Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaikom

ആഹ്ലാദനിറവിൽ വൈക്കം

വൈ​ക്കം: മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മ​മ്മു​ട്ടി​ക്കും മ​ല​യാ​ള​ത്തി​ന്‍റെ പൂ​ങ്കു​യി​ൽ വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​ക്കും ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ നി​റ​വി​ലാ​ണ് ജ​ന്മ​നാ​ടാ​യ വൈ​ക്കം.

നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ് മ​മ്മൂ​ട്ടി സി​നി​മ​യി​ലെ​ത്തി​യ​ത്. വൈ​ക്കം ഭാ​ര​ത് കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോ​ൾ മ​ല​യാ​ള പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​ത്തി​ലെ ഷോ​മാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന വൈ​ക്കം മാ​ള​വി​ക​യു​ടെ സം​വി​ധാ​യ​ക​നും മു​ഖ്യ ന​ട​നു​മാ​യി​രു​ന്ന ടി.​കെ. ജോ​ൺ സം​വി​ധാ​നം ചെ​യ്ത നാ​ട​ക​ത്തി​ലാ​ണ് മ​മ്മൂ​ട്ടി ആ​ദ്യ​മാ​യി ഒ​രു ശ്ര​ദ്ധേ​യ വേ​ഷം അ​ഭി​ന​യി​ച്ച​ത്.

ജ​ന​പ്രി​യ നോ​വ​ലി​സ്റ്റാ​യ ചെ​മ്പി​ൽ ജോ​ൺ മ​മ്മൂ​ട്ടി​യി​ലെ ന​ട​ന് വ​ലി​യ പ്രോ​ത്സാ​ഹ​നം ന​ൽ​കി​യി​രു​ന്നു. ജ​ന്മ​നാ​ടാ​യ ചെ​മ്പി​ൽ​നി​ന്ന് ചെ​ന്നൈ​യി​ലും പി​ന്നീ​ട് കൊ​ച്ചി​യി​ലും താ​മ​സ​മാ​ക്കി​യെ​ങ്കി​ലും 55 വ​ർ​ഷം നീ​ണ്ട ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ വൈ​ക്കം​കാ​യ​ലും വൈ​ക്ക​ത്തെ സു​ഹൃ​ത്തു​ക്ക​ളും ചെ​ലു​ത്തി​യ സ്വാ​ധീ​നം മ​മ്മൂ​ട്ടി വി​സ്‌​മ​രി​ച്ചി​ട്ടി​ല്ല.

സ്വ​ന്ത​മാ​യി ഉ​ണ്ടാ​ക്കി​യ ഗാ​യ​ത്രി വീ​ണ വാ​ദ​ന​ത്തി​ലൂ​ടെ വേ​ദി​ക​ൾ കീ​ഴ​ട​ക്കി​യ വൈ​ക്കം വി​ജ​യ​ല​ക്ഷ്മി ഭ​ക്തി​ഗാ​നാ​ലാ​പ​ന​ത്തി​ലൂ​ടെ​യും ആ​സ്വാ​ദ​ക മ​ന​സ് കീ​ഴ​ട​ക്കി.

2013ൽ ​സെ​ല്ലു​ലോ​യി​ഡ് എ​ന്ന സി​നി​മ​യി​ൽ എം. ​ജ​യ​ച​ന്ദ്ര​ന്‍റെ സം​ഗീ​ത​ത്തി​ൽ കാ​റ്റേ കാ​റ്റേ... എ​ന്ന ഗാ​നം പാ​ടി​യാ​ണ് വി​ജ​യ​ല​ക്ഷ്മി മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്തേ​ക്ക് പ​ദ​മൂ​ന്നി​യ​ത്. മ​ല​യാ​ള​ത്തി​ന് പു​റ​മെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മ​റ്റു ഭാ​ഷ​ക​ളി​ലും ഇ​ന്ന് വി​ജ​യ​ല​ക്ഷ്മി ഗാ​യി​ക​യെ​ന്ന നി​ല​യി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു.

Kerala

നേ​താ​ക്ക​ൾ മ​റു​പ​ടി ന​ൽ​ക​ണം; സ്ഥാ​നാ​ർ​ഥി​ത്വം നി​ഷേ​ധി​ച്ച​തി​ൽ അ​തൃ​പ്തി അ​റി​യി​ച്ച് സ​ണ്ണി എം. ​ക​പി​ക്കാ​ട്

കോ​ട്ട​യം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി സ​ണ്ണി എം. ​ക​പി​ക്കാ​ട്. സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ത്തി​യ ശേ​ഷം നി​ല​പാ​ട് മാ​റ്റി​യ​തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് സ​ണ്ണി എം. ​ക​പി​ക്കാ​ട് പ​റ​ഞ്ഞു.

ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി മ​ത്സ​രി​ക്കാ​ൻ വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ ദ​ളി​ത് സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ പ​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും സം​സാ​രി​ച്ച​പ്പോ​ഴാ​ണ് സ​മ്മ​തം അ​റി​യി​ച്ച​തെ​ന്നും സ​ണ്ണി എം. ​ക​പി​ക്കാ​ട് വ്യ​ക്ത​മാ​ക്കി.

