​​​​​ച്ചി: സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ ലി​​​​​റ്റ​​​​​ർ​​​​​ജി​​​​​ക്ക​​​​​ൽ റി​​​​​സ​​​​​ർ​​​​​ച്ച് സെ​​​​​ന്‍റ​​​​​റി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന ഹി​​​​​സ്റ്റ​​​​​റി ഓ​​​​​ഫ് ക്രി​​​​​സ്റ്റ്യാ​​​​​നി​​​​​റ്റി ഇ​​​​​ൻ ഇ​​​​​ന്ത്യ പു​​​​​സ്ത​​​​​ക​​​​​ പ​​​​​ര​​​​​മ്പ​​​​​ര​​​​​യി​​​​​ലെ ‘സ്പ്രെ​​​​​ഡ് ഓ​​​​​ഫ് ക്രി​​​​​സ്റ്റ്യാ​​​​​നി​​​​​റ്റി ഇ​​​​​ൻ ഇ​​​​​ന്ത്യ അ​​​​​പ് ടു ​​​​​എ​​​​​ഡി 1500- ഡൈ​​​​​​​​​​നാ​​​​​മി​​​​​ക്സ് ഓ​​​​​ഫ് ഡി​​​​​ഫ​​​​​റ​​​​​ൻ​​​​​സ്’എ​​​​​ന്ന ര​​​​​ണ്ടാം വാ​​​​​ല്യം പ്ര​​​​​കാ​​​​​ശ​​​​​നം ചെ​​​​​യ്തു.

കാ​​​​​ക്ക​​​​​നാ​​​​​ട് മൗ​​​​​ണ്ട് സെ​​​​​ന്‍റ് തോ​​​​​മ​​​​​സി​​​​​ൽ ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ൽ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ റാ​​​​​ഫേ​​​​​ൽ ത​​​​​ട്ടി​​​​​ൽ പ്ര​​​​​കാ​​​​​ശ​​​​​നം നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചു. മ​​​​​ന്ത്രി സ​​​​​ണ്ണി ജോ​​​​​സ​​​​​ഫ് ആ​​​​​ദ്യ​​​​​പ്ര​​​​​തി ഏ​​​​​റ്റു​​​​​വാ​​​​​ങ്ങി.

എ​​​​​ഡി 1500 വ​​​​​രെ​​​​​യു​​​​​ള്ള കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ഭാ​​​​​ര​​​​​ത​​​​​ത്തി​​​​​ൽ ക്രൈ​​​​​സ്ത​​​​​വ​​​​​വി​​​​​ശ്വാ​​​​​സം എ​​​​​ങ്ങ​​​​​നെ വ്യാ​​​​​പി​​​​​ച്ചു എ​​​​​ന്ന​​​​​തി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ആ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​വും അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക​​​​​വു​​​​​മാ​​​​​യ പ​​​​​ഠ​​​​​ന​​​​​മാ​​​​​ണ് ഗ്ര​​​​​ന്ഥ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ള്ള​​​​​ട​​​​​ക്കം.

യൂ​​​​​റോ​​​​​പ്യ​​​​​ൻ അ​​​​​ധി​​​​​നി​​​​​വേ​​​​​ശ​​​​​ത്തി​​​​​നു മു​​​​​ന്പു​​​​​ത​​​​​ന്നെ ഭാ​​​​​ര​​​​​തീ​​​​​യ സം​​​​​സ്കാ​​​​​ര​​​​​വു​​​​​മാ​​​​​യി ഇ​​​​​വി​​​​​ടത്തെ ക്രൈ​​​​​സ്ത​​​​​വ​​​​​സ​​​​​മൂ​​​​​ഹം എ​​​​​ങ്ങ​​​​​നെ ആ​​​​​ഴ​​​​​ത്തി​​​​​ൽ ഇ​​​​​ട​​​​​ക​​​​​ല​​​​​ർ​​​​​ന്നു ജീ​​​​​വി​​​​​ച്ചി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​മാ​​​​​യ വ്യ​​​​​തി​​​​​യാ​​​​​ന​​​​​ങ്ങ​​​​​ളും സ​​​​​വി​​​​​ശേ​​​​​ഷ​​​​​ത​​​​​ക​​​​​ളും നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി​​​​​ക്കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ വി​​​​​ശ്വാ​​​​​സ​​​​​വ​​​​​ഴി​​​​​യി​​​​​ൽ അ​​​​​വ​​​​​ർ എ​​​​​ങ്ങ​​​​​നെ മു​​​​​ന്നേ​​​​​റി​​​​​യെ​​​​​ന്നും പു​​​​​സ്ത​​​​​കം ച​​​​​രി​​​​​ത്ര​​​​​രേ​​​​​ഖ​​​​​ക​​​​​ളു​​​​​ടെ പി​​​​​ൻ​​​​​ബ​​​​​ല​​​​​ത്തോ​​​​​ടെ സ​​​​​മ​​​​​ഗ്ര​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ട്. സ​​​​​ഭാ ച​​​​​രി​​​​​ത്ര​​​​​കാ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്കും ഗ​​​​​വേ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കും ഒ​​​​​രു​​​​​പോ​​​​​ലെ ഉ​​​​​പ​​​​​കാ​​​​​ര​​​​​പ്ര​​​​​ദ​​​​​മാ​​​​​യ രീ​​​​​തി​​​​​യി​​​​​ലാ​​​​​ണ് ഇ​​​​​തി​​​​​ന്‍റെ ഉ​​​​​ള്ള​​​​​ട​​​​​ക്കം ക്ര​​​​​മീ​​​​​ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഫാ.​​​​​ഡോ. പ​​​​​യ​​​​​സ് മ​​​​​ലേ​​​​​ക്ക​​​​​ണ്ട​​​​​ത്തി​​​​​ൽ, ഡോ. ​​​​​കെ. എ​​​​​സ്. മാ​​​​​ത്യു, ഫാ. ​​​​​ഡോ. ജെ​​​​​യിം​​​​​സ് പു​​​​​ലി​​​​​യു​​​​​റു​​​​​മ്പി​​​​​ൽ, ഫാ.​​​​​ഡോ. ഫ്രാ​​​​​ൻ​​​​​സി​​​​​സ് തോ​​​​​ണി​​​​​പ്പാ​​​​​റ എ​​​​​ന്നി​​​​​വ​​​​​ർ ചേ​​​​​ർ​​​​​ന്നാ​​​​​ണ് പു​​​​​സ്ത​​​​​കം എ​​​​​ഡി​​​​​റ്റ്‌ ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ച​​​​​ട​​​​​ങ്ങി​​​​​ൽ ബി​​​​​ഷ​​​​​പ് മാ​​​​​ർ ടോ​​​​​ണി നീ​​​​​ല​​​​​ങ്കാ​​​​​വി​​​​​ലും ഫാ. ​​​​​ഡോ. പ​​​​​യ​​​​​സ് മ​​​​​ലേ​​​​​ക്ക​​​​​ണ്ട​​​​​ത്തി​​​​​ലും ഗ്ര​​​​​ന്ഥം പ​​​​​രി​​​​​ച​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി സം​​​​​സാ​​​​​രി​​​​​ച്ചു.

ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ക്രൈ​​​​​സ്ത​​​​​വ​​​​​പൈ​​​​​തൃ​​​​​ക​​​​​ത്തെ ച​​​​​രി​​​​​ത്ര​​​​​രേ​​​​​ഖ​​​​​ക​​​​​ളു​​​​​ടെ​​​​​യും ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന ഈ ​​​​​ഗ്ര​​​​​ന്ഥം സ​​​​​ഭാ​​​​​ച​​​​​രി​​​​​ത്ര പ​​​​​ഠ​​​​​ന​​​​​രം​​​​​ഗ​​​​​ത്തി​​​​​നു വി​​​​​ല​​​​​പ്പെ​​​​​ട്ട സം​​​​​ഭാ​​​​​വ​​​​​ന​​​​​യാ​​​​​ണ്. സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ​​​​​യു​​​​​ടെ ച​​​​​രി​​​​​ത്ര​​​​​പൈ​​​​​തൃ​​​​​ക​​​​​വും ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​വും പു​​​​​തി​​​​​യ ത​​​​​ല​​​​​മു​​​​​റ​​​​​യ്ക്ക് പ​​​​​ക​​​​​ർ​​​​​ന്നു​​​​​ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​ൽ ഈ ​​​​​ഗ്ര​​​​​ന്ഥ​​​​​പ​​​​​ര​​​​​മ്പ​​​​​ര സു​​​​​പ്ര​​​​​ധാ​​​​​ന പ​​​​​ങ്ക് വ​​​​​ഹി​​​​​ക്കു​​​​​മെ​​​​​ന്നും അ​​​​​വ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

Business

പു​തി​യ വാ​ഗ​ണ്‍ ഡി​സൈ​ന്‍ ന​യം ഉ​ട​ന്‍ പു​റ​ത്തി​റ​ക്കും

പ​​​​ര​​​​വൂ​​​​ര്‍: വ്യ​​​​വ​​​​സാ​​​​യ സൗ​​​​ഹൃ​​​​ദ​​​​പ​​​​ര​​​​മാ​​​​യ ലോ​​​​ജി​​​​സ്റ്റി​​​​ക്‌​​​​സ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഉ​​​​ദാ​​​​ര​​​​വ​​​​ത്ക​​​​രി​​​​ച്ച പു​​​​തി​​​​യ വാ​​​​ഗ​​​​ണ്‍ ഡി​​​​സൈ​​​​ന്‍ ന​​​​യം റെ​​​​യി​​​​ല്‍​വേ ഉ​​​​ട​​​​ന്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കും.

അ​​​​ടു​​​​ത്ത ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ല്‍ പു​​​​തി​​​​യ ന​​​​യം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ല്‍ വ​​​​രു​​​​മെ​​​​ന്നാ​​​​ണ് ഔ​​​​ദ്യോ​​​​ഗി​​​​ക വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കു​​​​ന്ന സൂ​​​​ച​​​​ന. ച​​​​ര​​​​ക്കു​​​​ക​​​​ളു​​​​ടെ വൈ​​​​വി​​​​ധ്യ​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് പ്ര​​​​ത്യേ​​​​ക വാ​​​​ഗ​​​​ണു​​​​ക​​​​ള്‍ രൂ​​​​പ​​​​ക​​​ല്പ​​​​ന ചെ​​​​യ്യാ​​​​നും വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​നും വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യ്ക്ക് കൂ​​​​ടു​​​​ത​​​​ല്‍ സ്വാ​​​​ത​​​​ന്ത്ര്യ​​​​വും വ​​​​ഴ​​​​ക്ക​​​​വും ന​​​​ല്‍​കു​​​​ന്ന​​​​താ​​​​ണ് പു​​​​തി​​​​യ ച​​​​ട്ട​​​​ക്കൂ​​​​ട്.

റെ​​​​യി​​​​ല്‍​വേ വ​​​​ഴി​​​​യു​​​​ള്ള ച​​​​ര​​​​ക്കു​​​​നീ​​​​ക്കം ഗ​​​​ണ്യ​​​​മാ​​​​യി വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം കൂ​​​​ടു​​​​ത​​​​ല്‍ ബി​​​​സി​​​​ന​​​​സ് സം​​​​രം​​​​ഭ​​​​ങ്ങ​​​​ളെ റെ​​​​യി​​​​ല്‍ ലോ​​​​ജി​​​​സ്റ്റി​​​​ക്‌​​​​സി​​​​ലേ​​​​ക്ക് ആ​​​​ക​​​​ര്‍​ഷി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ് ഈ ​​​​നീ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

പു​​​​തി​​​​യ ന​​​​യ​​​​പ്ര​​​​കാ​​​​രം വി​​​​വി​​​​ധ വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ള്‍​ക്ക് അ​​​​വ​​​​രു​​​​ടെ ത​​​​ന​​​​ത് ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് വാ​​​​ഗ​​​​ണു​​​​ക​​​​ളു​​​​ടെ ഡി​​​​സൈ​​​​നു​​​​ക​​​​ളി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ വ​​​​രു​​​​ത്താ​​​​ന്‍ അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ടാ​​​​കും.

എ​​​​ന്നാ​​​​ല്‍, ഈ ​​​​വാ​​​​ഗ​​​​ണു​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പൂ​​​​ര്‍​ണ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​ത്വം റെ​​​​യി​​​​ല്‍​വേ​​​​യു​​​​ടെ ഗ​​​​വേ​​​​ഷ​​​​ണ​​​വി​​​​ഭാ​​​​ഗ​​​​മാ​​​​യ റി​​​​സ​​​​ര്‍​ച്ച് ഡി​​​​സൈ​​​​ന്‍​സ് ആ​​​​ന്‍​ഡ് സ്റ്റാ​​​​ന്‍​ഡേ​​​​ര്‍​ഡ്‌​​​​സ് ഓ​​​​ര്‍​ഗ​​​​നൈ​​​​സേ​​​​ഷ​​​​നും ചീ​​​​ഫ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ ഓ​​​​ഫ് റെ​​​​യി​​​​ല്‍​വേ സേ​​​​ഫ്റ്റി​​​​ക്കു​​​മാ​​​​യി​​​​രി​​​​ക്കും.

Education

ജെ​ഡി​സി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന്‍റെ ഏ​​​പ്രി​​​ൽ മാ​​​സം ന​​​ട​​​ത്തി​​​യ ജെ​​​ഡി​​​സി പ​​​രീ​​​ക്ഷാ​​​ഫ​​​ലം www.scu. kerala.gov.in ൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

2022 സ്കീ​​​മി​​​ൽ 1,373 പേ​​​രും (80.29 ശ​​​ത​​​മാ​​​നം) 2022 പ്രൈ​​​വ​​​റ്റ് സ്കീ​​​മി​​​ൽ 134 പേ​​​രും (38.95 ശ​​​ത​​​മാ​​​നം) വി​​​ജ​​​യി​​​ച്ചു. 2015 സ്കീ​​​മി​​​ൽ 17 പേ​​​ർ (30.91 ശ​​​ത​​​മാ​​​നം) വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

പു​​​ന​​​ർ​​​മാ​​​ല്യ നി​​​ർ​​​ണ​​​യ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ജൂ​​​ലൈ 23 വ​​​രെ അ​​​ത​​​ത് സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം/ കോ​​​ള​​​ജു​​​ക​​​ളി​​​ൽ സ്വീ​​​ക​​​രി​​​ക്കും.

Kerala

ജോ​ലി ത​ട്ടി​പ്പി​നി​ര​യാ​യി ത​ട​ങ്ക​ലി​ൽ​;ഏ​ഴ് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ മോ​ചി​പ്പി​ച്ചു

കൊ​​​​ച്ചി: ജോ​​​​ലി ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യി ത​​​​ട​​​​ങ്ക​​​​ലി​​​​ൽ ക​​​​ഴി​​​​ഞ്ഞു​​​​വ​​​​ന്ന ഏ​​​​ഴ് ഇ​​​​ത​​​​ര​​​​സം​​​​സ്ഥാ​​​​ന​​​​ക്കാ​​​​രെ പോ​​​​ലീ​​​​സ് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി.

ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​രി​​​​ലെ വാ​​​​ട​​​​ക​​​​ക്കെ​​​​ട്ടി​​​​ട​​​​ത്തി​​​​ല്‍ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന ഹ​​​​രി​​​​യാ​​​​ന, പ​​​​ഞ്ചാ​​​​ബ്, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്, ക​​​​ര്‍​ണാ​​​​ട​​​​ക സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള ഏ​​​​ഴു​​​​പേ​​​​രെ​​​​യാ​​​​ണു ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​ര്‍ പോ​​​​ലീ​​​​സ് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ പ്ര​​​​തി പ​​​​ശ്ചി​​​​മ​​​ബം​​​​ഗാ​​​​ള്‍ സി​​​​ലി​​​​ഗു​​​​രി സ്വ​​​​ദേ​​​​ശി അ​​​​ബ്‌​​​ദു​​​​ൾ റ​​​​ഹീ​​​​മി​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ഇ​​​​യാ​​​​ൾ​​​​ക്കു​​​പു​​​​റ​​​​മെ പ​​​​ത്തോ​​​​ളം പ്ര​​​​തി​​​​ക​​​​ൾ പി​​​​ടി​​​​യി​​​​ലാ​​​​കാ​​​​നു​​​​ണ്ടെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

ചേ​​​​രാ​​​​ന​​​​ല്ലൂ​​​​ര്‍ സി​​​​ഗ്‌​​​​ന​​​​ലി​​​​നു സ​​​​മീ​​​​പം മു​​​​ണ്ട്യാ​​​​ത്ത് റോ​​​​ഡി​​​​ലു​​​​ള്ള വാ​​​​ട​​​​ക​​​​ക്കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലാ​​​​ണ് ഇ​​​​വ​​​​രെ പാ​​​​ര്‍​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ത​​​​ട​​​​വു​​​​കാ​​​​രി​​​​ല്‍ ഒ​​​​രാ​​​​ള്‍ വാ​​​​ട​​​​ക​​​​വീ​​​​ട്ടി​​​​ല്‍​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് പ്ര​​​​തി​​​​ക​​​​ളാ​​​​യ 11ഓ​​​​ളം പേ​​​​ര്‍ കി​​​​ട്ടി​​​​യ പ​​​​ണ​​​​വു​​​​മാ​​​​യി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ര്‍​ന്ന് പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം സൗ​​​​ത്ത് റെ​​​​യി​​​​ല്‍​വെ സ്റ്റേ​​​​ഷ​​​​ന്‍ പ​​​​രി​​​​സ​​​​ര​​​​ത്തു​​​​നി​​​​ന്ന് പ്ര​​​​തി അ​​​​ബ്‌​​​ദു​​​​ള്‍ റ​​​​ഹീ​​​​മി​​​​നെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ഇ​​​​യാ​​​​ളു​​​​ടെ പ​​​​ക്ക​​​​ല്‍​നി​​​​ന്നും ഇ​​​​ര​​​​ക​​​​ളാ​​​​യ​​​​വ​​​​രു​​​​ടെ മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണ്‍, പാ​​​​സ്‌​​​​പോ​​​​ര്‍​ട്ട്, ഒ​​​​രു ല​​​​ക്ഷ​​​​ത്തോ​​​​ളം രൂ​​​​പ എ​​​​ന്നി​​​​വ പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ടു​​​​ത്തു.

