Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SubwayTrain

America

ന്യൂ​യോ​ർ​ക്ക് സ​ബ്‌​വേ ട്രാ​ക്കി​ലി​രു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ യു​വ​തി​യും സു​ഹൃ​ത്തും ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ യു​വ​തി​യും സു​ഹൃ​ത്തും ന്യൂ​യോ​ർ​ക്കി​ൽ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു. ന്യൂ​ജ​ഴ്സി​യി​ലെ ഡെ​യ്‌​ട​ണി​ൽ താ​മ​സി​ക്കു​ന്ന മ​ലാ​യി​ക ചി​ത്രെ​യും(24) സെ​യ്‌​ർ​വി​ല്ലി​ൽ താ​മ​സി​ക്കു​ന്ന നേ​പ്പാ​ളി വം​ശ​ജ​നു​മാ​യ ന​വം കൗ​ളു​മാ​ണ് മ​രി​ച്ച​ത്.

ലോ​വ​ർ മാ​ന്‍​ഹ​ട്ട​ണി​ലെ സ്പ്രിം​ഗ് സ്ട്രീ​റ്റ് സ​ബ്‌​വേ സ്റ്റേ​ഷ​നി​ൽ പു​ല​ർ​ച്ചെ മൂ​ന്നേ​കാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​മ്പ് ഇ​രു​വ​രും ട്രാ​ക്കി​ൽ ഇ​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ പ​ക​ർ​ത്തി​യി​രു​ന്നു.

ട്രെ​യി​ൻ അ​ടു​ത്തെ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ഇ​രു​വ​രും ട്രാ​ക്കി​ൽ ഇ​രി​ക്കു​ന്ന​തും പെ​ൺ​കു​ട്ടി ചി​രി​ച്ചു​കൊ​ണ്ട് ട്രാ​ക്കി​ൽ ഇ​രി​ക്കു​ന്ന കൗ​ളി​നെ ത​ന്‍റെ അ​ടു​ത്തേ​ക്ക് വ​ലി​ക്കു​ന്ന​തും വി​ഡി​യോ​യി​ൽ കാ​ണാം.

ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു​വെ​ന്നാ​ണ് പൊ​ലി​സ് അ​റി​യി​ച്ച​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന നൂ​റോ​ളം യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up