വൈ​ക്കം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​ന്നെ സ​മീ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്നെ പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​തി​ന് പി​ന്നി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ എ​ന്താ​ണെ​ന്ന് നേ​താ​ക്ക​ൾ ത​ന്നെ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സ​ണ്ണി എം. ​ക​പി​ക്കാ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

 

District News

വൈ​ക്കം ക്ഷേ​ത്ര​ത്തി​ലെ​ പ​ത്താ​യ​പ്പു​ര വീ​ണ്ടും വാ​ഹ​നം ഇ​ടി​ച്ചു ത​ക​ർ​ന്നു

വൈ​ക്കം: മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ പ​ത്താ​യ​പ്പു​ര ന​ന്നാ​ക്കി ഒ​രു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ വീ​ണ്ടും വാ​ഹ​നം ഇ​ടി​ച്ചു ത​ക​ർ​ന്നു. ഏ​തു നി​മി​ഷ​വും താ​ഴേ​ക്ക് പ​തിക്കാവു​ന്ന നി​ല​യി​ലാ​ണ് മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടു​ക​ൾ. വാ​ഹ​ന​മി​ടി​ച്ച് മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന​തി​നെത്തു​ട​ർ​ന്ന് വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ പ​ത്താ​യ​പ്പു​ര​യു​ടെ മേ​ൽ​ക്കൂ​ര ചൊ​വ്വാ​ഴ്ച​യാ​ണ് ന​ന്നാ​ക്കി​യ​ത്.

പ​ടി​ഞ്ഞാ​റേ​ന​ട-തെ​ക്കേ​ന​ട റോ​ഡി​ൽ ക്ഷേ​ത്ര ചു​റ്റു​മ​തി​ലി​നോ​ടു ചേ​ർ​ന്ന് വ​ള​വി​ലെ പ​ത്താ​യ​പ്പു​ര​യു​ടെ മേ​ൽ​ക്കൂ​ര​യി​ലാ​ണ് ഓ​ടു​ക​ൾ താ​ഴെ വീ​ഴു​ന്ന നി​ല​യി​ൽ വീ​ണ്ടും അ​പ​ക​ടഭീ​തി​ പ​ര​ത്തു​ന്ന​ത്. വ്യാ​ഴാ​ഴ്‌​ച രാ​വി​ലെ വാ​ഹ​നം ത​ട്ടി ഒ​ന്നു ര​ണ്ട് ഓ​ടു​ക​ൾ ത​ക​ർ​ന്നി​രു​ന്നു. ഉച്ചയോടെ മേ​ൽ​ക്കൂ​ര കൂ​ടു​ത​ൽ ത​ക​ർ​ന്ന നി​ല​യി​ലാ​യി.

പു​തി​യ​താ​യി നി​ർ​മി​ച്ച മേ​ൽ​ക്കൂ​ര​യി​ലെ ത​ടി​ക്കൂട്ട​ട​ക്കം ഇ​ള​കി​യ നി​ല​യി​ലാ​ണ്. വ​ലി​യ ക​ണ്ടെയ്ന​ർ ലോ​റി​ക​ള​ട​ക്കം ക​ട​ന്നുപോ​കു​ന്ന ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ ത​ട്ടാ​തി​രി​ക്കാ​നുള്ള സം​വി​ധാ​നംകൂ​ടി സ​ജ്ജീ​ക​രി​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡി​നോ​ട് ഭ​ക്ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്.

വാ​ഹ​നം ഇ​ടി​ച്ച് കെ​ട്ടി​ട​ത്തി​ന് കേ​ട് ഉ​ണ്ടാ​യാ​ൽ ഉ​ട​നെ ഇ​ടി​ക്കു​ന്ന വാ​ഹ​നം ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി എ​ടു​ക്കാ​നോ പ​രാ​തി കൊ​ടു​ക്കാ​നോ ദേ​വ​സ്വം അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​താ​ണ് നി​ല​വി​ലെ സ്ഥി​തി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്.

Kerala

രോഗിക്കൊപ്പമെത്തിയവർ ഏറ്റുമുട്ടി; വൈക്കം താലൂക്ക് ആശുപത്രിയിൽ സംഘർഷം

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് ഭീതി പരത്തി. വയോധികനുമായി ആശുപത്രിയിൽ എത്തിവരും എതിർവിഭാഗത്തിലുള്ളവരുമാണ് മുൻ വൈരാഗ്യത്തെ തുടർന്ന് മിനിട്ടുകളോളം ഏറ്റുമുട്ടിയത്. ബുധനാഴ്ച രാത്രി 11.45 ഓടെയായിരുന്നു സംഭവം.

അസഭ്യവർഷവും ആക്രമണവും നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഡോക്ടർമാരും ജീവനക്കാരും ഭയചകിതരായി. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ആക്രമി സംഘം കടന്നു കളഞ്ഞിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആശുപത്രി ആർഎംഒ വൈക്കം പോലീസിൽ പരാതി നൽകി.

പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. വൈക്കം താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ മദ്യപസംഘങ്ങളും അക്രമി സംഘങ്ങളും ആക്രമണം നടത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

രാത്രികാലങ്ങളിൽ ആശുപത്രിയിൽ രാത്രി കാലങ്ങളിൽപോലീസ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒരുമാസമായി പോലീസ് ഡ്യൂട്ടിക്ക് എത്തുന്നില്ല. ശബരിമല ഡ്യൂട്ടിക്കായി കൂടുതൽ പോലീസുകാർ പോയതോടെ ഡ്യൂട്ടിക്ക് പോലീസുകാരുടെ കുറവുണ്ടായെന്ന് അധികൃതർ പറയുന്നു.

അക്രമസംഭവങ്ങൾ പതിവാകുന്ന താലൂക്ക് ആശുപത്രിയിൽ മതിയായ സുരക്ഷ ഉറപ്പാക്കാത്തതിൽ ഡോക്ടർമാരും അതൃപ്തിയിലാണ്. ആശുപത്രി അധികൃതരുടേയും ചികിത്സ തേടിയെത്തുന്നവരുടേയും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

District News

വൈ​ക്കം ന​ഗ​ര​സ​ഭ: സ്വ​ത​ന്ത്ര​രു​ടെ പി​ന്തു​ണ നേ​ടാ​ൻ യു​ഡി​എ​ഫ് നീ​ക്കം

വൈ​ക്കം: ന​ഗ​ര​സ​ഭ​യി​ൽ 13 സീ​റ്റോ​ടെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി മാ​റി​യ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​രെ കൂ​ടെ​ക്കൂ​ട്ടി ഭ​ര​ണ​ത്തി​ലേ​റാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ആ​കെ​യു​ള്ള 27 സീ​റ്റി​ൽ യു​ഡി​എ​ഫ് -13, എ​ൽ​ഡി​എ​ഫ് -ഏ​ഴ്, എ​ൻ​ഡി​എ -മൂ​ന്ന്, എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ർ-​ര​ണ്ട്, സ്വ​ത​ന്ത്ര​ർ -ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.


കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്14 അം​ഗ​ങ്ങ​ൾ വേ​ണ​മെ​ന്നി​രി​ക്കേ ര​ണ്ടു സ്വ​ത​ന്ത്ര അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ യു​ഡി​എ​ഫി​ന് അ​നി​വാ​ര്യ​മാ​ണ്.കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ ഭ​ര​ണം സു​ഗ​മ​മാ​ക​ണ​മെ​ങ്കി​ൽ സ്വ​ത​ന്ത്ര അം​ഗ​ങ്ങ​ളെ കൂ​ടെ നി​ർ​ത്താ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ യു​ഡി​എ​ഫ് നേ​തൃ​ത്വം മെ​ന​യു​ക​യാ​ണ്.
ക​ഴി​ഞ്ഞ ത​വ​ണ​യും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​മാ​റി യു​ഡി​എ​ഫ് ഭ​ര​ണം നേ​ടി​യി​രു​ന്നു.

Kerala

അ​ഷ്ട​മി​ക്കൊ​രു​ങ്ങി വൈ​ക്കം; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

വൈ​ക്കം: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മി ഉ​ത്സ​വ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. അ​ഷ്ട​മി ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച വ​രെ വൈ​ക്ക​ത്ത് ഗ​താ​ഗ​ത​ത്തി​നും വാ​ഹ​ന പാ​ർ​ക്കിം​ഗി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, വെ​ച്ചൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​റ​ണാ​കു​ളം-​ത​ല​യോ​ല​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ചേ​രും​ചു​വ​ട് പാ​ലം ക​ട​ന്ന് ക​വ​ര​പ്പാ​ടി വ​ഴി മു​രി​യ​ൻ​കു​ള​ങ്ങ​ര പു​ളി​ഞ്ചു​വ​ട് വ​ഴി പോ​ക​ണം. ലി​ങ്ക് റോ​ഡി​ൽ വ​ട​ക്കു​നി​ന്നു തെ​ക്കോ​ട്ട് വ​ൺ​വേ ആ​യി​രി​ക്കും.

പു​ളി​ഞ്ചു​വ​ട്ടി​ൽ​നി​ന്നു ചേ​രും​ചു​വ​ട് ഭാ​ഗ​ത്തേ​ക്കു വ​ൺ​വേ ആ​യി​രി​ക്കും. ത​ല​യോ​ല​പ്പ​റ​മ്പ്-​വൈ​ക്കം റോ​ഡി​ൽ​നി​ന്നു പു​ളി​ഞ്ചു​വ​ട് മു​രി​യ​ൻ​കു​ള​ങ്ങ​ര-​ക​വ​ര​പ്പാ​ടി-​ചേ​രും​ചു​വ​ട് ഭാ​ഗ​ത്തേ​ക്കു വാ​ഹ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം ഇ​ല്ല.

വെ​ച്ചൂ​ർ ഭാ​ഗ​ത്തു​നി​ന്ന് അ​ഷ്ട​മി ഉ​ത്സ​വ​ത്തി​നാ​യി വ​രു​ന്ന കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി വൈ​ക്കം ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട്, വൈ​ക്കം പ​ള്ളി ഗ്രൗ​ണ്ട് എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​ണം.

