ന്യൂഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു. രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് രാജി. രാജി രാഷ്ട്രപതി അംഗീകരിച്ചു. തുടർന്ന് പാർട്ടിയുമായി ചേർന്നുള്ള സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്നും കേരളത്തിൽ സജീവമാകാനാണ് താത്പര്യമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മൂന്നാം മോദി സര്‍ക്കാരില്‍ 2024 ജൂണ്‍ ഒമ്പതിനാണ് ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം, വകുപ്പ് സഹമന്ത്രിയായി ജോര്‍ജ് കുര്യന് ചുമതലയേറ്റത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മത്സരിച്ചെങ്കിലും തോറ്റു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, ദേശീയ നിര്‍വഹക സമിതിയംഗം, കോര്‍കമ്മിറ്റിയംഗം, പാര്‍ട്ടി വക്താവ് തുടങ്ങിയ നിലകളില്‍ ജോർജ് കുര്യൻ പ്രവർത്തിച്ചിട്ടുണ്ട്.
Tags : George Kurian Resignation Rajyasabha