മ​​​​റ്റു പ്ര​​​​തി​​​​ക​​​​ള്‍​ക്കാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണം ഊ​​​​ര്‍​ജി​​​​ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ അ​​​​ബ്‌​​​ദു​​​​ൾ റ​​​​ഹീ​​​​മി​​​​നെ റി​​​​മാ​​​​ന്‍​ഡ് ചെ​​​​യ്തു.

കാ​​​​ന​​​​ഡ​​​​യി​​​​ല്‍ ജോ​​​​ലി വാ​​​​ഗ്ദാ​​​​നം ചെ​​​​യ്താ​​​​യി​​​​രു​​​​ന്നു ത​​​​ട്ടി​​​​പ്പ്. ഇ​​​​ര​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും പ്ര​​​​തി​​​​ക​​​​ള്‍ 30 ല​​​​ക്ഷം രൂ​​​​പ വീ​​​​ത​​​​മാ​​​​ണു വാ​​​​ങ്ങി​​​​യ​​​​ത്. എ​​​​ല്ലാ​​​​വ​​​​രെ​​​​യും കാ​​​​ന​​​​ഡ​​​​യി​​​​ല്‍ എ​​​​ത്തി​​​​ക്കാ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ക​​​​രാ​​​​ര്‍. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഇ​​​​ര​​​​ക​​​​ളെ ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​രി​​​​ലെ വാ​​​​ട​​​​ക വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. ഇ​​​​വി​​​​ടെ ഇ​​​​വ​​​​രെ ത​​​​ട​​​​ങ്കി​​​​ലാ​​​​ക്കി ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ര​​​​ക​​​​ളെ​​​​ല്ലാം കാ​​​​ന​​​​ഡ​​​​യി​​​​ലെ​​​​ത്തി​​​​യെ​​​​ന്ന് വ​​​​രു​​​​ത്തി​​​​ത്തീ​​​​ര്‍​ക്കാ​​​​ന്‍ പ്ര​​​​തി​​​​ക​​​​ൾ പി​​​​ന്നി​​​​ല്‍ കാ​​​​ന​​​​ഡ​​​​യി​​​​ലെ സ്ഥ​​​​ല​​​​ങ്ങ​​​​ളു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ള്ള ഫ്ല​​​ക്‌​​​​സ് സ്ഥാ​​​​പി​​​​ച്ച​​​ശേ​​​​ഷം ഓ​​​​രോ​​​​രു​​​​ത്ത​​​​രെ​​​​യും നി​​​​ര്‍​ത്തി വീ​​​​ഡി​​​​യോ എ​​​​ടു​​​​ക്കു​​​​ക​​​​യും എ​​​​ല്ലാ​​​​വ​​​​രും കാ​​​​ന​​​​ഡ​​​​യി​​​​ലെ​​​​ത്തി​​​യെ​​​ന്നു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി പ​​​​റ​​​​യി​​​​പ്പി​​​​ച്ച വീ​​​​ഡി​​​​യോ നാ​​​​ട്ടി​​​​ലെ ബ​​​​ന്ധു​​​​ക്ക​​​​ള്‍​ക്ക് അ​​​​യ​​​​ച്ചു​​​​കൊ​​​​ടു​​​​ത്ത് പ​​​​ണം കൈ​​​​ക്ക​​​​ലാ​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി പോ​​​​ലീ​​​​സി​​​​നു വി​​​​വ​​​​രം ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​ത​​​​ത് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ പോ​​​​ലീ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ചേ​​​​രാ​​​​ന​​​​ല്ലൂ​​​​ര്‍ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ഇ​​​​ര​​​​ക​​​​ളാ​​​​യ​​​​വ​​​​രെ​​​​ല്ലാം എ​​​​ട്ടാം​​​​ ക്ലാ​​​​സ് വി​​​​ദ്യാ​​​​ഭ്യാ​​​​സം മാ​​​​ത്ര​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണ്.

NRI

മീ​ഡി​യ പ്ല​സി​ന്‍റെ "പെ​രു​ന്നാ​ള്‍ നി​ലാ​വ്' യു​എ​ഇ​യിൽ പ്ര​കാ​ശ​നം ചെ​യ്തു

ഷാ​ര്‍​ജ: മാ​ന​വി​ക​ത​യും മ​നു​ഷ്യ​സൗ​ഹാ​ര്‍​ദ​വും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന ചി​ന്തോ​ദ്ദീ​പ​ക​മാ​യ എ​ഡി​റ്റോ​റി​യ​ലും വൈ​വി​ധ്യ​മാ​ര്‍​ന്ന ലേ​ഖ​ന​ങ്ങ​ളും സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​രു​ടെ പെ​രു​ന്നാ​ളാ​ശം​സ​ക​ളും കൊ​ണ്ട് സ​മ്പ​ന്ന​മാ​യ മീ​ഡി​യ പ്ല​സി​ന്‍റെ "പെ​രു​ന്നാ​ള്‍ നി​ലാ​വ്' പ്ര​ത്യേ​ക പ​തി​പ്പ് യു​എ​ഇ​യി​ലും പ്ര​കാ​ശ​നം ചെ​യ്തു.

ഗ്ര​ന്ഥ​കാ​ര​നും മീ​ഡി​യ പ്ല​സ് ഖ​ത്ത​ര്‍ സിഇഒയു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ബ​ഷീ​ര്‍ വ​ട​ക​ര, ആ​യു​ര്‍​വേ​ദ സ്ഥാ​പ​ന​മാ​യ ഡ​ല്‍​മ ആ​യു​ര്‍​വേ​ദി​ക് സെ​ന്‍റ​ര്‍ സിഇഒ ഡോ. ​ടി​നു ത​മ്പി, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ൻ ഷാ​ജി പു​ഷ്പാം​ഗ​ദ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​കാ​ശ​ന ക​ര്‍​മം നി​ര്‍​വ​ഹി​ച്ച​ത്.

സാ​ഹ​സി​ക യാ​ത്രി​ക​നും മാ​ന​വി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഷം​നാ​സ് പാ​ണാ​യി, കേ​ര​ള പ്ര​വാ​സി വി​മ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​ചി​ത്ര സി​മ​ന്‍​സ്, സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്‌​ലു​വ​ന്‍​സ​ര്‍ സ​ജ്ന സ​ഹ്റാ​സ്, എ​കോ​ണ്‍ പ്രോ​പ്പ​ര്‍​ട്ടീ​സ് സിഒഒ അ​ഷി​ഖ്, മൈ​ന്‍​ഡ് ട്യൂ​ണ്‍ ഇ​ക്കോ വേ​വ്‌​സ് ദു​ബാ​യ് പ്ര​തി​നി​ധി ഷ​ബീ​ര്‍ പൂ​വ​നോ​ത്ത്, അ​യ്യൂ​ബ് ഡെ​ല്‍​മ, സം​രം​ഭ​ക​നാ​യ ഷ​ബീ​ര്‍ സ​ഹാ​റ റ​സ്റ്റോ​റന്‍റ്, ഡോ. ​അ​ഞ്ചു, ഡോ. ​ഷി​ബി​ന,സു​ജി​ത്ത് സു​കു​മാ​ര​ന്‍, മ​ഹേ​ഷ് ബ്ര​ദ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ള്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പെ​രു​ന്നാ​ളി​ന്‍റെ ആ​ത്മീ​യ സ​ന്ദേ​ശ​ങ്ങ​ളെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടും മാ​ന​വി​ക മൂ​ല്യ​ങ്ങ​ളോ​ടും ചേ​ര്‍​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന "പെ​രു​ന്നാ​ള്‍ നി​ലാ​വ്', പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി​യ പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണ്

സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​ഴ​ത്തി​ല്‍ വി​ശ​ക​ല​നം ചെ​യ്യു​ന്ന ലേ​ഖ​ന​ങ്ങ​ളും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ മ​ഹ​ത്വം ഓ​ര്‍​മപ്പെ​ടു​ത്തു​ന്ന ചി​ന്ത​ക​ളും ഈ ​പ്ര​ത്യേ​ക പ​തി​പ്പി​നെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു.

വാ​യ​ന​ക്കാ​രു​ടെ മ​നസില്‍ മാ​ന​വി​ക​ത​യു​ടെ വെ​ളി​ച്ചം പ​ക​രു​ക​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ സ​ന്ദേ​ശം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന പ്ര​വാ​സ ലോ​ക​ത്തെ മി​ക​ച്ച ഒ​രു സാം​സ്‌​കാ​രി​ക ഇ​ട​പെ​ട​ലാ​യി പെ​രു​ന്നാ​ള്‍ നി​ലാ​വ് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

പ്ര​വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ മൂ​ല്യാ​ധി​ഷ്ഠി​ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ മാ​തൃ​ക​യാ​യി ഈ ​പ്ര​സി​ദ്ധീ​ക​ര​ണം ഇ​തി​ന​കം ത​ന്നെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

മ​ല​ബാ​ര്‍ അ​ടു​ക്ക​ള​യു​ടെ ത​ന​താ​യ രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി ഷാ​ര്‍​ജ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച സ​ഹാ​റ റ​സ്റ്റോ​റ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റിനും പെ​രു​ന്നാ​ള്‍ നി​ലാ​വി​ന്‍റെ കോ​പ്പി​ക​ള്‍ സ​മ്മാ​നി​ച്ചു.

മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​ര്‍​മാ​രാ​യ ഷ​ബീ​ര്‍ കെ. ​ആ​ദം, ഷ​മീ​ര്‍ കെ. ​ആ​ദം, റ​ഷീ​ദ് എ​ന്നി​വ​ര്‍ കോ​പ്പി ഏ​റ്റു​വാ​ങ്ങി.

Kerala

മോൺ. സെബാസ്റ്റ്യൻ വടക്കുംപാടന്‍റെ പുസ്‌തകം പ്രകാശനം ചെയ്തു

കൊ​​​​ച്ചി: സു​​​​വി​​​​ശേ​​​​ഷ​​​​ത്തി​​​​ന്‍റെ ല​​​​ളി​​​​ത​​​​വ്യാ​​​​ഖ്യാ​​​​ന​​​​ങ്ങ​​​​ൾ സാ​​​​ധാ​​​​ര​​​​ണ​​​​ മ​​​​നു​​​​ഷ്യ​​​​രെ ബൈ​​​​ബി​​​​ളു​​​​മാ​​​​യി കൂ​​​​ടു​​​​ത​​​​ൽ അ​​​​ടു​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ.

മോ​​​​ൺ. സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വ​​​​ട​​​​ക്കും​​​​പാ​​​​ട​​​​ൻ ര​​​​ചി​​​​ച്ച ‘വി​​​​ശു​​​​ദ്ധ യോ​​​​ഹ​​​​ന്നാ​​​​ന്‍റെ സു​​​​വി​​​​ശേ​​​​ഷ​​​​ത്തി​​​​ന് ഒ​​​​രു വ്യാ​​​​ഖ്യാ​​​​നം’ എ​​​​ന്ന പു​​​​സ്‌​​​​ത​​​​കം പി​​​​ഒ​​​​സി​​​​യി​​​​ൽ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

മം​​​​ഗ​​​​ല​​​​പ്പു​​​​ഴ സെ​​​​മി​​​​നാ​​​​രി​​​​യി​​​​ലെ ബൈ​​​​ബി​​​​ൾ പ്ര​​​​ഫ​​​​സ​​​​ർ ഫാ. ​​​​ഡോ. ജോ​​​​മോ​​​​ൻ നാ​​​​ൽ​​​​പ്പ​​​​തി​​​​ൽ​​​​ച്ചി​​​​റ പു​​​​സ്‌​​​​ത​​​​കം ഏ​​​​റ്റു​​​​വാ​​​​ങ്ങി. പി​​​​ഒ​​​​സി ഡ​​​​യ​​​​റ​​​​ക്‌​​​ട​​​ർ ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, അ​​​​ങ്ക​​​​മാ​​​​ലി ലി​​​​റ്റി​​​​ൽ ഫ്ല​​​​വ​​​​ർ ആ​​​​ശു​​​​പ​​​​ത്രി ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ർ ഫാ. ​​​​ഡോ. ജേ​​​​ക്ക​​​​ബ് ജി. ​​​​പാ​​​​ല​​​​യ്ക്കാ​​​​പ്പി​​​​ള്ളി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Sports

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഷെഡ്യൂള്‍ പുറത്തിറക്കി

മെ​​ക്സി​​ക്കോ: ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ഹ പ​​ന്താ​​ര​​വ​​ത്തി​​ന് ഇ​​നി ആ​​റ് ദി​​നം മാ​​ത്രം. അ​​മേ​​രി​​ക്കയിലും മെ​​ക്സി​​ക്കോയിലും കാ​​ന​​ഡ​​യി​​ലുമായി ന​​ട​​ക്കു​​ന്ന 23-ാം എ​​ഡി​​ഷ​​ന് 12 ഗ്രൂ​​പ്പു​​ക​​ളി​​ലാ​​യി 48 ടീ​​മു​​ക​​ൾ പോ​​രാ​​ടും. ആ​​കെ 114 മ​​ത്സ​​രം. 11ന് ​​തു​​ട​​ങ്ങി ജ​​ലൈ 19ന് ​​ന്യൂ ജ​​ഴ്സി​​യി​​ൽ അ​​വ​​സാ​​നി​​ക്കും.

പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷം മൂ​​ലം ഇ​​റാ​​ന്‍റെ​​യും എ​​ബോ​​ള പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട​​തി​​നാ​​ൽ ഡി​​ആ​​ർ കോം​​ഗോ​​യു​​ടെ​​യും പ​​ങ്കാ​​ളി​​ത്തം സം​​ബ​​ന്ധി​​ച്ച് ആ​​ശ​​യ​​ക്കു​​ഴ​​പ്പം നി​​ല​​നി​​ന്നി​​രു​​ന്നെ​​ങ്കി​​ലും ഒ​​ടു​​വി​​ൽ എ​​ല്ലാ ടീ​​മു​​ക​​ളും കാ​​ൽ​​പ​​ന്ത് ആ​​വേ​​ശ​​ത്തി​​ന് ത​​യാ​​റാ​​യി.

◄ഫി​​ഫ ലോ​​ക​​ക​​പ്പ് ഷെ​​ഡ്യൂ​​ൾ ►

തീ​​യ​​തി, മ​​ത്സ​​രം, സ​​മ​​യം (ഇ​​ന്ത്യ​​), സ്‌റ്റേഡിയം ക്ര​​മ​​ത്തി​​ൽ...

