Sports
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ട് സീസണലിലെ അവസാന മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് ഇറങ്ങും. തുടർ തോൽവികൾക്ക് ശേഷം പുതിയ പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡിന്റെ കീഴിൽ ബ്ലാസ്റ്റേഴ്സ് മിന്നും തിരിച്ചുവരവാണ് സീസണിൽ നടത്തിയത്.
അതേസമയം ജയത്തോടെ സീസണ് അവസാനിപ്പിക്കാൻ എഫ്സി ഗോവ എതിരാളിയായി ഇറങ്ങും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
അതേസമയം നേർക്കുനേർ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷിക്കാനൊന്നുമില്ലെന്നതാണ് മറ്റൊരു വശം. 22 തവണ മുഖാമുഖം പോരടിച്ചു. 13 ജയം എഫ്സി ഗോവ നേടി. ബ്ലാസ്റ്റേഴ്സിന് അഞ്ച് ജയം മാത്രമാണുള്ളത്. നാല് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.
തോൽവികളോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്സ് വിജയം കണ്ടെത്തിത്തുടങ്ങിയത് സീസണ് അവസാനമെത്തിയപ്പോഴാണ്. നിലവിൽ 14 പോയിന്റുമായി എട്ടാം സ്ഥാനത്താണ് മഞ്ഞപ്പട. അതേസമയം പരിക്കിൽനിന്ന് മുക്തരാകാത്ത ഡാനിഷ് ഫറൂഖും കരീമും എഫ്സി ഗോവയ്ക്കെതിരേ കളിക്കില്ല.
NRI
വല്ലെറ്റ: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയതിന്റെ അവേശം പങ്കുവച്ച് മാൾട്ടയിലെ കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഒഐസിസി മാൾട്ടയുടെ നേതൃത്വത്തിൽ വിജയഘോഷം സംഘടിപ്പിച്ചത്.
പ്രസിഡന്റ് ടി.ജി. വിഷ്ണു, ജനറൽ സെക്രട്ടറി സിബിൻ ടി. വർഗീസ്, ട്രഷറർ റോശ് വലിയവിളയിൽ എന്നിവർ നേതൃത്വം നൽകിയ യോഗം അംഗങ്ങളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആവേശകരമായി നടന്നു.
നാഷണൽ റീജിയണൽ കമ്മിറ്റികളിൽ നിന്നും നിരവധി പ്രവർത്തകരാണ് വിജയഘോഷത്തിനായി എത്തി ചേർന്നത്. മാൾട്ടയിലെ പ്രവാസികളുടെ ഉന്നമനത്തിനായി കേരളത്തിലെ യുഡിഎഫ് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും ഗൗരവമായി അവലോകനം ചെയ്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പാർട്ടിക്ക് കൈവരിക്കാനായ മികച്ച മുന്നേറ്റങ്ങൾ നേതാക്കൾ സ്വാഗതം ചെയ്തു.
സതീശന്റെ നേതൃത്വത്തിൽ ജനക്ഷേമവും വികസനവും മുൻനിർത്തിയ ജനകീയവും ദൂരദർശനപരവുമായ ഭരണമാണ് കേരളത്തിൽ സാക്ഷാത്കരിക്കപ്പെടുകയെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന നവകേരള സൃഷ്ടിക്ക് അദ്ദേഹത്തിന് നേതൃത്വം നൽകാനാകട്ടെയെന്നും ആശംസകൾ നേർന്നു.
മാൾട്ടയിൽ കഴിയുന്ന മലയാളികൾക്ക് കൂടുതൽ പ്രയോജനകരവും ജനോപകാരപ്രദവുമായി സേവനങ്ങളും പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനായി ലഭ്യമായ അധികാരങ്ങളും അവസരങ്ങളും ഫലപ്രദമായി വിനിയോഗിച്ച് മുന്നോട്ട് പോകാൻ യോഗത്തിൽ തീരുമാനമായി.
പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളും മുൻനിർത്തി കൂടുതൽ കാര്യക്ഷമവും ഉത്തരവാദിത്വപരവുമായ ഇടപെടലുകൾ നടത്തുന്നതിനുള്ള പ്രതിബദ്ധതയും നേതാക്കൾ പ്രകടിപ്പിച്ചു.
Kerala
ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന്റെ രാജശില്‍പ്പി കെ.സി. വേണുഗോപാല്‍ ആണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ആളു കൊണ്ടും അർഥം കൊണ്ടും നയരൂപീകരണത്തിലുമെല്ലാം വളരെ സ്വാധീനം ചെലുത്താന്‍ വേണുഗോപാലിന് സാധിച്ചു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഭരണം കാഴ്ചവയ്ക്കാന്‍ സാധിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വേണുഗോപാല്‍ എംപിയായിരുന്നു. എംപിയായ ആള് ഇത്തരത്തില്‍ മത്സരരംഗത്തുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. തെരഞ്ഞെടുപ്പില്‍ സമ്പത്തുകൊണ്ടായാലും ബുദ്ധി കൊണ്ടായാലും വിജയത്തിന്റെ പ്രധാന ശില്പി വേണുഗോപാല്‍ തന്നെയാണ്. വിജയത്തിനായി ആത്മാർഥമായാണ് കെ.സി. വേണുഗോപാല്‍ പ്രവര്‍ത്തിച്ചത്.
കോണ്‍ഗ്രസിന്റെ സംസ്കാരം അനുസരിച്ചും പാരമ്പര്യം അനുസരിച്ചും വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ ആഹ്ലാദപൂര്‍വം ആഘോഷിക്കുകയാണ്. കേരളത്തില്‍ യുഡിഎഫിന് വമ്പന്‍ വിജയമാണ് ലഭിച്ചത്. പ്രതീക്ഷിച്ച വിജയം ഇടതുമുന്നണിക്ക് ലഭിച്ചില്ല. പിണറായി വിജയന് വീണ്ടും ഭരണത്തില്‍ വരണമെന്ന് ആഗ്രഹിച്ചവനാണ് താനെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എന്നാല്‍ അതു നടന്നില്ലെന്നു മാത്രമല്ല, യുഡിഎഫ് ഗംഭീര വിജയം നേടുകയും ചെയ്തു. ചെറിയ വോട്ടിനല്ല, വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതും മാത്രമല്ല, നൂറു സീറ്റാണ് യുഡിഎഫ് പറഞ്ഞത്. അത് ഒരു രസത്തിന് പറഞ്ഞതാണ്. പക്ഷെ 102 സീറ്റ് നേടുവാന്‍ യുഡിഎഫിന് സാധിച്ചു. രമേശ് ചെന്നിത്തല, വി.ഡി. സതീശന്, കെ.സി. വേണുഗോപാല്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ആ വിജയത്തിന് കാരണമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
NRI
ഡാർവിൻ: നോർത്തേൺ ടെറിട്ടറി ഐഒസി ഡാർവിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് വിജയഘോഷം നടത്തി. ടിവിയിൽ കുര്യൻ ഹൗസിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് പ്രസിഡന്റ് പോൾ പറോക്കാരൻ നിർവഹിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജോർജ് കുര്യൻ വർഗീസ് സ്വാഗതവും കമ്മിറ്റി മെമ്പർ ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ഉണ്ണികൃഷ്ണൻ, അലോഷ്യ, ബിജു വർഗീസ്, ബിനുകുമാർ ചാകാലപ്പറമ്പിൽ, അനുറോസ് തുടങ്ങിയവർ സംസാരിച്ചു.,
വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
Kerala
പെരുമ്പാവൂർ: നല്ല ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി. എല്ലാവരും കഠിനാധ്വാനം ചെയ്യുന്നവരാണ്. കേരളത്തിന്റെ സ്പന്ദനം മനസിലാക്കി വേണം തീരുമാനമെടുക്കാൻ. അനുകൂലമായ തീരുമാനം കൈക്കൊള്ളും എന്നാണ് പ്രതീക്ഷ. ജനങ്ങളുടെ വികാരം കണക്കിലെടുത്തു കൊണ്ടായിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പ്രതീക്ഷക്കൊത്തൊരു തീരുമാനം വരുമെന്ന് കരുതുന്നു. ആർക്കാണ് കൂടുതൽ പിന്തുണ എന്നറിയില്ല. അതെന്റെ വിഷയമല്ല. വലിയ ഉത്തരവാദിത്തമാണ് കേരളത്തിലെ ജനങ്ങൾ നൽകിയിരിക്കുന്നത്. പ്രവർത്തകർ കഷ്ടപ്പെട്ടുണ്ടാക്കിയ വിജയമാണ്. ജനങ്ങളുടെ മനസിൽ ഒരാഗ്രഹം ഉണ്ട്. ആ ആഗ്രഹം സഫലമാക്കാൻ എഐസിസി തയാറാകണമെന്നും എൽദോസ് ആവശ്യപ്പെട്ടു.
