x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​ൽ ന​ഗ​രം; ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്കാ​യ് വി​പ​ണി​യും സ​ജീ​വം

എ​ബി​ലി​ൻ കെ. ​ഏ​ബ്ര​ഹാം
Published: June 10, 2026 04:11 PM IST | Updated: June 10, 2026 04:11 PM IST

ആ​ല​പ്പു​ഴ: ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​ൽ ന​ഗ​രം. പ​ന്തു​രു​ളാ​ൻ മ​ണി​ക്കൂ​റു​ക​ൾ​മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഫു​ട്ബോ​ൾ പ്രേ​മി​ക​ളെ ല​ക്ഷ്യ​മി​ട്ട് ന​ഗ​ര​ത്തി​ലെ വി​പ​ണി​യും സ​ജീ​വം. മു​ല്ല​യ്ക്ക​ൽ​ത്തെ​രു​വി​ലും എ​സി റോ​ഡി​ലും ക​ള​ർ​കോ​ട് ജം​ഗ്ഷ​നി​ലു​മെ​ല്ലാം ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. ഇ​ഷ്ട ടീ​മു​ക​ളു​ടെ നി​റ​ങ്ങ​ളി​ൽ ന​ഗ​ര​ങ്ങ​ളും ഗ്രാ​മ​ങ്ങ​ളും അ​ണി​ഞ്ഞൊ​രു​ങ്ങു​മ്പോ​ൾ ജ​ഴ്സി വി​പ​ണി​യി​ലും വ​ൻ തി​ര​ക്കാ​ണി​പ്പോ​ൾ. തോ​ര​ണ​ങ്ങ​ളും കൊ​ടി​ക​ളും മ​റ്റ് അ​ല​ങ്കാ​ര​വ​സ്ത്‌​തു​ക്ക​ളും മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലെ​ത്തി സാ​ധ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ക​യാ​ണ് ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ.

അ​ർ​ജ​ന്‍റീ​ന​യു​ടെ ആ​കാ​ശ​നീ​ല​യും ബ്ര​സീ​ലി​ന്‍റെ മ​ഞ്ഞ​യും പ​റ​ങ്കി​പ്പ​ട​യു​ടെ ചെ​ഞ്ചു​വ​പ്പു​മെ​ല്ലാം ക​ട​ക​ളി​ൽ നി​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ ജേ​ഴ്‌​സി 100 രൂ​പ മു​ത​ൽ ല​ഭ്യ​മാ​ണ്. മു​തി​ർ​ന്ന​വ​രു​ടേ​ത് 250 മു​ത​ലും. ജേ​ഴ്സി​യും ഷോ​ർ​ട്‌​സും അ​ട​ക്ക​മു​ള്ള കി​റ്റി​ന് 350 രൂ​പ​മു​ത​ലാ​ണ് വി​ല. 100 രൂ​പ മു​ത​ൽ ല​ഭി​ച്ചി​രു​ന്ന ജേ​ഴ്‌​സി​ക​ൾ​ക്ക് ലോ​ക​ക​പ്പ് അ​ടു​ത്ത​തോ​ടെ വി​ല​യ​ൽ​പ്പം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

സ്പോ​ർ​ട്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലും തു​ണി​ക്ക​ട​ക​ളി​ലും വി​ല​യി​ലും
ഗു​ണ​മേ​ന്മ​യി​ലും വ്യ​ത്യാ​സ​മു​ണ്ട്. സ്പോ​ർ​ട്സ് ക​ട​ക​ളി​ൽ ടീ​മു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഓ​ഫീ​ഷ്യ​ൽ ജ​ഴ്സി​ക​ളോ​ട് വ​ള​രെ സാ​മ്യം​വ​രു​ന്ന ജ​ഴ്സി​ക​ൾ​ക്ക് 1000 മു​ത​ൽ 10,000 രൂ​പ​വ​രെ​യു​ണ്ട്. മെ​സി​ക്കും റൊ​ണാ​ൾ​ഡോ​ക്കും ത​ന്നെ​യാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ. ചെ​റി​യ കൊ​ടി​ക​ൾ​ക്ക് 20 മു​ത​ലും ഇ​ട​ത്ത​രം കൊ​ടി​ക​ൾ​ക്ക് 60 മു​ത​ലും വ​ലി​യ കൊ​ടി​ക​ൾ​ക്ക്100 മു​ത​ലു​മാ​ണ് വി​ല.

കു​രു​ത്തോ​ല മാ​തൃ​ക​യി​ൽ ത്രി​കോ​ണാ​കൃ​തി​യി​ലു​ള്ള തോ​ര​ണ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ
കൂ​ടു​ത​ലാ​യും വി​റ്റു​പോ​കു​ന്ന​ത്. ഒ​രു​മീ​റ്റ​റി​ന് 14 മു​ത​ൽ 20 വ​രെ​യാ​ണ് വി​ല. സാ​ധാ​ര​ണ തോ​ര​ണ​ത്തി​ന് 100 മീ​റ്റ​റി​ന് 350 രൂ​പ​യാ​ണ്. അ​ർ​ജ​ന്‍റീ​ന, ബ്ര​സീ​ൽ, ഫ്രാ​ൻ​സ് എ​ന്നി​വ​യു​ടെ കൊ​ടി​ക​ൾ​ക്കാ​ണ് പ്രി​യ​മേ​റേ. പോ​ർ​ച്ചു​ഗ​ൽ, ജ​ർ​മ​നി, സ്പെ​യ്ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ കൊ​ടി​ക​ളും വി​റ്റു​പോ​കു​ന്നു. പ്രി​യ താ​ര​ങ്ങ​ളു​ടെ മി​നി​യേ​ച്ച​ർ ക​ട്ടൗ​ട്ടു​ക​ൾ, മു​ഖം​മൂ​ടി, കീ ​ചെ​യി​നു​ക​ൾ, മൊ​ബൈ​ൽ ഫോ​ൺ ക​വ​റു​ക​ൾ തു​ട​ങ്ങി​യ​വ​യും ല​ഭ്യ​മാ​ണ്.

വി​വി​ധ അ​ല​ങ്കാ​ര​വ​സ്തു​ക്ക​ളും ഹെ​ഡ് ബാ​ന്‍റും വി​പ​ണി​യി​ലു​ണ്ട്. ഇ​ഷ്‌​ട​താ​ര​ങ്ങ​ളു​ടെ ജേ​ഴ്സി​ക​ൾ​ക്കു​പു​റ​മെ സ്വ​ന്തം പേ​രും ഇ​ഷ്ട ന​മ്പ​റും അ​ച്ച​ടി​ച്ചു​ന​ൽ​കു​ന്ന ക​ട​ക​ളും സ​ജീ​വ​മാ​ണ്. ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​രു​ടെ വേ​ഷ​വും ഈ​യി​ടെ​യാ​യി കൂ​ടു​ത​ലും ജ​ഴ്സി​ത​ന്നെ​യാ​ണ്. മു​ല്ല​യ്ക്ക​ൽ​ത്തെ​രു​വി​ലെ പ​ച്ച​ക്ക​റി​ക​ച്ച​വ​ട​ക്കാ​ര​ൻ മു​ത​ൽ പൂ​ക്ക​ച്ച​വ​ട​ക്കാ​ര​ൻ വ​രെ ഇ​ഷ്ട ടീ​മി​ന്‍റെ ജ​ഴ്സി​യ​ണി​ഞ്ഞാ​ണ് ന​ട​പ്പ്.

Tags : World Cup Market Latest News

Recent News

Corehub Up