x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

13 വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും ജ്വ​ലി​ക്കു​ന്ന സ്മ​ര​ണ​ക​ളി​ൽ പാ​ട്രി​ക് മ​രു​തും​മൂ​ട്ടി​ൽ

പി.​പി. ചെ​റി​യാ​ൻ
Published: June 10, 2026 03:01 PM IST | Updated: June 10, 2026 03:01 PM IST

ഡാ​ള​സ്: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞു​പോ​യ യു​വ​പ്ര​തി​ഭ പാ​ട്രി​ക് മ​രു​തും​മൂ​ട്ടി​ലി​ന്‍റെ തു​ടി​ക്കു​ന്ന സ്മ​ര​ണ​ക​ൾ 13 വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും സ​ഭാം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി നി​ല​നി​ൽ​ക്കു​ന്നു.

നോ​ർ​ത്ത് അ​മേ​രി​ക്കാ - യൂ​റോ​പ്പ് മാ​ർ​ത്തോ​മാ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു വ്യ​ക്തി​ക്ക് ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​ണ് പാ​ട്രി​ക് മ​രു​തും​മൂ​ട്ടി​ലി​ന് മാ​ർ​ത്തോ​മ്മാ സ​ഭ ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, ആ ​സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ഭ​ദ്രാ​സ​നം പ്ര​ഖ്യാ​പി​ച്ച "പാ​ട്രി​ക് മി​ഷ​ൻ പ്രോ​ജ​ക്റ്റ്' ഇ​പ്പോ​ഴും ശൈ​ശ​വ​ദ​ശ​യി​ൽ ത​ന്നെ​യാ​ണെ​ന്ന​ത് സ​ഭ ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു.

നോ​ർ​ത്ത് അ​മേ​രി​ക്കാ - യൂ​റോ​പ്പ് ഭ​ദ്രാ​സ​നം നാ​റ്റീ​വ് മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്‌​ല​ഹോ​മ ബ്രോ​ക്ക​ൻ ബോ​യി​ൽ സം​ഘ​ടി​പ്പി​ച്ച വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ളി​ന്‍റെ (വി​ബി​എ​സ്) ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി കൂ​ട്ടു​കാ​രോ​ടൊ​പ്പം കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് 2013 ജൂ​ൺ നാ​ലി​ന് പാ​ട്രി​ക് മ​ര​ണ​പ്പെ​ടു​ന്ന​ത്.

2004-ൽ ​ഉ​പ​രി​പ​ഠ​നാ​ർ​ഥം അ​മേ​രി​ക്ക​യി​ലെ​ത്തി ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ പാ​ട്രി​ക്, ടെ​ക്സ​സ് ഇ​ൻ​സ്ട്രു​മെ​ന്‍റ്സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് അ​ധി​കം താ​മ​സി​യാ​തെ​യാ​യി​രു​ന്നു ഈ ​ദു​ര​ന്തം.

മ​ല​യാ​ളി​ക​ളാ​യ ചെ​റി​യാ​ൻ - ജെ​സി ദ​മ്പ​തി​മാ​രു​ടെ ഏ​ക മ​ക​നാ​യ പാ​ട്രി​ക് പ​ഠ​ന​ത്തി​ലും സ്പോ​ർ​ട്സി​ലും ഗി​റ്റാ​ർ വാ​യ​ന​യി​ലും അ​തീ​വ സ​മ​ർ​ഥ​നാ​യി​രു​ന്നു.

ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും മു​റു​കെ​പ്പി​ടി​ക്കു​ന്ന​തി​ൽ ദ​ത്ത​ശ്ര​ദ്ധ​നാ​യി​രു​ന്നു എ​ന്ന് മാ​ത്ര​മ​ല്ല, ആ​ധു​നി​ക സം​സ്കാ​ര​ത്തി​ന്‍റെ ദൂ​ഷി​ത​വ​ല​യ​ത്തി​ൽ​പ്പെ​ട്ട് അ​ന്ധ​കാ​ര ശ​ക്തി​ക​ൾ​ക്ക് അ​ടി​മ​പ്പെ​ട്ടി​രു​ന്ന നി​ര​വ​ധി യു​വാ​ക്ക​ളെ സ​ത്യ​പ്ര​കാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നു​ള്ള പ്രേ​ര​ക​ശ​ക്തി കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ​ത്തി​നി​ട​യി​ൽ സീ​നി​യ​ർ ഓ​റി​യ​ന്റേ​ഷ​ൻ ടീം ​മെ​ന്‍റ​ർ, യു​ടി​ഡി സ്റ്റു​ഡ​ന്‍റ് അം​ബാ​സി​ഡ​ർ, ഗോ​ൾ​ഡ​ൻ കീ ​ഹോ​ണ​ർ സൊ​സൈ​റ്റി എ​ന്നീ ത​ല​ങ്ങ​ളി​ൽ പാ​ട്രി​ക് പ്ര​വ​ർ​ത്ത​ന​നി​ര​ത​നാ​യി​രു​ന്നു.

പാ​ട്രി​ക് മി​ഷ​ൻ പ്രോ​ജ​ക്റ്റും അ​നി​ശ്ചി​ത​ത്വ​വും

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​കാം​ഗ​മാ​യി​രു​ന്ന പാ​ട്രി​ക് ഡാ​ള​സി​ലെ മാ​ത്ര​മ​ല്ല, അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ യു​വാ​ക്ക​ളെ സം​ഘ​ടി​പ്പി​ച്ചു ആ​ത്മീ​യ നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലാ​യി​രു​ന്നു.

മാ​ർ​ത്തോ​മാ സ​ഭ​യ്ക്ക് വേ​ണ്ടി പാ​ട്രി​ക് ചെ​യ്ത സേ​വ​ന​ങ്ങ​ളെ മാ​നി​ച്ച് ഉ​ചി​ത​മാ​യ സ്മാ​ര​കം നി​ർ​മി​ക്കു​മെ​ന്നും അ​ത് പാ​ട്രി​ക് മി​ഷ​ൻ പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്നും 2014-ൽ ​ഭ​ദ്രാ​സ​ന സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പാ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

പാ​ട്രി​ക്കി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ 2014 ജൂ​ൺ നാ​ലി​ന് ഒ​ക്‌​ല​ഹോ​മ ബ്രോ​ക്ക​ൻ ബോ​യി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ കൂ​ദാ​ശ നി​ർ​വ​ഹി​ക്കാ​നാ​യി​രു​ന്നു ആ​ദ്യ പ​ദ്ധ​തി. ഇ​തി​ന്‍റെ ചു​മ​ത​ല സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്ടി​വി​റ്റി ക​മ്മി​റ്റി​യെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

2,20,000 ഡോ​ള​ർ ചെ​ല​വ​ഴി​ച്ച് ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പാ റൈ​റ്റ് റ​വ.​ഡോ. ഗീ​വ​ർ​ഗീ​സ് തെ​യോ​ഡോ​ഷ്യ​സി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യി​ട്ടും പ​ണി ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പു​തി​യ ഭ​ദ്രാ​സ​നാ​ധി​പ​നാ​യി ചു​മ​ത​ല​യേ​റ്റ ഐ​സ​ക് മാ​ർ ഫി​ല​ക്സി​നോ​സ് 2016 ഓ​ഗ​സ്റ്റ് 13-ന് ​ഗ്രൗ​ണ്ട് ബ്രേ​ക്കിം​ഗ് സെ​റി​മ​ണി​യോ​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഡോ​ള​ർ ചെ​ല​വ​ഴി​ച്ച് പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ കൂ​ദാ​ശ​ക​ർ​മം 2017 ജൂ​ൺ എ​ട്ടി​ന് എ​പ്പി​സ്കോ​പ്പാ നി​ർ​വ​ഹി​ച്ചു. ഇ​പ്പോ​ൾ അ​തി​നു​ശേ​ഷ​വും ഒ​ൻ​പ​ത് വ​ർ​ഷ​ങ്ങ​ൾ കൂ​ടി ക​ട​ന്നു​പോ​യി​രി​ക്കു​ന്നു.

