Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajyasabha

കേന്ദ്രമന്ത്രി ജോ​ർ​ജ് കു​ര്യ​ൻ രാ​ജി​വ​ച്ചു; രാ​ജി രാ​ജ്യസ​ഭാ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ രാ​ജി​വ​ച്ചു. രാ​ജ്യ​സ​ഭാ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജി. രാ​ജി രാ​ഷ്ട്ര​പ​തി അം​ഗീ​ക​രി​ച്ചു. തു​ട​ർ​ന്ന് പാ​ർ​ട്ടി​യു​മാ​യി ചേ​ർ​ന്നു​ള്ള സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്നും കേ​ര​ള​ത്തി​ൽ സ​ജീ​വ​മാ​കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​ല്‍ 2024 ജൂ​ണ്‍ ഒ​മ്പ​തി​നാ​ണ് ന്യൂ​ന​പ​ക്ഷം, ഫി​ഷ​റീ​സ്, മൃ​ഗ​സം​ര​ക്ഷ​ണം, വ​കു​പ്പ് സ​ഹ​മ​ന്ത്രി​യാ​യി ജോ​ര്‍​ജ് കു​ര്യ​ന്‍ ചു​മ​ത​ല​യേ​റ്റ​ത്. ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ നി​ന്ന് മ​ത്സ​രി​ച്ചെ​ങ്കി​ലും തോ​റ്റു.

ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍, ദേ​ശീ​യ നി​ര്‍​വ​ഹ​ക സ​മി​തി​യം​ഗം, കോ​ര്‍​ക​മ്മി​റ്റി​യം​ഗം, പാ​ര്‍​ട്ടി വ​ക്താ​വ് തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ ജോ​ർ​ജ് കു​ര്യ​ൻ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

National

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ രാ​ജ്യ​സ​ഭ​യി​ലേയ്​ക്ക്; ബി​ഹാ​റി​ൽ നി​ന്ന് മ​ത്സ​രി​ക്കും

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​നെ രാ​ജ്യ​സ​ഭ​യി​ലേ​യ്ക്ക് പ​രി​ഗ​ണി​ച്ച് ബി​ജെ​പി. ബി​ഹാ​റി​ൽ നി​ന്നാ​ണ് നി​തി​ൻ ന​ബീ​ൻ മ​ത്സ​രി​ക്കു​ക. നി​തി​ൻ ന​ബീ​നി​ന് പു​റ​മെ എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ൾ കൂ​ടി ബി​ജെ​പി പു​റ​ത്തു​വി​ട്ടു.

ബീ​ഹാ​ർ, ആ​സാം, ഛത്തീ​സ്ഗ​ഡ്, ഹ​രി​യാ​ന, ഒ​ഡീ​ഷ, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്. എ​ന്നാ​ൽ വി​ജ​യി​ക്കും എ​ന്നു​റ​പ്പു​ള്ള മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, തെ​ല​ങ്കാ​ന, ഹി​മാ​ച​ൽ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഇ​തി​ന് പു​റ​മെ അ​ഞ്ച് സി​റ്റിം​ഗ് എം​പി​മാ​രെ ബി​ജെ​പി ഒ​ഴി​വാ​ക്കി.

ജ​നു​വ​രി 20നാ​ണ് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി നി​തി​ന്‍ ന​ബി​ന്‍ ചു​മ​ത​ല​യേ​റ്റ​ത്. ബി​ജെ​പി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​ധ്യ​ക്ഷ​നാ​ണ് 45കാ​ര​നാ​യ നി​തി​ന്‍ ന​ബീ​ന്‍. ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യു​ള്ള ജെ.​പി. ന​ദ്ദ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് നി​തി​ൻ ന​ബീ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

National

പി​എം കെ​യേ​ഴ്സ് ഫ​ണ്ട് പാ​ർ​ല​മെ​ന്‍റ​റി പ​രി​ശോ​ധ​ന​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കാ​നാ​വി​ല്ല: ജോ​ൺ ബ്രി​ട്ടാസ്

