x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ: എം.​എ. യൂ​സ​ഫ​ലി പ​ങ്കെ​ടു​ക്കും

ജി​ജി റ്റോം
Published: October 14, 2026 12:42 PM IST | Updated: October 14, 2026 12:42 PM IST

എം.​എ. യൂ​സ​ഫ​ലി

ന്യൂയോർക്ക്: 2027 ​ജ​നു​വ​രി 11 മു​ത​ൽ 13 വ​രെ കൊ​ച്ചി​യി​ലെ ഗ്രാ​ൻ​ഡ് ഹ​യാ​ത്തി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന​യു​ടെ കേ​ര​ള ക​ൺ​വ​ൻ​ഷ​നി​ൽ ലു​ലു ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ചെ​യ​ർ​മാ​നു​മാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ എം.​എ. യൂ​സ​ഫ​ലി പ​ങ്കെ​ടു​ക്കും.

ഫൊ​ക്കാ​ന​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച​താ​യി അ​ദ്ദേ​ഹം ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​നെ അ​റി​യി​ച്ചു.

ആ​ഗോ​ള മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ എം.​എ. യൂ​സ​ഫ​ലി​യു​ടെ ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വൻ​ഷ​നി​ലെ സാ​ന്നി​ധ്യം, ബി​സി​ന​സ് കോ​ൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് മു​ത​ൽ കൂ​ട്ടാ​വു​മെ​ന്നു, പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ ആ​ന്‍റോ വ​ർ​ക്കി, ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​ർ​ജി വർഗീ​സ്, കോ​ഓർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി വി.ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സ​മ്മേ​ള​ന​ത്തി​ലും ബി​സി​ന​സ് കോ​ൺ​ക്ലേ​വി​ലും യൂ​സ​ഫ​ലി പ​ങ്കെ​ടു​ക്കും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് യൂ​സ​ഫ​ലി​യു​ടെ സാ​മൂ​ഹി​ക രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഫൊ​ക്കാ​ന​യു​ടെ ആ​ദ​രം മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ൻ സ​മ​ർ​പ്പി​ക്കും.

Tags : M.A.YusuffAli FOKANA KeralaConvention NRINews

Recent News

Corehub Up