അതേസമയം പട നയിച്ചവൻ മുഖ്യമന്ത്രിയാകണോ എന്ന ചോദ്യത്തിന് അദ്ദേഹം തലകുലുക്കിയായിരുന്നു മറുപടി നൽകിയത്.
NRI
വലേറ്റ: ഒഐസിസി മാൾട്ടയുടെ നേതൃത്വത്തിൽ യുഡിഎഫിന്റെ ചരിത്ര വിജയം ആഘോഷിച്ചു. യോഗത്തിൽ പ്രസിഡന്റ് ടി.ജി. വിഷ്ണു, ജനറൽ സെക്രട്ടറി സിബിൻ ടി. വർഗീസ്, ട്രഷറർ റോഷ് വലിയവിളയിൽ എന്നിവർ നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പൻ വിജയം നേടിയതിനു പിന്നാലെ തിരുവനന്തപുരം എ ആർ ക്യാമ്പിൽ കേക്ക് മുറിച്ച് ആഘോഷം. പോലീസുകാർ രാഷ്ട്രീയ പ്രവർത്തനത്തിലോ രാഷ്ട്രീയ ആഘോഷത്തിലോ പങ്കെടുക്കരുതെന്ന് ചട്ടമുള്ളപ്പോഴാണ് ആഘോഘം നടത്തിയത്.
നൂറുപേരുടെ 102 ആശംസകള്‍ എന്നെഴുതിയ കേക്കു മുറിച്ചാണ് ആഷോഷിച്ചത്. കോണ്‍ഗ്രസ് പതാകയുള്ള കേക്കാണ് മുറിച്ചത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയർന്നത്.
District News
കടുത്തുരുത്തി: തുടർച്ചയായി വിജയിക്കുന്ന മോന്‍സ് ജോസഫിന്റെ തേരോട്ടത്തിന് തടയിടാന്‍ ഇക്കുറിയും എല്‍ഡിഎഫിനായില്ല. തുടർച്ചയായ ആറാം ജയം നേടുകയായിരുന്നു മോന്‍സ് ജോസഫ്.
കടുത്തുരുത്തി മോന്സിനോടു ചേര്‍ന്നുനില്‍ക്കുന്ന കാഴ്ചയായിരുന്നു വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ കാണാനായത്. വോട്ടെണ്ണല്‍ കേന്ദ്രമായ പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിനു മുമ്പില്‍ നിന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ ആവേശം ഓരോ റൗണ്ട് പിന്നിടുന്പോഴും വാനോളമുയരുന്നതാണ് ദൃശ്യമായത്. പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോൾത്തന്നെ 933 വോട്ടിന്റെ ലീഡില്‍ മോന്‍സ് എത്തി. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്-എമ്മിലെ നിര്‍മല ജിമ്മിയെ പിന്തള്ളിയുള്ള ജൈത്രയാത്രയാണ് പിന്നീട് കണ്ടത്.
മോന്സിന്റെ ജന്മനാടായ മുളക്കുളം പഞ്ചായത്തില്‍ യുഡിഎഫിന് 3,457 വോട്ട് ലീഡ് ലഭിച്ചു. ഫലം എങ്ങോട്ടെന്ന ആദ്യസൂചനയായിരുന്നു അത്. എല്‍ഡിഎഫിന് സ്വാധീനമുള്ള വെളിയന്നൂരും യുഡിഎഫിന് 980 വോട്ട് ലീഡ് കിട്ടി. ഉഴവൂരില്‍ 1,835ഉം ഞീഴൂരില്‍ 2,410 വോട്ടും ലീഡ് മോന്‍സ് നേടിയപ്പോൾ എല്‍ഡിഎഫ് ക്യാമ്പില്‍ പരാജയം മണത്തു.
കടുത്തുരുത്തി പഞ്ചായത്തില്‍ 5,320 വോട്ടിന്റെ വലിയ ലീഡും മോന്സിനു ലഭിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ ഇതോടെ ആഹ്ലാദ നൃത്തച്ചുവടുകളുമായി തെരുവിലിറങ്ങി. കുറവിലങ്ങാട് -2,544, മരങ്ങാട്ടുപിള്ളി-2,018, മാഞ്ഞൂര്‍-5,147, കടപ്ലാമറ്റം-891, കാണക്കാരി-3,078, കിടങ്ങൂര്‍-2,687 വോട്ടുകളുടെ ലീഡ് മോന്സിന് ലഭിച്ചു. ഇതോടെ ഭൂരിപക്ഷം 31,300 ആയി ഉയര്‍ന്നു.
മോന്‍സ് ജോസഫിന് 70,353 വോട്ടും നിര്‍മല ജിമ്മിക്ക് 39,053 വോട്ടുമാണ് ആകെ ലഭിച്ചത്. കഴിഞ്ഞതവണ 4,256 ആയിരുന്നു മോന്സിന്റെ ഭൂരിപക്ഷം. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഇട്ടിക്കുന്നേലിന് 12,228 വോട്ട് ലഭിച്ചു.
2021ല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജി. ലിജിന്‍ലാലിന് 11,570 വോട്ടാണ് ലഭിച്ചത്. യുഡിഎഫ് മന്ത്രിസഭയില്‍ മികച്ച വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായി കടുത്തുരുത്തിയുടെ പ്രതിനിധി മോന്‍സ് ജോസഫ് ഉണ്ടാകുമെന്നാണ് കടുത്തുരുത്തിയിലെ യുഡിഎഫ് നേതാക്കള്‍ പറയുന്നത്.
Kerala
തിരുവനന്തപുരം: ഭരണ വിരുദ്ധത കേരളത്തിൽ തരംഗമായി അലയടിക്കുമെന്നായിരുന്നു യുഡിഎഫ് വിശ്വാസം. പിണറായി വിരുദ്ധതയാകും നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തെ നിർണയിക്കുന്നതെന്നും യുഡിഎഫ് നേതൃത്വം ഉറച്ചു വിശ്വസിച്ചു. ഇതാണ് ഇന്നലെ നടന്ന വോട്ടെണ്ണലിൽ യാഥാർഥ്യമായത്. സ്വന്തം മണ്ഡലമായ കണ്ണൂരിലെ ധർമടത്തു മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ആറു റൗണ്ടുകളിൽ പിന്നിലായതു തന്നെ ഇതിന്റെ ഉത്തമ ഉദാഹരണമായി യുഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഇടത് അനുഭാവികളെ കാര്യമായി ഗൗനിക്കണമെന്ന് ഇത്തവണ യുഡിഎഫ് സ്ഥാനാർഥികളോടു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെരഞ്ഞെടുപ്പിനിടെ പറഞ്ഞിരുന്നു. ഭരണത്തിൽ അസംതൃപ്തരായ ഇടത് അനുഭാവികൾ യുഡിഎഫിന് വോട്ട് ചെയ്യും, ഇതുകൂടി എത്തുന്നതോടെ യുഡിഎഫ് വിജയം 100 സീറ്റ് കടക്കും. പദ്ധതി വിജയമായി.
സിപിഎമ്മിന്റെ കണ്ണൂരിലെ കോട്ടകൊത്തളങ്ങളിൽ പോലും കടന്നു കയറാൻ കോണ്‍ഗ്രസിനും യുഡിഎഫിനും സാധിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി കോഴിക്കോട് വിജയിക്കാത്ത സീറ്റുകളും തന്ത്രത്തിൽ കുടുങ്ങി.
സിപിഎം വിമതരിൽ ചിലരെ പുറത്തു കൊണ്ടുവന്നു യുഡിഎഫ് പിന്തുണയോടെ സ്ഥാനാർഥിയാക്കി ബി പ്ലാൻ പ്രാവർത്തികമാക്കിയതോടെ പാർട്ടിയിലെ വിശ്വാസ്യതയെ പോലും സിപിഎം അണികൾ ചോദ്യം ചെയ്യുന്നതായി. ഒരു ഘട്ടത്തിൽ യഥാർഥ ഇടതുപക്ഷം തങ്ങളാണെന്ന പ്രഖ്യാപനവും യുഡിഎഫ് നേതാക്കളിൽ നിന്നുണ്ടായി.
