x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിനോയ് വിശ്വം ഉപജാപകവൃന്ദത്തിന്‍റെ പിടിയിൽ; കൊല്ലം ജില്ലാ കൗൺസിലിൽ വിമർശനം


Published: June 10, 2026 05:56 PM IST | Updated: June 10, 2026 05:56 PM IST

കൊല്ലം: സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് സിപിഐ കൊല്ലം ജില്ലാ കൗൺസിലിൽ വിമർശനം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉപജാപകവൃന്ദത്തിന്‍റെ പിടിയിലാണെന്നും വിമർശനം ഉയർന്നു.

ബിനോയ് വിശ്വത്തിന് സ്വതന്ത്ര തീരുമാനമില്ലെന്നും ഉപജാപകസംഘങ്ങൾ പറയുന്നതാണ് അദ്ദേഹം കേൾക്കുന്നതെന്നുമായിരുന്നു വിമർശനം. ബിനോയ് വിശ്വത്തെ വേദിയിൽ ഇരുത്തിക്കൊണ്ടായിരുന്നു വിമർശനം.

സിപിഐക്ക് സ്വാധീനമുള്ള ജില്ലയാണ് കൊല്ലം. അവിടെനിന്നാണ് നേതൃത്വത്തിന് നേർക്ക് ശക്തമായ വിമർശനം ഉയർന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Tags : binoy viswam corrup criticism District Council

Recent News

Corehub Up