ന്യൂ​ഡ​ൽ​ഹി: പി​എം കെ​യേ​ഴ്സ് ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ൽ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം എം​പി ജോ​ൺ ബ്രി​ട്ടാ​സ്. പി​എം കെ​യേ​ഴ്സ്, പി​എം എ​ൻ​ആ​ർ​എ​ഫ് തു​ട​ങ്ങി​യ ഫ​ണ്ടു​ക​ളെ പാ​ർ​ല​മെ​ന്‍റ​റി പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്താ​നു​ള്ള ഏ​ത് നീ​ക്ക​വും ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ്രി​ട്ടാ​സ് ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യ്ക്കും രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ സി.​പി. രാ​ധാ​കൃ​ഷ്ണ​നും ക​ത്ത​യ​ച്ചു.

ഈ ​ഫ​ണ്ടു​ക​ൾ സ​ർ​ക്കാ​രി​ന്‍റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ല​ല്ലെ​ന്നും അ​തി​നാ​ൽ അ​വ​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നു​മാ​ണ് പി​എം​ഒ ക​ഴി​ഞ്ഞ ദി​വ​സം ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​നെ അ​റി​യി​ച്ച​ത്. ഇ​തി​നെ​തി​രെ​യാ​ണ് ബ്രി​ട്ടാ​സ് രം​ഗ​ത്തെ​ത്തി​യ​ത്.

പി​എം കെ​യേ​ഴ്സ് ഫ​ണ്ടി​ലേ​ക്കു​ള്ള സം​ഭാ​വ​ന​ക​ൾ​ക്ക് കോ​ർ​പ്പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ൺ​സി​ബി​ലി​റ്റി ആ​നു​കൂ​ല്യം സ​ർ​ക്കാ​ർ ത​ന്നെ ന​ൽ​കു​ന്നു​ണ്ടെ​ന്ന് ബ്രി​ട്ടാ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ക​മ്പ​നി​ക​ളി​ൽ നി​ന്നും സ്വീ​ക​രി​ക്കു​ന്ന ഒ​രു ഫ​ണ്ട്, സ​ർ​ക്കാ​രി​ന്‍റെ വി​ഷ​യ​മ​ല്ലെ​ന്ന് പ​റ​ഞ്ഞ് പാ​ർ​ല​മെ​ന്‍റി​ൽ നി​ന്ന് മ​റ​ച്ചു​വെ​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​ണെ​ന്നും ബ്രി​ട്ടാ​സ് ക​ത്തി​ൽ പ​റ​ഞ്ഞു.

ക​മ്പ​നി നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് പി​എം കെ​യേ​ഴ്സി​നെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​ക്ക് തു​ല്യ​മാ​യ പ​ദ​വി ന​ൽ​കി​യ​ത്. ഇ​ത്ത​ര​ത്തി​ൽ നി​യ​മ​പ​ര​മാ​യ പ​രി​ര​ക്ഷ​യു​ള്ള ഫ​ണ്ടു​ക​ൾ​ക്ക് പാ​ർ​ല​മെ​ന്‍റി​നോ​ട് മ​റു​പ​ടി പ​റ​യാ​ൻ ബാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ർ​ല​മെ​ന്‍റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്നും അം​ഗ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നു​ള്ള അ​വ​കാ​ശം സം​ര​ക്ഷി​ക്ക​ണ​മെ​ന്നു​മാ​ണ് ബ്രി​ട്ടാ​സി​ന്‍റെ ആ​വ​ശ്യം.

