NRI
ഡാളസ്: യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രവാസി മലയാളി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയായ "എസൻസ് ഗ്ലോബൽ' സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ "എസൻസ് ഫെസ്റ്റ് യുഎസ്എ '26 ഈ മാസം 30ന് ഡാളസിൽ നടക്കും.
ഗാർലൻഡിലെ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഹാളാണ് (3821 Broadway Blvd, Garland, TX 75043) ഈ വിജ്ഞാനോത്സവത്തിന് വേദിയാകുന്നത്. കേരളത്തിലെയും വിദേശത്തെയും സ്വതന്ത്രചിന്തകരും പ്രഭാഷകരും പങ്കെടുക്കുന്ന വിപുലമായ പരിപാടികളാണ് സെമിനാറിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്.
സ്വതന്ത്രചിന്തകൻ ജെയിംസ് കുരീക്കാട്ടിലും ക്രൈസ്തവ പ്രഭാഷകൻ പാസ്റ്റർ ഷിബു പീടിയേക്കലും തമ്മിലുള്ള സംവാദം തുടർന്ന് നടക്കും. നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയും പ്രഫ. ടി. ജെ. ജോസഫും ചടങ്ങിൽ സംസാരിക്കും.
NRI
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ 2026ലെ പ്രവാസി കഥ - കവിത പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്ത നോവലിസ്റ്റ് വി. ജെ. ജയിംസ് (കഥ), പ്രശസ്ത കവി ഡോ. സി. രാവുണ്ണി എന്നിവരായിരുന്നു വിധികർത്താക്കൾ.
എബ്രഹാം തെക്കേമുറി കഥാ പുരസ്കാരം ലഭിച്ചിരിക്കുന്നത് എസ്. അനിലാലിന്റെ (ഷിക്കാഗോ) "അരക്കാലുകളുടെ ലോകത്തെ ശബ്ദങ്ങൾ' എന്ന കഥയ്ക്കും കവി ജേക്കബ് മനയിൽ കവിതാ പുരസ്കാരം ലഭിച്ചിരിക്കുന്നത് റഹിമാബി മൊയ്തിന്റെ (മെറിലാൻഡ്) "പെണ്ണടയാളങ്ങൾ' എന്ന കവിതയ്ക്കുമാണ്.
രണ്ടു വിഭാഗത്തിലും 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി നൽകപ്പെടുന്നത്. ദിവ്യ മേനോന്റെ (ഡാളസ്) "അഭിമുഖം' എന്ന കഥയ്ക്ക് സ്പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചു. ഇന്ത്യയ്ക്കു പുറത്തു വിവിധ രാജ്യങ്ങളിൽ നിന്നുമായി 20 കഥകളും 18 കവിതകളുമാണ് അവാർഡിനായി പരിഗണിച്ചത്.
സാമുവേൽ യോഹന്നാൻ, മീനു എലിസബത്ത്, ഡോ. ദർശന മനയത്ത് എന്നിവരാണ് കഥയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. സി.വി. ജോർജജ്, ഷാജു ജോൺ, അനശ്വരം മാമ്പിള്ളി എന്നിവരാണ് കവിതയുടെ ചുരുക്കപ്പട്ടിക തയeറാക്കിയത്.
ഏകാകിതയുടെ പാരമ്യതയിൽ ഒരുവൻ സ്വന്തം ഉള്ളിലെ വിസ്മരിക്കപ്പെട്ടു പോയ മനുഷ്യനെ കണ്ടെത്തുന്ന കഥാസന്ദർഭങ്ങൾ കൈയടക്കത്തോടെ അവതരിപ്പിക്കുന്ന മികച്ച കഥയാണ് പുരസ്കാരം ലഭിച്ച "അരക്കാലുകളുടെ ലോകത്തെ ശബ്ദങ്ങൾ' എന്നും പ്രത്യേക ജൂറി പുരസ്കാരം ലഭിച്ച "അഭിമുഖം' അതുപോലെ തന്നെ വേറിട്ടു നില്ക്കുന്ന മനോഹരമായൊരു കഥയാണെന്നും ജീവിതാവസ്ഥകളെ വാക്കുകളുടെ ത്രാസിലിട്ടു തൂക്കുന്ന മികച്ച ദർശനങ്ങളുണ്ട് ഈ കഥയിലെന്നും വിധികർത്താവ് വി. ജെ. ജയിംസ് വിലയിരുത്തി.
കവിതകളും മികച്ച നിലവാരം പുലർത്തിയതായി കവിതകളുടെ വിധി കർത്താവ് ഡോ. സി. രാവുണ്ണി അഭിപ്രായപ്പെട്ടു. 2026 സെപ്തംബറിൽ നടത്തുന്ന പ്രത്യേക മീറ്റിംഗിൽ വച്ച് പുരസ്കാര സമർപ്പണം നടത്തുമെന്ന് കേരള ലിറ്റററി സൊസൈറ്റി സെക്രട്ടറി ബാജി ഓടംവേലി അറിയിച്ചു.
കേരള ലിറ്റററി സൈസൈറ്റിയുടെ പ്രവർത്തനങ്ങളൂമായി സഹകരിക്കുവാൻ 915 613 6566 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
NRI
ഡാളസ്: ഡാളസിലുണ്ടായ വെടിവയ്പിലും തുടർന്നുള്ള സംഘർഷാവസ്ഥയ്ക്കുമൊടുവിൽ പ്രതി പോലീസിന് മുന്നിൽ കീഴടങ്ങി. ഞായറാഴ്ച പുലർച്ചെ സൗത്ത് ഡാളസിലെ എംഹൗസ് സ്ട്രീറ്റിലാണ് സംഭവം.
രണ്ട് പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ഒരു വീടിനുള്ളിൽ കയറി വാതിലടച്ച് ഒളിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രദേശം വളഞ്ഞതോടെ മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നു.
പിന്നീട് പ്രതി സ്വമേധയാ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. പ്രതിയുടെയോ കൊല്ലപ്പെട്ടവരുടെയോ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
NRI
ഡാളസ്: പെരുമ്പാവൂർ അഞ്ചേരിൽ കുടുംബാംഗവും ഡാളസിലെ ആദ്യക്കാല പ്രവാസി മലയാളിയുമായ ജോർജ് ഫിലിപ്പ് (94) ഡാളസിൽ അന്തരിച്ചു.
ചെങ്ങന്നൂർ അങ്ങാടിക്കൽ തോട്ടുംകര കുടുംബാംഗം ഏലിയാമ്മ ജോർജ് ആണ് ഭാര്യ. മക്കൾ: സുധ വിൽസൺ, സുബി ജോർജ്, സുജ ജോർജ്, സുകു ജോർജ് (എല്ലാവരും ഡാളസിൽ).
മരുമക്കൾ: വിൽസൺ വർഗീസ്, ലാറി ജോർജ്, മൈക്കിൾ ജ്യൂവർട്ട്, റീന ജോർജ്. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന മുൻ കൗൺസിൽ അംഗം ജോർജ് വിൽസൺ (അപ്പു) കൊച്ചുമകനാണ്.
സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് ഡാളസ് കരോൾട്ടൺ മാർത്തോമ്മാ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, Tx 75007) നടത്തപ്പെടുന്ന പൊതുദർശനത്തിനും സംസ്കാര ശുശ്രൂഷകൾക്കും ശേഷം ഡെന്റ്ണിലുള്ള റോസ്ലാവ്ൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (3801 Roselawn Drive, Denton,Tx 76207).
സംസ്കാര ചടങ്ങുകൾ www.provisiontv.in എന്ന വെബ്സൈറ്റിൽ കാണാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: സുകു ജോർജ് 817 680 7758.
NRI
ഡാളസ്: സാഹിത്യരംഗത്തും ആത്മീയ ശുശ്രൂഷാരംഗത്തും ഒരുപോലെ സജീവ സാന്നിധ്യമായിരുന്ന പരേതനായ ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർഥം കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക - ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിപുലമായ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറിന് മൗണ്ട് സിനായ് ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിൽ വച്ചായിരുന്നു പ്രത്യേക യോഗം നടന്നത്. ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് ഷാജി മണിയാറ്റ് അധ്യക്ഷത വഹിച്ചു.
കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം (കെപിഡബ്ല്യുഎഫ്) ഡാളസ് ചാപ്റ്ററിന്റെ 2011-ൽ നടന്ന പ്രാരംഭ യോഗത്തിൽ അധ്യക്ഷൻ ഷാജി മണിയാറ്റ് ഡോ. ഏഴംകുളം സാംകുട്ടിയെ കുറിച്ചുള്ള സുപ്രധാന ഓർമകൾ തന്റെ ആമുഖ സന്ദേശത്തിൽ വൈകാരികമായി അനുസ്മരിച്ചു.
തുടർന്ന് ചാപ്റ്റർ സെക്രട്ടറി എസ്.പി. ജെയിംസ് യോഗത്തിൽ സ്വാഗതം ആശംസിച്ചു. ഡാളസിലെ വിവിധ ക്രൈസ്തവ സഭകളോടും ഇവിടുത്തെ എഴുത്തുകാരോടും ഡോ. സാംകുട്ടിക്കുണ്ടായിരുന്ന ആഴമേറിയതും ഹൃദ്യവുമായ ഇഴയടുപ്പത്തെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ഡോ. ഏഴംകുളം സാംകുട്ടിയുടെ മാതൃകാപരമായ വ്യക്തിജീവിതത്തെയും സാഹിത്യ - സുവിശേഷ മേഖലകളിൽ അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെയും കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമകളും ചിന്തകളും ചടങ്ങിൽ പങ്കെടുത്തവർ പങ്കുവച്ചു.
NRI
ഡാളസ്: മാർത്തോമ്മാ സഭയുടെ പട്ടത്വ ശുശ്രൂഷയിലേക്കു കടന്നുവന്ന ഓർമ ദിനം ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ വെള്ളിയാഴ്ച നടത്തുന്ന ഉപവാസ ഗ്രൂപ്പിലുള്ള വിശ്വാസികളുമായി പങ്കിട്ട് റവ. ഇ.ജെ ജോസഫ്.
44 വർഷത്തെ നീണ്ട ശുശ്രുഷയിലെ അനുഭവങ്ങൾ ദൈവം നടത്തിയ വഴികളെ നന്ദിയോട് സ്മരിക്കുന്നതായി റവ. ഇ.ജെ ജോസഫ് പറഞ്ഞു.
NRI
ഡാളസ്: ഡാളസ് റീജിയണൽ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റിന്റെ (ഒസിവെെഎം) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള എട്ടാമത് വാർഷിക സെന്റ് ഡയോണീഷ്യസ് ഓഫ് വട്ടശേരിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങളോടെ പുരോഗമിക്കുന്നു.
ഈ മാസം ഒമ്പതിന് വെരി. റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പയുടെ പ്രാർഥനയോടെയാണ് ടൂർണമെന്റിന് തുടക്കമായത്. ലൂയിസ്വില്ലിലെ ബാഡ്മിന്റൺ സെന്ററിൽ നടക്കുന്ന ഈ കായികോത്സവത്തിൽ വിവിധ ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് കളിക്കാരും കുടുംബാംഗങ്ങളും കായികപ്രേമികളും പങ്കെടുക്കുന്നുണ്ട്.
മേയ് ഒമ്പതിന് നടന്ന പുരുഷ-വനിതാ സിംഗിൾസ്, ബോയ്സ്-ഗേൾസ് ഡബിൾസ്, ബോയ്സ്-ഗേൾസ് സിംഗിൾസ് മത്സരങ്ങൾ വിജയകരമായി പൂർത്തിയായി.
ഈ മാസം 16ന് പുരുഷ-വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ്, 50+ ഡബിൾസ് മത്സരങ്ങൾ നടക്കും. ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ മത്സരങ്ങൾ ഈ മാസം 17ന് വൈകുന്നേരം മൂന്ന് മുതൽ ഏഴ് വരെ അരങ്ങേറും.