  • ജൂ​​ണ്‍ 11, 2026- മെ​​ക്സി​​ക്കോ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക- 12.30 എ​​എം (ജൂ​​ണ്‍ 12) എ​​സ്റ്റാ​​ഡി​​യോ ആ​​സ്ടെ​​ക്ക, മെ​​ക്സി​​ക്കോ സി​​റ്റി.
  • ജൂ​​ണ്‍ 11- ദ​​ക്ഷി​​ണ കൊ​​റി​​യ x ചെ​​ക്കി​​യ- 7.30 എ​​എം (ജൂ​​ണ്‍ 12, ) എ​​സ്റ്റാ​​ഡി​​യോ അ​​ക്രോ​​ണ്‍, ഗ്വാ​​ഡ​​ല​​ജാ​​ര.
  • ജൂ​​ണ്‍ 12- കാ​​ന​​ഡ x ബോ​​സ്നി​​യ ആ​​ൻ​​ഡ് ഹെ​​ർ​​സ​​ഗോ​​വി​​ന​​യ- 12:30 എ​​എം (ജൂ​​ണ്‍ 13) ബി​​എം​​ഒ ഫീ​​ൽ​​ഡ്, ടൊ​​റ​​ന്‍റോ.
  • ജൂ​​ണ്‍ 12- യു​​എ​​സ്എ x പ​​രാ​​ഗ്വെ- 6:30 എ​​എം (ജൂ​​ണ്‍ 13) സോ​​ഫി സ്റ്റേ​​ഡി​​യം ലോ​​സ് ആഞ്ചലസ്‌.
  • ജൂ​​ണ്‍ 13- ഖ​​ത്ത​​ർ x സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്- 12:30 എ​​എം (ജൂ​​ണ്‍ 14,) ലെ​​വീ​​സ് സ്റ്റേ​​ഡി​​യം സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ ബേ ​​ഏ​​രി​​യ.
  • ജൂ​​ണ്‍ 13- ബ്ര​​സീ​​ൽ x മൊ​​റോ​​ക്കോ- 3:30 എ​​എം (ജൂ​​ണ്‍ 14) മെറ്റ്‌ലൈഫ്‌ സ്‌റ്റേഡിയം ന്യൂജഴ്‌സി.
  • ജൂ​​ണ്‍ 13- ഹെ​​യ്തി x സ്‌കോട്‌ലന്‍​​ഡ്- 6:30 എ​​എം (ജൂ​​ണ്‍ 14,) ഗി​​ല്ല​​റ്റ് സ്റ്റേ​​ഡി​​യം, ബോ​​സ്റ്റ​​ണ്‍
  • ജൂ​​ണ്‍ 13- ഓ​​സ്ട്രേ​​ലി​​യ x തു​​ർ​​ക്കി- 9:30 എ​​എം (ജൂ​​ണ്‍ 14) ബി​​സി പ്ലേ​​സ്, വാ​​ൻ​​കൂ​​വ​​ർ
  • ജൂ​​ണ്‍ 14- ജ​​ർ​​മ​​നി x കു​​റാ​​ക്കാ​​വോ 10:30 പി​​എം (ജൂ​​ണ്‍ 14) എ​​ൻ​​ആ​​ർ​​ജി സ്റ്റേ​​ഡി​​യം, ഹ്യൂ​​സ്റ്റ​​ണ്‍
  • ജൂ​​ണ്‍ 14- നെ​​ത​​ർ​​ലാ​​ൻ​​ഡ്സ് x ജ​​പ്പാ​​ൻ- 1:30 എ​​എം (ജൂ​​ണ്‍ 15) എ​​ടി & ടി ​​സ്റ്റേ​​ഡി​​യം, ഡാ​​ള​​സ്
  • ജൂ​​ണ്‍ 14- ഐ​​വ​​റി കോ​​സ്റ്റ് x ഇ​​ക്വ​​ഡോ​​ർ- 4:30 എ​​എം (ജൂ​​ണ്‍ 15,) ലി​​ങ്ക​​ണ്‍ ഫി​​നാ​​ൻ​​ഷ്യ​​ൽ ഫീ​​ൽ​​ഡ്, ഫി​​ലാ​​ഡ​​ൽ​​ഫി​​യ
  • ജൂ​​ണ്‍ 14,- സ്വീ​​ഡ​​ൻ x ടു​​ണീ​​ഷ്യ- 6 7:30 എ​​എം (ജൂ​​ണ്‍ 15) എ​​സ്റ്റാ​​ഡി​​യോ ബി​​ബി​​വി​​എ മോ​​ണ്ടെ​​റെ​​റി.
  • ജൂ​​ണ്‍ 15- സ്പെ​​യി​​ൻ x കേ​​പ്പ് വെ​​ർ​​ഡെ- 9:30 പി​​എം (ജൂ​​ണ്‍ 15) മെ​​ഴ്സി​​ഡ​​സ്-​​ബെ​​ൻ​​സ് സ്റ്റേ​​ഡി​​യം, അറ്റ്‌ലാന്‍റ
  • ജൂ​​ണ്‍ 15- ബെ​​ൽ​​ജി​​യം x ഈ​​ജി​​പ്ത്- 12:30 എ​​എം (ജൂ​​ണ്‍ 16) ലു​​മെ​​ൻ ഫീ​​ൽ​​ഡ്, സി​​യാ​​റ്റി​​ൽ
  • ജൂ​​ണ്‍ 15- സൗ​​ദി അ​​റേ​​ബ്യ x ഉ​​റു​​ഗ്വെ- 3:30 എ​​എം (ജൂ​​ണ്‍ 16) ഹാ​​ർ​​ഡ് റോ​​ക്ക് സ്റ്റേ​​ഡി​​യം, മ​​യാ​​മി
  • ജൂ​​ണ്‍ 15- ഇ​​റാ​​ൻ x ന്യൂ​​സി​​ലാ​​ൻ​​ഡ്- 6:30 എ​​എം (ജൂ​​ണ്‍ 16) സോ​​ഫി സ്റ്റേ​​ഡി​​യം, ലോ​​സ് ആഞ്ചലസ്‌
  • ജൂ​​ണ്‍ 16- ഫ്രാ​​ൻ​​സ് x സെ​​ന​​ഗ​​ൽ- 12:30 എ​​എം (ജൂ​​ണ്‍ 17,) മെറ്റ്‌ലൈഫ്‌ സ്‌റ്റേഡിയം, ന്യൂജ​​ഴ്സി
  • ജൂ​​ണ്‍ 16- ഇ​​റാ​​ഖ് x നോ​​ർ​​വേ- 3:30 എ​​എം (ജൂ​​ണ്‍ 17) ഗി​​ല്ല​​റ്റ് സ്റ്റേ​​ഡി​​യം, ബോ​​സ്റ്റ​​ണ്‍
  • ജൂ​​ണ്‍ 16- അ​​ർ​​ജ​​ന്‍റീ​​ന x അ​​ൾ​​ജീ​​രി​​യ- 6:30 എ​​എം (ജൂ​​ണ്‍ 17) ആ​​രോ​​ഹെ​​ഡ് സ്റ്റേ​​ഡി​​യം, ക​​ൻ​​സാ​​സ് സി​​റ്റി
  • ജൂ​​ണ്‍ 16- ഓ​​സ്ട്രി​​യ x ജോ​​ർ​​ദാ​​ൻ- 9:30 എ​​എം (ജൂ​​ണ്‍ 17) ലെ​​വീ​​സ് സ്റ്റേ​​ഡി​​യം, സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ ബേ ​​ഏ​​രി​​യ
  • ജൂ​​ണ്‍ 17- പോ​​ർ​​ച്ചു​​ഗ​​ൽ x ഡി​​ആ​​ർ കോം​​ഗോ- 10:30 പി​​എം (ജൂ​​ണ്‍ 17) എ​​ൻ​​ആ​​ർ​​ജി സ്റ്റേ​​ഡി​​യം, ഹ്യൂ​​സ്റ്റ​​ണ്‍
  • ജൂ​​ണ്‍ 17- ഇം​​ഗ്ല​​ണ്ട് x ക്രൊ​​യേ​​ഷ്യ- 1:30 എ​​എം (ജൂ​​ണ്‍ 18) എ​​ടി&​​ടി സ്റ്റേ​​ഡി​​യം, ഡാ​​ള​​സ്
  • ജൂ​​ണ്‍ 17- ഘാ​​ന x പ​​നാ​​മ- 4:30 എ​​എം (ജൂ​​ണ്‍ 18) ബി​​എം​​ഒ ഫീ​​ൽ​​ഡ്, ടൊ​​റ​​ന്‍റോ
  • ജൂ​​ണ്‍ 17- ഉ​​സ്ബെ​​ക്കി​​സ്ഥാ​​ൻ x കൊ​​ളം​​ബി​​യ- 7:30 എ​​എം (ജൂ​​ണ്‍ 18) എ​​സ്റ്റാ​​ഡി​​യോ അ​​സ്റ്റെ​​ക മെ​​ക്സി​​ക്കോ സി​​റ്റി
  • ജൂ​​ണ്‍ 18- ചെ​​ക്കി​​യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക- 9:30 പി​​എം (ജൂ​​ണ്‍ 18) മെ​​ഴ്സി​​ഡ​​സ്-​​ബെ​​ൻ​​സ് സ്റ്റേ​​ഡി​​യം, അറ്റ്‌ലാന്‍റ
  • ജൂ​​ണ്‍ 18- സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് x ബോ​​സ്നി​​യ ആ​​ൻ​​ഡ് ഹെ​​ർ​​സ​​ഗോ​​വി​​ന- 12:30 എ​​എം (ജൂ​​ണ്‍ 19) സോ​​ഫി സ്റ്റേ​​ഡി​​യം, ലോ​​സ് ആഞ്ചലസ്‌
  • ജൂ​​ണ്‍ 18- കാ​​ന​​ഡ x ഖ​​ത്ത​​ർ- 3:30 എ​​എം (ജൂ​​ണ്‍ 19) ബി​​സി പ്ലേ​​സ്, വാ​​ൻ​​കൂ​​വ​​ർ
  • ജൂ​​ണ്‍ 18- മെ​​ക്സി​​ക്കോ x ദ​​ക്ഷി​​ണ കൊ​​റി​​യ- 6:30 എ​​എം (ജൂ​​ണ്‍ 19) എ​​സ്റ്റാ​​ഡി​​യോ അ​​ക്രോ​​ണ്‍, ഗ്വാ​​ഡ​​ല​​ജാ​​ര
  • ജൂ​​ണ്‍ 19- യു​​എ​​സ്എ x ഓ​​സ്ട്രേ​​ലി​​യ- 12:30 എ​​എം (ജൂ​​ണ്‍ 20) ലു​​മെ​​ൻ ഫീ​​ൽ​​ഡ്, സി​​യാ​​റ്റി​​ൽ
  • ജൂ​​ണ്‍ 19- സ്‌കോട്‌ലന്‍​​ഡ് x മൊ​​റോ​​ക്കോ- 3:30 എ​​എം (ജൂ​​ണ്‍ 20) ഗി​​ല്ല​​റ്റ് സ്റ്റേ​​ഡി​​യം, ബോ​​സ്റ്റ​​ണ്‍
  • ജൂ​​ണ്‍ 19- ബ്ര​​സീ​​ൽ x ഹെ​​യ്തി- 6:30 എ​​എം ( ജൂ​​ണ്‍ 20) ലി​​ങ്ക​​ണ്‍ ഫി​​നാ​​ൻ​​ഷൽ ഫീ​​ൽ​​ഡ്, ഫി​​ലാ​​ഡ​​ൽ​​ഫി​​യ
  • ജൂ​​ണ്‍ 19- തു​​ർ​​ക്കി x പ​​രാ​​ഗ്വെ- 9:30 എ​​എം (ജൂ​​ണ്‍ 20) ലെ​​വീ​​സ് സ്റ്റേ​​ഡി​​യം, സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ ബേ ​​ഏ​​രി​​യ
  • ജൂ​​ണ്‍ 20- നെ​​ത​​ർ​​ലാ​​ൻ​​ഡ്സ് x സ്വീ​​ഡ​​ൻ- 10:30 പി​​എം (ജൂ​​ണ്‍ 20) എ​​ൻ​​ആ​​ർ​​ജി സ്റ്റേ​​ഡി​​യം, ഹ്യൂ​​സ്റ്റ​​ണ്‍
  • ജൂ​​ണ്‍ 20- ജ​​ർ​​മ​​നി x ഐ​​വ​​റി കോ​​സ്റ്റ്- 1:30 എ​​എം (ജൂ​​ണ്‍ 21) ബി​​എം​​ഒ ഫീ​​ൽ​​ഡ്, ടൊ​​റ​​ന്‍റോ
  • ജൂ​​ണ്‍ 20- ഇ​​ക്വ​​ഡോ​​ർ x കു​​റാ​​ക്കാ​​വോ- 5:30 എ​​എം (ജൂ​​ണ്‍ 21) ആ​​രോ​​ഹെ​​ഡ് സ്റ്റേ​​ഡി​​യം, ക​​ൻ​​സാ​​സ് സി​​റ്റി
  • ജൂ​​ണ്‍ 20- ടു​​ണീ​​ഷ്യ x ജ​​പ്പാ​​ൻ- 9:30 എ​​എം (ജൂ​​ണ്‍ 21) എ​​സ്റ്റാ​​ഡി​​യോ ബി​​ബി​​വി​​എ മോ​​ണ്ടെ​​റി

NRI

പെ​രു​ന്നാ​ള്‍ നി​ലാ​വ് പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: ഈ​ദു​ല്‍ അ​ദ്ഹ​യോ​ട​നു​ബ​ന്ധി​ച്ച് മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച പെ​രു​ന്നാ​ള്‍ നി​ലാ​വ് പ്ര​കാ​ശ​നം ചെ​യ്തു. ബി ​റിം​ഗ് റോ​ഡി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് താ​ജ് ദ​ര്‍​ബാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഫ​റൂ​ജ് അ​ല്‍ അ​ഫ് റാ​ശ് സി​ഇ​ഒ ഫ​ഹ​ദ് അ​സീ​സു​റ​ഹ് മാ​ന് ആ​ദ്യ പ്ര​തി ന​ല്‍​കി കെ​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഫി​യാ​ണ് പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്.

ആ​ഘോ​ഷ​ങ്ങ​ള്‍ മാ​ന​വി​ക​ത​യും സൗ​ഹൃ​ദ​വും പ​രി​പോ​ഷി​പ്പി​ക്കു​ക​യും കൂ​ടു​ത​ല്‍ ഊ​ഷ്മ​ള​മാ​യ സാ​മൂ​ഹി​ക പ​രി​സ​രം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യാ​ന്‍ സ​ഹാ​യ​ക​മാ​ക​ണ​മെ​ന്നും ഏ​റെ സ​മ​കാ​ലി​ക പ്രാ​ധാ​ന്യ​മു​ള്ള സ​ന്ദേ​ശ​മാ​ണി​തെ​ന്നും ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ടി​വ​ര​യി​ട്ടു.

ദോ​ഹ ബ്യൂ​ട്ടി സെന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ്, ഈ​സ്‌​റ്റേ​ണ്‍ ഗേ​റ്റ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഹാ​ഷി​ഫ് ഒ​ള​ക​ര, ഗ​ള്‍​ഫ് കൂ​ള്‍ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ​ലി, ഫ​റൂ​ജ് അ​ല്‍ അ​ഫ് റാ​ശ് മാ​നേ​ജ​ര്‍ ഷൗ​ക്ക​ത്ത്, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ ​ജോ​ണ്‍, ന്യൂ ​ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു, യു​ണീ​ഖ് പ്ര​സി​ഡന്‍റ് ബി​ന്ദു ലി​ന്‍​സ​ണ്‍, ഉ​പ​ദേ​ശ​ക ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മി​നി ബെ​ന്നി, ഫി​ന്‍​ഖ് പ്ര​സി​ഡ​ണ്ട് അ​മ്പു സെ​ല്‍​വി ധ​ന​പാ​ല​ന്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ണ്ട് മേ​രി ജോ​സ​ഫ്, ജിആ​ര്‍സി​സി അ​ധ്യ​ക്ഷ രോ​ഷ്‌​നി കൃ​ഷ്ണ​ന്‍, ദ ​വേ കോ​ര്‍​പ​റേ​റ്റ് സ​ര്‍​വീ​സ​സ് സി​ഇ​ഒ ഉ​വൈ​സ് ഉ​സ്മാ​ന്‍, ക്യൂ ​മെ​ലോ​ഡി​യ കോ​ര്‍​ഡി​നേ​റ്റ​ര്‍ റ​ഊ​ഫ് മ​ല​യി​ല്‍, വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, പ്ര​ശ​സ്ത ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഫി​റോ​സ് നാ​ദാ​പു​രം, ഗാ​യി​ക​യും ക​വ​യി​ത്രി​യു​മാ​യ ഷെ​റി​ന്‍ പൊ​യ്‌​ലി, ത​സീ​ര്‍ ജെ​ന്യൂ​ന്‍ പാ​ര്‍​ട്സ് അ​സി​സ്റ്റ​ന്റ് സെ​യി​ല്‍​സ് മാ​നേ​ജ​ര്‍ ജ​യ​കു​മാ​ര്‍, സൈ​ക്കോ​ള​ജി​സ്റ്റ് ആ​യി​ഷ സൈ​ബൂ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി​രു​ന്നു.

റ​ഊ​ഫ് മ​ല​യി​ലും സം​ഘ​വു​മൊ​രു​ക്കി​യ ഗാ​ന​വി​രു​ന്ന് പ്ര​കാ​ശ​ന ച​ട​ങ്ങ് അ​വി​സ്മ​ര​ണീ​യ​മാ​ക്കി. മീ​ഡി​യ പ്ല​സ് സി​ഇ​ഒ​യും പെ​രു​ന്നാ​ള്‍ നി​ലാ​വ് ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര സ്വാ​ഗ​ത​വും മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ക​യ​ത്തി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Kerala

സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി; ധ​വ​ള​പ​ത്ര​മി​റ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി സം​ബ​ന്ധി​ച്ചു ധ​വ​ള​പ​ത്രം പു​റ​പ്പെ​ടു​വി​ക്കാ​ൻ വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി പ​ഠി​ക്കാ​ൻ ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കാ​ൻ തീ​രു​മാ​നി​ക്കു​മെ​ന്നു നേ​ര​ത്തെ ’ദീ​പി​ക’ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടാ​തെ സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ർ അ​ട​ങ്ങി​യ ടീം ​ആ​കും സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി പ​രി​ശോ​ധി​ച്ചു ധ​വ​ള​പ​ത്രം ഇ​റ​ക്കു​ക​യെ​ന്നു മ​ന്ത്രി​സ​ഭാ​യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു​ക​ട​വും കു​ടി​ശി​ക​ക​ളും വ​ൻ​തോ​തി​ൽ ഉ​യ​ർ​ന്നെ​ന്നാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ട​ൽ. വൈ​കാ​തെ സം​സ്ഥാ​ന​ത്തി​ന്‍റെ സാ​ന്പ​ത്തി​ക നി​ല സം​ബ​ന്ധി​ച്ച ധ​വ​ള​പ​ത്രം നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു വ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഒ​ന്നും ര​ണ്ടും പി​ണ​റാ​യി സ​ർ​ക്കാ​രു​ക​ൾ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കു ന​ൽ​കാ​നു​ള്ള കു​ടി​ശി​ക 1.5 ല​ക്ഷം കോ​ടി രൂ​പ എ​ങ്കി​ലും വ​രു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. പെ​ൻ​ഷ​ൻ ക​ന്പ​നി​ക്ക് കു​ടി​ശി​ക ഇ​ന​ത്തി​ൽ മാ​ത്രം 15,000 കോ​ടി രൂ​പ​യെ​ങ്കി​ലും ന​ൽ​കാ​നു​ണ്ട്.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ഡി​എ, ഡി​ആ​ർ കു​ടി​ശി​ക​യും ശ​ന്പ​ള പ​രി​ഷ്ക​ര​ണം, ലീ​വ് സ​റ​ണ്ട​ർ കു​ടി​ശി​ക​ക​ൾ വ​ഴി ഏ​ക​ദേ​ശം 50,000 കോ​ടി രൂ​പ​യു​ടെ കു​ടി​ശി​ക​യു​ണ്ടെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള ക​ണ​ക്ക്.

