കൊച്ചി: കളമശേരിയിൽ സ്കൂട്ടറും ബസും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു ഇന്ന് വൈകിട്ട് 5.40 ഓടെയാണ് അപകടം നടന്നത്. എച്ച്എംടി ജംഗ്ഷനിൽ ഏലൂർ ഭാഗത്തേക്ക് പോകുന്ന ബസും ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറുമാണ് എച്ച്എംടി ജംഗ്ഷനിൽ വച്ച് കൂട്ടിയിടിച്ചത്. മലയാറ്റൂർ സ്വദേശിയായ മണിയനെ ഉടൻ തന്നെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസിനടിയിലേക്ക് കയറിയ സ്കൂട്ടർ തകർന്നു. അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
Tags : Bus Accident Scooterist Latest News Kalamassery