10 വർഷം തുടർച്ചയായി പ്രതിപക്ഷത്തിരുന്ന യുഡിഎഫിന്റെ വിജയഘടകങ്ങളിൽ മുഖ്യം അതിശക്തമായ ഭരണവിരുദ്ധ വികാരമായിരുന്നു. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ടീം യുഡിഎഫ് എന്ന പേരിൽ മുന്നണി ഒറ്റക്കെട്ടായിരുന്നു. സീറ്റ് വിഭജനത്തിൽ പോലും ഉണ്ടാകേണ്ടിയിരുന്ന അപസ്വരങ്ങൾ പരമാവധി ഒഴിവാക്കി. കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയെച്ചൊല്ലി ചില നേതാക്കൾക്ക് വിമർശനമുണ്ടായിട്ടും പുറത്തു പറഞ്ഞില്ല.
സോഷ്യൽ എൻജിനിയറിംഗ് തന്ത്രങ്ങളും വലിയ വിജയഘടകമൊരുക്കാൻ വഴികാട്ടി. ന്യൂനപക്ഷ വിഭാഗങ്ങളെ ഒരു കുടക്കീഴിൽ എത്തിക്കാൻ യുഡിഎഫിനായത് വിജയത്തിന്റെ മധുരം ഇരട്ടിയാക്കി.
ഭൂരിപക്ഷ സമുദായങ്ങളിലെ നല്ലൊരു ശതമാനം വോട്ട് കൂടി സമാഹരിക്കുന്നതിൽ വിജയിക്കാനായതും ഘടകകമായെന്നാണ് യുഡിഎഫ് വിലയിരുത്തൽ. വി.ഡി. സതീശന്റെ ഉറച്ച നിലപാടുകളും സമൂഹത്തിലെ ഒരു വിഭാഗത്തെ യുഡിഎഫിലേക്ക് അടുപ്പിച്ചു.
സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിലെ സൗജന്യ യാത്രയും കുറഞ്ഞ തുകയ്ക്കു ഭക്ഷണവും കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ പ്രതിമാസ സഹായവും അടക്കമുള്ള കോണ്‍ഗ്രസ് ഗാരന്റികൾ സ്ത്രീകളുടെയും ഇടത്തരക്കാരുടെയും വോട്ട് ആകർഷിക്കാനായി.
അജൻഡ സെറ്റ് ചെയ്തായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണം. ആദ്യ വിവാദ വിഷയമായി സിപിഎം- ബിജെപി ധാരണയെന്ന വജ്രായുധം പ്രതിപക്ഷ നേതാവ് തൊടുത്തുവിട്ടതോടെ പ്രചാരണ രംഗം യുദ്ധ ഭൂമിയായി.
ഇതിനു മറുപടി പറയാൻ സിപിഎമ്മും ബിജെപിയും ബുദ്ധിമുട്ടിയതോടെ വോട്ടുകളെ ഒരു പരിധിവരെ സ്വാധീനിക്കാനായി. ശബരിമല സ്വർണക്കൊള്ളയും വിലക്കയറ്റവും തൊഴിലില്ലായ്മ അടക്കം ജനങ്ങൾ നേരിടുന്ന ദുരിതങ്ങളും യുഡിഎഫ് വിജയത്തിന്റെ ഘടകങ്ങളായി.
Kerala
കോട്ടയം: രണ്ട് സീറ്റിൽനിന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഏഴു സീറ്റിലേക്ക് കുതിച്ചു. എട്ടു സീറ്റുകളിൽ മത്സരിച്ച പാർട്ടി കാഞ്ഞാങ്ങാട് സീറ്റിൽ മാത്രമാണ് പരാജയപ്പെട്ടത്.
2021 ൽ 10 സീറ്റിൽ മത്സരിച്ച് രണ്ട് സീറ്റിൽ ഒതുങ്ങിപ്പോയ കേരള കോണ്‍ഗ്രസ് അതിശക്തമായ തിരിച്ചു വരവു നടത്തി. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല സീറ്റുകളിൽ പാർട്ടി വിജയം നേടി.
ഇരിങ്ങാലക്കുടയിൽ മന്ത്രി ആർ. ബിന്ദുവിനെ പരാജയപ്പെടുത്തിയാണ് തോമസ് ഉണ്ണിയാടൻ വിജയിച്ചത്. 10,212 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉണ്ണിയാടൻ മണ്ഡലം പിടിച്ചെടുത്തത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റായ ചങ്ങനാശേരിയിൽ വിനു ജോബ് ജയിച്ചത്. 8368 വോട്ടുകൾക്കായിരുന്നു വിജയം.
തൊടുപുഴയിൽ കേരള കോണ്‍ഗ്രസ് -എം സ്ഥാനാർഥി സിറിയക് ചാഴിക്കാടനെ പരാജയപ്പെടുത്തിയാണ് പി.ജെ. ജോസഫിന്റെ പിൻഗാമിയായി എത്തിയ മകൻ അപു ജോണ്‍ ജോസഫ് 44,291 വോട്ടുകൾക്ക് പപാജയപ്പെടുത്തി.
കടുത്തുരുത്തിയിൽ മോൻസ് ജോസഫ് കേരള കോണ്‍ഗ്രസ് എമ്മിലെ നിർമല ജിമ്മിയെ തോൽപിച്ചത് 31,300 വോട്ടുകൾക്കാണ്. കോതമംഗലത്ത് ഷിബു തെക്കുംപുറവും തിരുവല്ലയിൽ വർഗീസ് മാമനും കുട്ടനാട്ടിൽ റെജി ചെറിയാനും വിജയം നേടി.
തൊടുപുഴ: ജോസ് കെ. മാണിയടക്കമുള്ളവര്‍ക്ക് തെറ്റ് ഏറ്റുപറഞ്ഞ് മടങ്ങി വരാമെന്നും വന്നാല്‍ സ്വീകരിക്കുമെന്നും കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്. തൊടുപുഴയില്‍ മാധ്യമ പ്രവര്ത്തകര്ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇനി ഒരുകേരള കോണ്‍ഗ്രസ് മാത്രമാണുള്ളത്. കേരള കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരെല്ലാം തറവാട്ടിലേക്കു തിരികെ വരണം. തറവാട് ഏതെന്ന് തെരഞ്ഞെടുപ്പിലൂടെ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ചരിത്ര വിജയം. വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ ക്രമാനുഗതമായി വോട്ടുയർത്തിയ ബിജെപി മൂന്നു സീറ്റിൽ വിജയിച്ചാണ് ഇക്കുറി ചരിത്രം കുറിച്ചത്.
നേമത്ത് പൂട്ടിയ അക്കൗണ്ട് പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിലൂടെ റീ-ഓപ്പണ്‍ ചെയ്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടിയുമാണ് ബിജെപിയുടെ ശക്തി പ്രകടനം.
സിപിഎം മന്ത്രിയായ വി. ശിവൻകുട്ടിയെ വീഴ്ത്തിയാണ് നേമത്തെ വിജയമെങ്കിൽ കഴക്കൂട്ടത്ത് സിപിഎം മുൻ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് മുൻ കേന്ദ്രമന്ത്രിയായ വി. മുരളീധരൻ വിജയിച്ചു കയറിയത്. ചാത്തന്നൂരിൽ സിപിഐയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ് ബി.ബി. ഗോപകുമാറിന്റെ വിജയം.
ഇതിനു പുറമെ ആറു മണ്ഡലങ്ങളിൽ ബിജെപി രണ്ടാമതുമെത്തി. ആറ്റിങ്ങൽ, കാസർഗോഡ്, മലന്പുഴ, മഞ്ചേശ്വരം, പാലക്കാട്, തിരുവല്ല എന്നീ സീറ്റുകളിലാണ് പാർട്ടി രണ്ടാമതെത്തിയത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായിരുന്ന നേമത്ത് രണ്ടാം സ്ഥാനത്തേക്കു പോയ ബിജെപി വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, ചാത്തന്നൂർ, മലന്പുഴ, കാസർഗോഡ്, മഞ്ചേശ്വരം, പാലക്കാട് എന്നീ മണ്ഡലങ്ങളിലും രണ്ടാമതെത്തിയിരുന്നു. കഴിഞ്ഞ തവണ ജനപക്ഷം സ്ഥാനാർഥിയായി മത്സരിച്ച പി.സി. ജോർജ് പൂഞ്ഞാർ മണ്ഡലത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നെങ്കിൽ ഇക്കുറി ബിജെപി സ്ഥാനാർഥി ആയപ്പോൾ മൂന്നാമതായി.