വെ​ച്ചൂ​ർ ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന സ​ർ​വീ​സ് ബ​സു​ക​ൾ ചേ​രും​ചു​വ​ട് പാ​ലം ക​ട​ന്ന് ക​വ​ര​പ്പാ​ടി വ​ഴി മു​രി​യ​ൻ​കു​ള​ങ്ങ​ര​യി​ൽ എ​ത്തി ആ​ളു​ക​ളെ ഇ​റ​ക്കി സ്വ​കാ​ര്യ ബ​സു​ക​ൾ ആ​റാ​ട്ടു​കു​ള​ങ്ങ​ര വ​ഴി കി​ളി​യാ​റ്റു​ന​ട​യി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പു​ളി​ഞ്ചു​വ​ട്-​വ​ലി​യ ക​വ​ല വ​ഴി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലേ​ക്കു പോ​ക​ണം.

വൈ​ക്കം ഭാ​ഗ​ത്തു​നി​ന്നു വെ​ച്ചൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന സ​ർ​വീ​സ് ബ​സു​ക​ൾ വ​ലി​യ​ക​വ​ല, ലി​ങ്ക് റോ​ഡു വ​ഴി ദ​ള​വാ​ക്കു​ളം തെ​ക്കേ​ന​ട വ​ന്ന് തോ​ട്ടു​വ​ക്കം പാ​ലം-​മൂ​ത്തേ​ട​ത്തു​കാ​വ് കൊ​ത​വ​റ വ​ഴി വെ​ച്ചൂ​ർ​ക്ക് പോ​ക​ണം.

ടി​വി​പു​ര​ത്തു​നി​ന്നു വ​രു​ന്ന സ​ർ​വീ​സ് ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​ടി​ഞ്ഞാ​റേ പാ​ലം ക​യ​റു​ന്ന​തി​ന് മു​ൻ​പ് വ​ല​ത്തോ​ട്ടു തി​രി​ഞ്ഞ് ചേ​രും​ചു​വ​ട് പാ​ലം ക​ട​ന്ന് ക​വ​ര​പ്പാ​ടി, മു​രി​യ​ൻ​കു​ള​ങ്ങ​ര വ​ഴി ആ​റാ​ട്ടു​കു​ള​ങ്ങ​ര വ​ഴി കി​ളി​യാ​റ്റു​ന​ട ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്യ​ണം. ടി​വി​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന സ​ർ​വീ​സ് ബ​സു​ക​ൾ ചാ​ല​പ്പ​റ​മ്പ് വ​ലി​യ​ക​വ​ല, ലി​ങ്ക് റോ​ഡ് വ​ഴി ദ​ള​വാ​ക്കു​ളം, തെ​ക്കേ​ന​ട-​തോ​ട്ടു​വ​ക്കം വ​ഴി ടി​വി​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.

കോ​ട്ട​യം-​എ​റ​ണാ​കു​ളം ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വൈ​ക്ക​ത്തേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ വ​ലി​യ​ക​വ​ല, കൊ​ച്ചു​ക​വ​ല വ​ഴി അ​ത​തു സ്റ്റാ​ൻ​ഡു​ക​ളി​ൽ എ​ത്തി അ​തേ റൂ​ട്ടി​ൽ​ത്ത​ന്നെ തി​രി​കെ​പ്പോ​ക​ണം. വാ​ഴ​മ​ന-​ആ​റാ​ട്ടു​കു​ള​ങ്ങ​ര ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും മു​രി​യ​ൻ​കു​ള​ങ്ങ​ര​യി​ൽ​നി​ന്നു വ​ല​ത്തേ​ക്കു തി​രി​ഞ്ഞ് പു​ളി​ഞ്ചു​വ​ട് വ​ഴി പോ​ക​ണം.

അ​ഷ്ട​മി അ​വ​സാ​നി​ക്കും വ​രെ വൈ​ക്കം-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ വൈ​പ്പി​ൻ​പ​ടി മു​ത​ൽ വ​ലി​യ​ക​വ​ല വ​രെ​യും വൈ​ക്കം-​കോ​ട്ട​യം റൂ​ട്ടി​ൽ ചാ​ല​പ്പ​റ​മ്പ് മു​ത​ൽ വ​ലി​യ​ക​വ​ല വ​രെ​യും ന​ഗ​ര പ്ര​ദേ​ശ​ത്തെ മ​റ്റ് റോ​ഡി​ന്‍റെ​യും ഇ​രു​വ​ശ​ങ്ങ​ളി​ലും പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചു. പാ​ർ​ക്കിം​ഗി​നാ​യി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​കം സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കാ​ലാ​ക്ക​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച വ​രെ വൈ​ക്കം വ​ഴി ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും പോ​കേ​ണ്ട ടി​പ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ല്ല​റ-​ഇ​ട​യാ​ഴം വ​ഴി പോ​ക​ണം.

Kerala

വൈ​ക്കം താ​ലൂ​ക്കി​ല്‍ വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക അ​വ​ധി

കോ​ട്ട​യം: ഡി​സം​ബ​ര്‍ 12 വെ​ള്ളി​യാ​ഴ്ച വൈ​ക്കം താ​ലൂ​ക്കി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മി ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​വ​ധി.

