x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്ര ക​ൺ​വ​ൻ​ഷ​ൻ: ഹി​ൽ​ട്ട​ൺ ഡ​ബി​ൾ​ട്രീ വേ​ദി​യാ​കും

ര​ഞ്ജി​ത് ച​ന്ദ്ര​ശേ​ഖ​ർ
Published: June 10, 2026 05:18 PM IST | Updated: June 10, 2026 05:20 PM IST

ക​ണ​ക്ടി​ക്ക​ട്ട്: 2027 മ​ന്ത്ര ഗ്ലോ​ബ​ൽ ഹി​ന്ദു ക​ൺ​വ​ൻ​ഷ​ൻ "ശാ​ക്തേ​യം' ക​ണ​ക്ടി​ക്ക​ട്ടി​ലെ സ്റ്റാം​ഫോ​ർ​ഡി​ലു​ള്ള ഹി​ൽ​ട്ട​ൺ ഡ​ബി​ൾ​ട്രീ വേ​ദി​യാ​കും. ജൂ​ലൈ രണ്ട് മു​ത​ൽ അഞ്ച് വ​രെ ന​ട​ക്കു​ന്ന ക​ൺവ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്ര​യും ഹി​ൽ​ട്ട​ൺ ഡ​ബി​ൾ​ട്രീ​യും ത​മ്മി​ലു​ള്ള ക​രാ​ർ ഒ​പ്പു​വ​ച്ചു.

മ​ന്ത്ര പ്ര​സി​ഡ​ന്‍റ് ​കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി ഉ​ണ്ണി തൊ​യ​ക്കാ​ട്ട്, ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ ഷി​ബു ദി​വാ​ക​ര​ൻ, ട്ര​ഷ​റ​ർ സ​ഞ്ജീ​വ് നാ​യ​ർ, ട്ര​സ്റ്റി വൈ​സ് ചെ​യ​ർ കൊ​ച്ചു​ണ്ണി ഇ​ള​വ​ൻ​മ​ഠം, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം അ​ഭി​ലാ​ഷ് പു​ളി​ക്ക​ത്തൊ​ടി, ക​ണ​ക്ടി​ക​ട്ട്‌ ആ​ർവിപി ര​ഞ്ജി​ത് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

 

K-Rail Survey

സ്റ്റാം​ഫോ​ർ​ഡ് ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഹി​ൽ​ട്ട​ൺ ഡ​ബി​ൾ​ട്രീ, വി​ശാ​ല​മാ​യ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ, അ​ൻ​പ​തി​നാ​യി​രം സ്ക്വ​യ​ർ ഫീ​റ്റി​ല​ധി​കം മീ​റ്റിം​ഗ് സ്പേ​സ്, നാ​നൂ​റി​ന​ടു​ത്ത് മു​റി​ക​ൾ, ഒ​രു ഡ​സ​നോ​ളം സ്യൂ​ട്ട് റൂ​മു​ക​ൾ, അ​മേ​രി​ക്ക​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു​ള്ള സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മീ​പ്യം എ​ന്നി​വ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​ണ്.

അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഹൈ​ന്ദ​വ ക​ൺ​വൻ​ഷ​നു​ക​ളി​ൽ ഒ​ന്നി​ന് വേ​ദി​യാ​കാ​ൻ എ​ല്ലാ ത​ര​ത്തി​ലും അ​നു​യോ​ജ്യ​മാ​യ കേ​ന്ദ്ര​മാ​ണ് ഹി​ൽ​ട്ട​ൺ ഡ​ബി​ൾ​ട്രീ എ​ന്ന് മ​ന്ത്ര പ്ര​സി​ഡ​ന്‍റ് ​കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

താ​മ​സ​ത്തി​നും ഭ​ക്ഷ​ണ​ത്തി​നും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ, ആ​ത്മീ​യ നി​ർ​വൃ​തി പ​ക​രു​ന്ന സ​ത്സം​ഗ​ങ്ങ​ൾ, ക​ലാ​മൂ​ല്യ​മേ​റി​യ വി​നോ​ദ പ​രി​പാ​ടി​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​കു​ന്ന ശാ​ക്തേ​യം 2027 ഹി​ന്ദു സ​മ്മേ​ള​ന​ത്തി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു.

Tags : Shaktheyam Mantrah Convention USA

Recent News

Corehub Up