ഗോപു നന്തിലത്ത് ജി മാർട്ടിന്റെ വൈക്കം ഷോറൂം ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: പ്രമുഖ ഗൃഹോപകരണ ഇലക്ട്രോണിക് ഡിജിറ്റല്‍ വിതരണശൃംഖലയായ ഗോപു നന്തിലത്ത് ജി- മാര്‍ട്ടിന്റെ 65-ാമത് ഹൈടെക് ഷോറൂം വൈക്കം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് എതിര്‍വശത്തു പ്രവര്‍ത്തനമാരംഭിച്ചു.
ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയര്മാന് ഗോപു നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത്, ഡയറക്ടര്‍ ഐശ്വര്യ നന്തിലത്ത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. നന്തിലത്ത് ഗ്രൂപ്പ് സിഇഒ പി.എ. സുബൈര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ചു തെരഞ്ഞെടുത്ത ഗൃഹോപകരണങ്ങള്‍ക്ക് 70 ശതമാനംവരെ ഡിസ്കൗണ്ട് നൽകുന്നുണ്ട്. പുതിയ ഓണം സ്കീം ലക്കാ ലക്കാ ഓഫറിലൂടെ 2027 ജനുവരി 31 വരെ പര്‍ച്ചേസ് ചെയ്യുന്നവരില്‍നിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്കു ബന്പര്‍ സമ്മാനമായി മാരുതി സുസുക്കി ബലേനോ കാർ, നൂറു പേര്‍ക്ക് ഒരുഗ്രാം വീതമുള്ള സ്വര്‍ണനാണയം, നൂറുപേര്‍ക്കു പത്തു ഗ്രാം വീതമുള്ള വെള്ളിനാണയം, നൂറു പേര്‍ക്ക് എല്‍ഇഡി ടിവി, നൂറു പേര്‍ക്കു വാഷിംഗ് മെഷീന് എന്നിവ സമ്മാനിക്കും.
പര്‍ച്ചേസ് ചെയ്യുമ്പോള്‍ തെരഞ്ഞെടുത്ത മോഡലുകളില്‍ കാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ സീറോ പ്രോസസിംഗ് സ്കീമുകള്‍, കുറഞ്ഞ തവണ വ്യവസ്ഥകളില്‍ കൂടുതല്‍ കാലാവധിയോടെ ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതികള്‍, എക്സ്റ്റന്‍ഡഡ് വാറന്റി സ്കീമുകള്‍ തുടങ്ങിയവയും ലഭ്യമാണ്. എക്സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
Tags : Gopu Nanthila G Mart showroom Vaikom