ജഴ്സി പ്രകാശനം
ദോഹ: അല് സുവൈദ് ഗ്രൂപ്പിന്റെ റീട്ടെയില് സംരംഭമായ ജീമാക്സ് ഹൈപ്പര്മാര്ക്കറ്റിന്റെ ഫുട്ബോള് ടീമിന്റെ പുതിയ ജഴ്സി പ്രകാശനം ചെയ്തു. തുമാമ മാളില് നടന്ന ചടങ്ങില് ആര്യാടന് ഷൗക്കത്ത് എംഎല്എയും താജുദ്ദീന് വടകരയും ചേര്ന്നാണ് ജഴ്സി പ്രകാശനം നിര്വഹിച്ചത്.
അല് സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര് ഡോ. വി.വി. ഹംസ, ഡയറക്ടര് ഫൈസല് റസാഖ് , സീനിയര് മാനേജ്മെന്റ് പ്രതിനിധികള് മുതലായവര് ചടങ്ങില് സന്നിഹിതരായിരുന്നു. ടീം ക്യാപ്റ്റന് ആദില്, വൈസ് ക്യാപ്റ്റന് അന്സില് എന്നിവര് ചടങ്ങിന് നേതൃത്വം നല്കി.
Tags : GMaxHypermarket FootballTeam Jersey NRINews