x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ർ​ഥാ​ട​ക​രു​മാ​യി പോ​യ ബോ​ട്ടു മ​റി​ഞ്ഞു, ഒ​രാ​ൾ മ​രി​ച്ചു


Published: June 10, 2026 05:43 PM IST | Updated: June 10, 2026 05:43 PM IST

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ തീ​ർ​ഥാ​ട​ക​രു​മാ​യി ബോ​യ ബോ​ട്ട് ന​ദി​യി​ൽ മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ബീ​ഡ് ജി​ല്ല​യി​ലെ പു​രു​ഷോ​ത്തം​പു​രി​യി​ലാ​ണ് സം​ഭ​വം. 35 തീ​ർ​ഥാ​ട​ക​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.‌

ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ബോ​ട്ട് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​മീ​ള റാ​ത്തോ​ഡ് എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ വാ​ഷി​മി​ലെ മ​ഹാ​ഗാ​വ് നി​വാ​സി​യാ​യ സി​ന്ധു​ഭാ​യ് മാ​വ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​നു​വ​ദ​നീ​യ​മാ​യ​തി​ലും ആ​ളു​ക​ൾ ബോ​ട്ടി​ൽ ക​യ​റി​യെ​ന്നും ഇ​തേ​തു​ട​ർ​ന്ന് ബോ​ട്ടി​ന്‍റെ ബാ​ല​ൻ​സ് ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും ദൃ​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. നാ​ട്ടു​കാ​രും പോ​ലീ​സു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Tags : Boat Pilgrims Overturn Maharashtra Dead

Recent News

Corehub Up