 

 

 

National

ആസാം രാജ്യസഭ: മൂന്നു സീറ്റിലും സ്ഥാനാർഥികളെ നിര്‍ത്താൻ ബിജെപി സഖ്യം

ഗോഹട്ടി: ആസാമില്‍ ഏപ്രിലില്‍ ഒഴിവാകുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപിയും അതിന്‍റെ സഖ്യകക്ഷികളും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ബിജെപി, ആസാം ഗണ പരിഷത്ത് (എജിപി), യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ (യുപിപിഎൽ) തുടങ്ങിയ സഖ്യകക്ഷികള്‍ ചേര്‍ന്ന 'യുണൈറ്റഡ് ഫ്രണ്ട്' ഇത്തവണ മൂന്ന് സീറ്റുകളിലും മത്സരിക്കും. രണ്ട് സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

നിലവില്‍ ഒഴിവാകാന്‍ പോകുന്ന സീറ്റുകള്‍ രണ്ടെണ്ണം ബിജെപി എംപിമാരായ ഭുവനേശ്വര്‍ കലിത, രമേശ്വര്‍ തെലി എന്നിവരുടേതാണ്. മൂന്നാമത്തേത് സ്വതന്ത്ര എംപി അജിത് ഭുയാന്‍റേതാണ്. കഴിഞ്ഞ തവണ അജിത് ഭുയാനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത് അദ്ദേഹത്തെ നിഷ്പക്ഷനായി കണക്കാക്കിയതുകൊണ്ടായിരുന്നു. എന്നാൽ, എംപി ഫണ്ടുകളുടെ ദുരുപയോഗ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ഇത്തവണ ബിജെപി ഇയാള്‍ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്.

ആസാം നിയമസഭയില്‍ ബിജെപിക്ക് 64 എംഎല്‍എമാരുണ്ട്. സഖ്യകക്ഷികളായ എജിപിക്ക് ഒന്‍പത്, യുപിപിഎല്ലിന് ഏഴ്, ബിപിഎഫിന് മൂന്ന് എന്നിങ്ങനെയാണ് ശക്തി. ഈ ഭൂരിപക്ഷം കൊണ്ട് തന്നെ രണ്ട് സീറ്റുകളെങ്കിലും സഖ്യത്തിന് ഉറപ്പാണെന്നാണ് വിലയിരുത്തൽ. ഈ തീരുമാനം ആസാം രാഷ്ട്രീയത്തില്‍ പുതിയൊരു തിരിവ് സൃഷ്ടിക്കുമെന്നും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രപരമായ നീക്കമായും വിലയിരുത്തപ്പെടുന്നുണ്ട്.

National

ശീതകാല സമ്മേളനത്തിന് സമാപനം; ഇരുസഭകളും അനിശ്ചിതമായി പിരിഞ്ഞു

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഈമാസം ഒന്നിനാണ് ആരംഭിച്ചത്.

സ്പീക്കറുടെ അധ്യക്ഷതയിൽ പാർലമെന്‍റ് ഹൗസിലെ ചേംബറിൽ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പാർലമെന്‍റ് അംഗങ്ങളും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും പ്രതിപക്ഷ നേതാക്കളും പങ്കെടുത്തു.

19 ദിവസങ്ങൾ നീണ്ട ശീതകാല സമ്മേളനത്തിനിടയിൽ നിരവധി ബില്ലുകൾ പാസാക്കിയെന്ന് സ്പീക്കർ പറഞ്ഞു. വളരെ ബന്ധപ്പെട്ട ബില്ലായ വികസിത് ഭാരത് – റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) എന്ന വിബി – ജി റാം ജി പദ്ധതി വ്യാഴാഴ്ച ലോക്‌സഭയിൽ പാസാക്കിയിരുന്നു. കൂടാതെ, ആണവോർജത്തിന്‍റെ സുസ്ഥിര ഉപയോഗവും വികസനവും സംബന്ധിച്ച ബില്ലും ലോക്‌സഭയിൽ പാസാക്കി.