കഴിഞ്ഞ തവണ രണ്ടാമതെത്തിയ മണ്ഡലങ്ങളിൽ മൂന്നിടത്ത് വിജയിക്കാനും മറ്റ് ആറ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം നിലനിർത്താനും പാർട്ടിക്കു കഴിഞ്ഞു. കഴിഞ്ഞ തവണ രണ്ടാമതായിരുന്ന വട്ടിയൂർക്കാവിൽ ഇക്കുറി മൂന്നാം സ്ഥാനത്തേക്കു പോയെങ്കിലും തിരുവല്ല മണ്ഡലത്തിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയതോടെയാണ് രണ്ടാമതെത്തിയ മണ്ഡലങ്ങളുടെ എണ്ണം ആറായി നിലനിർത്താനായത്.
എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളിൽ വിജയിച്ച ബിജെപിക്ക് കോണ്‍ഗ്രസുമായി ഏറ്റുമുട്ടിയ പാലക്കാട്, മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിൽ വിജയിക്കാനായില്ല എന്നതും ശ്രദ്ധേയമാണ്.
Kerala
തിരുവനന്തപുരം: അഴിമതിയും ധിക്കാരവും സ്വജനപക്ഷപാതവും അക്രമരാഷ്ട്രീയവും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും, മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിപ്പിച്ച് കേരളം കൈയടക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും തെളിയിക്കുന്ന യഥാര്‍ഥ കേരള സ്റ്റോറിയാണ് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുഫലമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പ്രകടനപത്രികയിലെ ഇന്ദിരാ ഗ്യാരണ്ടിയും തെരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചു. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ഉടന്‍ തീരുമാനിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.
പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പുഫലം. യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമല്ല, യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാരും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഈ തെരഞ്ഞെടുപ്പിനു വേണ്ടി രണ്ടു വര്‍ഷമായി ഒറ്റക്കെട്ടായി കഠിനാധ്വാനം നടത്തുകയായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ദീപ ദാസ് മുന്‍ഷിയും അടക്കമുള്ള കേന്ദ്ര നേതൃത്വവും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്മാന് രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെയുള്ള നേതാക്കളും യുഡിഎഫിലെ മുഴുവന്‍ ഘടകകക്ഷി നേതാക്കളും ഈ വിജയത്തിനു വേണ്ടി ഒരേ മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു.
യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്ന ജനവിധിയാണിത്. രാഹുൽ ഗാന്ധി അവതരിപ്പിച്ച ഇന്ദിരാ ഗ്യാരണ്ടി ഈ വിജയത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
മികച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിലുംപ്രചാരണത്തിലും കോണ്‍ഗ്രസ് പുലര്‍ത്തിയ മികവ് തന്നെയാണ് വിജയത്തെ ഏറ്റവുമധികം സഹായിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ വലിയ കൊടുങ്കാറ്റുണ്ടാകുമെന്നാണ് പലരും കരുതിയത്. പക്ഷേ, വിമതശല്യം ഏറ്റവും കുറഞ്ഞ തെരഞ്ഞെടുപ്പായിരുന്നു ഇത്.
സിപിഎമ്മിലെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പാര്‍ട്ടി വിട് നേതാക്കളെ യുഡിഎഫിന്റെ സ്ഥാനാര്‍ഥികളാക്കാനുള്ള തീരുമാനവും ഈ വന്‍വിജയത്തിന് സഹായിച്ചു. ആ തീരുമാനത്തില്‍ പലര്‍ക്കും ആശങ്കയുണ്ടായിരുന്നു. പക്ഷേ, കണ്ണൂരിലെ സിപിഎം കോട്ടകളില്‍ പോലും യുഡിഎഫിനെ വിജയിപ്പിക്കാന്‍ ആ തീരുമാനത്തിന് സാധിച്ചു. തന്റെ നാടായ പയ്യന്നൂരില്‍ സിപിഎം സ്ഥാനാര്‍ഥി തോല്‍ക്കുമെന്ന് താന്‍ പോലും ഒരിക്കലും കരുതിയതല്ല. തളിപ്പറമ്പിലെ വിജയവും വലിയ നേട്ടമാണ്. മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം തട്ടകത്തില്‍ പോലും കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു.
വര്‍ഗീയത പ്രചരിപ്പിച്ച് മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാനുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും അജണ്ട കേരളത്തില്‍ ചിലവാകില്ലെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. മലപ്പുറം തവനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.എസ്. ജോയ് ഉള്‍പ്പെടെയുള്ള യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ മതത്തിന്റെ പേരില്‍ പ്രചാരണം നടത്തിയ സിപിഎം നീക്കവും ജനം തള്ളിക്കളഞ്ഞു.
ഒന്നോ രണ്ടോ സീറ്റുകളില്‍ ബിജെപി ജയിച്ചിട്ടുണ്ടെങ്കില്‍ അത് സിപിഎമ്മിന്റെ ചിലവിലാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിപ്രതിഷേധം നടത്തിയതിന് പിണറായിയുടെ ഗണ്‍മാന്റെ മര്‍ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് എ.ഡി. തോമസ് ആലപ്പുഴയില്‍ നേടിയ വന്‍വിജയവും സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിന് ജനങ്ങളുടെ പ്രതികാരമാണ്.
പിണറായി സര്‍ക്കാരിനോട് പ്രതികാരം ചെയ്യാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു കൊണ്ടാണ് ആലപ്പുഴയില്‍ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതും. കഴിഞ്ഞ 10 വര്‍ഷത്തെ ഇടത് ഭരണത്തില്‍ യുഡിഎഫിന്റെ ഒട്ടറെ യുവജനപ്രവര്‍ത്തകര്‍ പോലീസിന്റെ മര്‍ദ്ദനത്തിനിരയായിട്ടുണ്ട്. ഭരണമേറ്റെടുക്കുമ്പോള്‍ ആരോടും പ്രതികാരം ചെയ്യാന്‍ യുഡിഎഫ് ഉദ്ദേശിക്കുന്നില്ലെങ്കിലും, കുറ്റം ചെയ്തവര്‍ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന്കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ മാർഗങ്ങളുണ്ട്
മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസിന് ഒട്ടും ബുദ്ധിമുട്ടുണ്ടാവില്ല. മുഖ്യമന്ത്രിയെ നിശ്ചയിക്കുകയെന്നത് കോണ്‍ഗ്രസ് ആദ്യമായിട്ട് ചെയ്യുന്നതല്ല. അതിപാര്‍ട്ടിക്ക് വ്യവസ്ഥാപിതമായ പരമ്പരാഗത മാര്‍ഗങ്ങളുണ്ട്. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് കോണ്‍ഗ്രസ് നേതൃത്വം ഒട്ടും വൈകാതെ മുഖ്യമന്ത്രിയെ തീരുമാനിക്കും.
പാര്‍ട്ടി നേതൃത്വത്തിന്റെ ഏതു തീരുമാനവും അംഗീകരിക്കുന്ന പ്രവര്‍ത്തകനാണ് താന്‍ എന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. പതിമൂന്നാം വയസിലെ കോണ്‍ഗ്രസിനു വേണ്ടി പൊതുപ്രവര്‍ത്തനം തുടങ്ങിയ ആളാണ് താന്‍. അന്നു മുതല്‍ ഇന്നു വരെ ഏത് പദവി വഹിച്ചതും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ്.
തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതും മത്സരിക്കാതിരുന്നതുമെല്ലാം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആവശ്യപ്രകാരമായിരുന്നു. പാര്‍ട്ടിയുടെ നിലപാട് എന്തായാലും താന്‍ അതിനൊപ്പം നില്ക്കും. ജീവന് പോയാലും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനുണ്ടായ തിരിച്ചടി അമ്പരപ്പിക്കുന്നതാണെന്നും വേണുഗോപാല്‍ പറഞ്ഞു. ബംഗാളിലെയും തമിഴ്നാട്ടിലെയും മറ്റും തെരഞ്ഞെടുപ്പു ഫലങ്ങള്‍ പാര്‍ട്ടി വിലയിരുത്തി വേണ്ട നടപടി സ്വീകരിക്കും. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയ് നേടിയ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളിലും താഴെത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകളിലും ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ്. തിങ്കളാഴ്ച വോട്ടെണ്ണൽ നടക്കാനിരിക്കെ, വിജയവാർത്തകൾ ആഘോഷമാക്കാൻ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കെപിസിസി ആസ്ഥാനത്ത് വലിയ പന്തൽ ഒരുങ്ങിക്കഴിഞ്ഞു.
എൺപതിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഫലം പുറത്തുവരുമ്പോൾ പ്രവർത്തകർ കൂട്ടമായി എത്താൻ സാധ്യതയുള്ളതിനാൽ ഇന്ദിരാ ഭവനിലും പരിസരത്തും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ പ്രമുഖ യുഡിഎഫ് നേതാക്കൾ കെപിസിസി ആസ്ഥാനത്ത് എത്തിച്ചേരും.
സംസ്ഥാനത്തെ എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായത് പ്രവർത്തകർക്കിടയിൽ വലിയ ആവേശം പകർന്നിട്ടുണ്ട്. എന്നാൽ ഔദ്യോഗിക ഫലം വരുന്നത് വരെ ജാഗ്രത പാലിക്കണമെന്നും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കൃത്യമായ നിരീക്ഷണം വേണമെന്നും നേതൃത്വം നിർദേശിച്ചിട്ടുണ്ട്. രാവിലെ എട്ടോടെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കേരളം ആര് ഭരിക്കുമെന്ന കാര്യത്തിൽ വ്യക്തത വരും.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹവും പ്രതീക്ഷയുമെന്ന് വെള്ളാപ്പള്ളി നടേശൻ. തനിക്ക് തന്റെതായ കാരണങ്ങളുണ്ട്. സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത്. അതിൽ ആരും പരിഭവം കാണണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
എൽഡിഎഫ് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അവർ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അദേഹം പറഞ്ഞു. യുഡിഎഫ് ഭരണത്തിൽ വന്നാൽ കലഹം ഉറപ്പാണെന്നും ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾ ഇതാണ് അവസ്ഥയെന്നും അദേഹം പറഞ്ഞു
തുടർച്ചയായ 10 വർഷത്തെ ഭരണം എൽഡിഎഫിന്റെ താഴെ തട്ടിലെ അണികളെ ആലസ്യത്തിലാക്കി. താഴെ തട്ടിൽ ഇത്തവണ പ്രവർത്തനം ശക്തമല്ല. എൽഡിഎഫ് വന്നാൽ മുഖ്യമന്ത്രി പിണറായി തന്നെയാകുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. അവർ അക്കൗണ്ട് തുറന്നാൽ പ്രശ്നമില്ല. തിരുത്തൽ ശക്തിയായി ഉണ്ടാകും. തിരുവനന്തപുരം ജില്ലയിലാവും ജയമെന്ന് അദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: വനിതാസംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ലോക്സഭയിൽ പരാജയപ്പെടുത്തിയത് ജനാധിപത്യത്തിന്റെ വിജയമെന്ന് വയനാട് എംപിയും കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും ഭരണഘടനയെയും അട്ടിമറിക്കാനുള്ള ബിജെപി സർക്കാരിന്റെ ഗൂഢാലോചന പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയെന്നും കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രിയങ്ക പറഞ്ഞു.
വനിതാസംവരണത്തെ പ്രതിപക്ഷം എതിർക്കുന്നു എന്നാരോപിച്ച് ബിജെപി രാജ്യവ്യാപക പ്രതിഷേധത്തിന് മുതിരുന്പോഴാണ് പ്രിയങ്കയെ മുൻനിർത്തിയുള്ള കോണ്‍ഗ്രസിന്റെ നീക്കം.ഏതുവിധേനയും അധികാരം നിലനിർത്താനുള്ള ബിജെപി സർക്കാരിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.
National
കോൽക്കത്ത: ബംഗാളിൽ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിൽ സ്ഥാനാർഥികൾ വിജയിച്ച എഴുപതോളം മണ്ഡലങ്ങൾ ഇത്തവണ നിർണായകം. 11 ജില്ലകളിലാണ് ഈ മണ്ഡലങ്ങൾ. 2021ൽ 57 മണ്ഡലങ്ങളിൽ എണ്ണായിരമോ അതിൽ താഴെയോ ആയിരുന്നു ഭൂരിപക്ഷം. ഇതിൽ 29 മണ്ഡലങ്ങളിൽ തൃണമൂലും 28ൽ ബിജെപിയും വിജയിച്ചു. മൂവായിരത്തിൽ താഴെ മാർജിനുണ്ടായിരുന്ന 19 മണ്ഡലങ്ങളിൽ പന്ത്രണ്ടും വിജയിച്ചത് ബിജെപിയായിരുന്നു.
തൃണമൂൽ ഏഴിൽ വിജയിച്ചു. നന്ദിഗ്രാമിൽ 1956 വോട്ടിന്റെ വ്യത്യാസത്തിലാണ് മമത ബാനർജിയെ സുവേന്ദു അധികാരി പരാജയപ്പെടുത്തിയത്.
ഇത്തവണ ബംഗാളിൽ എസ്ഐആറിനുശേഷം 91 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയിട്ടുണ്ട്. ഇതു പല മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കും. കുൽതി മണ്ഡലത്തിൽ കഴിഞ്ഞ തവണ ബിജെപി വിജയിച്ചത് 679 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഈ മണ്ഡലത്തിൽ മാത്രം 38,000 വോട്ടർമാരെ ഒഴിവാക്കി. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ മൂർഷിദാബാദ് ജില്ലയിൽ മാത്രം 7.49 ലക്ഷം വോട്ടർമാരെ ഒഴിവാക്കി. മുഖ്യമന്ത്രി മമത ബാനർജിയുടെ മണ്ഡലമായ ഭബാനിപുരിൽ 51,000 വോട്ടർമാരെയാണ് ഒഴിവാക്കിയത്.
Kerala
ആലുവ: എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം ജില്ലകളിൽ യുഡിഎഫിന് സമ്പൂർണ വിജയമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഈ അഞ്ചു ജില്ലകളാകും യുഡിഎഫിന് സംസ്ഥാനത്തു മികച്ച ഭൂരിപക്ഷം നൽകുന്നത് . 43 സീറ്റുകൾ ഈ ജില്ലകളിൽനിന്നു പ്രതീക്ഷിക്കുന്നു.
മികച്ച വോട്ടിംഗ് ശതമാനം യുഡിഎഫിന് അനുകൂലമാണ്. ഗൾഫ് മേഖലയിൽ നിന്നുകൂടി ആളുകൾ എത്തിയിരുന്നെങ്കിൽ വോട്ടിംഗ് ഇതിനും മുകളിലാകുമായിരുന്നു. മികച്ച ടീംവർക്കായിരുന്നു യുഡിഎഫിന്റേത്.
35 വർഷത്തിനിടയിലെ താൻ കണ്ട ഏറ്റവും മികച്ച തെരഞ്ഞെടുപ്പു പ്രവർത്തനവും ഏകോപനവുമാണ് ഇക്കുറിയുണ്ടായത്. യുഡിഎഫിൽനിന്ന് അകന്നുപോയവർ ശക്തമായി തിരിച്ചുവന്നു.
മുഖ്യമന്ത്രിയുടെ മുഖം ഉൾപ്പെടുത്തിയ പരസ്യ പ്രചാരണബോർഡുകൾ തെരുവോരങ്ങളിൽ കൂടുതൽ വച്ചത് യുഡിഎഫിന് ഗുണമായെന്നാണു പ്രതീക്ഷിക്കുന്നത്.
അമിതമായ പ്രചാരണം സർക്കാർ ചെലവിൽ നടത്തി എന്ന ബോധ്യം ജനങ്ങൾക്കുണ്ടെന്നും വി.ഡി. സതീശൻ ആലുവയിൽ പറഞ്ഞു.
Kerala
കൊച്ചി: ഇത്തവണ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേശീയ സർവേകളിൽ എല്ലാം നല്ല നിലയിലേയ്ക്ക് യുഡിഎഫ് ഉയർന്നു വന്നു. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വോട്ട് ചെയ്ത ശേഷം വി.ഡി. സതീശൻ പറഞ്ഞു.
വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും വി.ഡി. സതീശൻ പറഞ്ഞു. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളജിലെ 135-ാം നമ്പർ ബൂത്തിൽ കുടുംബസമേതമെത്തിയാണ് പ്രതിപക്ഷ നേതാവ് വോട്ട് രേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജാഗ്രതക്കുറവ് മൂലം നിരവധി പോസ്റ്റൽ വോട്ടുകൾ നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള അധ്യാപികമാർ തന്റെ മണ്ഡലത്തിലുണ്ട്. അവർ പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ച് മൂന്നു തവണ പോയിട്ടും ലഭിച്ചിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
മൂന്ന് മാസത്തിനിടയിൽ നാലു പ്രാവശ്യം കേരളം മുഴുവൻ സഞ്ചരിച്ചയാളാണ്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്.ഞങ്ങൾ നൂറിലധികം സീറ്റുമായി അധികാരത്തിൽ വരും എന്നതിൽ ഒരു സംശയവുമില്ല. രാഷ്ട്രീയ ബോധ്യമുള്ള കേരളത്തിലെ ജനങ്ങൾ സർക്കാരിനെയും പ്രതിപക്ഷത്തെയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തുടർച്ചയായ മൂന്നാം ഭരണം എൽഡിഎഫ് ഉറപ്പിച്ച് കഴിഞ്ഞതായി ഗോവിന്ദൻ അവകാശപ്പെട്ടു.
"സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണ്. ജനങ്ങൾ സർക്കാർ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. എൽഡിഎഫിന് വേണ്ടി വോട്ട് ചെയ്യാൻ ജനങ്ങൾ ഒരുങ്ങി കഴിഞ്ഞു.'-ഗോവിന്ദൻ പറഞ്ഞു.
"നവകേരളം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ജനങ്ങളെ ചേർത്തുപിടിച്ച് അവരുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. അത് ജനങ്ങൾക്കും അറിയാം.'-ഗോവിന്ദൻ കൂട്ടിച്ചേർത്തു.
"യുഡിഎഫിൽ തമ്മിലടിയാണ്. സ്ഥാനാർഥി നിർണയുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നങ്ങൾ തീർക്കാൻ ഇതുവരെ അവർക്ക് സാധിച്ചിട്ടില്ല. അതു മാത്രമല്ല സംസ്ഥാനത്തെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും അവർ എതിരാണ്. പത്ത് വർഷമായി അവർക്ക് ഒരു വികസന പ്രവർത്തനത്തിലും പങ്കില്ല.'-ഗോവിന്ദൻ പറഞ്ഞു.
"ഭൂരിപക്ഷ വർഗീയതയുടെയും ന്യൂനപക്ഷ വർഗീയതയുടെയും ഒപ്പം ചേർന്ന് പോകുന്ന നിലപാട് ആണ് കോൺഗ്രസ് അടക്കമുള്ള യുഡിഎഫിലെ പാർട്ടികൾക്കുള്ളത്. അതിന്റെ കൂടെയാണ് വികസനത്തെ എതിർക്കുന്ന നിലപാടുമുള്ളത്. ഈ രണ്ട് സമീപനങ്ങൾക്കും കനത്ത തിരിച്ചടിയാണ് നേരിടാൻ പോകുന്നത്.'-ഗോവിന്ദൻ പറഞ്ഞു.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ എംപി. പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടാൻ ആഗ്രഹമുണ്ടായിരുന്നത് കൊണ്ടാണ് നിയമസഭയിലേയ്ക്ക് മത്സരിക്കാൻ വിചാരിച്ചിരുന്നതെന്നും എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ മത്സരിക്കാൻ സാധിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.
"രാഷ്ട്രീയത്തിൽ എല്ലാം സ്വാഭാവികമാണ്. യാതൊരു നിരാശയുമില്ല. കിട്ടാവുന്ന സന്ദർഭങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. എന്നും പാർട്ടിയോടൊപ്പമുണ്ടാവും. ഒരു ആവശ്യം അംഗീകരിച്ചില്ലെന്ന് വച്ച് പാർട്ടി വിടില്ല.'-സുധാകരൻ വ്യക്തമാക്കി.
താൻ മത്സരിക്കുന്നതിനെ ആരും എതിർത്തിട്ടില്ലെന്നും ദേശീയ നേതാക്കൾ പോലും തന്റെ ആവശ്യങ്ങൾ പരിഗണിച്ചിരുന്നുവെന്നും സുധാകരൻ പറഞ്ഞു. എന്നാൽ അവർക്കും പരിമിതികളുണ്ടായിരുന്നു. എംപിമാർ മത്സരിക്കേണ്ട എന്ന നിലപാട് ഹൈക്കമാൻഡ് എടുത്തത് കൊണ്ടാണ് സീറ്റ് കിട്ടാതെ ഇരുന്നത്. പാർട്ടി തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും സുധാകരൻ ആവർത്തിച്ചു.
"കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ നിയമസഭാ സീറ്റ് വാഗ്ദാനം ചെയിരുന്നില്ല. എന്നാൽ ഞാൻ പ്രതീക്ഷിച്ചിരുന്നു അങ്ങനെ കിട്ടുമെന്ന്. ഭരണം കിട്ടിയാൽ ഒരുപാട് കാര്യങ്ങൾ പ്രാദശികമായി ചെയ്യാനാകുമെന്ന് വിചാരിച്ചിരുന്നു. അതുകൊണ്ട് മാത്രമാണ് സീറ്റ് ആവശ്യപ്പെട്ടത്.'-സുധാകരൻ പറഞ്ഞു.
"വി.ഡി. സതീശനുമായി ഒരു പ്രശ്നവും. ഞങ്ങൾ ഒറ്റക്കെട്ടാണ്. ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് ചിലർ വെറുതെ പ്രചരിപ്പിക്കുന്നതാണ്. യുഡിഎഫ് ഏറ്റവും വലിയ വിജയമാണ് നേടാൻ പോകുന്നത്. '-സുധാകരൻ പറഞ്ഞു.
Sports
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പഞ്ചാബ് എഫ്സിക്കെതിരേ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മത്സരത്തിനിറങ്ങും.
തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരേ പോരാടി ബ്ലാസ്റ്റേഴ്സ് സമനില പിടിച്ച് ടൂർണമെന്റിൽ ആദ്യ പോയിന്റ് സ്വന്തമാക്കിയിരുന്നു. ബ്ലാസ്റ്റേഴ്സ് ക്യാന്പിന് ആത്മവിശ്വാസം പകരുന്നതാണ് ഈ പ്രകടനമെന്നാണ് ഹെഡ് കോച്ച് ഡേവിഡ് കറ്റാല വ്യക്തമാക്കുന്നത്.
ഇതുവരെ ഗോൾ നേടുന്നതിൽ മികവ് പുലർത്താൻ ടീമിനായിട്ടില്ല. അഞ്ചു മത്സരങ്ങളിൽ ഏഴു ഗോളുകൾ വഴങ്ങിയത് തിരുത്തപ്പെടണം. ഫാലു ഡിയാന്യെയുടെ വരവ് പ്രതിരോധ നിരയ്ക്ക് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അദ്ദേഹം ടീമിനെ നയിക്കുന്ന രീതിയിൽ സന്തോഷമുണ്ടെന്നും ഡേവിഡ് കറ്റാല പറഞ്ഞു. അതേസമയം മുൻ മത്സരങ്ങളെ അപേക്ഷിച്ച് ഈസ്റ്റ് ബംഗാളിനെതിരേ ബ്ലാസ്റ്റ്ഴേ്സ് മികവ് പുലർത്തിയത് പ്രതീക്ഷ പകരുന്നുണ്ട്.
പഞ്ചാബ് എഫ്സിയുടെ പ്രതിരോധ നിര കരുത്തുറ്റതാണ്. അതുകൊണ്ടു തന്നെ ഗോൾ വരൾച്ച അനുഭവിക്കുന്ന ബ്ലാസ്റ്റേഴ്സ് ഉണർന്ന് കളിച്ചില്ലെങ്കിൽ പരാജയം ഉറപ്പിക്കും. ഗോൾ നേടാൻ സാധിക്കാത്ത ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങുന്നതിൽ മുന്നിലാണെന്നതും ഭീഷണിയാണ്.
സീസണിന്റെ തുടക്കത്തിൽ മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, ഇന്റർ കാശി എന്നീ ടീമുകളോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് നാല് മത്സരങ്ങൾ കഴിഞ്ഞിട്ടും പട്ടികയിൽ സ്കോർ തുറക്കാനായിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് സീസണിലെ ആദ്യ പോയിന്റ് നേടി. എന്നാൽ നിലവിൽ പട്ടികയിൽ 12-ാം സ്ഥാനത്താണ് ടീമുള്ളത്.
