x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍ നി​ന്ന് ര​ണ്ടാ​മ​ത്തെ ജ​ഡ്ജി​യും പി​ന്മാ​റി


Published: June 10, 2026 02:26 PM IST | Updated: June 10, 2026 02:26 PM IST

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ നി​ർ​ണാ​യ​ക തെ​ളി​വാ​യ മെ​മ്മ​റി കാ​ർ​ഡ് നി​യ​മ​വി​രു​ദ്ധ​മാ​യി പ​രി​ശോ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തി​ജീ​വി​ത ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​ന്ന് ഹൈ​ക്കോ​ട​തി​യി​ലെ ര​ണ്ടാ​മ​ത്തെ ജ​ഡ്ജി​യും പി​ന്മാ​റി. ജ​സ്റ്റീ​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്താ​ണ് ഹ​ർജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​ന്നും പി​ന്മാ​റി​യ​ത്. മ​റ്റൊ​രു ബെ​ഞ്ച് ഇ​നി ഹ​ർ​ജി പ​രി​ഗ​ണി​ക്കും.

ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍ നി​ന്ന് ജ​ഡ്ജി ജ​സ്റ്റീ​സ് ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം പി​ന്മാ​റി​യി​രു​ന്നു. ഹൈ​ക്കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ സൈ​ബ​ര്‍ ഫോറ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ ഉ​ള്‍​പ്പെ​ട്ട പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം ആവശ്യപ്പെട്ടാണ് ന​ടി കോടതിയെ സമീപിച്ചത്.

ജ​സ്റ്റീസ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് നേ​ര​ത്തെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹം ജ​ഡ്ജി​യാ​യി​രു​ന്ന സ​മ​യ​ത്താ​ണ് കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മെ​മ്മ​റി കാ​ര്‍​ഡി​ന്‍റെ ഹാ​ഷ് വാ​ല്യൂ മാ​റി​യ​താ​യി ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Tags : actress attack case second judge recuses

Recent News

Corehub Up