National

മണിപ്പുരിൽ 31 ബന്ദികളെ വിട്ടയച്ചു

ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ൽ സാ​​​​യു​​​​ധ​​​​സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ടി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ബ​​​​ന്ദി​​​​ക​​​​ളി​​​​ൽ 31 പേ​​​​രെ വി​​​​ട്ട​​​​യ​​​​ച്ചു. ആ​​​​റു​​​​പേ​​​​ർ ഇ​​​​പ്പോ​​​​ഴും സാ​​​​യു​​​​ധ​​​​സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ടി​​​​യി​ൽ തു​ട​രു​ന്ന​താ​യാ​ണ് നി​ഗ​മ​നം.

കാ​​​​ങ്പോ​​​​ക്പി, സേ​​​​നാ​​​​പ​​​​തി ജി​​​​ല്ല​​​​ക​​​​ളി​​​​ൽനി​​​​ന്ന് ബു​​​​ധ​​​​നാ​​​​ഴ്ച​​​​യാ​​​​ണ് കു​​​​ക്കി,നാ​​​​ഗ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള​​​​വ​​​​രെ ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്കി​​​​യ​​​​ത്. മോ​​ചി​​ത​​രാ​​യ​​വ​​രി​​ല്‍ ഡോ​ൺ​ബോ​സ്കോ സ​ഭാം​ഗ​ങ്ങ​ളാ​യ ര​ണ്ടു​പേ​രും നാ​​ഗ വി​​ഭാ​​ഗ​​ക്കാ​​രാ​​യ പ​​ന്ത്ര​​ണ്ട് സ്ത്രീ​​ക​​ളും ഉ​​ണ്ട്.

മ​​ക്ഹാ​​ന്‍ ഗ്രാ​​മ​​ത്തി​​ല്‍ ഇ​​വ​​രെ മോ​​ചി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സേ​​നാ​​പ​​തി ജി​​ല്ല​​യി​​ല്‍നി​​ന്ന് ബി​​ന്ദി​​യാ​​ക്ക​​പ്പെ​​ട്ട കു​​ക്കി വി​​ഭാ​​ഗ​​ക്കാ​​രാ​​യ നാ​​ല് പു​​രു​​ഷ​​ന്മാ​രെ സാ​യു​ധ​സം​ഘം സു​​ര​​ക്ഷാ​​സേ​​ന​​യ്ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു. ഏ​താ​നും സ്ത്രീ​ക​ളെ​യും മോ​ചി​പ്പി​ച്ചു.

വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ശ​​​​ക്ത​​​​മാ​​​​യ സ​​​​മ്മ​​​​ർ​​​​ദ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ന​​​​ലെ മാ​​​​ത്രം 28 പേ​​​​രെ മോ​​​​ചി​​​​പ്പി​​​​ച്ചു. മു​​​​ഴു​​​​വ​​​​ൻ ആ​​​​ളു​​​​ക​​​​ളെ​​​​യും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി മോ​​​​ചി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സം​​​​ഘ​​​​ട​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​ട്ടു​ണ്ട്.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ വെ​​​​ടി​​​​യേ​​​​റ്റു ത​​​ഡോ ബാ​​​പി​​​സ്റ്റ് അം​ഗ​ങ്ങ​ളാ​യ മൂ​​​​ന്ന് പാ​​​​സ്റ്റ​​​​ർ​​​​മാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് മേ​​​​ഖ​​​​ല​​​​യി​​​​ൽ സം​​​​ഘ​​​​ർ​​​​ഷം ശ​​​​ക്ത​​​​മാ​​​​യ​​​​ത്.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നൊ​പ്പം പ​ല ഗ്രാ​മ​ങ്ങ​ളി​ലും സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി. ഇ​തോ​ടെ​യാ​ണ് വി​വി​ധ ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ർ എ​തി​ർ വി​ഭാ​ഗ​ങ്ങ​ളെ ബ​ന്ദി​ക​ളാ​ക്കി​യ​ത്.

 

Kerala

ആ​ധാ​ര്‍ ച​ട്ട​ങ്ങ​ളി​ല്‍ നി​ര്‍​ണാ​യ​ക മാ​റ്റ​ങ്ങ​ള്‍; രേ​ഖ​ക​ളു​ടെ പു​തി​യ പ​ട്ടി​ക പു​റ​ത്തി​റ​ക്കി

പ​​​​ര​​​​വൂ​​​​ര്‍: ആ​​​​ധാ​​​​ര്‍ എന്റോള്‍​മെ​​​​ന്‍റ്, അ​​​​പ്ഡേ​​​​ഷ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ല്‍ നി​​​​ര്‍​ണാ​​​​യ​​​​ക മാ​​​​റ്റ​​​​ങ്ങ​​​​ള്‍ വ​​​​രു​​​​ത്തി കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി. കു​​​​ട്ടി​​​​ക​​​​ള്‍, മു​​​​തി​​​​ര്‍​ന്ന​​​​വ​​​​ര്‍, ട്രാ​​​​ന്‍​സ്ജെ​​​​ന്‍​ഡ​​​​റു​​​​ക​​​​ള്‍, പ്ര​​​​വാ​​​​സി​​​​ക​​​​ള്‍, വി​​​​ദേ​​​​ശി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്ക് ആ​​​​ധാ​​​​ര്‍ എ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നും വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ പു​​​​തു​​​​ക്കു​​​​ന്ന​​​​തി​​​​നും ഇ​​​​നി മു​​​​ത​​​​ല്‍ പ്ര​​​​ത്യേ​​​​ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി തി​​​​രി​​​​ച്ചു​​​​ള്ള രേ​​​​ഖ​​​​ക​​​​ള്‍ ന​​​​ല്‍​ക​​​​ണം. ആ​​​​ധാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ സു​​​​താ​​​​ര്യ​​​​ത വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ള്‍ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് യു​​​​ണീ​​​​ക്ക് ഐ​​​​ഡ​​​​ന്‍റി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ 2016ലെ ​​​​ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ല്‍ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യ​​​​ത്.

►കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് കു​​​​ടും​​​​ബ​​​​നാ​​​​ഥ​​​​ന്‍റെ ആ​​​​ധാ​​​​ര്‍ നി​​​​ര്‍​ബ​​​​ന്ധം:

അ​​​​ഞ്ച് വ​​​​യ​​​​സി​​​​ല്‍ താ​​​​ഴെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ആ​​​​ധാ​​​​ര്‍ എ​​​​ൻ​​​​റോ​​​​ള്‍​മെ​​​​ന്‍റി​​​​ന് കു​​​​ടും​​​​ബ​​​​നാ​​​​ഥ​​​​ാ​​​​ധി​​​​ഷ്ഠി​​​​ത സം​​​​വി​​​​ധാ​​​​നം നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​ക്കി. മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യോ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യോ സാ​​​​ധു​​​​വാ​​​​യ ആ​​​​ധാ​​​​ര്‍ ഇ​​​​തി​​​​നാ​​​​യി ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. കു​​​​ട്ടി​​​​യു​​​​ടെ ആ​​​​ധാ​​​​റി​​​​ലെ വി​​​​ലാ​​​​സം കു​​​​ടും​​​​ബ​​​​നാ​​​​ഥ​​​​ന്‍റെ ആ​​​​ധാ​​​​റി​​​​ലെ വി​​​​ലാ​​​​സ​​​​ത്തി​​​​ന് തു​​​​ല്യ​​​​മാ​​​​യി​​​​രി​​​​ക്കും. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ൻ​​​​റോ​​​​ള്‍​മെ​​​​ന്‍റ് സ​​​​മ​​​​യ​​​​ത്ത് ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളി​​​​ല്‍ ഒ​​​​രാ​​​​ളു​​​​ടെ ബ​​​​യോ​​​​മെ​​​​ട്രി​​​​ക് സ്ഥി​​​​രീ​​​​ക​​​​ര​​​​ണം നി​​​​ര്‍​ബ​​​​ന്ധ​​​​മാ​​​​ണ്. ജ​​​​ന​​​​ന സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റാ​​​​ണ് ജ​​​​ന​​​​ന​​​​ത്തീ​​​​യ​​​​തി തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​ധാ​​​​ന രേ​​​​ഖ.

►മു​​​​തി​​​​ര്‍​ന്ന​​​​വ​​​​ര്‍​ക്കു​​​​ള്ള രേ​​​​ഖ​​​​ക​​​​ള്‍:

18 വ​​​​യ​​​​സി​​​​ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ര്‍​ക്ക് ആ​​​​ധാ​​​​ര്‍ എ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നും പു​​​​തു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള രേ​​​​ഖ​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക വി​​​​പു​​​​ലീ​​​​ക​​​​രി​​​​ച്ചു. പാ​​​​സ്പോ​​​​ര്‍​ട്ട്, റേ​​​​ഷ​​​​ന്‍ കാ​​​​ര്‍​ഡ്, വോ​​​​ട്ട​​​​ര്‍ ഐ​​​​ഡി, ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ന്‍​സ്, പെ​​​​ന്‍​ഷ​​​​ന​​​​ര്‍ കാ​​​​ര്‍​ഡ്, ബാ​​​​ങ്ക് രേ​​​​ഖ​​​​ക​​​​ള്‍, വൈ​​​​ദ്യു​​​​തി-​​​​വെ​​​​ള്ളം-​​​​ഗ്യാ​​​​സ് ബി​​​​ല്ലു​​​​ക​​​​ള്‍, ഇ​​​​ന്‍​ഷ്വ​​​​റ​​​​ൻ​​​​സ് രേ​​​​ഖ​​​​ക​​​​ള്‍ എ​​​​ന്നി​​​​വ ഇ​​​​തി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടും. ന​​​​ല്‍​കു​​​​ന്ന രേ​​​​ഖ​​​​ക​​​​ളെ​​​​ല്ലാം അ​​​​ത​​​​ത് അ​​​​ഥോ​​​​റി​​​​റ്റി​​​​ക​​​​ള്‍​ക്ക് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​യാ​​​​യി​​​​രി​​​​ക്ക​​​​ണം.

►ട്രാ​​​​ന്‍​സ്ജെ​​​​ന്‍​ഡ​​​​ര്‍​മാ​​​​ര്‍​ക്കുംഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര്‍​ക്കും ഇ​​​​ള​​​​വ്:

ട്രാ​​​​ന്‍​സ്ജെ​​​​ന്‍​ഡ​​​​ര്‍ വ്യ​​​​ക്തി​​​​ക​​​​ള്‍​ക്ക് സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കു​​​​ന്ന ഐ​​​​ഡ​​​​ന്‍റി​​​​റ്റി കാ​​​​ര്‍​ഡു​​​​ക​​​​ളോ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളോ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ല്‍ രേ​​​​ഖ​​​​യാ​​​​യും വി​​​​ലാ​​​​സം തെ​​​​ളി​​​​യി​​​​ക്കാ​​​​നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. പേ​​​​രും ലിം​​​​ഗ​​​​മാ​​​​റ്റ​​​​വും ആ​​​​ധാ​​​​റി​​​​ല്‍ പു​​​​തു​​​​ക്കാ​​​​നും ഈ ​​​​രേ​​​​ഖ​​​​ക​​​​ള്‍ മ​​​​തി​​​​യാ​​​​കും. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര്‍, അ​​​​ഗ​​​​തി​​​​മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​ര്‍, ശി​​​​ശു​​​​സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍​ക്കാ​​​​യി ജി​​​​ല്ലാ സോ​​​​ഷ്യ​​​​ല്‍ വെ​​​​ല്‍​ഫെ​​​​യ​​​​ര്‍ ഓ​​​​ഫീ​​​​സ​​​​ര്‍​മാ​​​​ര്‍ ന​​​​ല്‍​കു​​​​ന്ന സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളും അം​​​​ഗീ​​​​കൃ​​​​ത രേ​​​​ഖ​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

►മ​​​​റ്റ് പ്ര​​​​ധാ​​​​ന മാ​​​​റ്റ​​​​ങ്ങ​​​​ള്‍:

വി​​​​ലാ​​​​സം തെ​​​​ളി​​​​യി​​​​ക്കാ​​​​ന്‍ രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​ത്ത​​​​വ​​​​ര്‍​ക്കാ​​​​യി എം​​​​പി​​​​മാ​​​​ര്‍, എം​​​​എ​​​​ല്‍​എ​​​​മാ​​​​ര്‍, ത​​​​ഹ​​​​സി​​​​ല്‍​ദാ​​​​ര്‍​മാ​​​​ര്‍, ഗ​​​​സ​​​​റ്റ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ര്‍​മാ​​​​ര്‍, പ​​​​ഞ്ചാ​​​​യ​​​​ത്ത് അ​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ ന​​​​ല്‍​കു​​​​ന്ന സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ നി​​​​ശ്ചി​​​​ത സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ അം​​​​ഗീ​​​​ക​​​​രി​​​​ക്കും.

നേ​​​​പ്പാ​​​​ള്‍, ഭൂ​​​​ട്ടാ​​​​ന്‍ പൗ​​​​ര​​​​ന്മാ​​​​ര്‍​ക്കും ഒ​​​​സി​​​​ഐ കാ​​​​ര്‍​ഡു​​​​ട​​​​മ​​​​ക​​​​ള്‍​ക്കും ന​​​​ല്‍​കു​​​​ന്ന ആ​​​​ധാ​​​​റി​​​​ന് 10 വ​​​​ര്‍​ഷ​​​​ത്തെ കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ണ്ടാ​​​​കും. മ​​​​റ്റ് വി​​​​ദേ​​​​ശ പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ ആ​​​​ധാ​​​​ര്‍ കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​രു​​​​ടെ വി​​​​സ​​​​യു​​​​ടെ​​​​യോ എ​​​​ഫ്ആ​​​​ര്‍​ആ​​​​ര്‍​ഒ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍റെ​​​​യോ കാ​​​​ലാ​​​​വ​​​​ധി​​​​ക്കു തു​​​​ല്യ​​​​മാ​​​​യി​​​​രി​​​​ക്കും. വ്യാ​​​​ജ രേ​​​​ഖ​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍ ത​​​​ട​​​​യാ​​​​ന്‍ പു​​​​തി​​​​യ ക​​​​ര്‍​ശ​​​​ന​​​​മാ​​​​യ വെ​​​​രി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

National

എ​ഐ​സി​സി നി​രീ​ക്ഷ​ക​രു​ടെ റി​പ്പോ​ർ​ട്ട് പു​റ​ത്ത്; ഭൂ​രി​പ​ക്ഷം എം​എ​ൽ​എ​മാ​രു​ടെ​യും പി​ന്തു​ണ കെ.​സി​ക്ക്

ന്യൂ​ഡ​ൽ​ഹി: എം​എ​ൽ​എ​മാ​രി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ​യും പി​ന്തു​ണ കെ.​സി. വേ​ണു​ഗോ​പാ​ലി​നാ​ണെ​ന്ന് എ​ഐ​സി​സി നി​രീ​ക്ഷ​ക​രു​ടെ റി​പ്പോ​ർ​ട്ട്. മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടെ​ത്താ​ൻ ഹൈ​ക്ക​മാ​ൻ​ഡ് നി​യോ​ഗി​ച്ച എ​ഐ​സി​സി നി​രീ​ക്ഷ​ക​ർ കേ​ര​ള​ത്തി​ലെ​ത്തി എം​എ​ൽ​എ​മാ​രു​മാ​യും നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു​ശേ​ഷം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണി​ത്.

ജ​ന​വി​കാ​രം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ നി​ല​പാ​ടും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യം സ​ങ്കീ​ർ​ണ​മെ​ന്നും നി​രീ​ക്ഷ​ക​ർ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗ​യെ ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഘ​ട​ക​ക​ക്ഷി​ക​ളു​ടെ നി​ല​പാ​ട് ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ അ​വ​രു​മാ​യി സം​സാ​രി​ക്കു​മെ​ന്ന് ഖ​ർ​ഗെ അ​റി​യി​ച്ച​താ​യും വി​വ​ര​മു​ണ്ട്.

അ​ജ​യ് മാ​ക്കാ​നും മു​കു​ൾ വാ​സ്നി​ക്കും രാ​വി​ലെ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്. റി​പ്പോ​ർ​ട്ടി​ന്മേ​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​മെ​ന്ന് അ​ജ​യ് മാ​ക്ക​ൻ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന പ്ര​ഖ്യാ​പ​നം വൈ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Business

ഷോ​പ്പിം​ഗ് റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി

കൊ​​​​ച്ചി: ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ​​​​യും ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ളെ​​​​യും വി​​​​ല്പ​​​​ന​​​​ക്കാ​​​​രെ​​​​യും സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്ന ആ​​​​ദ്യ ട്ര​​​​സ്റ്റ്‌വ​​​​ർ​​​​ത്തി ഷോ​​​​പ്പിം​​​​ഗ് എ​​​​ക്സ്പീ​​​​രി​​​​യ​​​​ൻ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ആ​​​​മ​​​​സോ​​​​ൺ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

വ്യാ​​​​ജ വ​​​​സ്തു​​​​ക്ക​​​​ൾ, റി​​​​വ്യൂ​​​​ക​​​​ൾ, ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ, സു​​​​ര​​​​ക്ഷി​​​​ത​​​​മ​​​​ല്ലാ​​​​ത്ത ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കെ​​​​തി​​​​രേ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Kerala

നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം; അ​ധ്യാ​പി​ക​യെ അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ചു

ക​ണ്ണൂ​ര്‍: അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ല്‍ കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ലെ ര​ണ്ടാം പ്ര​തി ഡോ. ​കെ.​ടി. സം​ഗീ​ത ന​മ്പ്യാ​ർ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ എ​സി​പി ആ​ർ. ഹ​രി​പ്ര​സാ​ദി​ന്‍റെ മു​ന്നി​ൽ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഗീ​ത ഹാ​ജ​ർ ആ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ധ്യാ​പി​ക​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം വി​ട്ട​യ​ച്ചു.