ജി​ല്ലാ ക​ള​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ​യാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ മു​ന്‍​പ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള പൊ​തു​പ​രി​പാ​ടി​ക​ള്‍​ക്കോ പ​രീ​ക്ഷ​ക​ള്‍​ക്കോ അ​വ​ധി ബാ​ധ​ക​മ​ല്ലെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

Kerala

ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി

ൈക്കം: ശിവപഞ്ചാക്ഷരി മന്ത്രത്താൽ മുഖരിതമായ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി.

തന്ത്രിമാരായ ഭദ്രകാളിമറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻനമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ 6.30നും 7.30നും മധ്യേയാണ് പരമേശ്വരനമ്പൂതിരിയാണ് കൊടിയേറ്റി യത്. കൊടിയേറ്റ് ദർശന പുണ്യം നേടാൻ ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിൽ എത്തിയത്.

കലാമണ്ഡപത്തിൽ ചലച്ചിത്രതാരം ദിലീപ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ദിലീപിനൊപ്പം നടി ഗൗരിനന്ദനയുമുണ്ടായിരുന്നു. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസം 12നാണ്. അഷ്ടമി ദർശനം വെളുപ്പിന് 4.30 നും ഉദയനാപുരത്തപ്പന്‍റെ വരവ് , അഷ്ടമി വിളക്കും രാത്രി 10നുമാണ് . ഡിസം 13ന് വൈകുന്നേരം അഞ്ചിന് ആറാട്ട് .
ഇന്ന് രാത്രി ഒൻപതിനു കൊടിപ്പുറത്ത് വിളക്ക്. അഞ്ചിന് ന് രാത്രി 11ന് കൂടിപ്പൂജ , അഞ്ച്, ആറ്,എട്ട്,11 ഉത്സവദിനങ്ങളിൽ 12ന് ഉൽസവബലി. .ഏഴാം ഉത്സവം ദിനത്തിൽ രാത്രി 11ന് ഋഷഭവാഹനമെഴുന്നളളിപ്പ്, എട്ടിന് വടക്കും ചേരിമേൽ എഴുനള്ളിപ്പ്, ഒൻപതിന് വൈകുന്നേരം അഞ്ചിന് കാഴ്ച ശ്രീബലി, തെക്കുംചേരിമേൽ എഴുന്നളളിപ്പ്, 10ന് രാവിലെ 10ന് വലിയശ്രീബലി, രാത്രി 11ന് വലിയ വിളക്ക് എന്നിവയാണ് പ്രധാന ചടങ്ങുകൾ.

Kerala

വൈ​ക്ക​ത്ത് ലോ​റി​യി​ൽ കൊ​ണ്ടു​പോ​യ സി​എ​ൻ​ജി ചോ​ർ​ന്നു; എം​സീ​ൽ ഉ​പ​യോ​ഗി​ച്ച് അ​പ​ക​ട സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്കി ഡ്രൈ​വ​ർ

വൈ​ക്കം: ലോ​റി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ കം​പ്ര​സ്ഡ് പ്ര​കൃ​തി വാ​ത​കം (സി​എ​ൻ​ജി) ചോ​ർ​ന്നു. വാ​ഹ​ന ഡ്രൈ​വ​ർ മോ​ഹ​ൻ​രാ​ജ് ചോ​ർ​ന്ന സി​ലി​ണ്ട​ർ എം​സീ​ൽ ഉ​പ​യോ​ഗി​ച്ച് അ​ട​ച്ച് അ​പ​ക​ട സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്കി. വൈ​ക്കം ഉ​ല്ല​ല​യി​ൽ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വൈ​ക്ക​ത്തു​നി​ന്നു അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ ശേ​ഷം സി​ലി​ണ്ട​ർ ക​യ​റ്റി​യ വാ​ഹ​നം റോ​ഡ​രി​കി​ലെ ത​ണ​ലു​ള്ള ഭാ​ഗ​ത്തേ​ക്ക് നീ​ക്കി​യി​ട്ടു.

ചേ​ർ​ത്ത​ല​യി​ൽ​നി​ന്നു ത​ല​യോ​ല​പ്പ​റ​മ്പി​ലേ​ക്ക് ഗ്യാ​സ് സി​ലി​ണ്ട​ർ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ചേ​ർ​ത്ത​ല​യി​ൽ​നി​ന്ന് ടെ​ക്നീ​ഷ്യ​ർ​മാ​രെ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ച് അ​പ​ക​ട സ്ഥി​തി ഒ​ഴി​വാ​ക്കി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

District News

ശാ​രീ​രി​ക, മാ​ന​സി​ക പീ​ഡ​നം: കു​ട്ടി​ക​ൾ പി​രി​ഞ്ഞു​പോ​കു​ന്നു: പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ​ക്കെ​തി​രേ പ​രാ​തി

വൈ​ക്കം: കു​ട്ടി​ക​ളെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ൾ ഹോ​സ്റ്റ​ൽ വി​ട്ടു പോ​കു​ന്ന​താ​യി പ​രാ​തി. വൈ​ക്കം ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ​ക്കെ​തി​രേ​യാ​ണ് പ​രാ​തി.