പുതുമകളോടെ ഈ വർഷത്തെ മത്സരങ്ങൾ
ഈ വർഷം, വിവിധ വിഭാഗങ്ങൾക്കായി പുതുതായി "Qualifier Pool', 'Rising Star Pool' എന്നീ പേരുകളിൽ പ്രത്യേക മത്സര സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് Main Championship Pool-ലേക്ക് തെരഞ്ഞെടുക്കപ്പെടാത്ത ടീമുകൾ ആദ്യം Qualifier Pool-ൽ മത്സരിക്കും.
അവിടെ വിജയിക്കുന്ന ടീമുകൾക്ക് Main Championship Pool-ലേക്ക് മുന്നേറാൻ അവസരം ലഭിക്കും. Qualifier Pool-ൽ നിന്ന് മുന്നേറാത്ത ടീമുകൾ Rising Star Pool-ൽ മത്സരിച്ച് പ്രത്യേക ട്രോഫികൾക്കായി ഏറ്റുമുട്ടും.
ടൂർണമെന്റിന്റെ സാങ്കേതിക നിയന്ത്രണത്തിനായി പുതുതായി വികസിപ്പിച്ച "CourtCircleX' എന്ന ഓൺലൈൻ ടൂർണമെന്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോമും ഈ വർഷം അവതരിപ്പിച്ചിട്ടുണ്ട്.
മത്സരക്രമീകരണങ്ങൾ, സ്കോർ അപ്ഡേറ്റുകൾ, ലൈവ് ട്രാക്കിംഗ് തുടങ്ങിയവ ഈ സംവിധാനത്തിലൂടെയാണ് നിയന്ത്രിക്കുന്നത്.
NRI
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിക്കുന്നു. മുൻ പ്രസിഡന്റ് ഷാജു ജോണിന്റെ ആദ്യ കവിതാ സമാഹാരം "കോർമ്പൽ'പുസ്തകമാണ് ചർച്ച ചെയ്യുന്നുത്.
ഞായറാഴ്ച മൂന്നിന് സ്റ്റോൺ വാൾ സ്ട്രീറ്റ്ലാണ് സംഘടിപ്പിക്കുന്നത്. കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിക്കും. സാമുവേൽ പനവേലി (ലാന പ്രസിഡന്റ്), അഭിലാഷ് ചിറ്റേടത്ത്കാട്ടിൽ, അനൂപ കോശി എന്നിവർ പുസ്തക ചർച്ചയ്ക്ക് നേതൃത്വം നൽകും.
പി.പി. ചെറിയാൻ, ഹരിദാസ് തങ്കപ്പൻ, സി.വി. ജോർജ്, ജോസൻ ജോർജ്, റോസമ്മ ജോർജ്, ഫ്രാൻസിസ് തോട്ടത്തിൽ തുടങ്ങി സജീവ എഴുത്തുകാർ പങ്കെടുക്കുമെന്നു കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ബാജി ഓടംവേലി അറിയിച്ചു.
സാഹിത്യ ഒത്തുചേരലുകളും എഴുത്തുകാരും വായനക്കാരും മുഖാമുഖം സംവദിക്കുന്ന ചര്‍ച്ചകളായും എല്ലാ മാസങ്ങളിലും കേരള ലിറ്റററി സൊസൈറ്റി പുസ്തക ചർച്ച സംഘടിപ്പിക്കുന്നുണ്ട്.
NRI
തൃശൂർ: നഗരത്തിലെ ഇക്കണ്ടവാര്യർ റോഡിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് അപ്സര ഗാർഡൻസ് ഹൗസ് നമ്പർ ആറിൽ താമസിക്കുന്ന റിട്ട. അധ്യാപിക ലിൻസി ജോൺസൺ (57) ആണ് അന്തരിച്ചത്. ഡാളസിലെ ലിജു ആന്റണിയുടെ സഹോദരിയാണ് പരേത.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ലിൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഡിവൈഡറിൽ തട്ടി റോഡിന്റെ മറുഭാഗത്തേക്ക് മറിയുകയും, ഈ സമയം എതിരേ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയുമായിരുന്നു.
കേന്ദ്ര വുമൺസ് കമ്മിറ്റി ചിൽഡ്രൻസ് എഡ്യൂക്കേഷൻ കോ-ഓർഡിനേറ്ററായി ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭർത്താവ്: പി.എ. ജോൺസൺ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ).മക്കൾ: എബിൻ പി. ജോൺ( യു കെ) , വിപിൻ പി. ജോൺ.(ബാംഗ്ലൂർമരുമക്കൾ: ബ്രെന്റാ ജെയിംസ്, അൻജിത റോസ്.
മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടിന് നെല്ലിക്കുന്നിലെ വസതിയിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പറവട്ടാനി മാർ അദായി ശ്ലീഹ കൽദായ സുറിയാനി പള്ളിയിൽ (Mar Adhai Sleeha Chaldean Syrian Church) നടക്കും.
കൂടുതൽ വിവരങ്ങൾക്കു +919447295074.
Todays Story
ഡാളസിൽ, 1954-ൽ നടന്ന കൊലപാതകം അമേരിക്കയെ നടുക്കിയ സംഭവമായിരുന്നു. കറുത്ത വർഗക്കാരനായ 19കാരൻ ടോമി ലീ വാക്കർ, 31കാരിയായ വെനീസ് പാർക്കറെ ബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊന്നുവെന്നായിരുന്നു കേസ്.
പോലീസ് പിടികൂടിയ പ്രതിയെ, കോടതി നടപടികൾക്കുശേഷം 1956 മേയിൽ 21-ാമത്തെ വയസിൽ വധശിക്ഷയ്ക്കു വിധേയനാക്കി. അതു ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധങ്ങളിലൊന്നാണെന്നും ടോമി ലീ വാക്കർ വംശവെറിയുടെ ഇരയായതാണെന്നും കാലം പിന്നീടു തെളിയിച്ചു.
സത്യത്തെ വളച്ചൊടിക്കാം; വ്യാഖ്യാനിക്കാം സംശയത്തിന്റെ നിഴലിൽനിർത്താം, പക്ഷേ ഒരുനാൾ എല്ലാ മറകളും നീക്കി സത്യം പുറത്തുവരും..!
നീതിക്കു കാലഹരണപ്പെടാനാവില്ലെന്നും വാക്കറുടെ അറസ്റ്റും വിചാരണയും ശിക്ഷയും നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണെന്നും ഡാളസ് കൗണ്ടി കോടതി വ്യക്തമാക്കി.
വംശീയ വിദ്വേഷവും തെറ്റായ തെളിവുകളും നിർബന്ധപൂർവം രേഖപ്പെടുത്തിയ മൊഴികളുമാണ് 21 വയസുകാരൻ നേരിട്ട വലിയ അനീതിക്കു പിന്നിലെന്നു കോടതി നിരീക്ഷിച്ചു.
കൊലപാതകം നടന്ന 1953-ൽ 19 വയസ് മാത്രമായിരുന്നു വാക്കറുടെ പ്രായം. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്ന വെനീസ് പാർക്കറെ ഒരാൾ കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
കൃത്യമായ തെളിവോ, സാക്ഷികളോ ഇല്ലാതിരുന്നിട്ടും ഒരു കറുത്തവർഗക്കാരനാണ് അക്രമിയെന്ന നിഗമനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാക്കറെ പ്രതിയാക്കിയത്.
താൻ കുറ്റം ചെയ്തിട്ടില്ലെന്നും കൊലപാതകം നടന്ന സമയത്ത് ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നുവെന്നും വാക്കർ കോടതിയിൽ പറഞ്ഞു. വാക്കറിനു ജനിച്ചത് ആൺകുട്ടിയായിരുന്നു.
വാക്കർ പറഞ്ഞതു ശരിയാണെന്ന് പത്തോളം പേർ കോടതിയിലെത്തി സാക്ഷിമൊഴി കൊടുത്തു. എന്നാൽ ഇതൊന്നും കോടതി പരിഗണിച്ചില്ല. ക്രൂരമായ ചോദ്യം ചെയ്യലിനൊടുവിൽ പോലീസ് തയാറാക്കിയ കുറ്റസമ്മത മൊഴിയാണ് ശിക്ഷയ്ക്ക് ആധാരമായത്.
NRI
ഡാളസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം ഡാളസിലുള്ള മലയാളി സമൂഹം ആഘോഷമാക്കി. വൻ ജനപങ്കാളിത്തത്തോടെ ഞായറാഴ്ച വൈകുന്നേരം റെഡ് ചില്ലി ഇന്ത്യൻ റസ്റ്ററന്റിൽ സഘടിപ്പിച്ച വിജയാഘോഷം പ്രവാസി മലയാളികളുടെ രാഷ്ട്രീയ ആവേശത്തിന്റെയും നാടിനോടുള്ള സ്നേഹത്തിന്റെയും നേർക്കാഴ്ചയായി മാറി.
ഓവർസീസ് കോൺഗ്രസ് നേതാവ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ പി.പി. ചെറിയാൻ, ബോബൻ കൊടുവത്ത്, ബേബി കൊടുവത്ത്, ബാബു സൈമൺ, തോമസ് രാജൻ, സാജു കരിയാമ്പുഴ, ജെജു ജോസഫ്, ഫ്രാൻസിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും യുഡിഎഫിന്റെ വിജയത്തെക്കുറിച്ചും നേതാക്കൾ വാചാലരായി. അമേരിക്കൻ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഒത്തുചേർന്ന പ്രവാസികളുടെ മനസ് മുഴുവൻ കേരളത്തിന്റെ മണ്ണിലായിരുന്നു.
രാഷ്ട്രീയ ചർച്ചകൾക്കപ്പുറം, നാട്ടുവിശേഷങ്ങളും പഴയ തിരഞ്ഞെടുപ്പ് കാലത്തെ ഓർമകളും പങ്കുവച്ചപ്പോൾ ഡാളസിലെ ഈ സായാഹ്നം മറ്റൊരു കേരളമായി മാറി. ഏഴു കടലുകൾക്കപ്പുറത്താണെങ്കിലും കേരള രാഷ്ട്രീയം ഇന്നും പ്രവാസിയുടെ ഉള്ളിലെ അടങ്ങാത്ത താളമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ കൂടിച്ചേരൽ.
കേരളത്തിന്റെ വികസനത്തിനായി അധികാരത്തിലെത്തുന്ന പുതിയ യുഡിഎഫ് സർക്കാരിന് യോഗം എല്ലാവിധ വിജയാശംസകളും നേർന്നു. ഒപ്പം, അർഹരായ നേതാക്കളിലൂടെ തികച്ചും ജനാധിപത്യപരവും ഏകോപനപരവുമായ രീതിയിൽ പാർട്ടി നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികൾ വരുമെന്ന ആത്മവിശ്വാസവും യോഗം പ്രകടിപ്പിച്ചു.
NRI
ഡാളസ്: മെസ്ക്വിറ്റിൽ താമസിക്കുന്ന പ്രവാസി മലയാളി മീന സത്യൻ (75) അന്തരിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ സജീവ പ്രവർത്തകനും മുൻ ഡയറക്ടർ ബോർഡ് അംഗവുമായ സത്യൻ മണിയാണ് ഭർത്താവ്.
നീണ്ട കാലമായി ഡാളസിലെ സാമൂഹിക - സാംസ്കാരിക രംഗത്ത് സജീവമായിരുന്ന സത്യൻ മണിയും കുടുംബവും കേരള അസോസിയേഷന്റെ അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമാണ്.
മീന സത്യന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതായി പ്രസിഡന്റ് എബ്രഹാം അറിയിച്ചു.
സംസ്കാര ശുശ്രൂഷകൾ: വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന്. സ്ഥലം: ന്യൂ ഹോപ്പ് സെമിത്തേരി (New Hope Cemetery), 500 US-80, Sunnyvale, TX, 75182.
വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഡാളസിലെ മലയാളി സമൂഹം പങ്കുചേരുന്നതായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 972 271 2222.
