x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​മ​ത​യ്ക്ക് വീ​ണ്ടും തി​രി​ച്ച​ടി: സു​ഷ്മി​ത ദേ​വ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്നും രാ​ജ്യ​സ​ഭ​യി​ൽ നി​ന്നും രാ​ജി​വെ​ച്ചു


Published: June 10, 2026 05:50 PM IST | Updated: June 10, 2026 05:50 PM IST

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്കും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നും ക​ന​ത്ത ആ​ഘാ​തം ന​ൽ​കി​ക്കൊ​ണ്ട് മു​തി​ർ​ന്ന നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സു​ഷ്മി​ത ദേ​വ് പാ​ർ​ട്ടി​യി​ൽ നി​ന്നും എം​പി സ്ഥാ​ന​ത്തു​നി​ന്നും രാ​ജി​വെ​ച്ചു. മു​തി​ർ​ന്ന നേ​താ​വ് സു​ഖേ​ന്ദു ശേ​ഖ​ർ റോ​യ് രാ​ജ്യ​സ​ഭാം​ഗ​ത്വം രാ​ജി​വെ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ് സു​ഷ്മി​ത​യും പാ​ർ​ട്ടി വി​ടു​ന്ന​ത്. രാ​ജി​ക്കു പി​ന്നാ​ലെ സു​ഷ്മി​ത ദേ​വ് അ​സം മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​ത​പി നേ​താ​വു​മാ​യ ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ൻ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ന്നി​ട്ടു​ണ്ട്.

പാ​ർ​ട്ടി​യി​ൽ "അ​നി​യ​ന്ത്രി​ത​മാ​യ അ​ഴി​മ​തി​യും അ​രാ​ജ​ക​ത്വ​വു​മാ​ണ്" നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ചാ​ണ് സു​ഖേ​ന്ദു ശേ​ഖ​ർ റോ​യ് ക​ഴി​ഞ്ഞ ദി​വ​സം രാ​ജി​വെ​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ടി​എം​സി ദേ​ശീ​യ വ​ക്താ​വ് കൂ​ടി​യാ​യ സു​ഷ്മി​ത ദേ​വും നാ​ട​കീ​യ​മാ​യി പ​ടി​യി​റ​ങ്ങി​യ​ത്.

"ഞാ​ൻ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​ട്ടു. എ​ന്തു​കൊ​ണ്ടാ​ണ് പാ​ർ​ട്ടി വി​ട്ട​തെ​ന്ന​ത് ഒ​രു നീ​ണ്ട ക​ഥ​യാ​ണ്. ഒ​രേ​സ​മ​യം ര​ണ്ട് തോ​ണി​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. മ​മ​ത ദീ​ദി​യെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ ഒ​ന്നും പ​റ​യു​ന്നി​ല്ല," രാ​ജി​ക്കു ശേ​ഷം സു​ഷ്മി​ത ദേ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. താ​നി​പ്പോ​ൾ പൂ​ർ​ണ സ്വ​ത​ന്ത്ര​യാ​ണെ​ന്നും അ​സം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ​ത് വെ​റു​മൊ​രു സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം മാ​ത്ര​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​സം സ്വ​ദേ​ശി​യാ​യ ത​നി​ക്ക് ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യെ ദീ​ർ​ഘ​കാ​ല​മാ​യി അ​റി​യാ​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

മു​മ്പ് അ​ഖി​ലേ​ന്ത്യാ മ​ഹി​ളാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി​രു​ന്ന സു​ഷ്മി​ത ദേ​വ്, 2019-ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് 2021-ലാ​ണ് കോ​ൺ​ഗ്ര​സ് വി​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. അ​ടു​ത്തി​ടെ ന​ട​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ ഒ​ന്നി​പ്പി​ച്ചു നി​ർ​ത്താ​ൻ മ​മ​ത ബാ​ന​ർ​ജി ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് ന​ട​ത്തു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ത​വ​ണ ബം​ഗാ​ൾ ഭ​രി​ച്ച ടി​എം​സി​യി​ൽ എം​എ​ൽ​എ​മാ​രും എം​പി​മാ​രും പ​ര​സ്യ​മാ​യി വി​മ​ത​സ്വ​രം ഉ​യ​ർ​ത്തു​ന്ന​ത് മ​മ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച 58 നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ തൃ​ണ​മൂ​ൽ എം​എ​ൽ​എ ഋ​ത​ബ്ര​ത ബാ​ന​ർ​ജി നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി സ്വ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ 19 വി​മ​ത എം​പി​മാ​രു​ടെ പി​ന്തു​ണ​യോ​ടെ പാ​ർ​ട്ടി പി​ള​ർ​ത്തു​മെ​ന്നും ബി​ജെ​പി ന​യി​ക്കു​ന്ന എ​ൻ​ഡി​എ സ​ഖ്യ​ത്തെ പി​ന്തു​ണ​യ്ക്കു​മെ​ന്നും ലോ​ക്‌​സ​ഭാം​ഗം കാ​കോ​ലി ഘോ​ഷും പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു.

ദേ​ശീ​യ​ത​ല​ത്തി​ൽ പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ 'ഇ​ന്ത്യ' മു​ന്ന​ണി​യു​ടെ നി​ർ​ണാ​യ​ക യോ​ഗം ഡ​ൽ​ഹി​യി​ൽ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മ​മ​ത​യ്ക്കും അ​ഭി​ഷേ​ക് ബാ​ന​ർ​ജി​ക്കും ക​ന​ത്ത പ്ര​ഹ​ര​മേ​ൽ​പ്പി​ച്ച് പാ​ർ​ട്ടി​യി​ലെ പ്ര​മു​ഖ മു​ഖ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി രാ​ജി​വെ​യ്ക്കു​ന്ന​ത്. ഭ​ര​ണ​രം​ഗ​ത്തും പാ​ർ​ട്ടി സം​ഘ​ട​ന​യ്ക്കു​ള്ളി​ലും അ​ഴി​മ​തി അ​സ​ഹ​നീ​യ​മാ​യെ​ന്നും മു​ൻ ടി​എം​സി സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള ജ​ന​രോ​ഷം ഭ​യ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണെ​ന്നു​മാ​ണ് രാ​ജി​വെ​ച്ച സു​ഖേ​ന്ദു ശേ​ഖ​ർ റോ​യ് വ്യ​ക്ത​മാ​ക്കി​യ​ത്.

ബം​ഗാ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​രി​ടു​ന്ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​ക​ളി​ലൊ​ന്നാ​യാ​ണ് ഈ ​കൂ​ട്ട​രാ​ജി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Tags : TMC West Bengal Latest News Rajyasabha

Recent News

Corehub Up