കു​ട്ടി​ക​ളെ ചൂ​ര​ലി​ന​ടി​ക്കു​ക​യും മാ​ന​സി​ക​മാ​യി പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ ശ​കാ​രി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന​തു മൂ​ല​മാ​ണ് കു​ട്ടി​ക​ൾ ഹോ​സ്റ്റ​ൽ വി​ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​തെ​ന്ന ആ​രോ​പ​ണ​വ​മാ​യി ര​ക്ഷി​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഈ ​അ​ധ്യ​യ​ന വ​ർ​ഷം 16 കു​ട്ടി​ക​ളാ​ണ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച് വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കാ​നാ​യി ചേ​ർ​ന്ന​ത്.

ശാ​രീ​രി​ക മാ​ന​സി​ക പീ​ഡ​നം മൂ​ലം ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നി​ട​യി​ൽ ആ​റു കു​ട്ടി​ക​ൾ ഹോ​സ്റ്റ​ലി​ൽ നി​ന്ന് പി​രി​ഞ്ഞു​പോ​യി. നി​സാ​ര കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ ചൂ​ര​ലു​പ​യോ​ഗി​ച്ച് നി​ര​ന്ത​രം അ​ടി​ക്കു​ക​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ഈ ​കു​ട്ടി​ക​ൾ ഹോ​സ്റ്റ​ൽ വി​ട്ട​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

ഈ ​വി​ധ​ത്തി​ൽ പെ​രു​മാ​റു​ന്ന പ​ക്ഷം ഈ ​അ​ധ്യ​യ​ന വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​മ്പ് ഹോ​സ്റ്റ​ൽ അ​ട​ച്ചു​പൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ ഏ​റെ നൊ​മ്പ​ര​ങ്ങ​ളു​ള്ള കു​ട്ടി​ക​ളാ​ണ് ഹോ​സ്റ്റ​ലി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ പ​ല​രും. ഹോ​സ്റ്റ​ലി​ലും മാ​ന​സി​ക​വും ശാ​രീ​രി​ക​മാ​യ പീ​ഡ​നം നേ​രി​ട്ട​തി​നാ​ൽ ഹോ​സ്റ്റലി​ലേ​ക്ക് തി​രി​ച്ചു വ​രാ​ൻ കു​ട്ടി​ക​ൾ​ക്ക് ഭ​യ​മാ​ണെ​ന്നും ര​ക്ഷി​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

സ്കൂ​ളി​ൽ നി​ന്ന് ഒ​രു ദി​വ​സം വൈ​കി എ​ത്തി​യ​തി​ന്‍റെ പേ​രി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ സ​ന്ധ്യാ സ​മ​യ​ത്ത് ഹോ​സ്റ്റ​ലി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. ര​ണ്ടു കി​ലോ​മീ​റ്റ​റ​ക​ലെ ബ​ന്ധു​വീ​ടു​ള്ള​തി​നാ​ൽ രാ​ത്രി പെ​ൺ​കു​ട്ടി വീ​ട്ടി​ൽ ന​ട​ന്നെ​ത്തി. നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി പെ​രു​മാ​റു​ന്ന ജീ​വ​ന​ക്കാ​രെ മാ​റ്റി​യാ​ൽ വി​ട്ടു​പോ​യ കു​ട്ടി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​ത്തേ​യും ഹോ​സ്റ്റ​ലി​ൽ തി​രി​ച്ചെ​ത്തി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ച്ചു ബോ​ധ്യ​പ്പെ​ട്ടു പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​മീ​പ​വാ​സി​യും സി​പി​എ​മ്മി​ന്‍റെ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റു​മാ​യ ക​വി​താ രാ​ജേ​ഷ്, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ, വൈ​ക്കം ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ എ​ന്നി​വ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

District News

വൈ​ക്ക​ത്ത് 41 പട്ടയങ്ങൾ വിതരണം ചെയ്തു

വൈ​ക്കം: വൈ​ക്കം നി​യോ​ജ​ക​മ​ണ്ഡ​ല​ത​ല പ​ട്ട​യ​മേ​ള വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ല്‍ ഹാ​ളി​ല്‍ ന​ട​ന്നു. റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ.​ആ​ശ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ര്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വി​വി​ധ രാഷ്‌ട്രീയ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ ക​ള​ക്ട​ർ തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.