നേ​ര​ത്തെ, ത​ല​ശേ​രി സെ​ഷ​ൻ​സ് കോ​ട​തി സം​ഗീ​ത ന​മ്പ്യാ​ർ​ക്ക് മു​ൻ‌​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. സം​ഗീ​ത​യ്ക്ക് ജാ​മ്യം നി​ഷേ​ധി​ക്കാ​ൻ മ​തി​യാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ധ്യാ​പി​ക​യെ ചോ​ദ്യം ചെ​യ്ത ശേ​ഷം പോ​ലീ​സ് വി​ട്ട​യ​ച്ച​ത്.

അ​തേ​സ​മ​യം, കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഡോ​ക്ട​ർ എം.​കെ. റാ​മി​നാ​യി സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തും പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ക​ർ​ണാ​ട​ക​യി​ലും ആ​ന്ധ്ര​യി​ലു​മാ​യി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മൂ​ന്ന് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

National

സു​ള്ള്യ​യി​ൽ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടാ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി കാ​ടു​ക​യ​റ്റി

സു​​​ള്ള്യ: സു​​​ള്ള്യ​​​യി​​​ൽ കേ​​​ര​​​ള അ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ കി​​​ണ​​​റ്റി​​​ൽ വീ​​​ണ കാ​​​ട്ടാ​​​ന​​​യെ ക​​​ർ​​​ണാ​​​ട​​​ക വ​​​നം​​​വ​​​കു​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​ർ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി കാ​​​ടു​​​ക​​​യ​​​റ്റി.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി​​​യാ​​​ണ് 20 വ​​​യ​​​സ് തോ​​​ന്നി​​​ക്കു​​​ന്ന കാ​​​ട്ടാ​​​ന വ​​​നാ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലെ കി​​​ണ​​​റ്റി​​​ൽ അ​​​ക​​​പ്പെ​​​ട്ട​​​ത്. കി​​​ണ​​​റ്റി​​​ൽ വെ​​​ള്ളം ഏ​​​താ​​​ണ്ട് വ​​​റ്റി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. രാ​​​വി​​​ലെ വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ വ​​​നം​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ അ​​​ഞ്ചു മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ നീ​​​ണ്ട പ്ര​​​യ​​​ത്ന​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് ആ​​​ന​​​യെ ക​​​ര​​​ക​​​യ​​​റ്റി​​​യ​​​ത്.

ജെ​​​സി​​​ബി ഉ​​​പ​​​യോ​​​ഗി​​​ച്ച് കി​​​ണ​​​റി​​​ന്‍റെ ഒ​​​രു ഭാ​​​ഗം ഇ​​​ടി​​​ച്ചാ​​​ണ് ആ​​​ന​​​യ്ക്ക് ക​​​ര​​​ക​​​യ​​​റാ​​​ൻ വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്. ക​​​ര​​​യി​​​ലെ​​​ത്തി​​​യ ആ​​​ന​​​യെ പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ച് കാ​​​ട്ടി​​​ലേ​​​ക്ക് തു​​​ര​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യി​​​റ​​​ങ്ങു​​​ന്ന​​​ത് പ​​​തി​​​വാ​​​ണെ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു.

ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ ഡോ. ​​​വി. ക​​​രി​​​കാ​​​ല​​​ൻ, ഡെ​​​പ്യൂ​​​ട്ടി ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ അ​​​ന്തോ​​​ണി മാ​​​രി​​​യ​​​പ്പ, അ​​​സി. ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ പ്ര​​​ശാ​​​ന്ത് കു​​​മാ​​​ർ പൈ, ​​​സു​​​ബ്ബ​​​യ്യ നാ​​​യ്ക്, ബി.​​​എം. കി​​​ര​​​ൺ, വി​​​മ​​​ൽ ബാ​​​ബു എ​​​ന്നി​​​വ​​​ർ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Kerala

പാർട്ടിയെ തൊട്ടാൽ വിവരങ്ങൾ പുറത്തുവിടും; ജി. സുധാകരന് സജി ചെറിയാന്‍റെ താക്കീത്

ചെ​ങ്ങ​ന്നൂ​ർ: ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ വി​വ​ര​ങ്ങ​ൾ ഓ​രോ​ന്നാ​യി വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ഇ​നി ത​നി​ക്ക് ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ലെ​ന്നും സു​ധാ​ക​ര​ൻ മാ​ന്യ​ത​യു​ടെ അ​തി​ർ​വ​ര​മ്പു​ക​ൾ ലം​ഘി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചെ​ങ്ങ​ന്നൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പി. ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​കം ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ സു​ധാ​ക​ര​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളെ സ​ജി ചെ​റി​യാ​ൻ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ചു. സ്മാ​ര​കം ത​ക​ർ​ക്കാ​ൻ പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ ത​ങ്ങ​ൾ ര​ണ്ടു​പേ​രും ഒ​രു​മി​ച്ചേ പോ​കൂ എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രി​ഹാ​സം.

താ​ൻ സു​ധാ​ക​ര​ന്‍റെ​യും സു​ധാ​ക​ര​ൻ ത​ന്‍റെ​യും നി​ഴ​ലാ​യി നി​ന്ന കാ​ല​മാ​ണ​ത്. താ​ൻ പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ സു​ധാ​ക​ര​നും അ​തി​ലു​ണ്ടാ​കും. മ​ര്യാ​ദ​കെ​ട്ട വ​ർ​ത്ത​മാ​ന​മാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. തി​രി​ച്ച് താ​നും ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​ലോ? ജി. ​സു​ധാ​ക​ര​നാ​ണ് സ്മാ​ര​കം ക​ത്തി​ക്കാ​ൻ പോ​യ​തെ​ന്ന് താ​ൻ പ​റ​ഞ്ഞാ​ൽ എ​ന്താ​കും സ്ഥി​തി?- സ​ജി ചെ​റി​യാ​ൻ ചോ​ദി​ച്ചു.

കെ.​സി. വേ​ണു​ഗോ​പാ​ലി​നോ ചെ​ന്നി​ത്ത​ല​യ്ക്കോ സ​തീ​ശ​നോ ഇ​ല്ലാ​ത്ത ആ​വേ​ശ​മാ​ണ് പാ​ർ​ട്ടി​യെ ആ​ക്ഷേ​പി​ക്കാ​ൻ സു​ധാ​ക​ര​ൻ കാ​ണി​ക്കു​ന്ന​ത്. സു​ധാ​ക​ര​നെ ചു​മ​ക്കു​ന്ന കെ.​സി. വേ​ണു​ഗോ​പാ​ൽ ഒ​ടു​വി​ൽ ആ​ല​പ്പു​ഴ ക​ട​ലി​ൽ ചാ​ടി ചാ​കേ​ണ്ടിവ​രു​മെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

NRI

അ​മേ​രി​ക്ക​ൻ സൈ​നി​ക​ന്‍റെ ഭാ​ര്യ​യെ ഇ​മി​ഗ്രേ​ഷ​ൻ ത​ട​ങ്ക​ലി​ൽ നി​ന്ന് മോ​ചി​പ്പി​ച്ചു

ന്യൂ ​ഓ​ർ​ലി​യ​ൻ​സ്: ലൂ​സി​യാ​ന​യി​ലെ സൈ​നി​ക താ​വ​ള​ത്തി​ൽ വ​ച്ച് ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ത​ട​ഞ്ഞു​വ​ച്ച യു​എ​സ് ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യെ വി​ട്ട​യ​ച്ചു. ഹോ​ണ്ടു​റാ​സി​ൽ ജ​നി​ച്ച ആ​നി റാ​മോ​സ് എ​ന്ന 22 വയസുകാ​രി​യെ​യാ​ണ് നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​ക്കി​ടെ മോ​ചി​പ്പി​ച്ച​ത്.

സ്റ്റാ​ഫ് സ​ർ​ജ​ന്‍റ് മാ​ത്യു ബ്ലാ​ങ്ക് ത​ന്‍റെ ഭാ​ര്യ​യെ സൈ​നി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും ഗ്രീ​ൻ കാ​ർ​ഡി​നും അ​പേ​ക്ഷി​ക്കാ​നാ​യി ഫോ​ർ​ട്ട് പോ​ൾ​ക്ക് സൈ​നി​ക താ​വ​ള​ത്തി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2005 മു​ത​ൽ അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന ആ​നി​ക്ക് നി​യ​മ​പ​ര​മാ​യ പ​ദ​വി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ന​ട​പ​ടി.

യു​ദ്ധ​കാ​ല​ത്ത് സൈ​നി​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ നാ​ടു​ക​ട​ത്തു​ന്ന​ത് സൈ​ന്യ​ത്തി​ന്‍റെ മ​നോ​വീ​ര്യ​ത്തെ ത​ക​ർ​ക്കു​മെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​ത് സൈ​നി​ക റി​ക്രൂ​ട്ട്‌​മെ​ന്‍റി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

മു​ൻ​പ് സൈ​നി​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഇ​മി​ഗ്രേ​ഷ​ൻ നി​യ​മ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ർ​ശ​ന​മാ​യ നാ​ടു​ക​ട​ത്ത​ൽ ന​യ​ങ്ങ​ൾ സൈ​നി​ക കു​ടും​ബ​ങ്ങ​ളെ​പ്പോ​ലും ബാ​ധി​ക്കു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി ഈ ​സം​ഭ​വം മാ​റി.

മോ​ചി​ത​യാ​യ ആ​നി റാ​മോ​സ് ത​ന്‍റെ പ​ഠ​നം തു​ട​രാ​നും ഭ​ർ​ത്താ​വി​നൊ​പ്പം സ​മാ​ധാ​ന​മാ​യി ജീ​വി​ക്കാ​നു​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് പ്ര​തി​ക​രി​ച്ചു.

NRI

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി ഐ​ഒ​സി യു​കെ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഗാ​നം

മി​ഡ്‌​ല​ൻ​ഡ്സ്: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ച​ര​ണാ​ർ​ഥം ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് കാമ്പ​യി​ൻ ക​മ്മി​റ്റി ത​യാ​റാ​ക്കി​യ വീ​ഡി​യോ ഗാ​നം പു​റ​ത്തി​റ​ങ്ങി.

"പ​ട​യൊ​രു​ക്കം - മാ​റ്റ​ത്തി​നാ​യി ഒ​രു​മി​ക്കാം' എ​ന്ന ആ​ശ​യ​വു​മാ​യി പു​റ​ത്തി​റ​ങ്ങി​യ ഈ ​ഗാ​നം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. നി​ര​വ​ധി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ഗാ​ന​ത്തി​ന് പി​ന്തു​ണ​യും ആ​ശം​സ​ക​ളും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​മാ​യി സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തി​ന്‍റെ ന​യ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ക​യും രാ​ഷ്ട്രീ​യ മാ​റ്റ​ത്തി​നാ​യു​ള്ള ആ​വ​ശ്യം ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്ന സ​ന്ദേ​ശ​മാ​ണ് ഗാ​ന​ത്തി​ലൂ​ടെ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.

ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ ഒ​രു​ക്കി​യ​ത് യു​കെ​യി​ലെ കോ​ൺ​ഗ്ര​സ്‌ നേ​താ​വാ​യ ഫി​ലി​പ്പ് കെ. ​ജോ​ൺ ആ​ണ്. സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത് ഫെ​മി​ൻ ഫ്രാ​ൻ​സി​സ്. യു​വ ഗാ​യി​ക ശ്ര​ദ്ധ ദി​നേ​ശാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ പി.​ടി. ജോ​സ​ഫ് നി​ർ​വ​ഹി​ച്ച​പ്പോ​ൾ, മി​ക്സിം​ഗ് നി​ർ​വ​ഹി​ച്ച​ത് കെ.​പി. അ​രു​ൺ ആ​ണ്. മെ​ട്രോ സ്റ്റു​ഡി​യോ​യാ​ണ് ഗാ​ന​ത്തി​ന്‍റെ റി​ക്കാ​ർ​ഡിം​ഗി​നും നി​ർ​മാ​ണ​ത്തി​നും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്സ് കാ​മ്പ​യി​ൻ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ രൂ​പീ​ക​രി​ച്ച പ്ര​വ​ർ​ത്ത​ക​സം​ഘ​വും സോ​ഷ്യ​ൽ മീ​ഡി​യ ടീ​മും 140 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി ശ​ക്ത​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.

മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളും ച​ർ​ച്ച​ക​ളും ഉ​ൾ​പ്പ​ടെ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളാ​ണ് കാ​മ്പ​യി​ൻ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത്.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ മ​ണി​ക​ണ്ഠ​ൻ ഐ​ക്കാ​ട്, സോ​ണി ചാ​ക്കോ, എ.​ആ​ർ. അ​നു​രാ​ഗ്, സൈ​മ​ൺ ചെ​റി​യാ​ൻ, മി​ഥു​ൻ മോ​ഹ​ൻ, ഷി​ജോ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ഡി​യോ പ​ര​മാ​വ​ധി ആ​ളു​ക​ളി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ അം​ഗം എ​ന്‍.​ വി​ജ​യ​കു​മാ​റും പു​റ​ത്തി​റ​ങ്ങി

കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള​​​ കേ​​​സി​​​ല്‍ റി​​​മാ​​​ന്‍​ഡി​​​ല്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് മു​​​ന്‍ അം​​​ഗം എ​​​ന്‍.​​​ വി​​​ജ​​​യ​​​കു​​​മാ​​​റും ജ​​​യി​​​ലി​​​നു പു​​​റ​​​ത്തി​​​റ​​​ങ്ങി.

അ​​​റ​​​സ്റ്റി​​​ലാ​​​യി 90 ദി​​​വ​​​സം പൂ​​​ര്‍​ത്തി​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കൊ​​​ല്ലം വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ജ​​​യി​​​ല്‍ മോ​​​ചി​​​ത​​​നാ​​​യ​​​ത്.

എ​​​ന്‍.​​​വി​​​ജ​​​യ​​​കു​​​മാ​​​ര്‍ ഔ​​​ദ്യോ​​​ഗി​​​ക കൃ​​​ത്യ​​​നി​​​ര്‍​വ​​​ഹ​​​ണ​​​ത്തി​​​ല്‍ വീ​​​ഴ്ച്ച വ​​​രു​​​ത്തി​​​യെ​​​ന്നും ക്ഷേ​​​ത്ര മു​​​ത​​​ലു​​​ക​​​ള്‍ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്‌​​​തെ​​​ന്നും അ​​​ന്വേ​​​ഷ​​​ണസം​​​ഘം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കി​​​ട​​​യി​​​ലെ ശ​​​ക്ത​​​മാ​​​യ സ്വാ​​​ധീ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്നും തെ​​​ളി​​​വാ​​​യ രേ​​​ഖ​​​ക​​​ള്‍ ന​​​ശി​​​പ്പി​​​ച്ചു​​​വെ​​​ന്നും റി​​​മാ​​​ന്‍​ഡ് റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

അ​​​നു​​​കൂ​​​ല മൊ​​​ഴി ന​​​ല്‍​കാ​​​ന്‍ ജീ​​​വ​​​ന​​​ക്കാ​​​രെ പ്രേ​​​രി​​​പ്പി​​​ച്ചു​​​വെ​​​ന്നും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു​​​ണ്ട്. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി​​​ക്കു സ്വ​​​ര്‍​ണ​​​പ്പാ​​​ളി​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​തു ദേ​​​വ​​​സ്വം ബോ​​​ര്‍​ഡി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ല്‍ കാ​​​ര​​​ണ​​​മാ​​​ണെ​​​ന്നും റി​​​മാ​​​ന്‍​ഡ് റി​​​പ്പോ​​​ര്‍​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ 12 പ്ര​​​തി​​​ക​​​ളു​​​ള്ള സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ല്‍ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ഞ്ഞതോ​​​ടെ പ​​​തി​​​നൊ​​​ന്നു പ്ര​​​തി​​​ക​​​ളും ജാ​​​മ്യം നേ​​​ടി പു​​​റ​​​ത്തി​​​റ​​​ങ്ങി.