ഉ​യ​രു​ന്ന ചോ​ദ്യ​ങ്ങ​ളും ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ളും

ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചി​ട​ത്ത് ത​ന്നെ ര​ണ്ടാം​ഘ​ട്ട നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മോ, അ​തോ പ്രോ​ജ​ക്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മോ എ​ന്ന​റി​യു​ന്ന​തി​ന് സ​ഭാം​ഗ​ങ്ങ​ൾ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

ഭ​ദ്രാ​സ​ന സ​ഭാ​നേ​തൃ​ത്വം വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ ഏ​റ്റെ​ടു​ത്ത പാ​ട്രി​ക് മി​ഷ​ൻ പ്രോ​ജ​ക്റ്റ് പോ​ലെ ത​ന്നെ, ഇ​തി​നു മു​ൻ​പ് തു​ട​ങ്ങി​യ പ​ല പ​ദ്ധ​തി​ക​ളും പൂ​ർ​ണ​മാ​യും ഫ​ല​പ്രാ​പ്തി​യി​ൽ എ​ത്തി​യോ എ​ന്ന ന്യാ​യ​മാ​യ സം​ശ​യ​വും അ​വ​ശേ​ഷി​ക്കു​ന്നു.

ബ്രോ​ക്ക​ൻ ബോ​യി​ൽ ഇ​ത്ര​യും തു​ക ചി​ല​വ​ഴി​ച്ച് പൂ​ർ​ത്തീ​ക​രി​ച്ച കെ​ട്ടി​ടം ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ത്ര ത​വ​ണ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​ന്നു എ​ന്ന​ത് ചി​ന്ത​നീ​യ​മാ​ണ്.

"ഇ​നി​യും ര​ണ്ടാം ഘ​ട്ട നി​ർ​​മാണ​ത്തി​ന് പ​ണം ചി​ല​വ​ഴി​ക്കു​ന്ന​ത് എ​ന്തി​നാ​ണ്?' - ദീ​ർ​ഘ​വീ​ക്ഷ​ണ​മൂ​ള്ള സ​ഭാം​ഗ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​മാ​ണി​ത്. നി​ല​വി​ലെ എ​പ്പി​സ്കോ​പ്പാ​യും ഇ​തേ നി​ല​പാ​ട് ത​ന്നെ​യാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​ക്കാ​യി ഇ​നി​യും നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഡോ​ള​ർ, പ്രോ​ജ​ക്ടി​ന്‍റെ ആ​രം​ഭ​ത്തി​ൽ പ​ല​രും ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന​തു​പോ​ലെ ഒ​രു "എ​ൻ​ഡോ​വ്മെ​ന്‍റ് ഫ​ണ്ട്' ആ​യി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം പ​തി​മൂ​ന്ന് വ​ർ​ഷം തി​ക​യു​മ്പോ​ഴും ശ​ക്ത​മാ​വു​ക​യാ​ണ്.

ഇ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന തു​ക നി​ർ​ദ്ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് സ്കോ​ള​ർ​ഷി​പ്പാ​യി ന​ൽ​കു​ന്ന​ത് പാ​ട്രി​ക്കി​ന്‍റെ സ്മ​ര​ണ​യെ കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​യ രീ​തി​യി​ൽ നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യം.

ഭ​ദ്രാ​സ​ന​ത്തി​ൽ അ​റ്റ്ലാന്‍റാ പ്രൊ​ജ​ക്റ്റ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ജ​യ​ക​ര​മാ​യ നേ​തൃ​ത്വം ന​ൽ​കി സേ​വ​നം പൂ​ർ​ത്തീ​ക​രി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​പോ​യ അ​ഭി​വ​ന്ദ്യ എ​പ്പി​സ്കോ​പ്പാ ഈ ​ആ​വ​ശ്യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ച്ചി​രു​ന്നു.

ഉ​ചി​ത​മാ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പു​തി​യ ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പാ​ക്ക് ബാ​റ്റ​ൺ കൈ​മാ​റി​യെ​ങ്കി​ലും ഇ​തി​ന്മേ​ൽ അ​നു​കൂ​ല​മാ​യ എ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​മോ എ​ന്നാ​ണ് സ​ഭാ​ജ​ന​ങ്ങ​ൾ ഇ​ന്നും ഉ​റ്റു​നോ​ക്കു​ന്ന​ത്.

Tags : patricks mission dallas nri news

Recent News

Corehub Up