Sports
ഹൊബാർട്ട്: ഇന്ത്യൻ വനിതകൾക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഓസ്ട്രേലിയൻ വനിതകൾ. ഇന്ന് നടന്ന മൂന്നാം മത്സരത്തിലും ഇന്ത്യൻ വനിതകളെ തകർത്തതോടയാണ് ഓസീസ് വനിതകൾ പരമ്പര തൂത്തുവാരിയത്. ഇന്നത്തെ മത്സരത്തിൽ 185 റൺസിനാണ് കങ്കാരുപട വിജയിച്ചത്.
ഓസ്ട്രേലിയൻ വനിതകൾ ഉയർത്തിയ 410 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ വനിതകൾ 45.1 ഓവറിൽ 224 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 44 റൺസെടുത്ത സ്നേഹ് റാണയും 42 ജെമീമ റോഡ്രിഗസും 29 റൺസെടുത്ത ദീപ്തി ശർമയും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ഓസ്ട്രേലിയയ്ക്ക് വേണ്ടി അലാന കിംഗ് നാല് വിക്കറ്റെടുത്തു. ജോർജിയ വെയർഹാം രണ്ട് വിക്കറ്റും നിക്കോളാ കാരിയും അന്നാബെൽ സതർലൻഡ് ആഷ്ലെ ഗാർഡ്നർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 409 റൺസെടുത്തത്. ക്യാപ്റ്റൻ അലീസാ ഹീലിയുടെയും വിക്കറ്റ് കീപ്പർ ബേത് മൂണിയുടെയും സെഞ്ചുറികളുടെയും ജോർജിയ വോളിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഓസ്ട്രേലിയൻ വനിതകൾ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
158 റൺസെടുത്ത ഹീലിയാണ് ഓസീസിന്റെ ടോപ്സ്കോറർ. 98 പന്തിൽ 27 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിംഗ്സ്. മൂണി 106 റൺസാണെടുത്തത്. 10 ബൗണ്ടറിയും ഒരു സിക്സും താരം അടിച്ചെടുത്തു. ജോർജിയ വോൾ 62 റൺസും നിക്കോള ക്യാരി 34 റൺസും എടുത്തു.
ഇന്ത്യൻ വനിതകൾക്ക് വേണ്ടി ശ്രീചരണിയും സ്നേഹ് റാണയും രണ്ട് വിക്കറ്റ് വീതമെടുത്തു. രേണുക സിംഗ് ഠാക്കൂറും കാഷ്വീ ഗൗതമും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റിനുമാണ് ഓസ്ട്രേലിയൻ വനിതകൾ വിജയിച്ചത്.
Kerala
തിരുവനന്തപുരം: ഇടതുമുന്നണിയുടെ വികസന മുന്നേറ്റ ജാഥ പ്രതീക്ഷിച്ച വിജയം നേടിയെന്നു സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും.
തെരഞ്ഞെടുപ്പിനു മുന്‍പായി പാർട്ടി പ്രവർത്തകരെ സജ്ജമാക്കാനും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനും ജാഥകൊണ്ടു സാധിച്ചു.
ജാഥയുടെ ഭാഗമായി എംഎൽഎമാർ അവരുടെ മണ്ഡലങ്ങളിൽ നടത്തിയ പ്രചരണജാഥയും ഗുണം ചെയ്തുവെന്നും ഇന്നലെ ചേർന്ന സിപിഐ നേതൃയോഗങ്ങൾ വിലയിരുത്തി.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്ന സൂചനയാണു ഗൃഹസന്പർക്ക പരിപാടിയിൽ പങ്കെടുത്തപ്പോൾ ഉണ്ടായ അനുഭവമെന്നു നേതാക്കൾ യോഗത്തിൽ പറഞ്ഞു.
സർക്കാർവിരുദ്ധ നിലപാടു ജനങ്ങൾക്കില്ല. എന്നാൽ ശബരിമലയിലെ സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശ്വാസികൾക്ക് അമർഷമുണ്ട്. വരും ദിവസങ്ങളിൽ ഇതിൽ മാറ്റമുണ്ടായാൽ വലിയ വിജയം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും നേതൃയോഗം വിലയിരുത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയ സാധ്യതയാണു നിലനിൽക്കുന്നതെന്നും എന്നാൽ അമിത ആത്മവിശ്വാസം പാടില്ലെന്നും കോൺഗ്രസ് ദേശീയ നേതൃത്വം. ഇന്ദിരാഭവനിൽ നടന്ന നേതൃയോഗത്തിൽ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള ദേശീയ നേതാക്കളാണ് ഇക്കാര്യം സൂചിപ്പിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പേരിൽ അമിതവിശ്വാസം പാടില്ല. ദേശീയ, സംസ്ഥാന വിഷയങ്ങൾ സജീവമായി ഉയർത്തി പ്രചാരണങ്ങൾ ശക്തമാക്കണം. യുഡിഎഫിന് ഭരണത്തിലെത്താനുള്ള അനുകൂല സാഹചര്യമാണ് നിലനിൽക്കുന്നതെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
വിഭജനം സംബന്ധിച്ച് ഘടകകക്ഷികളുമായി അന്തിമഘട്ട ചർച്ചയിലേക്കു കടന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ഒരുവട്ടം കൂടിയുള്ള ഉഭയകക്ഷി ചർച്ചയോടെ ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജനം പൂർത്തിയാകുമെന്നു സംസ്ഥാന നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി.
വോട്ടേഴ്സ് ലിസ്റ്റ് പരിശോധനകൾ കൃത്യമായി നടത്തണമെന്നും വലിയ തോതിൽ പുതുതായി വോട്ട് ചേർക്കപ്പെട്ടിട്ടുണ്ടെന്നു ശ്രദ്ധയിൽപ്പെട്ടാൽ യഥാർഥ വോട്ടർമാരാണോ ഇവരെന്നത് കൃത്യമായി പരിശോധിച്ച് ഉറപ്പാക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു.
കേന്ദ്ര നിരീക്ഷകരായി കർണാടക മന്ത്രി കെ.ജെ. ജോർജ്, കനയ്യ കുമാർ എന്നിവരും രമേശ് ചെന്നിത്തല, കെ. മുരളീധരൻ, കോൺഗ്രസ് സംസ്ഥാന നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.
National
ഹൈദരാബാദ്: തെലുങ്കാന മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉജ്വല വിജയം. 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴു കോർപറേഷനുകളിലേക്കും ഏഴു നഗരസഭകളിലേക്കുമാണു തെരഞ്ഞെടുപ്പ് നടന്നത്. മുനിസിപ്പാലിറ്റികളിലെ 2582 വാർഡുകളിൽ കോൺഗ്രസ് 1300ലേറെ വാർഡുകളിൽ വിജയിച്ചു. ബിആർഎസ് 700ഉം ബിജെപി 275ഉം വാർഡുകളിൽ വിജയിച്ചു.
ഏഴു കോർപറേഷനുകളിൽ മൂന്നെണ്ണത്തിൽ കോൺഗ്രസ് ഭരണം പിടിച്ചു. കോതഗുഡം കോർപറേഷനിൽ കോൺഗ്രസും സിപിഐയും തമ്മിലായിരുന്നു മത്സരം. കരിംനഗർ, നിസാമാബാദ് കോർപറേഷനുകളിൽ ബിജെപി വലിയ ഒറ്റക്കക്ഷിയായി. നാൽപ്പതോളം മുനിസിപ്പാലിറ്റികളിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ല.
കോൺഗ്രസ് 83 മുനിസിപ്പാലിറ്റികളിലും അഞ്ചു കോർപറേഷനുകളിലും ഭരണം പിടിച്ചെന്ന് ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക അവകാശപ്പെട്ടു. ബിആർഎസ് പതിനഞ്ചിലേറെ മുനിസിപ്പാലിറ്റികളിൽ ഭരണം ഉറപ്പിച്ചെന്നും പതിനഞ്ചോളം മുനിസിപ്പാലിറ്റികളിൽ വലിയ ഒറ്റക്കക്ഷിയായെന്നും ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ.ടി.രാമറാവു അവകാശപ്പെട്ടു.
കരിംനഗർ കോർപറേഷനിൽ ബിജെപിയാണു വലിയ ഒറ്റക്കക്ഷി. നാലു കോർപറേഷനുകളിലെ 22 വാർഡുകളിലും 15 മുനിസിപ്പാലിറ്റികളിലെ 40 വാർഡുകളിലും എഐഎംഐഎം വിജയിച്ചു.
