x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരോഗ്യസംരക്ഷണത്തിന് എഐ കരുത്ത്; വിദ്യാർഥികളുടെ നൂതന ആശയങ്ങൾക്ക് പുരസ്കാരം

അനിൽ സി.ഇടിക്കുള
Published: September 15, 2026 11:49 AM IST | Updated: September 15, 2026 11:49 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

അ​ബു​ദാ​ബി: ആ​രോ​ഗ്യ​മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സ​ങ്കീ​ർ​ണ​വും ഗൗ​ര​വ​മേ​റി​യ​തു​മാ​യ പ​ല വെ​ല്ലു​വി​ളി​ക​ൾ​ക്കും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ലൂ​ടെ നൂ​ത​ന പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച് യു​എ​ഇ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ.

രോ​ഗ​നി​ർ​ണ​യ​ത്തി​ലെ കാ​ല​താ​മ​സം മു​ത​ൽ കൃ​ത്യ​മാ​യ ചി​കി​ത്സാ നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ വ​രെ​യു​ള്ള പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കാ​ണ് യു​വ​ത​ല​മു​റ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ത്ത​രം തേ​ടി​യ​ത്.

ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സി​ന്‍റെ എ​ഐ ആ​ൻ​ഡ് ടെ​ക്നോ​ള​ജി വി​ഭാ​ഗ​മാ​യ ഐ​മെ​ഡ് സൊ​ല്യൂ​ഷ​ൻ​സും മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ വി​ഭാ​ഗ​മാ​യ ബു​ർ​ജീ​ൽ ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി അ​ബു​ദാ​ബി​യി​ൽ സം​ഘ​ടി​പ്പി​ച്ച "എ​ഐ ബി​ൽ​ഡേ​ഴ്സ് സ​മ്മി​റ്റ് 2026' ആ​രോ​ഗ്യ​രം​ഗ​ത്തെ എ​ഐ ഉ​പ​യോ​ഗ​ത്തി​ൽ നൂ​ത​ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ് മു​ന്നോ​ട്ടു​വ​ച്ച​ത്.

രോ​ഗി​ക​ളു​ടെ ല​ക്ഷ​ണ​ങ്ങ​ളു​ടെ ഗൗ​ര​വം വേ​ഗ​ത്തി​ൽ മ​ന​സി​ലാ​ക്കി മി​ക​ച്ച ചി​കി​ത്സാ മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കാ​ൻ ഡോ​ക്‌​ട​ർ​മാ​രെ സ​ഹാ​യി​ക്കു​ന്ന എ​ഐ പ്ലാ​റ്റ്‌​ഫോം ഉ​ച്ച​കോ​ടി​യി​ൽ ഒ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി.

അ​ബു​ദാ​ബി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സ് ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ, അ​ബു​ദാ​ബി ആ​രോ​ഗ്യ വ​കു​പ്പ് ഐ​ടി ഓ​പ്പ​റേ​ഷ​ൻ​സ് സെ​ക്ഷ​ൻ ത​ല​വ​നാ​യ എ​ൻ​ജി​നി​യ​ർ അ​ബ്ദു​ല്ല അ​ൽ ഫ​ഖീ​ഹ്, അ​ബു​ദാ​ബി 42 പാ​ർ​ട്ണ​ർ​ഷി​പ്പ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് മേ​ധാ​വി ഡോ. ​ഹാ​സിം ജ​റ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ഗോ​ൾ​ഡ്, സി​ൽ​വ​ർ, ബ്രോ​ൺ​സ് എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് പ്ര​ധാ​ന പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്. 42 അ​ബു​ദാ​ബി​യി​ലെ ഹം​ദാ​ൻ ബ​ഷീ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത "പ്രി​സം' എ​ന്ന കോ​ൺ​വേ​ർ​സേ​ഷ​ണ​ൽ എ​ഐ പ്ലാ​റ്റ്‌​ഫോം ഗോ​ൾ​ഡ് പ്രൈ​സ് സ്വ​ന്ത​മാ​ക്കി.