വാർത്ത: പി.പി. ചെറിയാൻ
NRI
ഡാളസ് (ഗാർലാൻഡ്): ഡാളസ് കേരള അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതൃദിനവും അന്താരാഷ്ട്ര നഴ്സസ് ദിനവും ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. ഗാർലാൻഡിലെ ഐസിഇസി ബാങ്ക്വറ്റ് ഹാളിൽ (3821 Broadway Blvd, Garland, TX) രാവിലെ 10നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
കുടുംബങ്ങളെ പരിപാലിക്കുന്ന അമ്മമാരുടെയും സമൂഹത്തിന്റെ ആരോഗ്യത്തിനായി അശ്രാന്തം പരിശ്രമിക്കുന്ന നഴ്സുമാരുടെയും സേവനങ്ങളെ ആദരിക്കുന്നതിനായാണ് ഈ ഒത്തുചേരൽ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ ഡോ. ജോജി വർഗീസ് (MD, FACC, FSCAI): "സ്ത്രീകളിലെ ഹൃദ്രോഗം: മിഥ്യയോ യാഥാർഥ്യമോ?' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
ഉമ വേണുഗോപാൽ (MSN, RN, CCRN): നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (NAINA) പ്രസിഡന്റായ ഇവർ "കടമകൾക്കും സ്നേഹത്തിനും അപ്പുറം' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കും.
പരിപാടിയുടെ വിജയത്തിനായി ഡാളസ് കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം, ഐസിഇസി പ്രസിഡന്റ് മാത്യു നൈനാൻ, സെക്രട്ടറിമാരായ മഞ്ജിത്ത് കൈനിക്കര, തോമസ് ഈശോ, സോഷ്യൽ സർവീസ് ഡയറക്ടർ ടെസി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
എല്ലാവരെയും പ രിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഡാളസ്: ചൊവ്വാഴ്ച വൈകുന്നേരം ഉത്തർ ടെക്സസ് മേഖലയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മിനറൽ വെൽസ് നഗരത്തിലാണ് ഏറ്റവും വലിയ നാശമുണ്ടായത്.
മിനറൽ വെൽസിൽ ചുഴലിക്കാറ്റിനെത്തുടർന്ന് കെട്ടിടങ്ങൾ തകരുകയും രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ക്രസൺ, ഗോഡ്ലി തുടങ്ങിയ പ്രദേശങ്ങളിൽ ബേസ്ബോൾ വലുപ്പത്തിലുള്ളതും ഗ്രേപ്ഫ്രൂട്ട് വലുപ്പത്തിലുള്ളതുമായ (ഏകദേശം മൂന്ന് ഇഞ്ച് വ്യാസം) ഭീമൻ ആലിപ്പഴങ്ങൾ വീണു. ഹിൽ, എല്ലിസ്, നവാരോ കൗണ്ടികളിൽ കനത്ത ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരുകയാണ്.
മിനറൽ വെൽസിൽ ഉണ്ടായ കാറ്റിന്റെ തീവ്രത അളക്കാൻ നാഷണൽ വെതർ സർവീസ് (എൻഡബ്ല്യുഎസ്) സംഘം ഉടൻ പരിശോധന നടത്തും. മേഖലയിൽ ഈ ആഴ്ച മുഴുവൻ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ചയോടെ മഴ ശക്തമാകുമെങ്കിലും വാരാന്ത്യത്തോടെ കാലാവസ്ഥ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ടൊർണാഡോ (ചുഴലിക്കാറ്റ്) മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും ജാഗ്രത തുടരാൻ അധികൃതർ നിർദേശിച്ചു.
NRI
ഡാളസ്: രാവിലെയുള്ള പരിപാടികൾ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെ ലൂക്ക സംഘടിപ്പിക്കുന്ന പിക്കിൾബോൾ ടൂർണമെന്റ് ഒയാസിസ് പിക്കിൾബോൾ ക്ലബ്, റോക്ക്വാളിൽ (Oasis Pickleball Club, Rockwall).
രാവിലെ 10ന് മൈൻഡ്സ് ആൻഡ് മ്യൂസിക് - ബാലു കുറുപ്പും രാജേഷ് പി. നായരും (MEANT സംഘടിപ്പിക്കുന്നത്). പ്രവേശനം സൗജന്യം.
രാവിലെ 10ന് ഉച്ചയ്ക്ക് 12 ഇന്റന്റ് നഴ്സസ് ദിനാഘോഷം. സ്ഥലം: കെഎഡി - ഐസിഇസി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് സ്പ്രിംഗ് എക്സ്പോ. സ്ഥലം: എംജിഎം ഓഡിറ്റോറിയം, ഗാർലാൻഡ് (MGM Auditorium, Garland).
വൈകുന്നേരത്തെ പരിപാടികൾ
വൈകുന്നേരം നാല് മുതൽ രാത്രി ഒമ്പത് വരെ: പെരുന്നാൾ. സ്ഥലം: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഇർവിംഗ് (Mar Gregorios Orthodox Church, Irving). വൈകുന്നേരം അഞ്ച് - രാത്രി ഒമ്പത് എൻടിഎംഎ സ്റ്റാർ നൈറ്റ് ഗാല.
സ്ഥലം: അൽഫോൻസാ കാത്തലിക് ചർച്ച്, കോപ്പൽ (Alphonsa Catholic Church, Coppell). പ്രവേശനത്തിന് ടിക്കറ്റ് ആവശ്യമാണ്.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി മാതൃദിനവും നഴ്സസ് ദിനവും ആഘോഷിക്കുന്നു. മേയ് ഒമ്പതിന് രാവിലെ 10 മുതൽ ഗാർലൻഡിലെ കെഎഡി ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങുകൾ നടക്കുന്നത്.
"സ്ത്രീകളിലെ ഹൃദ്രോഗം: മിഥ്യയും യാഥാർഥ്യവും' എന്ന വിഷയം ആസ്പദമാക്കി ഡോ. ജോജി വർഗീസ് സംസാരിക്കും. ഉമാ വേണുഗോപാൽ (പ്രസിഡന്റ്) "Beyond Duty, Beyond Love' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.
കുടുംബങ്ങളെ പരിപാലിക്കുകയും സമൂഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന അമ്മമാരുടെയും നഴ്സുമാരുടെയും സ്നേഹത്തെയും അർപ്പണബോധത്തെയും ആദരിക്കാനാണ് ഈ പ്രത്യേക പ്രഭാത സംഗമം ഒരുക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: കേരള അസോസിയേഷൻ ഓഫ് ഡാളസ് ഭാരവാഹികളായ ഷിജു എബ്രഹാം (214 929 3570), മാത്യു നൈനാൻ (214 478 6543), മൻജിത് കൈനിക്കര (972 679 8555) അല്ലെങ്കിൽ തോമസ് ഈശോ (214 435 1340) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
NRI
ഡാളസ്: അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട "ഡി മലയാളി' ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം വാർഷികാഘോഷം ഡാളസിൽ നടന്നു.
പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും വിവിധ സംഘടനാ നേതാക്കളുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. 2025 ഏപ്രിൽ 13ന് ഒരു "വിഷു കൈനീട്ടമായി' വായനക്കാരിലേക്ക് എത്തിയ പത്രം, വെറും 12 മാസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള മലയാളികളുടെ ശബ്ദമായി മാറിയതിന്റെ ആവേശത്തിലായിരുന്നു ആഘോഷങ്ങൾ.
പ്രമുഖ പണ്ഡിതനും ചിന്തകനുമായ ഡോ. മാണി സ്കറിയ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വൻകരകൾക്കപ്പുറം മലയാളികളുടെ സ്വത്വത്തെയും പുതിയ തലമുറകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സാംസ്കാരിക പാലമായി ഡി മലയാളി വളരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
NRI
ഡാളസ്: അനിക്കാട് ഈസ്റ്റ് കുന്നേൽമുറിയിൽ സെബാസ്റ്റ്യൻ കെ. തോമസ് (89) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
ചങ്ങനാശേരി മണമേൽ കുടുംബാംഗമായ റോസമ്മ സെബാസ്റ്റ്യനാണ് പരേതന്റെ ഭാര്യ. മക്കൾ: സുരേഷ് സെബാസ്റ്റ്യൻ, റോസ് ആന്റണി, സുജ തോമസ്, സിസ്റ്റർ ബെറ്റ്സി കുന്നേൽമുറിയിൽ, സീമ സെബാസ്റ്റ്യൻ, സുഭാഷ് സെബാസ്റ്റ്യൻ, സുനിൽ സെബാസ്റ്റ്യൻ. മരുമക്കൾ: സീമ, തോമസ് വർക്കി, ആന്റണി ജോസഫ്, ക്രിസ്റ്റി ജോസഫ്, രമ്യ, റിതു.
പരേതനായ ജോൺ തോമസ്, തോമസ് തോമസ് (ഫ്ലോറിഡ), ആലി ജെയിംസ് (ന്യൂജഴ്സി), മേരി ദോസ് (വിർജീനിയ), പരേതനായ ജോസഫ് തോമസ്, ചിന്നമ്മ ജോസഫ് (ന്യൂയോർക്ക്), ട്രേസി ദേവസ്യാ (ടെക്സസ്), പരേതനായ ജോർജ് ജോസഫ് എന്നിവർ സഹോദരങ്ങളാണ്.
കൂടുതൽ വിവരങ്ങൾക്ക്: ബെന്നി ജോൺ ഡാളസ് - 214 517 6775.
NRI
ഡാളസ്: സെന്റ് മറിയം ത്രേസ്യാ സീറോമലബാർ നോർത്ത് ഡാളസ് മിഷനിലെ വിമൻസ് ഫോറം ഫ്രിസ്കോയിലെ കോമൺസ് പാർക്കിൽ സംഘടിപ്പിച്ച പിക്നിക്ക് പുതിയൊരു അനുഭവമായി മാറി. സ്നേഹവും സൗഹൃദവും നിറഞ്ഞ കൂട്ടായ്മയായി നടന്ന പരിപാടിയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു.
പിക്നിക്കിന്റെ ഭാഗമായി വിവിധ വിനോദ ഗെയിമുകൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
NRI
ഡാളസ്: പ്രമുഖ ഹാസ്യനടൻ രാജ് ശർമ (50) അന്തരിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ ടെക്സസിൽ വച്ചാണ് അന്തരിച്ചത്.
2001 മുതൽ ഹാസ്യരംഗത്ത് സജീവമായിരുന്ന രാജ് ശർമ, നോർത്ത് ടെക്സസിലെ കലാസമൂഹത്തിന് വലിയ പിന്തുണ നൽകിയിരുന്ന വ്യക്തിയായിരുന്നു. പ്രശസ്തമായ "ദ ട്രീഹൗസ് ഷോ' എന്ന പോഡ്കാസ്റ്റിന്റെ സഹ-അവതാരകൻ കൂടിയായിരുന്നു അദ്ദേഹം.
സഹപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിലും വേദിയിൽ തന്റേതായ ശൈലിയിൽ ചിരി പടർത്തുന്നതിലും അദ്ദേഹം എന്നും മുൻപന്തിയിലായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കലാസാംസ്കാരിക ലോകം അനുശോചനം രേഖപ്പെടുത്തി.
NRI
ഡാളസ്: ല്യൂക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമലിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കഠിനമായ ഘട്ടങ്ങൾ പിന്നിട്ട അമലിനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ സിറ്റി ഡാളസ് ആശുപത്രിയിലേക്ക് വീണ്ടും മാറ്റി.
അമലിന്റെ നില മെച്ചപ്പെട്ടതിനെത്തുടർന്ന് നിർണായകമായ ചില ജീവൻരക്ഷാ സംവിധാനങ്ങൾ ഒഴിവാക്കാൻ ഡോക്ടർമാർക്ക് സാധിച്ചു.
എക്മോ, ഡയാലിസിസ് ഒഴിവാക്കി: ശരീരത്തിന് കൃത്രിമ ഓക്സിജനും രക്തശുദ്ധീകരണവും നൽകിയിരുന്ന എക്മോ, ഡയാലിസിസ് സഹായങ്ങൾ ഇപ്പോൾ വിജയകരമായി നീക്കം ചെയ്തു.
വെന്റിലേറ്റർ സഹായം ഗണ്യമായി കുറച്ചു. നിലവിൽ ഹൈ ഫ്ലോ നാസൽ കാനുല/ട്രാക്കി കോളർ വഴിയാണ് ശ്വസനസഹായം നൽകുന്നത്. ശ്വാസകോശത്തിലെ അണുബാധ പൂർണമായി ഭേദമായിട്ടില്ലെങ്കിലും നില മെച്ചപ്പെടുന്നുണ്ട്.