ഒ​​​ന്നാം​​​പ്ര​​​തി ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി, മു​​​ന്‍ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ മു​​​രാ​​​രി ബാ​​​ബു, മു​​​ന്‍ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ ഡി. ​​​സു​​​ധീ​​​ഷ് കു​​​മാ​​​ര്‍, മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റും ക​​​മ്മീ​​​ഷ​​​ണ​​​റു​​​മാ​​​യ എ​​​ന്‍.​​​വാ​​​സു, മു​​​ന്‍ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ എ​​​സ്.​​​ശ്രീ​​​കു​​​മാ​​​ര്‍, മു​​​ന്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ത്മ​​​കു​​​മാ​​​ര്‍, ജ്വ​​​ല്ല​​​റി ഉ​​​ട​​​മ ഗോ​​​വ​​​ര്‍​ധ​​​ന്‍, ചെ​​​ന്നൈ സ്മാ​​​ര്‍​ട്ട് ക്രി​​​യേ​​​ഷ​​​ന്‍​സ് ഉ​​​ട​​​മ പ​​​ങ്ക​​​ജ് ഭ​​​ണ്ഡാ​​​രി എ​​​ന്നി​​​വ​​​ര്‍​ക്കു സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യ​​​വും ത​​​ന്ത്രി ക​​​ണ്ഠ​​​​​​ര് രാ​​​ജീ​​​വ​​​ര്, മു​​​ന്‍ തി​​​രു​​​വാ​​​ഭ​​​ര​​​ണം ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കെ.​​​എ​​​സ്. ബൈ​​​ജു എ​​​ന്നി​​​വ​​​ര്‍​ക്കു സാ​​​ധാ​​​ര​​​ണ ജാ​​​മ്യ​​​വു​​​മാ​​​ണ് കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

NRI

പെ​രു​ന്നാ​ള്‍ നി​ലാ​വ് പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ അ​ഡ്‌​വ​ര്‍​ട്ടൈ​സിം​ഗ് ആ​ൻ​ഡ് ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​യാ​യ മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച പെ​രു​ന്നാ​ള്‍ നി​ലാ​വി​ന്‍റെ പ്ര​കാ​ശ​നം അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പ് കോ​ര്‍​പ​റേ​റ്റ് ഓ​ഫീ​സി​ല്‍ ന​ട​ന്നു.

അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​വി.​വി.​ഹം​സ​യ്ക്ക് ആ​ദ്യ പ്ര​തി ന​ല്‍​കി ഇ​ന്ത്യ​ന്‍ ക​ള്‍​ച​റ​ല്‍ സെ​ന്‍റ​ര്‍ ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​എ​ൻ. ബാ​ബു​രാ​ജ​ന്‍ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.

പെ​രു​ന്നാ​ള്‍ നി​ലാ​വ് ഓ​ണ്‍ ലൈ​ന്‍ പ​തി​പ്പ് ദോ​ഹ ബ്യൂ​ട്ടി സെ​ന്റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ഡോ. ​ഷീ​ല ഫി​ലി​പ്പും ന്യൂ ​ഗു​ഡ്‌​വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു​വും ചേ​ര്‍​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.

സി​ദ്ധീ​ഖ് മൗ​ല​വി അ​യി​ല​ക്കാ​ട്, സി​ദ്ധീ​ഖ് ചെ​റു​വ​ല്ലൂ​ര്‍, സാ​ന്‍​ഫോ​ര്‍​ഡ് സെ​യി​ല്‍​സ് മാ​നേ​ജ​ര്‍ ചെ​റി​ല്‍ ഫി​ലി​പ്പ്, വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫൈ​സ​ല്‍ റ​സാ​ഖ്, മി​ഷാ​ല്‍, അ​ഷ്ഫാ​ഖ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ള്‍ മാ​ന​വി​ക​ത​യു​ടെ​യും സം​സ്‌​കാ​ര​ത്തി​ന്‍റെ​യും നി​ദ​ര്‍​ശ​ന​ങ്ങ​ളാ​യി മാ​റു​ക​യും പ​ര​സ്പ​രം ചേ​ര്‍​ത്തു​പി​ടി​ക്കാ​നു​ള്ള നി​ര​ന്ത​ര ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് സ​മൂ​ഹ​ത്തി​ല്‍ ഐ​ക്യ​വും ഒ​രു​മ​യു​മു​ണ്ടാ​വു​ക​യെ​ന്ന് ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു

മീ​ഡി​യ പ്ല​സ് സി​ഇ​ഒ​യും പെ​രു​ന്നാ​ള്‍ നി​ലാ​വ് ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

International

വത്തിക്കാന്‍റെ ഇടപെടല്‍; ക്യൂബയില്‍ 51 തടവുകാരെ മോചിപ്പിക്കും

ഹ​​​വാ​​​ന: വി​​​ശു​​​ദ്ധ​​​വാ​​​ര​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ക്യൂ​​​ബ​​​യി​​​ൽ 51 ത​​​ട​​​വു​​​പു​​​ള്ളി​​​ക​​​ളെ മോ​​​ചി​​​പ്പി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നം.

സ്വാ​​​ത​​​ന്ത്ര്യം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട വ്യ​​​ക്തി​​​ക​​​ളു​​​ടെ പു​​​ന​​​ര​​​വ​​​ലോ​​​ക​​​ന​​​ത്തി​​​നും മോ​​​ച​​​ന​​​ത്തി​​​നു​​​മാ​​​യി ക്യൂ​​​ബ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​വു​​​മാ​​​യി വ​​​ത്തി​​​ക്കാ​​​ന്‍ ന​​​ട​​​ത്തി​​​യ ച​​​ര്‍ച്ച​​​യാ​​​ണു ഫ​​​ലം ക​​​ണ്ട​​​ത്.

ക്യൂ​​​ബ​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ല്‍ ജ​​​നു​​​വ​​​രി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ​​​യും ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ വ​​​ത്തി​​​ക്കാ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ സ​​​മീ​​​പ​​​കാ​​​ല കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളു​​​ടെ​​​യും ഇ​​​ട​​​യി​​​ലാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം വ​​​രു​​​ന്ന​​​ത്.

നേ​​​ര​​​ത്തേ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് നി​​​ര​​​വ​​​ധി ത​​​ട​​​വു​​​കാ​​​രെ ക്യൂ​​​ബ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം മോ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു.

Kerala

മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ ആ​ക്ര​മി​ച്ച കേ​സ്; കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​യി​ല്‍​മോ​ചി​ത​രാ​യി

ക​ണ്ണൂ​ർ: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​യി​ല്‍ മോ​ചി​ത​രാ​യി.​ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി വൈ​കു​ന്നേ​രം നാ​ലി​ന് പു​റ​ത്തി​റ​ങ്ങി​യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ഗം​ഭീ​ര സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു.

വ​ധ​ശ്ര​മം അ​ട​ക്കം ഒ​മ്പ​ത് വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യ കേ​സി​ല്‍ നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. മ​ന്ത്രി​യെ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് സം​ഭ​വ​സ​മ​യ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രും മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ന​പൂ​ർ​വം താ​റ​ടി​ച്ചു​കാ​ണി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​തെ​ന്ന് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.​ കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി.​അ​തു​ല്‍,അ​ക്ഷ​യ് മാ​ട്ടൂ​ല്‍, ബി​തു​ല്‍ ബാ​ല​ന്‍, സി.​എ​ച്ച്.​മു​ബാ​സ്, അ​ഹ​മ്മ​ദ് യാ​സീ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് കോ​ട​തി ജാ​മ്യം ന​ല്‍​കി​യ​ത്.

എ​ല്ലാ തി​ങ്ക​ളാ​ഴ്ച്ച​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം. ജാ​മ്യ കാ​ല​യ​ള​വി​ല്‍ മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട​രു​ത് എ​ന്നീ വ്യ​വ​സ്ഥ​ക​ളോ​ടെ അ​മ്പ​തി​നാ​യി​രം രൂ​പ​യു​ടെ ര​ണ്ട് ആ​ള്‍ ജാ​മ്യ​ത്തി​ലാ​ണ് അ​ഞ്ചു​പേ​രെ​യും വി​ട്ട​യ​ച്ച​ത്.

Kerala

ഡി​എ, ഡി​ആ​ർ: ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യും ക്ഷാ​​​​മ​​​​ബ​​​​ത്ത (ഡി​​​​എ) കു​​​​ടി​​​​ശി​​​​ക​​​​യും പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​രു​​​​ടെ ക്ഷാ​​​​മാ​​​​ശ്വാ​​​​സ (ഡി​​​​ആ​​​​ർ) കു​​​​ടി​​​​ശി​​​​ക​​​​യും അ​​​​നു​​​​വ​​​​ദി​​​​ച്ചു കൊ​​​​ണ്ടു സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ങ്ങി.

2026-27 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം മു​​​​ത​​​​ൽ എ​​​​ട്ടു ഗ​​​​ഡു​​​​ക്ക​​​​ളാ​​​​യി കു​​​​ടി​​​​ശി​​​​ക വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

കു​​​​ടി​​​​ശി​​​​ക വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദ​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വ് പി​​​​ന്നാ​​​​ലെ ഇ​​​​റ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.

Kerala

യേശുനാമസ്തുതി ശതകം സംഗീത ആൽബം പ്രകാശനം ചെയ്തു

കൊ​​​ച്ചി: തൃ​​​ശൂ​​​രി​​​ലെ ചേ​​​ത​​​ന ഗാ​​​നാ​​​ശ്ര​​​മ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ ‘യേ​​​ശു​​​നാ​​​മ​​​സ്തു​​​തി ശ​​​ത​​​കം’ എ​​​ന്ന സം​​​ഗീ​​​ത ആ​​​ൽ​​​ബം സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ നാ​​​ട​​​കര​​​ച​​​യി​​​താ​​​വ് ഷെ​​​വ. സി.​​​എ​​​ൽ. ജോ​​​സ് ആ​​​ൽ​​​ബം ഏ​​​റ്റു​​​വാ​​​ങ്ങി.

ഗു​​​രു​​​വാ​​​യൂ​​​ർ ലി​​​റ്റി​​​ൽ ഫ്ല​​​വ​​​ർ കോ​​​ള​​​ജി​​​ലെ റി​​​ട്ട. അ​​​ധ്യാ​​​പി​​​ക പ്ര​​​ഫ. മോ​​​ളി ജോ​​​സ​​​ഫ് മാ​​​മ്പി​​​ള്ളി​​​യു​​​ടെ സം​​​സ്കൃ​​​ത ര​​​ച​​​ന​​​യി​​​ൽ പാ​​​ടും പാ​​​തി​​​രി ഫാ. ​​​ഡോ. പോ​​​ൾ പൂ​​​വ​​​ത്തി​​​ങ്ക​​​ലും സം​​​ഘ​​​വും ക​​​ർ​​​ണാ​​​ടി​​​ക് സം​​​ഗീ​​​ത​​​ത്തി​​​ലെ രേ​​​വ​​​തി രാ​​​ഗ​​​ത്തി​​​ലാ​​​ണു ഗാ​​​നം ഒ​​​രു​​​ക്കി​​​യ​​​ത്.

സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ തൃ​​​ശൂ​​​ർ പോ​​​ളി​​​യാ​​​ണ് ഓ​​​ർ​​​ക്ക​​​സ്ട്രേ​​​ഷ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്. സം​​​ഗീ​​​ത ആ​​​ൽ​​​ബം യു​​​ട്യൂ​​​ബി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

NRI

ഡോ. ​ജോ​ൺ പു​തു​വ​യു​ടെ "പോ​പ്പ് ലി​യോ XIV' പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

വ​ത്തി​ക്കാൻ സിറ്റി: റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച "പോ​പ്പ് ലി​യോ XIV' എ​ന്ന ഇം​ഗ്ലീ​ഷ് പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം വ​ത്തി​ക്കാ​നി​ൽ ന​ട​ന്നു.

വ​ത്തി​ക്കാ​നി​ലെ അ​ഗു​സ്റ്റീ​നി​യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പൊ​ന്തി​ഫി​ക്ക​ൽ അ​ക്കാ​ദ​മി ഫോ​ർ ലൈ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് മോ​ൺ റെ​ൻ​സോ പെ​ഗ​റാ​റോ, വ​ത്തി​ക്കാ​നി​ലെ സ​മ​ഗ്ര മാ​നു​ഷി​ക വി​ക​സ​ന​ത്തി​നാ​യു​ള്ള വ​കു​പ്പ് മേ​ധാ​വി (Prefect of the Dicastery for Promoting Integral Human Development) കാ​ർ​ഡി​ന​ൽ മൈ​ക്കി​ൾ ചേ​ർ​ണി എസ്ജെക്ക് ​ന​ൽ​കി​ക്കൊ​ണ്ട് നി​ർ​വ​ഹി​ച്ചു.

പൊ​ന്തി​ഫി​ക്ക​ൽ അ​ക്കാ​ദ​മി ഫോ​ർ ലൈ​ഫ് ന​ട​ത്തി​യ ര​ണ്ടു ദി​വ​സ​ത്തെ ഇന്‍റ​ർ​നാ​ഷ​ണ​ൽ സെ​മി​നാ​റി​ൽ വ​ച്ചാ​യി​രു​ന്നു പ്ര​കാ​ശ​നം. ലോ​ക​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നുള്ള ക​ർ​ദി​നാ​ൾ​മാ​ർ, ബി​ഷ​പുമാ​ർ, വൈ​ദീ​ക​ർ, അ​ൽ​മാ​യ​ർ തു​ട​ങ്ങി നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.

വ​ലി​യൊ​രു ച​ട​ങ്ങി​ൽ വ​ച്ച് ലെയോ മാ​ർപാ​പ്പ​യെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യാ​നും പു​സ്ത​കം മാ​ർ​പാ​പ്പ​യു​ടെ കെെയിൽ എ​ത്തി​ക്കാ​നും ക​ഴി​ഞ്ഞ​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഗ്ര​ന്ഥ​ക​ർ​ത്താ​വ് ഡോ. ​ജോ​ൺ പു​തു​വ പ​റ​ഞ്ഞു.

ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ, കാ​ർ​ലോ അ​ക്കു​ത്തി​സ്, കാരാ ലൂ​ച്ചേ, സി. റാ​ണി മ​രി​യ തു​ട​ങ്ങി നി​ര​വ​ധി വി​ശു​ദ്ധാ​ത്മാ​ക്ക​ളെ​ക്കു​റി​ച്ച് ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ള്ള ഡോ. ​പു​തു​വ​യു​ടെ പ​തി​നാ​റാ​മ​ത്തെ പു​സ്ത​ക​മാ​ണി​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ചു​ള്ളി സ്വ​ദേ​ശി​യാ​ണ് ഡോ. പു​തു​വ, ഓ​സ്ട്രേ​ലി​യ​യി​ലെ ഡാ​ർ​വി​ൻ സെന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​വി​കാ​രി​യാ​യി സേ​വ​നം ചെ​യ്യു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ. ​പ​ത്മ​കു​മാ​ർ ജ​യി​ൽ​മോ​ചി​ത​നാ​യി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജ​യി​ലി​ലാ​യി​രു​ന്ന സി​പി​എം നേ​താ​വും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ എ. ​പ​ത്മ​കു​മാ​ർ ജ​യി​ൽ മോ​ചി​ത​നാ​യി. അ​ഭി​ഭാ​ഷ​ക​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഒ​പ്പ​മാ​ണ് പ​ത്മ​കു​മാ​ർ പു​റ​ത്തേ​ക്ക് പോ​യ​ത്.

ര​ണ്ടാ​മ​ത്തെ കേ​സി​ലും ജാ​മ്യം ല​ഭി​ച്ച​തോ​ടെ​യാ​ണ് പ​ത്മ​കു​മാ​റി​ന് പു​റ​ത്തേ​ക്കു​ള്ള വ​ഴി തെ​ളി​ഞ്ഞ​ത്. ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ല്‍ എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി പ​ത്മ​കു​മാ​റി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ആ​ദ്യം അ​റ​സ്റ്റി​ലാ​യ ക​ട്ടി​ള​പാ​ളി കേ​സി​ൽ നേ​ര​ത്തെ സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. 90 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് ദ്വാ​ര​പാ​ല​ക കേ​സി​ലും ജാ​മ്യ ഹ​ർ​ജി ന​ൽ​കി​യ​ത്. ര​ണ്ടാ​മ​ത്തെ കേ​സി​ലും ജാ​മ്യം ല​ഭി​ച്ച പ​ത്മ​കു​മാ​ർ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

ക​ട്ട​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണ്ണം അ​പ​ഹ​രി​ച്ച കേ​സി​ൽ ന​വം​ബ​ർ 20 നാ​ണ് പ​ത്മ​കു​മാ​ർ ആ​ദ്യം അ​റ​സ്റ്റി​ലാ​കു​ന്ന​ത്. ഈ ​കേ​സി​ൽ നേ​ര​ത്തെ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഡി​സം​ബ​ർ ര​ണ്ടി​നാ​ണ് ദ്വാ​ര​പാ​ല​ക കേ​സി​ൽ പി​ന്നീ​ട് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം അ​തി​ലും പ​ത്മ​കു​മാ​റി​ന് കി​ട്ടി. ദേ​വ​സ്വം മി​നി​റ്റ്സ് ഉ​ൾ​പ്പെ​ടെ തി​രു​ത്തി സ്വ​ർ​ണ്ണ​കൊ​ള്ള​യ്ക്ക് പ​ത്മ​കു​മാ​ർ കൂ​ട്ടു​നി​ന്നു​വെ​ന്നാ​യി​രു​ന്നു എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ.

NRI

"യാ ​വ​ത​ൻ അ​ൽ കു​വൈ​റ്റ്' വീ​ഡി​യോ ആ​ൽ​ബം റി​ലീ​സ് ചെ​യ്തു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ന്‍റെ ദേ​ശീ​യ, വി​മോ​ച​ന ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ജ്ത​ബ ക്രി​യേ​ഷ​ൻ​സ് ബാ​ന​റി​ൽ ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച മ്യൂ​സി​ക്ക​ൽ വീ​ഡി​യോ ആ​ൽ​ബം "യാ ​വ​ത​ൻ അ​ൽ കു​വൈ​റ്റ്' റി​ലീ​സ് ചെ​യ്തു.

