Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DallasKeralaAssociation

America

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ഓ​ണം - ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ന​വ്യാ​നു​ഭ​വ​മാ​യി. 1500-ൽ ​പ​രം കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള നാ​ലാ​യി​ര​ത്തി​ല​ധി​കം അം​ഗ​ങ്ങ​ളെ ഒ​രു​കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തി​ക്കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഡാ​ള​സ് മ​ല​യാ​ളി​ക​ളു​ടെ ച​രി​ത്ര​ത്തി​ലെ തി​ള​ക്ക​മാ​ർ​ന്ന ഏ​ടാ​യി മാ​റി.

ലൂ​യി​സ്‌​വി​ല്ല​യി​ലെ വി​സ്റ്റാ റി​ഡ്ജ് മാ​ളി​ലാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ക്കാ​ല​മാ​യി ന​ട​ത്തി​യ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ക്കി​യ​ത്.

കൃ​ത്യ​മാ​യ സ​മ​യ​ക്ര​മം പാ​ലി​ച്ചും ന​ട​ത്തി​യ ആ​റു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​പാ​ടി​ക​ൾ ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ​യും താ​ലി​പ്പൂ അ​ണി​ഞ്ഞ വ​നി​ത​ക​ളു​ടെ​യും വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ മാ​വേ​ലി എ​ഴു​ന്ന​ള്ളി​യെ​ത്തി​യ​പ്പോ​ൾ പ്ര​വാ​സി​ക​ളു​ടെ മ​ന​സ്സി​ൽ നാ​ടി​ന്‍റെ ഗൃ​ഹാ​തു​ര​ത്വ​മു​ണ​രു​ന്ന ഓ​ർ​മ​ക​ൾ തെ​ളി​ഞ്ഞു.

 

Latest News

Corehub Up