ല്യൂക്കീമിയ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പിയുടെ ആദ്യ ഘട്ടം പൂർത്തിയായി. നിലവിലെ സാഹചര്യത്തിൽ ഏകദേശം രണ്ട് മാസം കൂടി അമൽ ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് മെഡിക്കൽ സംഘം അറിയിച്ചിട്ടുള്ളത്.
അമലിന്റെ ചികിത്സാ യാത്രയിലുടനീളം പ്രാർഥനകളുമായും സ്നേഹത്തോടെയും കൂടെ നിൽക്കുന്ന എല്ലാവർക്കും കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു. വാക്കുകൾക്ക് അതീതമായ പിന്തുണയാണ് ലഭിക്കുന്നതെന്നും അമൽ ആരോഗ്യവാനായി തിരിച്ചുവരാൻ തുടർന്നും പ്രാർഥനകൾ ഉണ്ടാകണമെന്നും അവർ അഭ്യർഥിച്ചു.
NRI
ഡാളസ്: അക്ഷരസ്നേഹികളുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ കേരള ലിറ്റററി സൊസൈറ്റിയുടെ ഏപ്രിൽ മാസത്തെ സാഹിത്യ ചർച്ച ഗംഭീരമായി നടന്നു. ഞായറാഴ്ച വൈകുന്നേരം 4.30ന് ഡാളസിലെ കേരള അസോസിയേഷൻ ഹാളിലായിരുന്നു സമ്മേളനം.
എല്ലാ മാസവും മൂന്നാം ഞായറാഴ്ചകളിൽ സാഹിത്യ തത്പരരായ ഡാളസ് നിവാസികൾക്കായി കെഎൽഎസ് സംഘടിപ്പിച്ചുവരുന്ന ചർച്ചകളുടെ ഭാഗമായിരുന്നു ഈ ഒത്തുചേരൽ. സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് പി.പി. ചെറിയാൻ സ്വാഗതം ആശംസിച്ചു.
തുടർന്ന് നടന്ന സാഹിത്യ സെഷനിൽ ഹരിദാസ് തങ്കപ്പൻ, ജേക്കബ് ജോൺ, ജോസ് വർഗീസ്, നിഷ ജേക്കബ് എന്നിവർ തങ്ങളുടെ പുത്തൻ കഥകളും കവിതകളും അവതരിപ്പിച്ചു. അവതരിപ്പിക്കപ്പെട്ട കൃതികളെക്കുറിച്ച് സദസിലുണ്ടായിരുന്നവർ സജീവമായ സംവാദങ്ങൾ നടത്തി.
NRI
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി കഥ - കവിത പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30 ആണ്.
മലയാള കവി മനയിൽ ജേക്കബിന്റെ സ്മരണാർഥം മികച്ച കവിതയ്ക്കും സാഹിത്യകാരൻ എബ്രഹാം തെക്കേമുറിയുടെ സ്മരണാർഥം കഥാ പുരസ്കാരം മികച്ച കഥയ്ക്കും നല്കി വരുന്നു. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുകാരക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക.
രചനകള്‍ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം. രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികള്‍ ടെെപ്പ് ചെയ്ത് പിഡിഎഫ് ആയി ഇ-മെയിലിലൂടെയാണ് അയയ്ക്കേണ്ടതാണ്.
ഒരാളില്‍ നിന്നു ഒരു കവിത / കഥ മാത്രമേ മത്സരത്തിനായി സ്വീകരിക്കുകയുള്ളൂ. അയക്കേണ്ട വിലാസം: Email : [email protected].
അവാര്‍ഡ് പ്രഖ്യാപനം കെഎല്‍എസ് ഡാളസിന്റെ ഫേസ്ബുക്ക് പേജിലും വെബ് സൈറ്റിലും മുഖ്യധാരാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മേയ് 31ന് പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾ കെഎൽഎസ് സെക്രട്ടറി ബാജി ഓടംവേലി (+1 915 613 6566) യിൽ നിന്നും ലഭിക്കും.
NRI
ഫാർമേഴ്സ് ബ്രാഞ്ച് (ഡാളസ്): എപ്പിസ്കോപ്പൽ ഡയസീസ് ഓഫ് ഡാളസിന്റെ എട്ടാമത് ബിഷപ്പായി ചുമതലയേറ്റ ബിഷപ് റോബർട്ട് പ്രൈസ് ഓശാന ഞായറാഴ്ച നടന്ന ശുശ്രൂഷകൾക്ക് ബിഷപ്പ് നേതൃത്വം നൽകി.
കഴിഞ്ഞ വാരത്തിൽ ഫാർമേഴ്സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ പള്ളിയിൽ സന്ദർശനം നടത്തിയ ബിഷപ് മാർച്ച് 25ന് നടന്ന സൗഖ്യ ശുശ്രൂഷയിലും പങ്കെടുത്തു.
NRI
ഗാർലൻഡ്: ഡാളസിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെ (ഐസിഇസി) 2025 വർഷത്തെ വാർഷിക പൊതുയോഗം ശനിയാഴ്ച വൈകുന്നേരം മൂന്നിന് ഗാർലൻഡിലെ സെന്ററിൽ നടന്നു.
സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുത്തു. പ്രസിഡന്റ് മാത്യു നൈനാൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി തോമസ് ഈശോ റിപ്പോർട്ടും ട്രഷറർ നെബു കുരിയാക്കോസ് ഓഡിറ്റ് ചെയ്ത വാർഷിക കണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ സെന്ററിന്റെ പ്രവർത്തനങ്ങൾ അംഗങ്ങൾ വിലയിരുത്തി.
2026 സാമ്പത്തിക വർഷത്തേക്കുള്ള പുതിയ ബജറ്റ് നിർദേശം പൊതുയോഗം ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.
ഐസിഇസി, കേരള അസോസിയേഷൻ ഓഫ് ഡാളസ് എന്നിവ സംയുക്തമായി നടത്തുന്ന 2026-ലെ പരിപാടികളുടെ കലണ്ടർ യോഗത്തിൽ പ്രകാശനം ചെയ്തു.
സെന്ററിലെ നിരവധി ലൈഫ് മെമ്പർമാർ യോഗത്തിൽ സംബന്ധിച്ചു. സംഘടനയുടെ പുരോഗതിക്കായി അംഗങ്ങൾ വിവിധ നിർദേശങ്ങൾ മുന്നോട്ടുവച്ചു.
NRI
ഡാളസ്: ഡാളസിൽ അന്തരിച്ച പരേതരായ സാമുവൽ മത്തായിയുടെയും ശോശാമ്മ സാമുവലിന്റെയും മകനും ബിസിനസുകാരനും കമ്മ്യൂണിറ്റി പ്രവർത്തകനുമായ സ്റ്റീവൻസ് മാത്യു സാമുവലിന്റെ (46) പൊതുദർശനം ഇന്ന് 1979 നവംബർ 12ന് ന്യൂയോർക്കിലെ ക്വീൻസിലായിരുന്നു ജനനം.
മെസ്ക്വിറ്റ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടി. സാമ്പത്തിക-മോർട്ട്ഗേജ് മേഖലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് ടെക്സാസ് ഷീൽഡ് റൂഫിംഗ് എന്ന സ്ഥാപനത്തിലൂടെ സംരംഭകനായും തിളങ്ങി. വിശ്വാസപരമായ കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
സംസ്കാര ചടങ്ങുകൾ:
പൊതുദർശനം ചൊവ്വാഴ്ച വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ മെസ്ക്വിറ്റിലെ ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ (940 Barnes Bridge Rd, Mesquite, TX 75150). സംസ്കാര ശുശ്രൂഷ: ബുധനാഴ്ച രാവിലെ 11ന് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിക്കും.
തുടർന്ന് 1.30ന് സണ്ണി വെയിലിലെ ന്യൂഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ (New Hope Memorial Gardens, Sunnyvale) സംസ്കാരം നടക്കും. സംസ്കാര ചടങ്ങുകൾ തത്സമയം - provisiontvlive.com.
NRI
ഡാളസ്: അമേരിക്കയിൽ സർഗവാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992ൽ ഡാളസിൽ ആരംഭിച്ച എഴുത്തുകാരുടെയും സാഹിത്യ ആസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി കഥ - കവിത പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.
25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും. സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റായ മലയാള കവി മനയിൽ ജേക്കബ് 2021ൽ അന്തരിച്ചു. 2022 മുതൽ എല്ലാ വർഷവും അദ്ദേഹത്തിന്റെ സ്മരണാർഥം മികച്ച കവിതയ്ക്ക് അവാർഡ് നൽകി വരുന്നു.
2024ല്‍ നമ്മെ വിട്ടുപിരിഞ്ഞ കെഎൽഎസിന്റെ സ്ഥാപക നേതാവും സാഹിത്യകാരനുമായ എബ്രഹാം തെക്കേമുറിയുടെ നാമത്തിലുള്ള കഥാ പുരസ്കാരവും കഴിഞ്ഞ വര്‍ഷം മുതല്‍ നല്കി വരുന്നു.
ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുക്കാർക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. രചനകള്‍ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം.
രചനകള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ കക്ഷി രാഷ്ട്രീയപരമായതോ വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്. സജീവ സാഹിത്യ പ്രതിഭകളായ മൂന്ന് അംഗങ്ങൾ അടങ്ങുന്ന രണ്ട് കമ്മറ്റികൾ രചനകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതും, നാട്ടിൽ നിന്നുള്ള പ്രശസ്ഥരായ വിധികർത്താക്കൾ അന്തിമ വിജയികളെ കണ്ടെത്തുന്നതുമായിരിക്കും.
അവാര്‍ഡ് പ്രഖ്യാപനം കെഎല്‍എസ് ഫേസ്ബുക്ക് പേജിലും വെബ് സൈറ്റിലും മുഖ്യധാരാ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മേയ് 31ന് പ്രസിദ്ധീകരിക്കും. രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികള്‍ റ്റൈപ്പ് ചെയ്ത് പിഡിഎഫ് ആയി ഇ-മെയിലിലൂടെയാണ് അയയ്ക്കേണ്ടതാണ്.
ഒരാളില്‍ നിന്നു ഒരു കവിത / കഥ മാത്രമേ മല്‍സരത്തിനായി സ്വീകരിക്കുകയുള്ളൂ. കൃതികള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 2026 ഏപ്രിൽ 30. അയക്കേണ്ട വിലാസം: Email : [email protected].
പൊതുനിബന്ധനകൾ
1. ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന മലയാളം ഏഴുത്തുകാർക്ക് മാത്രം ഇതിൽ പങ്കെടുക്കാവുന്നതാണ്.
2. രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി പ്രസിദ്ധീകരിക്കാത്തതായിരിക്കണം.
3. രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയ പരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്.
4. മലയാള കവിതയും കഥയുമാണ് പരിഗണിക്കപ്പെടുന്നത്.
5. മുൻ വർഷങ്ങളിൽ അയച്ചു തന്ന കൃതി ഈ വർഷം സ്വീകരിക്കുന്നതല്ല.
6. മുൻ വർഷങ്ങളിൽ ഈ അവാർഡുകൾ നേടിയവരും ഈ വർഷത്തെ കെ എൽ എസ്സ് കമ്മറ്റി മെംബർമാരും മത്സരത്തിൽ പങ്കെടുക്കുവാൻ അർഹരല്ല.
7. സജീവ സാഹിത്യ പ്രതിഭകളായ മൂന്ന് അംഗങ്ങൾ അടങ്ങുന്ന രണ്ട് കമ്മറ്റികൾ രചനകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതും. നാട്ടിൽ നിന്നുള്ള പ്രശസ്ഥരായ വിധികർത്താക്കൾ അന്തിമ വിജയികളെ കണ്ടെത്തുന്നതുമാണ്.
8. അവാർഡ് പ്രഖ്യാപനം കെ. എൽ. എസ് ഫേസ്ബുക്ക് പേജിലും, വെബ്സൈറ്റിലും, മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും മെയ് 31 ന് പ്രസിദ്ധീകരിക്കുന്നതാണ്.
9. രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികൾ റ്റൈപ്പു ചെയ്ത് പി.ഡി.എഫ് ആയി ഇമെയിലിലൂടെ അയയ്ക്കേണ്ടതാണ്.
