യെറിവാൻ (അർമേനിയ): ആഗോള രാഷ്ട്രീയത്തിൽ റഷ്യൻ സ്വാധീനത്തിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് അർമേനിയയിൽ നടന്ന നിർണായക പൊതുതെരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി നികോൾ പാഷിന്യാന് ഉജ്വല വിജയം.
റഷ്യൻ ചേരി വിട്ട് പാശ്ചാത്യ രാജ്യങ്ങളോടും യൂറോപ്യൻ യൂണിയനോടും കൂടുതൽ അടുക്കാനുള്ള പാഷിന്യാന്റെ രാഷ്ട്രീയ നയങ്ങൾക്ക് അർമേനിയൻ ജനത നൽകിയ വലിയ അംഗീകാരമായാണ് ഈ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.
59.97 ശതമാനം വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ പാഷിന്യാന്റെ "സിവിൽ കോൺട്രാക്ട് പാർട്ടി' 49.81 ശതമാനം വോട്ടുകൾ നേടി ഭൂരിപക്ഷം ഉറപ്പിച്ചു.
ഫ്ലാറ്റിൽ കുടുങ്ങിയ നവജാത ശിശുവിന് രക്ഷകരായി അഗ്നിരക്ഷാ സേന പാഷിന്യാന്റെ ചരിത്ര വിജയത്തെ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും വലിയ ആവേശത്തോടെയാണ് വരവേറ്റത്.
യൂറോപ്പിനോട് കൂടുതൽ അടുക്കുന്ന ജനാധിപത്യ അർമേനിയയെ ഏറെ വിലമതിക്കുന്നുവെന്ന് ഉർസുല വോൺ ഡെർ ലെയ്ൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇതിനൊപ്പം റഷ്യ സാമ്പത്തികമായി അർമേനിയയെ സമ്മർദത്തിലാക്കാൻ ശ്രമിച്ചാൽ അതിനെ പ്രതിരോധിക്കാൻ 50 മില്യൺ യൂറോയുടെ അടിയന്തര സഹായവും യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫ്രാൻസും അർമേനിയയുടെ പരമാധികാരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. 2023ൽ അയൽരാജ്യമായ അസർബൈജാനുമായി ഉണ്ടായ യുദ്ധത്തിൽ അർമേനിയക്ക് തങ്ങളുടെ അധീനതയിലായിരുന്ന നഗോർണോ-കരാബഖ് പ്രവിശ്യ പൂർണമായി നഷ്ടപ്പെട്ടിരുന്നു.
തുടർന്ന് അമേരിക്കയുടെ മധ്യസ്ഥതയിൽ പാഷിന്യാൻ ഒപ്പുവച്ച സമാധാനക്കരാറിൽ അർമേനിയ വലിയ വിട്ടുവീഴ്ചകൾ ചെയ്തുവെന്ന് ആരോപിച്ച് പ്രതിപക്ഷം അദ്ദേഹത്തെ അധികാരമോഹി എന്ന് വിളിച്ച് ജയിലിലടക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ പ്രതിപക്ഷത്തിന്റെ അട്ടിമറി ശ്രമങ്ങളെയും വോട്ട് കോഴ ആരോപണങ്ങളെയും അതിജീവിച്ചാണ് പാഷിന്യാൻ വീണ്ടും അധികാരം നിലനിർത്തിയത്.
ഭരണഘടന ഭേദഗതി ചെയ്യാനുള്ള വൻ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും അർമേനിയയിൽ അടുത്ത മന്ത്രിസഭ രൂപീകരിക്കാനും യൂറോപ്യൻ യൂണിയനിലേക്കുള്ള പ്രയാണം ശക്തമാക്കാനും ഈ വിജയത്തോടെ നികോൾ പാഷിന്യാന് സാധിക്കും.