37 എ​ല്‍​എ പ​ട്ട​യ​ങ്ങ​ളും നാ​ല് എ​ല്‍​ടി പ​ട്ട​യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 41 പ​ട്ട​യ​ങ്ങ​ൾ വിതരണം ചെയ്തു. ത​ല​യാ​ഴം വി​ല്ലേ​ജി​ലെ രാ​ജീ​വ് ദ​ശ​ല​ക്ഷം പാ​ര്‍​പ്പി​ടം പ​ദ്ധ​തി​യി​ലെ 15, വ​ട​ക്കേ​മു​റി വി​ല്ലേ​ജി​ലെ രാ​ജീ​വ് ദ​ശ​ല​ക്ഷം പാ​ര്‍​പ്പി​ട പ​ദ്ധ​തി​യി​ലെ 12, ടിവി പു​രം വി​ല്ലേ​ജി​ലെ ചെ​മ്മ​ന​ത്തു​ക​ര ഐ​എ​ച്ച്ഡി​പി ന​ഗ​റി​ലെ ഏ​ഴ്, ക​ല്ല​റ, കു​ല​ശേ​ഖ​ര​മം​ഗ​ലം വി​ല്ലേ​ജു​ക​ളി​ൽ ഒ​ന്നു​വീ​ത​വും എ​ല്‍​എ പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. വെ​ച്ചൂ​ര്‍, വെ​ള്ളൂ​ര്‍, ന​ടു​വി​ലെ, ത​ല​യാ​ഴം വി​ല്ലേ​ജു​ക​ളി​ല്‍ ഓ​രോ എ​ല്‍​ടി പ​ട്ട​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

ടി​വി പു​രം വി​ല്ലേ​ജി​ലെ ചെ​മ്മ​ന​ത്തു​ക​ര ഐ​എ​ച്ച്ഡി​പി ന​ഗ​റി​ല്‍ ഐ​ടി​ഡി​പി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഭൂ​മി റ​വ​ന്യൂ വ​കു​പ്പി​ന് വി​ട്ടു ന​ല്‍​കി​യ​ശേ​ഷം 35 പ്ലോ​ട്ടു​ക​ളി​ല്‍ 24 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 12ന് ​ടി​വി​പു​രം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി കെ. ​രാ​ജ​ൻ പ​ട്ട​യം ന​ല്‍​കി​യി​രു​ന്നു. വ​സ്തു കൈ​മാ​റി ല​ഭി​ച്ച 11 ഗു​ണ​ഭോ​ക്താ​ക​ളി​ല്‍ അ​ര്‍​ഹ​രാ​യ ഏ​ഴു പേ​ര്‍​ക്ക് ഇ​ന്ന​ലെ മ​ന്ത്രി എ​ല്‍എ ​പ​ട്ട​യം വി​ത​ര​ണം ചെ​യ്തു.

ചെ​മ്മ​ന​ത്തു​ക​ര ഐഎ​ച്ച്ഡിപി ന​ഗ​റി​ലെ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​ർ​ക്കും പ​ട്ട​യം വി​ത​ര​ണം ചെ​യ്തുക​ഴി​ഞ്ഞു. ഇ​തോ​ടെ ചെ​മ്മ​ന​ത്തു​ക​ര ഐ​എ​ച്ച്ഡിപി ​കോ​ള​നി​യി​ലെ പ​ട്ട​യ വി​ഷ​യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി വൈ​ക്കം താ​ലൂ​ക്ക് ഓ​ഫീസി​ന് മു​മ്പി​ൽ ന​ട​ന്നുവ​രു​ന്ന ഭൂ​സ​മ​ര​വും ഇ​തോ​ടെ അ​വ​സാ​നി​ച്ചു.

Kerala

വൈ​ക്ക​ത്ത് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ഞ്ച​ര വ​യ​സു​കാ​ര​ന്‍ മു​ങ്ങി മ​രി​ച്ചു

കോ​ട്ട​യം: വൈ​ക്കം ഉ​ദ​യ​നാ​പു​ര​ത്ത് അ​ഞ്ച​ര വ​യ​സു​കാ​ര​ന്‍ മു​ങ്ങി മ​രി​ച്ചു. ബി​ഹാ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ല്‍​ഖാ​ഫ​റി​ന്‍റെ മ​ക​ന്‍ അ​സ​ന്‍ രാ​ജ ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ൾ കു​ട്ടി മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച നാ​ല​ര​വ​യ​സു​കാ​ര​നും ഒ​പ്പം മു​ങ്ങി​ത്താ​ഴ്ന്നു. ഇ​രു​വ​രെ​യും ഉ​ട​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​സ​ൻ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. നാ​ല​ര വ​യ​സു​കാ​ര​ന്‍റെ നി​ല ഗു​രു​ത​ര​മ​ല്ല.

Kerala

വൈ​ക്ക​ത്ത് ഇ​രു​പ​തു​പേ​രു​മാ​യി പോ​യ വ​ള്ളം​മ​റി​ഞ്ഞു; ഒ​രാ​ളെ കാ​ണാ​നി​ല്ല

വൈ​ക്കം: കോ​ട്ട​യം വൈ​ക്ക​ത്ത് വ​ള്ളം​മ​റി​ഞ്ഞ് അ​പ​ക​ടം. ചെ​മ്പി​നു സ​മീ​പം തു​രു​ത്തേ​ൽ മു​റി​ഞ്ഞ​പു​ഴ​യി​ലാ​ണ് വ​ള്ളം​മ​റി​ഞ്ഞ​ത്. ഇ​രു​പ​ത് പേ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഒ​രാ​ളെ കാ​ണാ​താ​യി. മ​റ്റെ​ല്ലാ​വ​രെ​യും ര​ക്ഷ​പെ​ടു​ത്തി.