10. പ്രത്യേക പേജിൽ പേരും അഡ്രസ്സും ടെലിഫോൺ നമ്പരും ഇമെയിൽ അഡ്രസ്സും മറ്റു വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കണം.
11. ഒരാളിൽ നിന്നു ഒരു കവിത / കഥ മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ.
12. കഥ എട്ടു പേജിലും, കവിത രണ്ടു പേജിലും കവിയാൻ പാടില്ല.
13. സൃഷ്ടികൾ സമർപ്പിക്കേണ്ടുന്ന അവസാന തീയതി 2026 ഏപ്രിൽ 30
14. കൃതികൾ അയക്കേണ്ട വിലാസം: Email : [email protected].
കൂടുതൽ വിവരങ്ങൾ കെഎൽഎസ് സെക്രട്ടറി ബാജി ഓടംവേലിയിൽ (915 613 6566) നിന്നും ലഭിക്കും എന്ന് കേരള ലിറ്റററി സൈസൈറ്റി ഡാളസിനു വേണ്ടി അനശ്വരം മാമ്പിള്ളി (പ്രസിഡന്റ്), ബാജി ഓടംവേലി (സെക്രട്ടറി), ഡോ. ദർശന മനയത്ത് (കൺവീനർ) എന്നിവർ അറിയിച്ചു.
NRI
ഡാളസ്: ഇന്ത്യാനയിൽ അന്തരിച്ച ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളജ് മുൻ പ്രിൻസിപ്പൾ ഡോ. എ.സി. ജോർജിന്റെ (90) സംസ്കാര ശുശ്രൂഷകൾ ഡാളസ് സയോൺ എജി ചർച്ചിന്റെ നേതൃത്വത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.
ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളജിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം, ആത്മീയ-വിദ്യാഭ്യാസ മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു.
ശുശ്രൂഷാ സമയവിവരങ്ങൾ: പൊതുദർശനവും അനുസ്മരണ സമ്മേളനവും
തിയതി: വെള്ളിയാഴ്ച. സമയം: വൈകുന്നേരം 6:30. സ്ഥലം: ഡാളസ് റെസ്റ്ററേഷൻ ചർച്ച് (4309 Main Street, Rowlett, Texas, 75088).
സംസ്കാര ശുശ്രൂഷ: ശനിയാഴ്ച,സമയം: രാവിലെ 9:00. സ്ഥലം: ഡാളസ് റെസ്റ്ററേഷൻ ചർച്ച്, റോയ്ലറ്റ്.
ശുശ്രൂഷകൾക്ക് ശേഷം ലവോണിലുള്ള ലേക്ക് വ്യൂ സെമിത്തേരിയിൽ (2343 Lake Road, Lavon, Texas 75166) മൃതദേഹം സംസ്കരിക്കും.
NRI
ഡാളസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. മാർച്ച് ഏഴിന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, ഡാളസിലെ ക്രിസ്തീയ സമൂഹത്തിന്റെ ആത്മീയ മുന്നേറ്റത്തിന് കരുത്തുപകർന്ന വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു.
2001-ൽ ഡാളസിൽ 'വിമൺസ് വേൾഡ് ഡേ ഓഫ് പ്രയർ' എന്ന പ്രസ്ഥാനത്തിന് അടിത്തറയിട്ട സ്ഥാപക നേതാക്കളും ഈ കൂട്ടായ്മ ആരംഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരുമായ എലിസബത്ത് ജോൺ, ലീലമ്മ ചാക്കോ, ഡോ. മോളി സഖറിയാ എന്നിവരുടെ സമർപ്പിത സേവനങ്ങളെ ഹൃദയപൂർവം സ്മരിക്കുകയും അവർക്ക് ജൂബിലി വേളയിൽ അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തു.
ഡാളസിലെ കേരള ക്രിസ്ത്യൻ സമൂഹത്തിനിടയിൽ സ്ത്രീകളുടെ ഐക്യത്തിനും ആത്മീയ വളർച്ചയ്ക്കും ഈ നേതാക്കൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് കെഇസിഎഫ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കാൽനൂറ്റാണ്ടായി ഡാളസിലെ എക്യൂമെനിക്കൽ പ്രസ്ഥാനത്തെ മുൻപോട്ടു നയിക്കുന്നതിൽ ഇവരുടെ പ്രവർത്തനം മാതൃകാപരമാണ്.
ആഘോഷങ്ങൾക്ക് പ്രഡിഡന്റ് റവ. രാജു എം. ഡാനിയേൽ കോറേപിസ്കോപ്പാ, വൈസ് പ്രസിഡന്റ് റവ്. ഫാ. ബേസിൽ അബ്രഹാം, സെക്രട്ടറി അലക്സ് അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി. വിവിധ സഭകളിൽ നിന്നുള്ള വൈദികരും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.
NRI
ഡാളസ്: സാറാമ്മ വറുഗീസ് യുഎസ്എയിലെ ഡാളസിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ പി.ടി. വറുഗീസിന്റെ (മൈലപ്ര). മക്കൾ: പരേതയായ മോളി ജോസ്, സാലി സോമൻ, ജോയ് വറുഗീസ്, റെജി വറുഗീസ് (ചാമുണ്ഡാ ഓട്ടോ ബോഡി ഷോപ്പ്, ഡാളസ്).
മരുമക്കൾ: ജോസ് തോമസ്, സോമൻ ഗീവറുഗീസ്, ആലീസ് ജോയ്, ജെസി റെജി. കൊച്ചുമക്കൾ: സ്റ്റിൻസി ആഗ്നൽ, ഷെറിൻ സിബി, റെനിറ്റ അജയ്, ഷെമ്മി സാനു, റെനിൽ ജോയ്, ഷാലെറ്റ് റെജി, ഷഞ്ചസ് റെജി.
Funeral Arrangements:
Friday 3/27/2026 - Wake (Viewing) and Second service
5.30-8.30 pm at St. Mary’s Malankara Catholic Church of Dallas.
Saturday 3/28/2026 9.00 am onwards Third and fourth service at Church.
Followed by Burial at New Hope cemetery, Sunnyvale, Texas.
കൂടുതൽ വിവരങ്ങൾക്കു: റജി വർഗീസ് 972 693 1943.
NRI
ഗാർലൻഡ്: കേരള അസോസിയേഷൻ ഓഫ് ഡാളസും (കെഎഡി) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും (ഐസി ആൻഡ് ഇസി) സംയുക്തമായി സംഘടിപ്പിച്ച നിയമബോധവത്കരണ സെമിനാർ പ്രവാസി മലയാളി സമൂഹത്തിന് പുത്തൻ അറിവുകൾ പകർന്നുനൽകി.
ഞായറാഴ്ച വൈകുന്നേരം 3.30ന് ഗാർലൻഡിലെ ഐസിസി ബാങ്ക്വറ്റ് ഹാളിൽ വച്ചായിരുന്നു പരിപാടി നടന്നത്. നിയമ അവബോധവും കുടുംബ മൂല്യങ്ങളും എന്ന വിഷയത്തിലൂന്നിയായിരുന്നു സെമിനാർ.
അമേരിക്കയിലെ സങ്കീർണമായ നിയമവ്യവസ്ഥകളെക്കുറിച്ച് സാധാരണക്കാർക്കിടയിൽ കൃത്യമായ ധാരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അഭിഭാഷകരായ സൗമ്യ ജോർജ്, മെലിസ റോയ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.
NRI
ഡാളസ്: ഡാളസ് കൗണ്ടിയിലെ വിൽമറിന് സമീപം ട്രെയിനും എസ്യുവി കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.40ഓടെ ലാവെൻഡർ റോഡും മില്ലർ ഫെറി റോഡും സംഗമിക്കുന്ന ജംഗ്ഷനിലാണ് അപകടം നടന്നത്.
അമിതവേഗതയിലെത്തിയ ട്രെയിൻ എസ്യുവിയിൽ ഇടിക്കുകയും ആഘാതത്തിൽ വാഹനം മറിയുകയുമായിരുന്നു. കാർ ഓടിച്ചിരുന്ന വ്യക്തി വാഹനത്തിന് പുറത്തേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.
മരിച്ച വ്യക്തിയുടെ പേരുവിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഡാളസ് കൗണ്ടി ഷെരീഫ് ഓഫീസും വിൽമർ പോലീസും അന്വേഷണം നടത്തിവരികയാണ്.
NRI
ടെക്സസ്: ഡാളസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ (ഡിസിഎഫ്) പ്രവർത്തനോദ്ഘാടനം ഷാരോൺ ഫെലോഷിപ്പ് സഭയിൽ വച്ച് ഡാളസ് പട്ടണത്തിലെ സഭാ ശുശ്രൂഷകന്മാരുടെയും വിശ്വാസ സമൂഹത്തിന്റെയും സാന്നിധ്യത്തിൽ നടന്നു.
"ദൈവരാജ്യത്തിനായി ഐക്യപ്പെടുക' എന്നതായിരുന്നു സെമിനാറിന്റെ മുഖ്യ വിഷയം. കഴിഞ്ഞ ചില വർഷങ്ങളായി സിറ്റി-വൈഡിന് നേതൃത്വം നൽകിയ പാസ്റ്റർ മാത്യു ശാമുവലായിരുന്നു യോഗത്തിന് അധ്യക്ഷത വഹിച്ചത്.
ഡാളസ് പട്ടണത്തിലെ സഭകളെ ഒരു കുടക്കീഴിൽ നിർത്തുവാൻ ഡാളസ് സിറ്റി-വൈഡിന് കഴിഞ്ഞകാലങ്ങളിൽ നേതൃത്വം നൽകിയ നേതൃത്വത്തെയും കഴിഞ്ഞ നാൽപ്പത് വർഷമായി ചെയ്തുവരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറയുകയുണ്ടായി.
തുടർന്ന് ഡിസിഎഫിന്റെ ചെയർമാനായി ഈ വർഷം ചുമതലയേറ്റ പാസ്റ്റർ തോമസ് മുല്ലയ്ക്കൽ ഉദ്ഘാടന പ്രസംഗം നടത്തുകയുണ്ടായി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ സംഘടനാപരമായി ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് താൻ വിവരിക്കുകയുണ്ടായി.
ആദ്യമായി ഡിസിഎഫ് ടെക്സസിൽ രജിസ്റ്റർ ചെയ്തതും ക്രമീകൃതമായ പ്രവർത്തനങ്ങൾക്കായി 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തതും ഈ വർഷത്തെ വിവിധ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തിയതും വലിയ ആവേശത്തോടെയാണ് തിങ്ങിനിറഞ്ഞ സദസ് ഏറ്റെടുത്തത്.
NRI
ഡാളസ്: ഡാളസിൽ ബിസിനസ് ആൻഡ് മീഡിയ മീറ്റിംഗ് സംഘടിപ്പിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം അധ്യക്ഷത വഹിച്ചു
മലയാളി സംഘടനകളുടെ പ്രവർത്തനശൈലിയെയും ഭാരവാഹികളുടെ മനോഭാവത്തെയും മീറ്റിംഗിൽ പങ്കെടുത്ത എഴുത്തുകാരനും ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റുമായ സണ്ണി മാളിയേക്കൽ വിമർശിച്ചു.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പരമ്പരാഗത ശൈലിയാണ് പല കേന്ദ്ര സംഘടനകളും ഇപ്പോഴും പിന്തുടരുന്നത്. ഇത് സമൂഹത്തിൽ പരസ്പര വിദ്വേഷം പടർത്താൻ മാത്രമേ സഹായിക്കുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
നൂറിലധികം സംഘടനകൾ തങ്ങളുടെ കൂടെയുണ്ടെന്ന തരത്തിൽ വ്യാജമായ കണക്കുകൾ നിരത്തി പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം.
