x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോളാർ ബോട്ട് പോളയിൽ കുരുങ്ങി; ഒടുവിൽ തിരികെ അടുപ്പിച്ചു

വൈക്കം ബ്യൂറോ
Published: June 10, 2026 03:17 PM IST | Updated: June 10, 2026 03:17 PM IST

യന്ത്രതകരാറിനെത്തുടർന്നു തിരികെ അടുപ്പിച്ച ബോട്ട്.

വൈക്കം: പോളപായലും ചവറും കായലിലടിഞ്ഞ മാലിന്യങ്ങളും ബോട്ടിന്‍റെ യന്ത്രഭാഗത്ത് കുരുങ്ങിയതിനെത്തുടർന്നു യാത്ര പുറപ്പെട്ട ബോട്ട് തിരിച്ചു ജെട്ടിയിൽ അടുപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബോട്ടിൽ കയറ്റി മറുകര എത്തിച്ചു.

വൈക്കം തവണക്കടവ് ഫെറിയിൽ ഇന്നു രാവിലെ പത്തോടെ വൈക്കത്തുനിന്നു തവണക്കടവിലേക്കു പുറപ്പെട്ട ബോട്ടാണ് യന്ത്ര തകരാറിനെത്തുടർന്നു ജെട്ടിയിലേക്കു തിരിച്ചുവിട്ടത്. ‌പുതിയ സോളാർബോട്ട് ജെട്ടിയിൽനിന്നു പുറപ്പെട്ട് അധിക ദൂരം എത്തുന്നതിനു മുമ്പേ ബോട്ടിലെ ഫ്യൂസ് തകരാറിലാകുകയായിരുന്നു. ഈ ബോട്ടിന്‍റെ പ്രൊപ്പല്ലറും പോളയിലും ചവറിലും കുടുങ്ങി കേടാകുന്നതു പതിവാകുകയാണ്.

കോടികൾ മുതൽ മുടക്കുള്ള പുതിയ സോളാർ ബോട്ടുകൾക്ക് അടിക്കടി യന്ത്രതകരാർ വരുന്നത് അധികൃതർ ഗൗരവമായി പരിശോധിച്ച് പരിഹാരം ഉടൻ ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags : boat Solar boat stuck vaikom passengers

Recent News

Corehub Up