 

 

National

രാജ്യസഭയില്‍ ആർജെഡി വട്ടപ്പൂജ്യമാകും

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലെ ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ വി​​​​​ജ​​​​​യ​​​​​ത്തോ​​​​​ടെ ബി​​​​​ഹാ​​​​​റി​​​​​ൽ വ​​​​​രും​​​​​വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​ഴി​​​​​വു​​​​​വ​​​​​രു​​​​​ന്ന മു​​​​​ഴു​​​​​വ​​​​​ൻ രാ​​​​​ജ്യ​​​​​സ​​​​​ഭാ സീ​​​​​റ്റു​​​​​ക​​​​​ളും ബി​​​​​ജെ​​​​​പി നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള എ​​​​​ൻ​​​​​ഡി​​​​​എ മു​​​​​ന്ന​​​​​ണി​​​​​യു​​​​​ടെ പോ​​​​​ക്ക​​​​​റ്റി​​​​​ലാ​​​​​കും. ബി​​​​​ഹാ​​​​​റി​​​​​ലെ അ​​​​​ടു​​​​​ത്ത നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പോ​​​​​ടെ തേ​​​​​ജ​​​​​സ്വി യാ​​​​​ദ​​​​​വ് നേ​​​​​തൃ​​​​​ത്വം ന​​​​​ൽ‌​​​​​കു​​​​​ന്ന ആ​​​​​ർ​​​​​ജെ​​​​​ഡി​​​​​ക്ക് രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യി​​​​​ൽ പ്രാ​​​​​തി​​​​​നി​​​​​ധ്യം​​​​​പോ​​​​​ലും ഇ​​​​​ല്ലാ​​​​​താ​​​വു​​​ക​​​യും ചെ​​​യ്യും.

ബി​​​​​ഹാ​​​​​റി​​​​​ൽ ആ​​​​​കെ​​​​​യു​​​​​ള്ള 16 രാ​​​​​ജ്യ​​​​​സ​​​​​ഭാം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ഞ്ചു​​​​​പേ​​​​​രാ​​​ണ് ആ​​​​​ർ​​​​​ജെ​​​​​ഡി പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​ൾ. ഒ​​​രം​​​ഗം കോ​​​ൺ​​​ഗ്ര​​​സി​​​ൽ നി​​​ന്നാ​​​ണ്. ആ​​​​​ർ​​​​​ജെ​​​​​ഡി​​​​​യു​​​​​ടെ പ്രേം​​​​​ച​​​​​ന്ദ് ഗു​​​​​പ്ത​​​​​യു​​​​​ടെ​​​​​യും എ.​​​​​ഡി. സിം​​​​​ഗി​​​​​ന്‍റെ​​​​​യും കാ​​​​​ലാ​​​​​വ​​​​​ധി ഏ​​​​​താ​​​​​നും മാ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​കം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കും.

വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലെ അം​​​​​ഗ​​​​​ബ​​​​​ല​​​​​മ​​​​​നു​​​​​സ​​​​​രി​​​​​ച്ച് ര​​​​​ണ്ടു സീ​​​​​റ്റു​​​​​ക​​​​​ളും എ​​​​​ൻ​​​​​ഡി​​​​​എ​​​​​യ്ക്കു അ​​​​​നാ​​​​​യാ​​​​​സം വി​​​ജ​​​യി​​​ക്കാ​​​നാ​​​കും. എ​​​​​ൻ​​​​​ഡി​​​​​എ അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ ഹ​​​​​രി​​​​​വം​​​​​ശ്, രാം​​​​​നാ​​​​​ഥ് താ​​​​​ക്കൂ​​​​​ർ (ര​​​​​ണ്ടു​​​​​പേ​​​​​രും ജെ​​​​​ഡി​​​​​യു) ഉ​​​​​പേ​​​​​ന്ദ്ര കു​​​​​ശ്‌​​​​​വാ​​​​​ഹ (ആ​​​​​ർ​​​​​എ​​​​​ൽ​​​​​എം) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​ധി അ​​​​​ടു​​​​​ത്ത​​​​​വ​​​​​ർ​​​​​ഷം ഏ​​​​​പ്രി​​​​​ൽ ഒ​​​​​ന്പ​​​​​തി​​​​​ന് തീ​​​​​രും. അ​​​​​ഞ്ച് സീ​​​​​റ്റു​​​​​ക​​​​​ളി​​​ലേ​​​ക്കും വി​​​​​ജ​​​​​യി​​​​​ക്കാ​​​​​ൻ ഓ​​​​​രോ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക്കും 42 വോ​​​​​ട്ട് വേ​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് വി​​​​​ദ​​​​​ഗ്ധ​​​​​ർ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