കേവലം സ്ഥാനമാനങ്ങൾക്കും നാട്ടിലെ പ്രമുഖർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനുമുള്ള മാർഗമായി സംഘടനാ പ്രവർത്തനത്തെ കാണുന്നവർ സംഘടനയുടെ അന്തസ് കെടുത്തുകയാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ പ്രവർത്തനരീതികളെ യോഗം അഭിനന്ദിച്ചു. ഫെലോഷിപ്പിന് നേതൃത്വം നൽകുന്ന അലക്സ് അലക്സാണ്ടർ യോഗത്തിൽ പങ്കെടുത്ത് സംഘടനാ പ്രവർത്തനത്തിലെ അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
അമേരിക്കൻ മലയാളി സമൂഹത്തിനിടയിൽ ആരോഗ്യകരമായ മാറ്റങ്ങൾ അനിവാര്യമാണെന്ന ആഹ്വാനത്തോടെയാണ് മീറ്റിംഗ് സമാപിച്ചത്.
NRI
ഡാളസ്: ഡാളസിലെ ഒരു അപ്പാർട്മെന്റ് സമുച്ചയത്തിൽ തിങ്കളാഴ്ച രാത്രി രണ്ടുപേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വടക്കുകിഴക്കൻ ഡാളസിലെ അപ്പാർട്മെന്റിൽ ഞായറാഴ്ച രാത്രി 9.48ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
21 വയസുകാരനായ മാർഡ്രിയസ് വാർഡ്, മറ്റൊരു യുവാവ് (ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല) എന്നിവരാണ് മരിച്ചത്. ഇരുവരെയും വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്.
സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സ്ഥിരീകരിച്ചു. കൊലപാതകത്തെക്കുറിച്ച് ഡാളസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
NRI
ഗാർലാൻഡ് (ഡാളസ്): മൗണ്ട് സീനായ് ചർച്ച ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ ഗാർലൻഡിൽ വനിതാ സമ്മേളനം സംഘടിപ്പിക്കുന്നു. ഈ മാസം 21ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ 5313 Robin Road, Garland, Texas എന്ന വിലാസത്തിലുള്ള സഭയിൽ സമ്മേളനം നടക്കും.
"ചെറിയ കാര്യങ്ങളുടെ ദിവസത്തെ നിരസിച്ചവൻ ആര്?' എന്ന സന്ദേശം അടിസ്ഥാനമാക്കി Book of Zechariah 4:10 വചനത്തെ ആസ്പദമാക്കി ആത്മീയ സന്ദേശങ്ങൾ പങ്കുവയ്ക്കുന്നതായിരിക്കും.
സമ്മേളനത്തിൽ മുഖ്യപ്രഭാഷകയായി സിസ്റ്റർ ബെറ്റ്സി തോമസ് പങ്കെടുക്കും. സമ്മേളനത്തിന്റെ കോഓർഡിനേറ്ററായി സിസ്റ്റർ സുധാ വിൽഫ്രെഡ് പ്രവർത്തിക്കുന്നു. സിസ്റ്റർ സുജാ മാത്യു സമ്മേളനത്തിന്റെ കൺവീനറാണ്.
ആരാധനയ്ക്ക് MSCOG Choir നേതൃത്വം നൽകും. ആത്മീയ ഉണർവ്വിനും സഹവാസത്തിനുമായി വനിതകളെ സമ്മേളനത്തിൽ പങ്കെടുക്കാൻ സംഘാടകർ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സിസ്റ്റർ സുജാ മാത്യു: 469 360 5742, സിസ്റ്റർ സുധാ വിൽഫ്രെഡ്: 972 834 4646.
NRI
ഡാളസ്: പ്രവാസലോകത്തെ അക്ഷരസ്നേഹികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാളസ് മലയാളം ലൈബ്രറി വായനക്കാർക്കായി വിപുലീകരിച്ചു. മലയാള പുസ്തകങ്ങളുടെ വായനയുടെ വസന്തം ഇനി ഡാളസിലും ആസ്വദിക്കാം.
10,000ത്തിലധികം പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്. പ്രിയപ്പെട്ട എഴുത്തുകാരുടെ ക്ലാസിക് കൃതികളും പുത്തൻ പുസ്തകങ്ങളും ലഭ്യമാണ്.
കഥകൾ, കവിതകൾ, നോവലുകൾ, യാത്രാവിവരണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന വിഭാഗങ്ങൾ, കുട്ടികൾക്കായി പ്രത്യേകം തയാറാക്കിയ ബാലസാഹിത്യ വിഭാഗം എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ് ഇവയാണ്.
ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിൽ (3821) പ്രവർത്തിക്കുന്ന ലൈബ്രറി എല്ലാ ഞായറാഴ്ചയും വൈകുന്നേരം അഞ്ച് മുതൽ ആറ് വരെ വായനക്കാർക്കായി തുറന്നിരിക്കും. ലൈബ്രറിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ലൈബ്രറി ഡയറക്ടർ ഷിബു ജോണിനെ #214 200 5718 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
"വായിച്ചു വളരട്ടെ നാളെയുടെ തലമുറ' എന്ന സന്ദേശവുമായാണ് കേരള അസോസിയേഷൻ ഓഫ് ഡാളസ് ഈ വായനശാല ഒരുക്കിയിരിക്കുന്നത്. മഹാത്മാഗാന്ധി, എ.പി.ജെ. അബ്ദുൾ കലാം, രവീന്ദ്രനാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ എന്നിവരുടെ വായനയെക്കുറിച്ചുള്ള മഹത്വചനങ്ങളും വായനക്കാരെ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
NRI
ഡാളസ്: പത്തനംതിട്ട മല്ലിശേരി പുത്തൻപറമ്പിൽ മാത്യുക്കുട്ടി ഡാനിയേൽ (70) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ്. ഭാര്യ: ഏലിയാമ്മ മാത്യു. മക്കൾ: ജോബിൻ ഡാനിയേൽ, ജിബിൻ ഡാനിയേൽ. മരുമക്കൾ: ഡാലിയ സൂസൻ, റിയാ തോമസ്.
സംസ്കാരം പിന്നീട്.
NRI
ഡാളസ്: ഡാളസിൽ അന്തരിച്ച കോലാടി സ്കറിയയുടെ പൊതുദർശനവും സംസ്കാര ശുശ്രുഷയും ശനിയാഴ്ച നടക്കും. തൃശൂർ പഴഞ്ഞി കോലാടി വീട്ടിൽ പരേതരായ കെ.സി. വർഗീസിന്റെയും ഗ്രേസി വർഗീസിന്റെയും മകനാണ്.
പ്രശസ്ത സുവിശേഷകൻ കെ.വി. ചേറു ഉപദേശിയുടെ കൊച്ചുമകനായ സ്കറിയ കെ.എസ്ഇബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എൻജിനയറായിരുന്നു
പൊതുദർശനം ശനിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ ടെക്സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ.
സംസ്കാര ശുശ്രൂഷ ഡാളസ് ബൈബിൾ ചാപ്പലിന്റെ മുഖ്യകാർമികത്വത്തിൽ ശനിയാഴ്ച രാവിലെ 10:30 മുതൽ 11:45 വരെ ടെക്സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റ്ൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ (Fundamental Baptist Church,1119 W Shadygrove Rd, Irving, TX).
തുടർന്ന് ഓക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്കാരം നടക്കും. കൂടുതൽ വിവരങ്ങൾക്ക്: നവീൻ സ്കറിയ - 408 859 7614liv.
NRI
ഡാളസ്: ഡാളസിലെ ഇർവിംഗ് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ മലങ്കര ഓർത്തഡോക്സ് സഭയിലെ മധ്യവയസ്കരായ വിശ്വാസികളുടെ ആത്മീയ വളർച്ചയും സഹവാസവും ലക്ഷ്യമാക്കി സെന്റ് ദീവന്നാസ്യോസ് ഓർത്തഡോക്സ് ഫോറം എന്ന ആത്മീയ സംഘടനയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു.
വട്ടശേരിൽ ജോസഫ് മാർ ദീവന്നാസ്യോസ് തിരുമേനിയുടെ നാമത്തിൽ, പരിശുദ്ധ കാതോലിക്കാ ബാവയുടെ കല്പനപ്രകാരം 2025ൽ രൂപംകൊണ്ട സംഘടനയാണ് സെന്റ് ദീവന്നാസ്യോസ് ഓർത്തഡോക്സ് ഫോറം.
ഭാരതത്തിനു പുറത്ത് പ്രത്യേകിച്ച് അമേരിക്കയിലെ പ്രഥമ എസ്ഡിഒഎഫ് യൂണിറ്റ് എന്നത് ഈ ഇടവകയ്ക്കും പ്രദേശത്തിനും ചരിത്രപ്രാധാന്യമുള്ള നേട്ടമായി മാറും എന്ന് ഇടവക വികാരി വെരി.റവ. രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അഭിപ്രായപ്പെട്ടു.
NRI
ഡാളസ്: നോര്‍ത്ത് അമേരിക്കയിലെ സ്വര്‍ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) രണ്ടാമത് വാർഷിക ഫാമിലി കോണ്‍ഫറന്‍സ് മാര്‍ച്ച് ആറ് മുതല്‍ എട്ട് ഞായര്‍ വരെ ഡാളസിലുള്ള ശാരോണ്‍ ഇവന്റ് സെന്ററില്‍ (940 Barnes Bridge Rd, Mesquite TX 75150) നടക്കും.
ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍), ഡോ.തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) തുടങ്ങിയവർ മുഖ്യ സന്ദേശം നല്‍കും. റോണക്ക് ബ്രദര്‍, അഡ്വ. ബിനോയ് ബ്രദര്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: www.heavenlyfeastusa.com, 469 258 0325, 516 499 0687.
NRI
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗാത്മക സംഗമവും റോലറ്റിൽ നടന്നു. സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരും വായനക്കാരും സജീവമായി പങ്കെടുത്തു.
അംഗങ്ങളുടെ കഥാ-കവിതാ അവതരണങ്ങൾ, പുസ്തക പരിചയം, സമകാലിക സാഹിത്യ വിഷയങ്ങളിലുള്ള ചർച്ചകൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
NRI
ഡാളസ്: തൃശൂർ പഴഞ്ഞി കോലാടി കുടുംബാംഗവും കെഎസ്ഇബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എൻജിനിയറുമായ കെ.വി. സ്കറിയ (77) ഡാളസിൽ അന്തരിച്ചു.
പഴഞ്ഞി കോലാടി വീട്ടിൽ പരേതരായ കെ.സി. വർഗീസിന്റെയും ഗ്രേസി വർഗീസിന്റെയും മൂത്ത മകനും പ്രശസ്ത സുവിശേഷകൻ കെ.വി. ചേറു ഉപദേശിയുടെ കൊച്ചുമകനുമാണ് സ്കറിയ.
ഭാര്യ: ലൈല സ്കറിയ (കിളിരൂപറമ്പിൽ കുടുംബാംഗം). മക്കൾ: നവീൻ ജോർജ് സ്കറിയ, നിതിൻ മാത്യു സ്കറിയ. മരുമക്കൾ: ബ്ലെസി സ്കറിയ, റെബേക്ക സ്കറിയ.
കൊച്ചുമക്കൾ: ജോർജ്, സാറ, സെബാസ്റ്റ്യൻ, കാലേബ്, നവോമി, എസ്തേർ, എലിസബത്ത്, ജോഷ്വ (എല്ലാവരും അമേരിക്കയിൽ).
സഹോദരങ്ങൾ: ജെസി & സ്കറിയ തോമസ് (കുരിക്കാട്ടിൽ, നിലമ്പൂർ), ലില്ലി & രാജു (പതിപ്പറമ്പിൽ, പീച്ചി), മേരി & ജോയ് (വലയിൽ, കുന്നക്കുരുടി), ജോൺസൺ & സിസി (ബഹ്റിൻ)
പൊതുദർശനം ശനിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ ടെക്സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ.
സംസ്കാര ശുശ്രൂഷ "ഡാളസ് ബൈബിൾ ചാപ്പലിന്റെ' മുഖ്യകാർമികത്വത്തിൽ ശനിയാഴ്ച രാവിലെ 10.30 മുതൽ 11.45 വരെ ടെക്സസിലെ ഇർവിംഗിലുള്ള ഫണ്ടമെന്റ്ൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ (Fundamental Baptist Church,1119 W Shadygrove Rd, Irving, TX). തുടർന്ന് ഓക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: നവീൻ സ്കറിയ - 408 859 7614
NRI
ഡാളസ്: ജനുവരി 23ന് ഡാളസിൽ അന്തരിച്ച തടിയൂർ ചെക്കാട്ട് ജോൺസൺ തോമസിന്റെ (ചേക്കാട്ട് സാംകുട്ടി) പൊതുദർശനവും സംസ്കാരവും ശനിയാഴ്ച ഡാളസിൽ നടക്കും. 1980-90 കളിൽ കായിക രംഗത്ത് ശ്രദ്ധയനായിരുന്ന പരേതൻ തടിയൂർ റെഡേഴ്സ് ക്ലബ് ഫുട്ബോൾ ടീം മാനേജരായി ദീർഘവർഷങ്ങൾ പ്രവർത്തിച്ചു.
