ഡാളസ്: ഇന്ത്യൻ ക്രിസ്ത്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ ശനിയാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് ബെഥനി ഫുൾ ഗോസ്പൽ അസംബ്ലി ഹാളിലാണ് സമ്മേളനം. സമ്മേളനത്തിൽ ഇർവിംഗ് മേയർ(AI Zapanta), ഷെർവിൻ ഡേസ്സ്, പ്രെഫസർ സണ്ണി മാത്യു ഡോ. സിസിൽ അനിയൻ തുടങ്ങിവരാണ് മുഖ്യ പ്രഭാഷകർ.
കൂടാതെ ഇന്ത്യൻ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിധീകരിച്ച് വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രതിനിധികളും, സംഘടനാ നേതാക്കളും സംസാരിക്കും. ക്രൈസ്തവരായ ഇന്ത്യൻ ജനതയുടെ പൈതൃകം, സംസ്കാരം, സാഹോദര്യം, ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരണമെന്നതുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
പാസ്റ്റർ മാത്യു ശാമുവേൽ, പാസ്റ്റർ ജോൺ യല്ലംമ്പള്ളി, പാസ്റ്റർ പോൾ ഗോരപ്പ തുടങ്ങിയവരാണ് ടെക്സസിലെ ഇന്ത്യൻ ക്രിസ്ത്യൻ ഡേയുടെ മുഖ്യ സംഘാടകർ. വേദി: Bethany full Gospel Assembly. 2901 N MacArthur Blvd, Irving,TX 75062. ഫോൺ: 469 212 3216.