243 അം​​​​​ഗ സ​​​​​ഭ​​​​​യി​​​​​ൽ മ​​​​​ഹാ​​​​​സ​​​​​ഖ്യ​​​​​ത്തി​​​​​ന് 35 പേ​​​​​രു​​​​​ടെ പി​​​​​ന്തു​​​​​ണ​​ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. ആ​​​​​ർ​​​​​ജെ​​​​​ഡി (25) കോ​​​​​ൺ​​​​​ഗ്ര​​​​​സ് (ആ​​​​​റ്) സി​​​​​പി​​​​​ഐ-​​​​​എം​​​​​എ​​​​​ൽ (ര​​​​​ണ്ട്) എ​​​​​ന്നി​​​​​വ​​​​​യ്ക്കു പു​​​​​റ​​​​​മേ സി​​​​​പി​​​​​എ​​​​​മ്മി​​​​​ന്‍റെ​​​​​യും ഐ​​​​​ഐ​​​​​പി​​​​​യു​​​​​ടെ​​​​​യും ഓ​​​​​രോ അം​​​​​ഗ​​​​​ങ്ങ​​​​​വും ​​​​​കൂ​​​​​ടി ചേ​​​​​രു​​​​​ന്ന​​​താ​​​ണി​​​ത്.ആ​​​​​ർ​​​​​ജെ​​​​​ഡി​​​​​യു​​​​​ടെ ഫി​​​​​യാ​​​​​സ് അ​​​​​ഹ​​​​​മ്മ​​​​​ദ്, ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ സ​​​​​തീ​​​​​ഷ് ച​​​​​ന്ദ്ര ദു​​​​​ബെ, മ​​​​​നാ​​​​​ൻ കു​​​​​മാ​​​​​ർ മി​​​​​ശ്ര, ശം​​​​​ഭു സ​​​​​ഹാ​​​​​ര​​​​​ൻ പ​​​​​ട്ടേ​​​​​ൽ, ജെ​​​​​ഡി​​​​​യു പ്ര​​​​​തി​​​​​നി​​​​​ധി ഖി​​​​​രു മ​​​​​ഹ്തോ എ​​​​​ന്നീ രാ​​​​​ജ്യ​​​​​സ​​​​​ഭാം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​ധി 2028 ജൂ​​​​​ലൈ ഏ​​​​​ഴി​​​​​നും അ​​​​​വ​​​​​സാ​​​​​നി​​​​​ക്കും.