23 വർഷങ്ങൾക്കു അമേരിക്കയിലെത്തിയ ഡാളസ് വിക്ടറി എജിയിലെയും ഐപിസി ടാബെർനാക്കിലെയും സജീവ അംഗമായിരുന്നു. കൊട്ടാരക്കര കാര്യാട്ട് റോസമ്മയാണ് പരേതന്റെ ഭാര്യ.
മക്കൾ: ഷാംലി (ബംഗളൂരു), ഷെറിൻ (ഡാളസ്), ഷൈനി (ഡാളസ്). മരുമക്കൾ: പാസ്റ്റർ ബിനു (ബംഗളൂരു എജി ചർച്ച്), ലെസ്ലി (ഡാളസ്), ജേക്കബ് (ഡാളസ്). സഹോദരങ്ങൾ: മേഴ്സി - സ്റ്റീഫൻ (ഹൂസ്റ്റൺ), ജോയ്സ് - ജോൺസൺ (ഹൂസ്റ്റൺ).
ശനിയാഴ്ച രാവിലെ 8.30 നു ഡാളസ് ഐപിസി ടാബർനാക്കിൾ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും (IPC Tabernacle, 9121, Ferguson Rd, Dallas, TX 75228).
ശുശ്രൂഷകളെ തുടർന്ന് ലെയ്ക്ക് വ്യൂ സെമിത്തേരിയിൽ (Lake view Cemetery, 2343 Gage Road & Hwy 78, Lavon, TX 75166) മൃതദേഹം സംസ്കരിക്കും.
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക് https://www.youtube.com/watch?v=ZL5xRwVIZzM.
കൂടുതൽ വിവരങ്ങൾക്ക്: ഷെറിൻ ജോൺസൺ - 972 786 4941.
NRI
ഡാളസ്: ഡാളസിൽ അന്തരിച്ച മാർത്തോമ്മാ സഭയുടെ മുൻ സഭാ കൗൺസിൽ അംഗം എബ്രഹാം മണലൂരിന്റെ (മോനിച്ചായൻ 85) പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഡാളസിലെ പ്ലാനോ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ (3760,14th St, Plano, Tx 75074).
സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പ്ലാനോ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ വച്ചുള്ള സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019).
ഭാര്യ കോഴഞ്ചേരി തെക്കേമല മേലകത്ത് കുടുംബാംഗം ഏലിയാമ്മ മണലൂർ. മക്കൾ: എലിസബേത്ത് എബ്രഹാം (മർഫി സിറ്റി പ്രോ ടേം മേയർ), ഡോ. റെയ്ച്ചൽ തോമസ് (ചിൽഡ്രൻസ് ഹോസ്പിറ്റൽ, പ്ലാനോ), ജോൺ മണലൂർ ( ഐടി പ്രൊഫഷണൽ).
മരുമക്കൾ: റെനി എബ്രഹാം (മൈക്രോ സോഫ്റ്റ്), റവ. റോയ് തോമസ് (വികാർ, സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച്, ഡാളസ്), ഡോ. ടിജി മണലൂർ (ഒപ്റ്റോമെട്രിസ്റ്റ് ).
സംസ്കാര ചടങ്ങുകൾ https://tinyurl.com/Manaloor എന്ന വെബ് സൈറ്റിൽ കാണാവുന്നതാണ്.
NRI
ഡാളസ്: തിരുവല്ല തടിയൂർ മണലൂർ കുടുംബാംഗം എബ്രഹാം ജോൺ മണലൂർ (മോനിച്ചൻ - 85) ഡാളസിൽ അന്തരിച്ചു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കയിൽ നിന്നുള്ള ആദ്യക്കാല സഭാ കൗൺസിൽ അംഗവും ഡാളസിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനും റിയൽ എസ്റ്റേറ്റ്, സ്റ്റോക്ക് ബ്രോക്കറേജ് തുടങ്ങിയ ബിസിനസ് രംഗത്തെ അതികായകനും ആയിരുന്നു.
കോഴഞ്ചേരി തെക്കേമല മേലകത്ത് കുടുംബാംഗം ഏലിയാമ്മ മണലൂർ ആണ് ഭാര്യ. മക്കൾ: എലിസബേത്ത് എബ്രഹാം (മർഫി സിറ്റി പ്രോ ടേം മേയർ), ഡോ. റെയ്ച്ചൽ തോമസ് (ചിൽഡ്രൻസ് ഹോസ്പിറ്റൽ, പ്ലാനോ), ജോൺ മണലൂർ ( ഐടി പ്രഫഷണൽ).
മരുമക്കൾ: റെനി എബ്രഹാം (മൈക്രോ സോഫ്റ്റ്), റവ. റോയ് തോമസ് ( വികാർ, സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച്, ഡാളസ്), ഡോ.ജിജി മണലൂർ (ഒപ്റ്റോമെട്രിസ്റ്റ്).
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഡാളസിലെ പ്ലാനോ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ (3760,14th St, Plano, Tx 75074).
സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പ്ലാനോ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ വച്ചുള്ള സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019).
NRI
ഡാളസ്: കോഴഞ്ചേരി വെട്ടൊലിൽ വീട്ടിൽ പരേതനായ വർഗീസ് ജോണിന്റെ ഭാര്യ റെയ്ച്ചൽ ജോൺ (89) ഡാളസിൽ അന്തരിച്ചു.
പരേത കുഴിക്കാല ചരുവുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജയ്മോൻ ജോൺ (ഡാളസ്), ജിനി ജെയിംസ്.(ഡാളസ്). മരുമകൾ: ബിജിന.
സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ മാർത്തോമ്മാ ചർച്ച ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിൽ ആരംഭിച്ച് തുടർന്ന് 12ന് കോപ്പേൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ നടക്കും (400 Freeport Pkwy, Coppell, TX 75019).
NRI
ഡാളസ് (ടെക്സസ്): മണലൂർ കുടുംബാംഗം അബ്രഹാം ജോൺ മണലൂർ (85) ഡാളസിൽ അന്തരിച്ചു. ഡാളസ് സെഹിയോൻ മാർത്തോമ്മാ ചർച്ച് അംഗമാണ്.
1940 ഫെബ്രുവരി 28നാണ് അദ്ദേഹം ജനിച്ചത്. ദീർഘകാലമായി അമേരിക്കയിൽ താമസമാക്കിയ അദ്ദേഹം മാർത്തോമ്മാ സഭാ പ്രവർത്തനങ്ങളിലും സാമൂഹിക കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
NRI
ഡാളസ്: പാമ്പാക്കുട എരവത്തുകുഴിയിൽ വീട്ടിൽ മത്തായി വർക്കി (ഇ.എം. വർക്കി - 85) ഡാളസിൽ അന്തരിച്ചു. 1974ൽ ഡാളസിൽ കുടിയേറിപ്പാർത്ത പരേതൻ ഡാളസിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രൽ ഇടവകയുടെ ആദ്യകാല അംഗമായിരുന്നു.
ഭാര്യ: സാറാമ്മ വർക്കി (ഡാളസ്) പാമ്പാക്കുട കുന്നുമ്മേൽ കുടുംബാംഗമാണ്. മക്കൾ: സോണു വർക്കി, ഷോൺ വർക്കി (ഇരുവരും ഡാളസിൽ). മരുമക്കൾ: ലീന, ജാനിസ്.
പൊതുദർശനവും സംസ്കാര ശുശ്രൂഷയും ബുധനാഴ്ച രാവിലെ 8.30ന് കരോൾട്ടൺ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രലിൽ നടത്തപ്പെടും (2707 Dove Creek, Carrollton, TX 75006).
തുടർന്ന് 1.30ന് കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കാരവും നടക്കും (Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019).
കൂടുതൽ വിവരങ്ങൾക്ക്: സോണു വർക്കി - 469 867 7668.
NRI
ഡാളസ്: ഡാളസിലെ വരാനിരിക്കുന്ന കഠിനമായ ശൈത്യത്തെ നേരിടാൻ ഡാളസ് നഗരസഭയും സന്നദ്ധ സംഘടനകളും ചേർന്ന് ഫെയർ പാർക്കിൽ താത്കാലിക അഭയകേന്ദ്രം സജമാക്കി.
വടക്കൻ ടെക്സസിൽ ഈ വാരാന്ത്യത്തിൽ താപനില അപകടകരമായ രീതിയിൽ താഴുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നടപടി. വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ ഫെയർ പാർക്കിലെ "ഓട്ടോമൊബൈൽ ബിൽഡിംഗിൽ' അഭയകേന്ദ്രം പ്രവർത്തിച്ചു തുടങ്ങും.
ഏകദേശം 1,300 പേരെ ഉൾക്കൊള്ളാൻ ഈ കേന്ദ്രത്തിന് സാധിക്കും. "ഓസ്റ്റിൻ സ്ട്രീറ്റ് സെന്റർ', "അവർ കോളിംഗ്' എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് സ്ട്രെച്ചറുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
രാത്രികാല താപനില ഐസിംഗ് പോയിന്റിന് മുകളിൽ എത്തുന്നത് വരെ ഈ കേന്ദ്രം പ്രവർത്തിക്കും. തെരുവുകളിൽ കഴിയുന്നവർക്കും ശൈത്യത്തിൽ നിന്ന് സംരക്ഷണം ആവശ്യമുള്ളവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.
NRI
ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
1976-ൽ സ്ഥാപിതമായ ഈ ഇടവക, മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന് കീഴിലുള്ള ഏറ്റവും വലിയ ഇടവകകളിൽ ഒന്നായി വളർന്നിരിക്കുകയാണ്.
നിലവിൽ ഏകദേശം 500 കുടുംബങ്ങൾ ഈ ഇടവകയുടെ ഭാഗമാണ്. അമ്പത് വർഷത്തെ ആത്മീയ പൈതൃകവും വിശ്വാസയാത്രയും പ്രതീകാത്മകമായി അവതരിപ്പിക്കുന്ന രീതിയിലാണ് സുവർണ ജൂബിലി ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ക്രിസ്തീയ വിശ്വാസ മൂല്യങ്ങൾ, സഭയുടെ ദൗത്യം,ജീവിതം, സമൂഹത്തോടുള്ള ഉത്തരവാദിത്വം എന്നിവ ലോഗോയിലെ വിവിധ ഘടകങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നു.
‘Sojourners with Christ' (Faith, Hope, Mission) എന്നതാണ് സുവർണ ജൂബിലിയുടെ ഔദ്യോഗിക തീം ആയി തെരഞ്ഞെടുത്തിരിക്കുന്നത്.
NRI
ഡാളസ്: പ്രമുഖ മാധ്യമപ്രവർത്തകനും സഭാ-സാമൂഹിക പ്രവർത്തകനുമായ ഷാജി രാമപുരത്തിന്റെ അറുപതാം ജന്മദിനം വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു.
കാരോൾട്ടൺ ചർച്ച് ഹാളിൽ നടന്ന ചടങ്ങിൽ ആത്മീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത് ആശംസകൾ നേർന്നു.
ഷാജി രാമപുരത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് റവ. റോയ് തോമസ്, റവ. ഷിബി ഏബ്രഹാം, റവ. റോബിൻ വർഗീസ്, റവ. ബേസിൽ (കെഇസിഎഫ് പ്രസിഡന്റ്), റവ. ഏബ്രഹാം കുരുവിള, പി.ടി. മാത്യു, പി.പി. ചെറിയാൻ തുടങ്ങിയ വിശിഷ്ടാതിഥികൾ സംസാരിച്ചു.