പാ​ണാ​വ​ള്ളി സ്വ​ദേ​ശി​യാ​യ ക​ണ്ണ​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​നാ​യി നാ​ട്ടു​കാ​രും വൈ​ക്കം അ​ഗ്നി​ര​ക്ഷാ​സേ​ന​യും തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നാ‍​യി കാ​ട്ടി​ക്കു​ന്നി​ൽ​നി​ന്ന് പാ​ണാ​വ​ള്ളി​യി​ലേ​ക്കു പോ​യ വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചു.

District News

വൈ​ക്ക​ത്ത് തെ​രു​വുനാ​യശ​ല്യം രൂ​ക്ഷം

വൈക്കം: ​വൈ​ക്കം ന​ഗ​ര​ത്തി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. വൈ​ക്കം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ന്‍റെ ഗോ​പു​ര​ ന​ട​ക​ൾ, ആ​റാ​ട്ടു​കു​ള​ങ്ങ​ര, കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ്, ദ​ള​വാ​ക്കു​ളം ബ​സ് ടെ​ർ​മി​ന​ൽ, വ​ലി​യ​ക​വ​ല, ലി​ങ്ക് റോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

ദിനംപ്രതി പെ​രു​കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ ജ​ന​ജീ​വി​ത​ത്തി​ന് ക​ടു​ത്ത ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ അ​ധി​ക​വ​രു​മാ​ന​ത്തി​നാ​യി വ​ള​ർ​ത്തു​ന്ന ആ​ട്, കോ​ഴി, താ​റാ​വ് തു​ട​ങ്ങി​യ​വ​യെ തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു കൊ​ന്നു​തി​ന്നു​ന്ന​ത് പ​തി​വാ​യിരിക്കുക​യാ​ണ്. ക​ടു​ത്ത ജ​ന​രോ​ഷം ഉ​യ​ർ​ന്നി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

മാ​ലി​ന്യ​ങ്ങ​ളി​ൽനി​ന്ന് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന​താ​ണ് നാ​യ്ക്ക​ൾ ന​ഗ​ര​ത്തി​ൽ പെ​രു​കാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. തെ​രു​വു​നാ​യ ശ​ല്യ​ത്തി​നെ​തി​രെ രാ​ഷ്്‌ട്രീയപാ​ർ​ട്ടി​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ല​ത​വ​ണ ഇ​തി​ന​കം പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ന്നു.

എബിസി പദ്ധതി നടപ്പാക്കി തെരുവുനാ​യ​ശ​ല്യ​മൊ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീക രിക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

വൈ​ക്ക​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കദു​രി​തം

ഉ​ദ​യ​നാ​പു​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഒ​രു​മാ​സ​ത്തി​നി​ട​യി​ൽ മൂ​ന്നാം ത​വ​ണ​യും ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​. ഇതോടെ ജ​ന​ജീ​വി​തം ദു​രി​തപൂ​ർ​ണ​മാ​യി.

വാ​ഴ​മ​ന - വൈ​ക്കം റോ​ഡ് ഉ​ൾ​പ്പെ​ടെ ഉ​ൾ​പ്ര​ദേ​ശ​ത്തെ പ​ല റോ​ഡു​ക​ളി​ലും വെ​ള്ള​ത്തി​ൽ മു​ങ്ങി. വാ​ഴ​മ​ന പു​ത്ത​ൻ​പാ​ലം - കൊ​ടി​യാ​ട് റോ​ഡ് 300 മീ​റ്റ​റി​ല​ധി​കം ദൂ​രം വെ​ള്ള​ത്തി​ൽ മു​ങ്ങി.റോ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​നാ​ത്ത സ്ഥി​തി​യാ​ണ്.

ക​ന​ത്ത മ​ഴ​യും മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തും വൈ​ക്ക​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ വീ​ണ്ടും ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. മൂ​വാ​റ്റു​പു​ഴ​യാ​ർ പ​ല​യി​ട​ങ്ങ​ളി​ലും ക​രക​വി​ഞ്ഞ​തോ​ടെ വ​ട​യാ​ർ, വാ​ഴ​മ​ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. വൈ​ക്ക​ത്ത്‌ പ​ല​യി​ട​ങ്ങ​ളി​ലാ​യി 200 വീ​ടു​ക​ൾ വെ​ള്ള​കെ​ട്ടി​ലാ​ണ്.

ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ പ​ടി​ഞ്ഞാ​റേ​ക്ക​ര, വൈ​ക്ക​പ്ര​യാ​ർ, മു​ട്ടു​ങ്ക​ൽ, കൊ​ടി​യാ​ട്,ത​ല​യാ​ഴം -വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. വെ​ള്ളം ക​യ​റി​യ​തി​നെത്തു​ട​ർ​ന്ന് പ​ല​രും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മ​റ്റും താ​മ​സം മാ​റ്റി​യി​ട്ടു​ണ്ട്.

ജ​ല​നി​ര​പ്പ് വീണ്ടും ഉ​യ​ർ​ന്നാ​ൽ ശ​നി​യാ​ഴ്ച​യോ​ടെ ക്യാ​മ്പു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. ആ​ന​ന്ദ​വ​ല്ലി പ​റ​ഞ്ഞു.

Latest News

Corehub Up