ഇ​​​​​തി​​​​​നു​​​​​ശേ​​​​​ഷം 2030ന്‍റെ തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ആ​​​​​റ് രാ​​​​​ജ്യ​​​​​സ​​​​​ഭാ സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ക്കും. ബി​​​​​ജെ​​​​​പി​​​​​യി​​​​​ൽ​​നി​​​​​ന്നു​​​​​ള്ള ധ​​​​​ർ​​​​​മ്മ​​​​​ശി​​​​​ല ഗു​​​​​പ്ത, ഭീം​​​​​സിം​​​​​ഗ്, ജെ​​​​​ഡി​​​​​യു​​​​​വി​​​​​ന്‍റെ സ​​​​​ഞ്ജ​​​​​യ് കു​​​​​മാ​​​​​ർ ഝാ, ​​​​​ആ​​​​​ർ​​​​​ജെ​​​​​ഡി​​​​​യു​​​​​ടെ മ​​​​​നോ​​​​​ജ് കു​​​​​മാ​​​​​ർ ഝാ, ​​​​​സ​​​​​ഞ്ജ​​​​​യ് യാ​​​​​ദ​​​​​വ്, കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ അ​​​​​ഖി​​​​​ലേ​​​​​ഷ് പ്ര​​​​​സാ​​​​​ദ് സിം​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​ധി ക​​​​​ഴി​​​​​യു​​​​​ന്ന​​​​​തോ​​​​​ടെ​​​​​യാ​​​​​ണി​​​​​ത്. വ​​​​​രു​​​​​ന്ന രാ​​​​​ജ്യ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ളി​​​​​ലൊ​​​​​ന്നും സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ വി​​​​​ജ​​​​​യി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള അം​​​​​ഗ​​​​​ബ​​​​​ലം പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​നി​​​​​ല്ല. വി​​​​​ജ​​​​​യം ഉ​​​​​റ​​​​​പ്പാ​​​​​യ​​​​​തി​​​​​നാ​​​​​ൽ ഏ​​​​​താ​​​​​നും വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​കൊ​​​​​ണ്ട് രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യി​​​​​ലും ബി​​​ജെ​​​പി കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്ത​​​രാ​​​കും.

Kerala

ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ്; രാ​ജ്യ​സ​ഭ​യി​ല്‍ ന​ല്‍​കി​യ നോ​ട്ടീ​സ് ത​ള്ളി; പാ​ര്‍​ല​മെ​ന്‍റി​ന് പു​റ​ത്തും പ്ര​തി​ഷേ​ധം

ന്യൂ​ഡ​ല്‍​ഹി: ക​ന്യാ​സ്ത്രീ​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ നി​ല​പാ​ടി​ലു​റ​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ച​ര്‍​ച്ച ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ രാ​ജ്യ​സ​ഭ​യി​ല്‍ ന​ല്‍​കി​യ നോ​ട്ടീ​സ് ത​ള്ളി. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​സ​ഭ ഉ​ച്ച​യ്ക്ക് 12 വ​രെ നി​ര്‍​ത്തി​വ​ച്ചു.

ഓ​പ്പ​രേ​ഷ​ന്‍ സി​ന്ദൂ​റി​ലാ​ണ് ഇ​ന്ന് ച​ര്‍​ച്ച ന​ട​ക്കു​ന്ന​തെ​ന്നും മ​റ്റ് ച​ര്‍​ച്ച​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്നി​ല്ലെ​ന്നും രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ന്‍ ഹ​രി​വം​ശ് വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച​തോ​ടെ​യാ​ണ് സ​ഭാ​ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച​ത്. വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ല്‍​കി​യെ​ങ്കി​ലും ചെ​യ​ര്‍​മാ​ന്‍ ആ​വ​ശ്യം ത​ള്ളു​ക​യാ​യി​രു​ന്നു.

അതേസമയം രാ​വി​ലെ പ്രി​യ​ങ്കാ ഗാ​ന്ധി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റ് ക​വാ​ട​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ക​ന്യാ​സ്ത്രീ​ക​ളെ മോ​ചി​പ്പി​ക്കാ​ന്‍ കേ​ന്ദ്രം എ​ത്ര​യും വേ​ഗം ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു യു​ഡി​എ​ഫ് എം​പി​മാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്.

Movies

ക​മ​ൽ ഹാ​സ​ൻ ഇ​ന്നു രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

ത​മി​ഴ് സി​നി​മ​യി​ലെ ‘ഉ​ല​ക​നാ​യ​ക​ൻ’ ക​മ​ൽ ഹാ​സ​ൻ ഇ​ന്നു രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. മ​ക്ക​ൾ നീ​തി മ​യ്യം (എം​എ​ൻ​എം) അ​ധ്യ​ക്ഷ​നാ​യ ക​മ​ൽ ഹാ​സ​ൻ ത​മി​ഴ്നാ​ട്ടി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഉ​പ​രി​സ​ഭ​യി​ലേ​ക്കെ​ത്തു​ന്ന​ത്.