NRI
ഡാളസ്: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ദമ്പതികളെ വെടിവച്ച കേസിൽ 26കാരനായ നോഹ ട്രൂബയെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ ഡാളസിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വെടിയേറ്റ 57കാരിയായ ഗ്വാഡലൂപ്പ് ഗോൺസാലസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പ്രതിയും ദമ്പതികളും ഒന്നിച്ച് മദ്യപിക്കുകയും ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ദമ്പതികൾ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അതിനാലാണ് വെടിവച്ചതെന്നുമാണ് പ്രതിയുടെ വാദം.
സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ ഡ്രോൺ നിരീക്ഷണത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്. ഹൈവേയ്ക്ക് സമീപം ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.നിലവിൽ നോഹ ട്രൂബ ഡാലസ് കൗണ്ടി ജയിലിലാണ്.
ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
NRI
ഡാളസ്: കായംകുളം സ്വദേശിയും ഡാളസിലെ കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവുമായ ബ്രദർ ജോർജ് വർഗീസ് (ജോർജുകുട്ടി - 88) അന്തരിച്ചു. സംസ്കാരം പിന്നീട്.
റാഞ്ചി ഇലക്ട്രിസിറ്റി ബോർഡിലെ ദീർഘകാല സേവനത്തിന് ശേഷം വിരമിച്ച അദ്ദേഹം കായംകുളത്തും തുടർന്ന് ഡാളസിലും താമസിച്ചുവരികയായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഏതാനും വർഷങ്ങളായി വിശ്രമത്തിലായിരുന്നു.
ഭാര്യ: സിസ്റ്റർ ഗ്രേസി ജോർജ് (പരേതനായ ഇവാഞ്ചലിസ്റ്റ് സി. എം. വർഗീസിന്റെ മകൾ, പള്ളിക്കൽ, കായംകുളം). മക്കളും മരുമക്കളും: സുമ & എ. ഒ. കോശി (മിനസോട്ട), വർഗീസ് പി. ജോർജ് & ഷേർളി (ഡാളസ്), ജോൺസൺ പി. ജോർജ് & റെനി (ഡാളസ്).
കൂടുതൽ വിവരങ്ങൾക്ക്: സാം മാത്യു - 972 974 5770, ഫിലിപ്പ് ആൻഡ്രൂസ് - 651 367 9879.
NRI
ന്യൂയോര്‍ക്ക്: ചെങ്ങന്നൂര്‍ പള്ളിവീട്ടില്‍ പി.എം. ചെറിയാന് - കരിങ്ങാട്ടില്‍ കുഞ്ഞമ്മ ചെറിയാന് ദമ്പതികളുടെ മകൻ എബ്രഹാം ചെറിയാന് (രാജന്-71) ന്യൂസിറ്റി ന്യൂയോര്‍ക്കില്‍ അന്തരിച്ചു. 36 വര്‍ഷം മുമ്പാണ് എബ്രഹാം ചെറിയാന് അമേരിക്കയിലെത്തിയത്.
എതാനും നാളായി ചികിത്സയിലായിരുന്നു. ചെങ്ങന്നൂര്‍ പേരിശേരി മുതയില്‍ പുത്തന്‍ വീട്ടില്‍ കുടുംബാംഗമാണ്. മവേലിക്കര തട്ടാരമ്പലം കൊച്ചു തെക്കേടത്ത് പുത്തന്‍ വീട്ടില്‍ അച്ചാമ്മയാണ് ഭാര്യ. മകള്‍: ടാനിയ.
സഹോദരങ്ങൾ: റോക്ക്ലാൻഡ് മലയാളി അസോസിയേഷൻ (റോമാ) പ്രസിഡന്റ് ഫിലിപ്പ് ചെറിയാന് (സാം), ഫോമാ നേതാവ് റോയ് ചെങ്ങന്നൂര്‍, ശാന്തമ്മ, കുഞ്ഞൂഞ്ഞമ്മ, ബെക്കി, ലൈസ.
പരേതനായ കെ.എം. സാമുവല്‍, കുര്യന് കോശി, ജോര്‍ജ് താമരവേലില്‍, റെജി മാത്യു എന്നിവര്‍ സഹോദരീ ഭര്ത്താക്കന്മാരും സജു ഫിലിപ്പ് സഹോദര ഭാര്യയുമാണ്.
സംസ്കാരം പിന്നീട് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് സഫേണ്‍ വികാരി ഡോ. രാജു വര്‍ഗീസിന്റെ മുഖ്യ കര്‍മികത്വത്തില്‍ നടക്കും.
വിവരങ്ങള്‍ക്ക്: ഫിലിപ്പ് ചെറിയാന് 845 659 3724, റോയ് ചെങ്ങന്നൂര്‍ 845 521 2874.
NRI
ഡാളസ്: ടെക്സസിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകയും നോര്‍ത്ത് ടെക്സസ് ഇന്‍ഡോ അമേരിക്കന്‍ നഴ്സസ് അസോസിയേഷന് സ്ഥാപകനേതാവും ജീവകാരുണ്യപ്രവര്‍ത്തകയുമായ എലിക്കുട്ടി ഫ്രാന്‍സിസ് അന്തരിച്ചു.
കൊപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ കാത്തലിക് ദേവാലയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ വേക്ക് സര്‍വീസും ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഗാര്‍ലൻഡ് സെന്റ് തോമസ് അപ്പസ്തോലിക് ചര്‍ച്ചില്‍ സംസ്കാര ശുശ്രൂഷകളും നടക്കും. തുടര്‍ന്ന് ഗാര്‍ലൻഡ് സെക്രട്ട് ഹാര്‍ട്ട് സെമിത്തേരിയിൽ സംസ്കാരചടങ്ങുകള്‍ പൂര്‍ത്തിയാകും.
നാലു ദശകത്തിലേറെ ഡാളസ് കൗണ്ടി പാർക്ക് ലാൻഡ് ഹോസ്പിറ്റലില്‍ നഴ്സിംഗ് സൂപ്രവൈസറായി പ്രവര്‍ത്തിച്ച അവർ ഡാളസിലെ മലയാളികളുടെ സാംസ്കാരിക സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ നേതൃത്വമേകിയിട്ടുണ്ട്.
അന്തരിച്ച സിനിമ പ്രവര്‍ത്തകനും എഴുത്തുകാരനും സിനിമ നിര്‍മ്മാതാവുമായ സി.എല്‍. ഫ്രാന്‍സീസ് ഭര്‍ത്താവാണ്. അന്തരിച്ച പ്രശസ്ത നടന് ജയന് ആദ്യമായി അഭിനയിച്ച ശാപമോക്ഷം എന്ന മലയാള ചിത്രം നിര്‍മിച്ചത് സി.എല്‍. ഫ്രാന്‍സീസാണ്.
ഡാളസ് മലയാളി അസോസിയേഷന് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ഏലിക്കുട്ടി ഫ്രാന്‍സീസ് ഡാളസ് സെന്റ് തോമസ് അപ്പസ്തോലിക് കാത്തലിക് ദേവാലയ സ്ഥാപക അംഗമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റോമിയോ ഫ്രാന്‍സീസ് - 972 897 8063, ബോബി ഫ്രാന്‍സീസ് - 214 535 4746.
NRI
ഡാളസ്: സെഹിയോൻ മാർത്തോമ്മാ ഇടവക സന്ദർശനത്തിനായി എത്തിയ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയ്ക്ക് ഡാലസ് ഫോർട്ട്വർത്ത് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ഇടവക വികാരി റവ. റോബിൻ വർഗീസ്, മലയാളി ലേ ലീഡർ ഫിലിപ്പ് മാത്യു, വൈസ് പ്രസിഡന്റ് ജേക്കബ് ജോർജ് എന്നിവർ ചേർന്ന് എപ്പിസ്കോപ്പയെ സ്വീകരിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതിന് സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും വചനശുശ്രൂഷയും നടന്നു.
തിങ്കളാഴ്ച വരെ ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഡാളസിൽ തുടരും. വിവിധ ഇടവകാംഗങ്ങളുമായും സഭാ സമിതികളുമായും അദ്ദേഹം ആശയവിനിമയം നടത്തും.
ഇടവകയുടെ ആത്മീയ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയുടെ സന്ദർശനത്തിൽ വലിയ സന്തോഷത്തിലാണ് വിശ്വാസികൾ.
NRI
ഡാളസ്: പ്രിസ്ക ജോസഫ് ജോഫി (42) ഡാളസിൽ അന്തരിച്ചു. പിഎംജി സഭയുടെ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.കെ. ജോസഫിന്റെ മകളാണ്. ഭർത്താവ്: ഇവാഞ്ചലിസ്റ്റ് ജോഫി ചെറിയാൻ ഉമ്മൻ. മക്കൾ: ലേവി, ലൂക്ക്.
പൊതുദർശനവും ശുശ്രൂഷയും ശനിയാഴ്ച രാവിലെ ഒമ്പതിന് മെസ്ക്വിറ്റിലുള്ള ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ (Sharon Fellowship Church, 940 Barnes Bridge Rd, Mesquite, TX 75150) ആരംഭിക്കും.
സംസ്കാരം ഉച്ചയ്ക്ക് രണ്ടിന് സണ്ണി വെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ (New Hope Funeral Home, 500 US-80, Sunnyvale, TX 75182) നടക്കും.
NRI
ഡാളസ്: ഡാളസിൽ പോലീസ് വെടിവയ്പിൽ കൊലപാതക കേസ് പ്രതി മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 11.45ഓടെ മെസ്കിറ്റിലെ തിരക്കേറിയ ടൗൺ ഈസ്റ്റ് മാളിന് സമീപമുള്ള എൽബിജെ ഫ്രീവേയിലാണ് സംഭവം നടന്നത്.
ഡാളസിലെ മാർക്ക് വില്ലെ ഡ്രൈവിൽ ഒരു സ്ത്രീ വെടിയേറ്റ് മരിച്ച കേസിലെ പ്രതി മാൾ പരിസരത്തുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡാളസ് പോലീസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.
തുടർന്ന് പ്രതിയുടെ വാഹനം തടയാൻ പോലീസ് ശ്രമിച്ചപ്പോൾ, ഇയാൾ ആയുധവുമായി പുറത്തിറങ്ങി പോലീസിനെ നേരിടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് വെടിയുതിർക്കുകയും പ്രതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ചെയ്തു.
ഏറ്റുമുട്ടലിൽ പോലീസുകാർക്ക് പരിക്കുകളൊന്നുമില്ല. വാരാന്ത്യമായതിനാൽ ഷോപ്പിംഗിനായി നിരവധി ആളുകൾ എത്തിയ ടൗൺ ഈസ്റ്റ് മാളിന് സമീപം വെടിവയ്പ് നടന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
സംഭവത്തെത്തുടർന്ന് പ്രദേശം പോലീസ് വളയുകയും ഫ്രീവേയിലെ ഗതാഗതം ഭാഗികമായി തടസപ്പെടുകയും ചെയ്തു.
NRI
ഡാളസ്: മുട്ടം ചാങ്ങോത്ത് വടക്കേതിൽ പരേതനായ സി.എം. ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (ചിന്നമ്മ, 87) ഡാളസ് ടെക്സസിൽ അന്തരിച്ചു. പരേത തുമ്പമൺ പെരുംമ്പലത്ത് കിഴക്കതിൽ കുടുംബാംഗം.
മക്കൾ: സണ്ണി ചെറിയാൻ (തുമ്പമൺ), സോമി ലൂക്കോസ് (ഡാളസ്). മരുമക്കൾ: മിനി സണ്ണി (തുമ്പമൺ), യോഹന്നാൻ ലുക്കോസ് (ബേബിക്കുട്ടി, ഡാളസ്).
പൊതുദർശനം വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ ഒമ്പത് വരെ ഷാരോൺ ഫെലോഷിപ് ചർച്ചിൽ (940 Barnes Bridge Rd, Mesquite TX 75150).
സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷാരോൺ ചർച്ചിൽ ആരംഭിച്ച് 12.30ന് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം & മെമ്മോറിയൽ ഗാർഡനിൽ (500 US - 80, Sunnyvale TX 75182).
കൂടുതൽ വിവരങ്ങൾക്ക്: യോഹന്നാൻ ലുക്കോസ് - 214 755 1026, സാമുവൽ പനവേലി - 214 435 0124.