പ്ര​ശ​സ്ത ഗാ​യി​ക യും​ന അ​ജി​ൻ ഈ​ണം ന​ൽ​കി​യ ആ​ൽ​ബ​ത്തി​ൽ കു​വൈ​റ്റി​ലെ നൂ​റി​ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഹ​ലാ ഫെ​ബ്രു​വ​രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ഭാ​ഷ​ക​ളി​ൽ വ​രി​ക​ൾ കോ​ർ​ത്തി​ണ​ക്കി ആ​ൽ​ബ​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന മു​ജ്ത​ബ ക്രി​യേ​ഷ​ൻ​സി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത്തെ ആ​ൽ​ബ​മാ​ണി​ത്.

അ​ബ്ബാ​സി​യ അ​സ്‌​പെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ലാ-​സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

ഡോ. ​അ​ബ്ദു​ല്ല ഹം​സ (ഡാ​ലി​യ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ), ആ​ബി​ദ് (ദു​ബാ​യി ക​റ​ക്ക് മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ), അ​ബ്ദു​റ​ഹ്മാ​ൻ (അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് മാ​നേ​ജ​ർ), ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളാ​യ ഹി​ക്മ​ത്ത് ടി​വി, മ​ണി​ക്കു​ട്ട​ൻ എ​ട​ക്കാ​ട്, സ​ത്താ​ർ കു​ന്നി​ൽ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ സി​ദ്ധീ​ഖ് വ​ലി​യ​ക​ത്ത്, അ​നി​ൽ പി ​അ​ല​ക്സ്, സ​ലീം കോ​ട്ട​യി​ൽ, ജ​ലി​ൻ തൃ​പ്ര​യാ​ർ, മു​നീ​ർ അ​ഹ​മ​ദ്, എ​സ്.എ. ​ഷ​ഹീ​ദ് ല​ബ്ബ, മു​നീ​ർ പെ​രു​മു​ഖം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മു​ജ്ത​ബ ഗ്രൂ​പ്പി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രാ​യ ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ, രാ​ജേ​ഷ് കൊ​ച്ചി​ൻ (ഡികെ ഡാ​ൻ​സ്), മൊ​യ്തു മേ​മി, ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത്, കെ.പി. റാ​ഷി​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ദേ​ശ​സ്നേ​ഹ​വും സാം​സ്‌​കാ​രി​ക ഐ​ക്യ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഈ ​ആ​ൽ​ബം, കു​വൈറ്റി​ലെ ഹാ​ലാ ഫെ​ബ്രു​വ​രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ നി​റം പ​ക​രു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി.

 

Kerala

ജെ.​ബി.​ കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വേ​ഗം പു​റ​ത്തു​വി​ട​ണം: കെ​സി​വൈ​എം

ത​​​​​ല​​​​​ശേ​​​​​രി: ജെ.​​​​​ബി.​ കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് എ​​​​​ത്ര​​​​​യും പെ​​​​​ട്ടെ​​​​​ന്ന് പു​​​​​റ​​​​​ത്തു​​​​​വി​​​​​ട​​​​​ണ​​​​​മെ​​​​​ന്നും ഉ​​​​​ന്ന​​​​​ത വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യെ ത​​​​​ക​​​​​ർ​​​​​ക്കു​​​​​ന്ന നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ൾ തി​​​​​രു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും കെ​​​​​സി​​​​​വൈ​​​​​എം വാ​​​​​ർ​​​​​ഷി​​​​​ക സെ​​​​​ന​​​​​റ്റ് സ​​​മ്മേ​​​ള​​​നം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

ത​​​​​ല​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​യു​​​​​ടെ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വ​​​​​ത്തി​​​​​ൽ ര​​​​​ണ്ടു ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി സാ​​​​​ൻ​​​​​ജോ​​​​​സ് മെ​​​​​ട്രോ​​​​​പൊ​​​​​ളി​​​​​റ്റ​​​​​ൻ സ്കൂ​​​​​ളി​​​​​ൽ ന​​​​​ട​​​​​ന്ന കെ​​​​​സി​​​​​വൈ​​​​​എം 48-ാം സം​​​​​സ്ഥാ​​​​​ന വാ​​​​​ർ​​​​​ഷി​​​​​ക സെ​​​​​ന​​​​​റ്റ് സ്പീ​​​​​ക്ക​​​​​ർ എ.​​​​​എ​​​​​ൻ. ഷം​​​​​സീ​​​​​ർ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു.

ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം ഒ​​​​​രു സം​​​​​വി​​​​​ധാ​​​​​നം മാ​​​​​ത്ര​​​​​മ​​​​​ല്ല, അ​​​​​തൊ​​​​​രു സം​​​​​സ്കാ​​​​​ര​​​​​മാ​​​​​ണെ​​​​​ന്ന് സ്പീ​​​​​ക്ക​​​​​ർ പ​​​​​റ​​​​​ഞ്ഞു. യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ ച​​​​​ർ​​​​​ച്ച ചെ​​​​​യ്യു​​​​​ക​​​​​യും ചി​​​​​ന്തി​​​​​ക്കു​​​​​ക​​​​​യും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ത്തോ​​​​​ടെ പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​മ്പോ​​​​​ഴാ​​​​​ണ് ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യം ശ​​​​​ക്ത​​​​​മാ​​​​​കു​​​​​ന്ന​​​​​തെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ടു.

ത​​​​​ല​​​​​ശേ​​​​​രി ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി മു​​​​​ഖ്യാ​​​​​തി​​​​​ഥി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. സ​​​​​ഭ​​​​​യും സ​​​​​മൂ​​​​​ഹ​​​​​വും നേ​​​​​രി​​​​​ടു​​​​​ന്ന സ​​​​​മ​​​​​കാ​​​​​ലീ​​​​​ന വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളെ യു​​​​​വ​​​​​ത്വം ജാ​​​​​ഗ്ര​​​​​ത​​​​​യോ​​​​​ടെ അ​​​​​ഭി​​​​​മു​​​​​ഖീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി പ​​​​​റ​​​​​ഞ്ഞു.

കെ​​​​​സി​​​​​വൈ​​​​​എം സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എ​​​​​ബി​​​​​ൻ ക​​​​​ണി​​​​​വ​​​​​യ​​​​​ലി​​​​​ൽ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ 32 രൂ​​​​​പ​​​​​ത​​​​​ക​​​​​ളി​​​​​ൽ നി​​​​​ന്നു​​​​​ള്ള കെ​​​​​സി​​​​​വൈ​​​​​എം നേ​​​​​താ​​​​​ക്ക​​​​​ൾ സെ​​​​​ന​​​​​റ്റി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു. സം​​​​​സ്ഥാ​​​​​ന വാ​​​​​ർ​​​​​ഷി​​​​​ക റി​​​​​പ്പോ​​​​​ർ​​​​​ട്ടും ക​​​​​ണ​​​​​ക്കു​​​​​ക​​​​​ളും അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു.

യു​​​​​വ​​​​​ജ​​​​​ന ക​​​​​മ്മീ​​​​​ഷ​​​​​ൻ വൈ​​​​​സ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ബി​​​​​ഷ​​​​​പ് ഡോ. ​​​​​ഡെ​​​​​ന്നി​​​​​സ് കു​​​​​റു​​​​​പ്പ​​​​​ശേ​​​​​രി​​​​​ൽ സം​​​​​സ്ഥാ​​​​​ന യൂ​​​​​ത്ത് അ​​​​​സം​​​​​ബ്ലി​​​​​യു​​​​​ടെ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എ​​​​​ബി​​​​​ൻ ക​​​​​ണി​​​​​വ​​​​​യ​​​​​ലി​​​​​ൽ​​​​നി​​​​​ന്ന് ഏ​​​​​റ്റു​​​​​വാ​​​​​ങ്ങി. യു​​​​​വ​​​​​ജ​​​​​ന പ്ര​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ ആ​​​​​ത്മീ​​​​​യ​​​​​ത​​​​​യോ​​​​​ടൊ​​​​​പ്പം സാ​​​​​മൂ​​​​​ഹി​​​​​ക ബോ​​​​​ധ​​​​​വും വ​​​​​ള​​​​​ർ​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നും സ​​​​​ഭാസ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ ഒ​​​​​രു പ്ര​​​​​കാ​​​​​ശ​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​കാ​​​​​ൻ യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ര​​​​​ണ​​​​​മെ​​​​​ന്നും ബി​​​​ഷ​​​​പ് ഡോ. ​​​​​കു​​​​​റു​​​​​പ്പ​​​​​ശേ​​​​​രി പ​​​​​റ​​​​​ഞ്ഞു.

വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, തൊ​​​​​ഴി​​​​​ൽ, ല​​​​​ഹ​​​​​രി സം​​​​​സ്കാ​​​​​രം, വി​​​​​ദേ​​​​​ശ കു​​​​​ടി​​​​​യേ​​​​​റ്റം തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ ന​​​​​ട​​​​​ന്നു. സ​​​​​മാ​​​​​പ​​​​​ന സ​​​​​മ്മേ​​​​​ള​​​​​നം സ​​​​​ജീ​​​​​വ് ജോ​​​​​സ​​​​​ഫ് എം​​​​​എ​​​​​ൽ​​​​​എ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഗ്ലോ​​​​​ബ​​​​​ൽ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ റ​​​​​വ.​​ ഡോ.​ ​​​ഫി​​​​​ലി​​​​​പ്പ് ക​​​​​വി​​​​​യി​​​​​ൽ മു​​​​​ഖ്യാ​​​​​തി​​​​​ഥി​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

പു​​​​​തി​​​​​യ​ ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ: ഷി​​​​​ബി​​​​​ൻ ഷാ​​​​​ജി (മാ​​​​​വേ​​​​​ലി​​​​​ക്ക​​​​​ര രൂ​​​​​പ​​​​​ത)-​​​​​പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്, കാ​​​​​സി പൂ​​​​​പ്പ​​​​​ന (കൊ​​​​​ച്ചി രൂ​​​​​പ​​​​​ത)-​​​​​ ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി, ആ​​​​​ഗി മ​​​​​രി​​​​​യ (താ​​​​​മ​​​​​ര​​​​​ശേ​​​​​രി രൂ​​​​​പ​​​​​ത), സാം ​​​​​സ​​​​​ണ്ണി (ഇ​​​​​ടു​​​​​ക്കി രൂ​​​​​പ​​​​​ത)- വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​ർ, ജോ​​​​​യ​​​​​ൽ ജോ​​​​​ൺ (ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത), സെ​​​​​ഞ്ജു ജേ​​​​​ക്ക​​​​​ബ് (പാ​​​​​ലാ രൂ​​​​​പ​​​​​ത), ധ​​​​​ന്യ മോ​​​​​ഹ​​​​​ൻ​​​​​രാ​​​​​ജ് (വി​​​​​ജ​​​​​യ​​​​​പു​​​​​രം രൂ​​​​​പ​​​​​ത), പി​​​​​ൻ​​​​​സി പീ​​​​​റ്റ​​​​​ർ (മൂ​​​​​വാ​​​​​റ്റു​​​​​പു​​​​​ഴ രൂ​​​​​പ​​​​​ത)- ​​​​​സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​മാ​​​​​ർ, ജെ​​​​​ൻ​​​​​സ​​​​​ൻ ആ​​​​​ൽ​​​​​ബി (കോ​​​​​ട്ട​​​​​പ്പു​​​​​റം രൂ​​​​​പ​​​​​ത)-​​​​​ ട്ര​​​​​ഷ​​​​​റ​​​​​ർ.

Kerala

വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു; ച​ട​ങ്ങി​ന് വ​ൻ ജ​നാ​വ​ലി

ക​ണ്ണൂ​ർ: സി​പി​എ​മ്മി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ `നേ​തൃ​ത്വ​ത്തെ അ​ണി​ക​ൾ തി​രു​ത്ത​ണം' എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. രാ​ഷ്ടീ​യ നി​രീ​ഷ​ക​ൻ ജോ​സ​ഫ് സി. ​മാ​ത്യു​വാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്.

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ​രി​പാ​ടി അ​ല​ങ്കോ​ല​മാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ണി​ച്ച് കു​ഞ്ഞി​കൃ​ഷ്ണ​ൻ നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ന് വ​ലി​യ സു​ര​ക്ഷ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

വ​ലി​യ ജ​നാ​വ​ലി​യാ​ണ് പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ന് എ​ത്തി​യ​ത്. ച​ട​ങ്ങി​ൽ സം​സാ​രി​ച്ച കു​ഞ്ഞി​കൃ​ഷ്ണ​ൻ പ്ര​കാ​ശ​ന ച​ട​ങ്ങ് അ​ല​ങ്കോ​ല​മാ​ക്കാ​ൻ സി​പി​എ​മ്മും ഡി​വൈ​എ​ഫ്ഐ​യും ശ്ര​മം ന​ട​ത്തി​യെ​ന്നും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്നെ മോ​ശ​ക്കാ​ര​നാ​ക്കാ​ൻ വ​ലി​യ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​പി​ച്ചു.

പ്ര​കാ​ശ​ന ച​ട​ങ്ങി​ന് ശേ​ഷം പു​സ്ത​കം വാ​ങ്ങാ​നും വ​ലി​യ ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള സി​പി​എം നേ​താ​ക്ക​ളും സൈ​ബ​ർ വിം​ഗും കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രേ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

Kerala

ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണം: ജോ​ബ് മൈ​ക്കി​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട​​​ണ​​​മെ​​​ന്ന് ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തെ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എം ​​​അം​​​ഗ​​​മാ​​​യ ജോ​​​ബ് മൈ​​​ക്കി​​​ൾ.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​നു​​​ള്ള ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ന്പോ​​​ഴാ​​​ണ് ജോ​​​ബ് മൈ​​​ക്കി​​​ൾ ഈ ​​​ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്.

International

വൈദികനെ മോചിപ്പിച്ചു

അ​​​ബു​​​ജ: നൈ​​​ജീ​​​രി​​​യ​​​യി​​​ൽ തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ക​​​ത്തോ​​​ലി​​​ക്കാ​​​ വൈ​​​ദി​​​ക​​​നെ മോ​​​ചി​​​പ്പി​​​ച്ചു.

ക​​​ഡു​​​ന അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ​​​പ്പെ​​​ട്ട സെ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​ബൊ​​​ബ്ബോ പാ​​​സ്ക​​​ലി​​​നെ​​​യാ​​​ണു ര​​​ണ്ടുമാ​​​സ​​​ത്തെ ത​​​ട​​​ങ്ക​​​ലി​​​നു​​​ശേ​​​ഷം മോ​​​ചി​​​പ്പി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ 17-നാ​​​ണ് വൈ​​​ദി​​​ക​​​മ​​​ന്ദി​​​ര​​​ത്തി​​​ലേ​​​ക്ക് ഇ​​​ര​​​ച്ചു​​​ക​​​യ​​​റി​​​യ തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ വൈ​​​ദി​​​ക​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്.

വൈ​​​ദി​​​ക​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി പ​​​രി​​​ശ്ര​​​മി​​​ക്കു​​​ക​​​യും പ്രാ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്ത എ​​​ല്ലാ​​​വ​​​ർ​​​ക്കും ന​​​ന്ദി​​​യ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ത്യു മാ​​​ൻ ഒ​​​സൊ ധാ​​​ഗൊ​​​സൊ പ​​​റ​​​ഞ്ഞു.

Kerala

ജെ.ബി. കോശി കമ്മീഷന്‍ ശിപാര്‍ശകള്‍ പുറത്തുവിടാത്തതെന്ത്? മാര്‍ തറയില്‍

ച​ങ്ങ​നാ​ശേ​രി: സീ​റോ​മ​ല​ബാ​ര്‍ സ​ഭ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ​മു​ദാ​യ ശ​ക്തീ​ക​ര​ണ​വ​ര്‍ഷം 2026ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ല്‍ പ്രൗ​ഢോ​ജ്വ​ല തു​ട​ക്കും. കു​റു​മ്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ​ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ ന​ഗ​റി​ല്‍ ന​സ്രാ​ണി പാ​ര​മ്പ​ര്യ​ത്ത​നി​മ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ​മു​ദാ​യ വ​ര്‍ഷാ​ച​ര​ണ​ത്തി​ന് ദീ​പം തെ​ളി​ച്ചു. സ​മു​ദാ​യ​ബോ​ധം അ​ഭി​മാ​ന​ബോ​ധ​മാ​ണെ​ന്നും സ​മു​ദാ​യ ശ​ക്തീ​ക​ര​ണം മ​റ്റാ​ര്‍ക്കും എ​തി​ര​ല്ലെ​ന്നും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക്രി​സ്ത്യ​ന്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പി​ന്നാക്കാ​വ​സ്ഥ പ​ഠി​ച്ചു സ​മ​ര്‍പ്പി​ച്ച ജ​സ്റ്റീ​സ് ജെ.​ബി.​ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ടി​ലെ ഇ​രു​നൂ​റോ​ളം ശി​പാ​ര്‍ശ​ക​ള്‍ ന​ട​പ്പാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സ​ര്‍ക്കാ​ര്‍ ഈ ​വി​ഷ​യ​ത്തി​ല്‍ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. എ​ന്നാ​ല്‍ പാ​ലൊ​ളി മു​ഹ​മ്മ​ദ്കു​ട്ടി ക​മ്മീ​ഷ​ന്‍റെ ശി​പാ​ര്‍ശ​ക​ള്‍ എ​ല്ലാ​വ​ര്‍ക്കും മ​ന​സി​ലാ​ക്ക​ത്ത​ക്ക​വി​ധം ഇ​ന്‍റ​ർ​നെ​റ്റി​ല​ട​ക്കം പ​ര​സ്യ​മാ​ക്കി​യി​രു​ന്നു. ഇ​തു​പോ​ലെ ജ​സ്റ്റീ​സ് കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ടി​ലെ ശി​പാ​ര്‍ശ​ക​ളും പു​റ​ത്തു​വി​ട​ണ​മെ​ന്ന് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മു​ദാ​യം തു​ട​ങ്ങി​യ സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും ആ​ശു​പ​ത്രി​ക​ളും ന​മു​ക്കുവേ​ണ്ടി​മാ​ത്രമാ​യി​രു​ന്നി​ല്ല. ന​മു​ക്ക് എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ള്‍ അ​നു​വ​ദി​ച്ച​ത് ഏ​താ​ണ്ട് ആ​നു​കൂ​ല്യ​ം പോ​ലെ​യാണെന്നും അ​ര്‍ഹ​മ​ല്ലാ​ത്ത​ത് ചോ​ദി​ച്ചു വാ​ങ്ങിയെന്നു​മു​ള്ള ശ​ബ്ദം ഉ​യ​രു​ന്നു​ണ്ട്. സ​ഭ​യ്ക്ക് എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ല്‍ കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ സം​സ്‌​കാ​രം എ​വി​ടെ നി​ല്‍ക്കു​മാ​യി​രു​ന്നു? ജാ​തി​മ​ത ​ഭേ​ദ​മെ​ന്യേ വി​ദ്യാ​ഭ്യാ​സം ന​ല്‍കാ​ന്‍ ക്രൈ​സ്ത​വ സ​മു​ദാ​യം ത​യാ​റാ​യ​തി​നാ​ലാ​ണ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ അ​നു​വ​ദി​ച്ചു കി​ട്ടി​യ​ത്.

പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന വ​ലി​യ ഏ​ജ​ന്‍സി​യാ​യി മാ​റാ​ന്‍ ക്രൈ​സ്ത​വ സ​മു​ദാ​യ​ത്തി​നു ക​ഴി​ഞ്ഞെ​ങ്കി​ല്‍ പൊ​തു​സ​മൂ​ഹം ആ​ക​മാ​നം അ​തി​ന്‍റെ ഫ​ലം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന​ത് വി​സ്മ​രി​ക്ക​രു​ത്. ന​ാം ന​മു​ക്കു​വേ​ണ്ടി മാ​ത്ര​മാ​യി ഒ​ന്നും ചോ​ദി​ച്ചി​ട്ടി​ല്ല. സ​മ​ത്വം വേ​ണ​മെ​ന്നു മാ​ത്ര​മേ സ​ര്‍ക്കാ​രി​നോ​ട്ആവശ്യപ്പെടുന്നുള്ളൂ. ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ന്‍റെ പേ​രി​ലു​ള്ള വി​ഷ​യം പ​രി​ഹ​രി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത് സ​ഭ​യ്ക്കു​വേ​ണ്ടി മാ​ത്ര​മ​ല്ല, പൊ​തു​സ​മൂ​ഹ​ന​ന്മ​യ്ക്കു​വേ​ണ്ടി​യാ​ണെ​ന്നും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ വ്യ​ക്ത​മാ​ക്കി.


ന​മ്മു​ടെ ജാ​ഗ്ര​തക്കു​റ​വു​ മൂ​ല​മാ​ണ് സ​മു​ദാ​യ​ത്തി​ന് ക്ഷീ​ണം സം​ഭ​വി​ച്ച​ത്. വോ​ട്ട്ബാ​ങ്ക് രാ​ഷ്‌ട്രീയം എ​ല്ലാ രാ​ഷ്‌ട്രീയ​ക്കാ​ര്‍ക്കു​മു​ണ്ട്. സ​മു​ദാ​യ​ത്തെ വ​ള​ര്‍ത്തി​യെ​ടു​ക്കാ​നു​ള്ള വ​ലി​യ ജാ​ഗ്ര​ത ന​മു​ക്കു​ണ്ടാ​ക​ണം. സ​ഭ​യു​ടേ​യും സ​മൂ​ഹ​ത്തി​ന്‍റെയും ന​ന്മ​ക​ളെ​ക്കു​റി​ച്ചു ചി​ന്തി​ക്കാ​ന്‍ സ​മു​ദാ​യശ​ക്തീ​ക​ര​ണ വ​ര്‍ഷ​ത്തി​ല്‍ സാ​ധി​ക്ക​ണ​മെ​ന്നും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ആഹ്വാനം ചെയ്തു.

ആ​ര്‍ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്രി​സ്ത്യ​ന്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ക്കാ​യു​ള്ള പ​ഠ​ന ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​നാ​യി​രു​ന്ന റി​ട്ട. ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റണി എ​ത്ത​യ്ക്കാ​ട്ട് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍ മാ​ര്‍ഗ​നി​ര്‍ദേ​ശ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.​

യു​വ​ദീ​പ്തി എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​സാ​വി​യോ മാ​നാ​ട്ട് പ​താ​ക​യു​യ​ര്‍ത്തി. കു​റു​മ്പ​നാ​ടം ഫൊ​റോ​നാ​ പ​ള്ളി വി​കാ​രി റ​വ. ഡോ. ​ചെ​റി​യാ​ന്‍ ക​റു​ക​പ്പ​റ​മ്പി​ല്‍, അ​തി​രൂ​പ​ത പി​ആ​ര്‍ഒ അ​ഡ്വ. ജോ​ജി ചി​റ​യി​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​രേ​ഖാ മാ​ത്യൂ​സ്, അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍, സീ​റോ​മ​ല​ബാ​ര്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ല്‍, ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി ബി​നു ഡൊ​മ​നി​ക്, ഫാ.​ ജേ​ക്ക​ബ് കാ​ട്ട​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

കെപിപിഎച്ച്എ: പോസ്റ്റര്‍ പ്രകാശനം ചെയ്തു

കൊ​​​ച്ചി: കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് പ്രൈ​​​മ​​​റി ഹെ​​​ഡ്മാ​​​സ്റ്റേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​പി​​​പി​​​എ​​​ച്ച്എ) വ​​​ജ്ര​​​ജൂ​​​ബി​​​ലി സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​നം ഏ​​​പ്രി​​​ല്‍ ഏ​​​ഴ്, എ​​​ട്ട്, ഒ​​​മ്പ​​​ത് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട്ട് ന​​​ട​​​ക്കും. ഇ​​​തി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണാ​​​ര്‍ഥം ത​​​യാ​​​റാ​​​ക്കി​​​യ പോ​​​സ്റ്റ​​​റു​​​ക​​​ളു​​​ടെ പ്ര​​​കാ​​​ശ​​​നം എ​​​റ​​​ണാ​​​കു​​​ളം അ​​​ധ്യാ​​​പ​​​ക​​​ഭ​​​വ​​​നി​​​ല്‍ ന​​​ട​​​ന്നു.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി. ​​​സു​​​നി​​​ല്‍കു​​​മാ​​​ര്‍, എം.​​​ഐ. അ​​​ജി​​​കു​​​മാ​​​ര്‍, സി.​​​എ​​​ഫ്. റോ​​​ബി​​​ന്‍, കെ.​​​പി. വേ​​​ണു​​​ഗോ​​​പാ​​​ല​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Business

ഈ​സ്റ്റേ​ണി​ന്‍റെ ‘ചി​ക്ക​ൻ സോം​ഗ് ’ പു​റ​ത്തി​റ​ക്കി

കൊ​​​​ച്ചി: കോ​​​​ഴി​​​​ക്ക​​​​റി​​​​യു​​​​ടെ രു​​​​ചി​​​പ്പാ​​​​ട്ടാ​​​​യി. ലോ​​​​ക ചി​​​​ക്ക​​​​ൻ ക​​​​റി ദി​​​​ന​​​​ത്തി​​​​ൽ ഈ​​​​സ്റ്റേ​​​​ൺ ആ​​​​ണ് ‘ചി​​​​ക്ക​​​​ൻ സോം​​​​ഗ്’ എ​​​​ന്ന​​​പേ​​​​രി​​​​ൽ ഫോ​​​​ക്-​​​​റോ​​​​ക്ക് മ്യൂ​​​​സി​​​​ക് ഫി​​​​ലിം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ത​​​​ന​​​​ത് രു​​​​ചി​​​വൈ​​​​വി​​​​ധ്യ​​​​ങ്ങ​​​​ളെ​​​​യും സാം​​​​സ്‌​​​​കാ​​​​രി​​​​ക​​​പൈ​​​​തൃ​​​​ക​​​​ത്തെ​​​​യും കോ​​​​ർ​​​​ത്തി​​​​ണ​​​​ക്കി​​​​യാ​​​​ണു പാ​​​​ട്ടി​​​​ന്‍റെ അ​​​​വ​​​​ത​​​​ര​​​​ണം.

മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ ദൈ​​​​നം​​​​ദി​​​​ന ജീ​​​​വി​​​​ത​​​​ത്തി​​​​ലും ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളി​​​​ലും ഒ​​​​ഴി​​​​ച്ചു​​​​കൂ​​​​ടാ​​​​നാ​​​​കാ​​​​ത്ത സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യ കോ​​​​ഴി​​​​ക്ക​​​​റി വി​​​​ഭ​​​​വ​​​​ത്തോ​​​​ടു​​​​ള്ള ആ​​​​ദ​​​​ര​​​​മാ​​​​ണ് ഈ ​​​​സം​​​​ഗീ​​​​ത​​​ശി​​​​ല്പ​​​​മെ​​​​ന്ന് ഈ​​​​സ്റ്റേ​​​​ൺ സി​​​​ഇ​​​​ഒ ഗി​​​​രീ​​​​ഷ് നാ​​​​യ​​​​ർ പ​​​​റ​​​​ഞ്ഞു.

സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​ന്‍റെ പ്രാ​​​​ത​​​​ൽ മു​​​​ത​​​​ൽ വ​​​​ലി​​​​യ ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളി​​​​ലെ വി​​​​രു​​​​ന്നു​​​​ക​​​​ളി​​​​ൽ വ​​​​രെ കോ​​​​ഴി​​​​ക്ക​​​​റി എ​​​​ങ്ങ​​​​നെ ഒ​​​​രു വി​​​​കാ​​​​ര​​​​മാ​​​​യി മാ​​​​റു​​​​ന്നു​​​​വെ​​​​ന്ന് പാ​​​​ട്ടി​​​​ലൂ​​​​ടെ ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

പി​​​​ന്ന​​​​ണി ഗാ​​​​യ​​​​ക​​​​ൻ സൂ​​​​ര​​​​ജ് സ​​​​ന്തോ​​​​ഷും ന​​​​ട​​​​ൻ മ​​​​ണി​​​​ക്കു​​​​ട്ട​​​​നും അ​​​​ണി​​​​നി​​​​ര​​​​ക്കു​​​​ന്ന ഗാനാവിഷ് കാരം മൃ​​​​ദു​​​​ൽ നാ​​​​യ​​​​രാ​​​​ണു സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത​​​​ത്. സു​​​​ഹൈ​​​​ൽ കോ​​​​യ​​​​യു​​​​ടെ വ​​​​രി​​​​ക​​​​ൾ​​​​ക്ക് മ​​​​ണി​​​​ക​​​​ണ്ഠ​​​​ൻ അ​​​​യ്യ​​​​പ്പ ഈ​​​​ണ​​​​മി​​​​ട്ടു. കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ പാ​​​​ട്ടി​​​​ന്‍റെ അ​​​​വ​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തി.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​നു ക​ല്ലെ​റി​ഞ്ഞു; അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ച​യാ​ൾ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ 

കാ​സ​ർ​ഗോ​ഡ്: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു ക​ല്ലെ​റി​ഞ്ഞ​തി​നു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ച​യാ​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​പ്പ​ള മ​ണ്ണം​കു​ഴി പു​തു​ക്കു​ടി ഹ​മീ​ദ് അ​ലി​യെ (65) ആ​ണ് ഇ​ന്ന് രാ​വി​ലെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച ക​ർ​ണാ​ട​ക​യി​ലാ​യി​രു​ന്നു ഇ​യാ​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു ക​ല്ലെ​റി​ഞ്ഞ​ത്. മം​ഗ​ളൂ​രു ഭാ​ഗ​ത്തു​നി​ന്നു കാ​സ​ർ​ഗോ​ട്ടേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബ​സി​നാ​ണ് ത​ല​പ്പാ​ടി​യി​ൽ വ​ച്ച് ക​ല്ലേ​റു​ണ്ടാ​യ​ത്. ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ചി​ല്ല് ത​ക​ർ​ന്നു. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഹ​മീ​ദ് അ​ലി​യെ ക​ർ​ണാ​ട​ക​യി​ലെ ഉ​ള്ളാ​ൽ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ള്ളാ​ൽ പോ​ലീ​സ് ഹ​മീ​ദ് അ​ലി​യെ വി​ട്ട​യ​ച്ചു. ത​ല​പ്പാ​ടി​യി​ൽ​നി​ന്നു മ​ഞ്ചേ​ശ്വ​ര​ത്തേ​ക്കു വ​രാ​ൻ മൂ​ന്ന് ബ​സു​ക​ൾ​ക്ക് കൈ ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ​തോ​ടെ​യാ​ണ് ക​ല്ലെ​റി​ഞ്ഞ​തെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്.

NRI

"സു​കൃ​ത ജ​ന​നം' ക്രി​സ്മ​സ് ഗാ​നം റി​ലീ​സ് ചെ​യ്തു

മ​നാ​മ: ബ​ഹ്റി​ൻ പ്ര​വാ​സി​യാ​യ സു​നി​ൽ തോ​മ​സ് റാ​ന്നി ആ​ദ്യ​മാ​യി എ​ഴു​തി​യ ക്രി​സ്മ​സ് ക​രോ​ൾ ഗാ​നം സം​ഗീ​ത ആ​ൽ​ബം "സു​കൃ​ത ജ​ന​നം' റി​ലീ​സ് ചെ​യ്തു. പു​ൽ​ക്കൂ​ട്ടി​ൽ പി​റ​ന്നൊ​രു പൈ​ത​ൽ എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം സു​നി​ൽ റാ​ന്നി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് റി​ലീ​സ് ചെ​യ്ത​ത്.

ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് ​ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജേ​ക്ക​ബ് തോ​മ​സ് കാ​ര​ക്ക​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​യ് ഗാ​ന​ത്തി​ന്‍റെ യൂ​ട്യൂ​ബ് റി​ലീ​സ് നി​ർ​വ​ഹി​ച്ചു.

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ന്ന റി​ലീ​സ് ച​ട​ങ്ങി​ൽ ഇ​വ​ന്‍റ് കോഓർ​ഡി​നേ​റ്റ​ർ ബി​നോ​ജ് മാ​ത്യു, ഇ​ന്ത്യ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു.

 

International

എ​പ്സ്റ്റീ​ൻ ഫ​യ​ലു​ക​ളി​ൽ ബി​ൽ ക്ലി​ന്‍റ​ണി​ന്‍റെ ചി​ത്ര​ങ്ങ​ളും

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കു​പ്ര​സി​ദ്ധ ലൈം​ഗി​ക കു​റ്റ​വാ​ളി​യും കോ​ടീ​ശ്വ​ര​നു​മാ​യ ജെ​ഫ്രി എ​പ്സ്റ്റീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള "എ​പ്സ്റ്റീ​ൻ ഫ​യ​ൽ​സ്' പു​റ​ത്തു​വി​ട്ടു​തു​ട​ങ്ങി. 300,00 പേ​ജു​ക​ളു​ള്ള ന​ടു​ക്കു​ന്ന ആ​ദ്യ ബാ​ച്ച് രേ​ഖ​ക​ളാ​ണ് യു​എ​സ് ജ​സ്റ്റീ​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് പു​റ​ത്തു​വി​ട്ട​ത്. ബാ​ക്കി​യു​ള്ളവ വ​രു​ന്ന ആ​ഴ്ച​ക​ളി​ലും പു​റ​ത്തു​വി​ടും.

പു​റ​ത്തു​വി​ട്ട ഫ​യ​ലു​ക​ളി​ൽ അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ണി​ന്‍റെ ചി​ത്ര​ങ്ങ​ളു​മു​ണ്ട്. ക്ലി​ൻ​ണി​ന്‍റെ ആ​യി​ര​ക​ണ​ക്കി​ന് ചി​ത്ര​ങ്ങ​ളാ​ണു​ള്ള​ത്. ചി​ത്ര​ങ്ങ​ൾ എ​പ്പോ​ൾ പ​ക​ർ​ത്തി​യ​താ​ണെ​ന്ന് ഫ​യ​ലു​ക​ളി​ൽ പ​റ​യു​ന്നി​ല്ല.

ചി​ത്ര​ങ്ങ​ൾ പു​റ​ത്തി​ങ്ങി​യ​തി​നു​ശേ​ഷം നി​ര​വ​ധി വൈ​റ്റ് ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ പ​ങ്കു​വ​ച്ചു. നോ​ർ​ത്ത് ക​രോ​ളി​നി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സം​സാ​രി​ച്ചെ​ങ്കി​ലും ഈ ​വി​ഷ​യ​ത്തെ​കു​റി​ച്ച് ഒ​ന്നും പ​റ​ഞ്ഞി​രു​ന്നി​ല്ല.

പു​തി​യ ചി​ത്ര​ങ്ങ​ളെ കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ ക്ലി​ന്‍റ​ണ്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ലും എ​പ്സ്റ്റൈ​നു​മാ​യി സ​മ​യം ചെ​ല​വ​ഴി​ച്ച​തി​ല്‍ താ​ന്‍ ഖേ​ദി​ക്കു​ന്നു​വെ​ന്നും എ​പ്സ്റ്റീ​ന്‍റെ കു​റ്റ​കൃ​ത്യ​ങ്ങ​ളെ കു​റി​ച്ച് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ക്ലി​ന്‍റ​ണ്‍ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Latest News

Corehub Up