ക​മ​ൽ ഹാ​സ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യോ​ടെ​യാ​കും രാ​ജ്യ​സ​ഭ​യി​ൽ ഇ​ന്ന​ത്തെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കു​ക.

എം​എ​ൻ​എം പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ന് ത​ങ്ങ​ളു​ടെ രാ​ജ്യ​സ​ഭാ​സീ​റ്റ് വി​ട്ടു​ന​ൽ​കു​ന്ന​തി​ലൂ​ടെ ത​മി​ഴ്നാ​ട്ടി​ലെ സ​ഖ്യം വി​ക​സി​പ്പി​ക്കാ​നാ​ണു ഡി​എം​കെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​എ​ൻ​എം മ​ത്സ​രി​ക്കാ​തി​രു​ന്ന​തി​ന് പ്ര​ത്യു​പ​കാ​ര​മാ​യാ​ണു ഡി​എം​കെ ത​ങ്ങ​ളു​ടെ ഒ​രു സീ​റ്റ് ക​മ​ൽ ഹാ​സ​നു വി​ട്ടു​ന​ൽ​കി​യ​ത്.

Kerala

സ​ത്യ​ത്തി​നൊ​പ്പം നി​ല്‍​ക്ക​ണം; പൈ​ല​റ്റു​മാ​രെ കു​റ്റ​പ്പെ​ടു​ത്തി​യു​ള്ള റി​പ്പോ​ർ​ട്ടി​ൽ പാ​ശ്ചാ​ത്യ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ വ്യോ​മ​യാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തി​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ മ​റു​പ​ടി​യു​മാ​യി വ്യോ​മ​യാ​ന​മ​ന്ത്രി റാം ​മോ​ഹ​ന്‍ നാ​യി​ഡു. സ​ത്യ​ത്തി​നൊ​പ്പം നി​ല്‍​ക്ക​ണ​മെ​ന്നും അ​ന്തി​മ റി​പ്പോ​ര്‍​ട്ടി​ന് ശേ​ഷ​മേ നി​ഗ​മ​ന​ങ്ങ​ളി​ല്‍ എ​ത്താ​വൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റു​മാ​രെ കു​റ്റ​പ്പെ​ടു​ത്തി​യു​ള്ള റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് പാ​ശ്ചാ​ത്യ മാ​ധ്യ​മ​ങ്ങ​ളെ നാ​യി​ഡു വി​മ​ർ​ശി​ച്ചു. അ​പ​ക​ടം സം​ബ​ന്ധി​ച്ച് സ്വ​ന്ത​മാ​യി വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നാ​ണ് അ​വ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ൾ അ​ന്തി​മ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പു​റ​ത്തു​വ​രും. അ​ന്താ​രാ​ഷ്ട്ര വ്യോ​മ​യാ​ന പ്രോ​ട്ടോ​ക്കോ​ളു​ക​ൾ അ​നു​സ​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും പൂ​ർ​ണ സു​താ​ര്യ​ത​യോ​ടെ​യാ​ണ് ഇ​ക്കാ​ര്യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്ത​ലു​ക​ൾ നി​ർ​ദേശി​ക്കു​ന്ന​തി​നു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ കീ​ഴി​ൽ ഒ​രു ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് നാ​യി​ഡു പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലു​ള്ള മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ൾ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​മ്മി​റ്റി മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ത്തി​നും യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന അ​തേ സ​ഹാ​യ​ധ​നം ത​ന്നെ ന​ൽ​കു​മെ​ന്നും മന്ത്രി കൂട്ടിച്ചേർത്തു.

Latest News

Corehub Up