രോ​ഗി​ക​ൾ​ക്ക് ല​ക്ഷ​ണ​ങ്ങ​ളു​ടെ ഗൗ​ര​വം തി​രി​ച്ച​റി​യാ​നും എ​ന്ത് ചി​കി​ത്സ തേ​ട​ണ​മെ​ന്ന് മ​ന​സി​ലാ​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കു​ന്നു. ഒ​പ്പം, ഡോ​ക്ട​ർ​മാ​ർ​ക്ക് കൃ​ത്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ എ​ടു​ക്കാ​നു​ള്ള വി​വ​ര​ങ്ങ​ളും പ്ലാ​റ്റ്‌​ഫോം ന​ൽ​കും.

രോ​ഗി​ക​ളു​ടെ രേ​ഖ​ക​ൾ കൃ​ത്യ​മാ​യി ശേ​ഖ​രി​ക്കാ​നും ക്ര​മീ​ക​രി​ക്കാ​നും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ സ​ഹാ​യി​ക്കു​ന്ന കേ​സ്‌​റെ​ഡി എ​ഐ (വി​ക​സി​പ്പി​ച്ച അ​ൽ ഐ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ബി​ലാ​ൽ ഫെ​റോ​സ് ഖാ​ൻ സി​ൽ​വ​ർ പ്രൈ​സും രോ​ഗി​ക​ൾ, ഡോ​ക്ട​ർ​മാ​ർ, പ​രി​ച​ര​ണം ന​ൽ​കു​ന്ന​വ​ർ എ​ന്നി​വ​രെ ഒ​രു സം​വി​ധാ​ന​ത്തി​ന് കീ​ഴി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന സ​നാ​ദി എ​ഐ പ്ലാ​റ്റ്‌​ഫോം അ​വ​ത​രി​പ്പി​ച്ച അ​ബു​ദാ​ബി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഖ​ദീ​ജ അ​ൽ ഖ​സ്‌​റ​ജി ബ്രോ​ൺ​സ് പ്രൈ​സും ക​ര​സ്ഥ​മാ​ക്കി.

ബെ​സ്റ്റ് എ​ഐ ബി​ൽ​ഡ​ർ, ബെ​സ്റ്റ് എ​ഐ ഫോ​ർ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത്, റൈ​സിം​ഗ് സ്റ്റാ​ർ, ബെ​സ്റ്റ് ഹെ​ൽ​ത്ത്കെ​യ​ർ ഇ​ന്നൊ​വേ​ഷ​ൻ, മോ​സ്റ്റ് സ്‌​കെ​യ്‌​ല​ബി​ൾ ക​ൺ​സെ​പ്റ്റ്, ബെ​സ്റ്റ് എ​ഐ പ്രോ​ഡ​ക്റ്റ് തി​ങ്ക​ർ, ബെ​സ്റ്റ് യു​ഐ/​യു​എ​ക്സ് തു​ട​ങ്ങി ഏ​ഴ് വി​ഭാ​ഗ​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി.

യു​വ​ത​ല​മു​റ ആ​രോ​ഗ്യ​രം​ഗ​ത്തെ യ​ഥാ​ർ​ത്ഥ പ്ര​ശ്ന​ങ്ങ​ളെ മ​ന​സ്സി​ലാ​ക്കി സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ അ​വ​യ്ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ പ​റ​ഞ്ഞു. യു​എ​ഇ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്ന് വ​രു​ന്ന പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സ് എ​പ്പോ​ഴും മു​ൻ​പ​ന്തി​യി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗം ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​ച്ച​കോ​ടി സം​ഘ​ടി​പ്പി​ച്ച​ത്. യു​എ​ഇ​യി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നാ​യി നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ, അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 19 ഫൈ​ന​ലി​സ്റ്റു​ക​ളാ​ണ് പ്രൊ​ജ​ക്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

സ​മ്മി​റ്റി​ൽ വി​ജ​യി​ക​ളാ​യ യു​വ ഡെ​വ​ല​പ്പ​ർ​മാ​രെ കോ​ർ​ത്തി​ണ​ക്കി "എ​ഐ ബി​ൽ​ഡേ​ഴ്‌​സ് ക​ള​ക്ടീ​വ്' തു​ട​ങ്ങു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യും ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സ് പ്ര​ഖ്യാ​പി​ച്ചു.

Tags : AI ArtificialIntelligence Healthcare AbuDhabi

Recent News

Corehub Up