x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ജൂൺ 15 മു​ത​ൽ സൗജന്യയാത്ര നടപ്പിലാക്കും: മു​ഖ്യ​മ​ന്ത്രി


Published: June 10, 2026 12:21 PM IST | Updated: June 10, 2026 02:03 PM IST

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ​ക്കും ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നും ജൂ​ൺ 15 മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന് ശേ​ഷം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രി​യ​ദ​ർ​ശിനി എ​ന്ന പേ​രി​ലാ​കും സൗ​ജ​ന്യ യാ​ത്ര ന​ട​പ്പി​ലാ​ക്കു​ക. ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ലാ​ണ് ഓർ​ഡി​ന​റി ബസുകളിൽ പദ്ധതി നടപ്പിലാക്കുക. ഇ​തു​വ​ഴി കെ​എ​സ്ആ​ർ​ടി​സി​ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം സ​ർ​ക്കാ​ർ നി​ക​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

മാസം 125 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസിക്ക് പ്രതിമാസം സർക്കാർ നൽകുന്നത്. ഇനി 25 കോടി രൂപ കൂടി അധികമായി നൽകും. സാന്പത്തികനില മെച്ചപ്പെട്ട ശേഷം രണ്ടാം ഘട്ടം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags : KSRTC Free travel Chief Minister

Recent News

Corehub Up