തങ്ങളുടെ പരന്പരാഗത ശക്തികേന്ദ്രമായ കോത്തഗുഡത്ത് സിപിഐ 22 സീറ്റ് നേടി കരുത്ത് തെളിയിച്ചു. കോർപറേഷനിൽ ആകെ 60 സീറ്റാണുള്ളത്. കോത്തഗുഡം എംഎൽഎയും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കെ. സാംബശിവ റാവുവാണ് പ്രചാരണം നയിച്ചത്. കോൺഗ്രസിനും 22 സീറ്റുണ്ട്. ബിആർഎസ് എട്ടിടത്തു വിജയിച്ചു. സിപിഎം, ബിജെപി പാർട്ടികൾ ഓരോ സീറ്റ് നേടി. ആറിടത്ത് സ്വതന്ത്രർ വിജയിച്ചു. സിപിഐക്ക് പിന്തുണയുമായി ബിആർഎസ് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് കോതഗുഡം കോർപറേഷനാക്കി ഉയർത്തിയത്.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെന്ന് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്. അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വീടുകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഭരണവിരുദ്ധ വികാരം ആരും പ്രകടിപ്പിച്ചില്ല. തെറ്റു ചൂണ്ടിക്കാണിച്ചാല്‍ അതു തിരുത്താന്‍ നടപടിയെടുക്കും. ജനങ്ങള്‍ പറയുന്ന നിലപാട് തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വോട്ടർപട്ടിക തീവ്ര പരിഷ്കരണം കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ്. കേന്ദ്രത്തിന്റെ രാഷ്ട്രീയ നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് എസ്ഐആര്‍ നടപ്പിലാക്കുന്നത്. അർഹതപ്പെട്ട എല്ലാവർക്കും വോട്ടവകാശം ലഭിക്കണം. അർഹതപ്പെട്ട പലരും പുറത്താണ്.
മോദിയും പിണറായിയും ചേർന്നാണ് എസ്ഐആര്‍ നടപ്പാാക്കുന്നതെന്ന തെറ്റായ പ്രചാരണം യുഡിഎഫ് നടത്തി. വസ്തുതാവിരുദ്ധമായ നിലപാട് സ്വീകരിച്ച് ജനങ്ങളെ പറ്റിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Sports
വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ ന്യൂസിലൻഡിന് 50 റണ്‍സ് ജയം. ന്യൂസിലൻഡ് ഉയർത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.4 ഓവറിൽ 165 റണ്‍സിന് ഓൾഔട്ടായി. പരമ്പരയിലെ ന്യൂസിലൻഡിന്റെ ആദ്യ ജയമാണിത്.
ഇന്ത്യൻ നിരയിൽ ശിവം ദുബെയ്ക്കു മാത്രമാണ് തിളങ്ങാനായത്. 23 പന്തുകൾ നേരിട്ട ദുബെ ഏഴ് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 65 റണ്‍സാണ് അടിച്ചുകൂട്ടിയത്. റിങ്കു സിംഗ് 30 പന്തിൽ 39 റണ്‍സും സഞ്ജു സാംസണ് 15 പന്തിൽ 24 റണ്‍സും നേടി. രവി വിഷ്ണോയി പുറത്താകാതെ പത്ത് റണ്‍സെടുത്തു. ഇന്ത്യൻ നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
ന്യൂസിലൻഡിനായി മിച്ചൽ സാന്റ്നർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇഷ് സൗധിയും ജേക്കബ് ഡഫിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 215 റണ്‍സെടുത്തത്. മികച്ച തുടക്കമാണ് കിവീസിനായി ഓപ്പണറുമാരായ ഡെവണ്‍ കോണ്‍വേയും ടിം സീഫെർട്ടും ചേർന്ന് ഒരുക്കിയത്.
ഡെവൻ കോണ്‍വേ 23 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 44 റണ്‍സെടുത്തു. സീഫെർട്ട് 36 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 62 റണ്‍സെടുത്താണ് മടങ്ങിയത്. രച്ചിൻ രവീന്ദ്രയെ (2) ബുംറ വേഗത്തിൽ മടക്കിയയച്ചു.
ഗ്ലെൻ ഫിലിപ്സ് 16 പന്തിൽ 24 റണ്‍സെടുത്താണ് മടങ്ങിയത്. ഡാരിൽ മിച്ചൽ പുറത്താകാതെ 18 പന്തിൽ 39 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി അർഷദീപ് സിംഗും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sports
തിരുവനന്തപുരം: സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ ജമ്മു-കാഷ്മീരിനെതിരേ കേരളം ജയത്തിലേക്ക്. 260 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ജമ്മു-കാഷ്മീര്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എന്ന നിലയിലാണ്.
ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ജമ്മു-കാഷ്മീരിനു ജയിക്കാന്‍ 118 റണ്‍സ് കൂടി വേണം. കേരളത്തിനായി ജെ.എസ്. അനുരാജ് നാലും ഷോണ്‍ റോജര്‍, പവന് രാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
Sports
ദമാം: സൗദി പ്രോ ലീഗിൽ അൽ നസർ വിജയവഴിയിൽ തിരിച്ചെത്തി. അൽ ഷബാബിനെതിരേ 3-2ന്റെ വിജയമാണ് അൽ നസർ സ്വന്തമാക്കിയത്.മൂന്ന് മത്സരങ്ങളുടെ തോൽവി ഭാരം ഇല്ലാതാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിന് ജയം അത്യാവശ്യമായിരുന്നു.
15 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി അൽ നസർ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 11 പോയിന്റുമായി അൽ ഷബാബ് 15-ാം സ്ഥാനത്താണ
DCL (Deepika Children’s League)
കൊച്ചേട്ടന്റെ കത്ത്
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
ഒരു നാടോടിക്കഥയുണ്ട്, ഒരു കുഞ്ഞുറുന്പ് കാൽതെറ്റി പുഴയിൽ വീണുപോയി. വെള്ളത്തിൽ മുങ്ങിത്താഴുന്ന ഉറുന്പിനെ, പുഴയരികിലെ ആൽമരത്തിലിരുന്ന വെള്ളരിപ്രാവ് കണ്ടു. അലിവുതോന്നി ഒരു ആലില കൊത്തി പുഴയിലേക്കിട്ടു. പെട്ടെന്നുതന്നെ ഉറുന്പ് ആലിലയിൽ പിടിച്ചുകയറി രക്ഷപ്പെട്ടു.
2026 ജനുവരി പത്തിന്, തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ മലങ്കര ജലാശയത്തിലേക്ക് ഒരു ആലില പറന്നിറങ്ങി. ആ ആലിലയുടെ പേര് വാണിയപ്പുരയ്ക്കൽ അജിയുടെ മകളായ പൊന്നു എന്ന് ഓമനപ്പേരുള്ള കീർത്തന എന്നാണ്.
കുഞ്ഞുറുന്പിനു പകരം മലങ്കര ജലാശയത്തിൽ കാലിടറി വീണ് മുങ്ങിത്താണുകൊണ്ടിരുന്നത് ജയ എന്നു പേരുള്ള ഒരു പാവം വീട്ടമ്മയായിരുന്നു. വെള്ളത്തിൽ വീണുപോയ തുണി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി ജലാശയത്തിൽ വീണ ജയയുടെ അരികിലേക്ക് ദൈവം അടർത്തിയിട്ട ആലിലയായിരുന്നു കീർത്തന എന്ന പെൺകുട്ടി.
അപ്രതീക്ഷിതമായി ആരോ വെള്ളത്തിൽ മുങ്ങിത്താഴുന്നതുകണ്ട കീർത്തന, ജലാശയത്തിലേക്കു കുതിച്ചുചാടി ജയയെ രക്ഷപ്പെടുത്തി കരകയറ്റുകയായിരുന്നു! അങ്ങനെ മലങ്കര ജലാശയത്തിൽ ജയ കീർത്തനമുയർന്നു! സമയത്ത്, ഈ മകൾക്കു തന്നെ രക്ഷിക്കാൻ ദൈവം തോന്നിപ്പിച്ചില്ലായിരുന്നെങ്കിൽ?
പ്രിയ കൂട്ടുകാരേ, കീർത്തന നമുക്ക് ഒരു പാഠപുസ്തകമാണ്. ഇത് ജെൻ - സി കാലമാണെന്നും , പുതുതലമുറ ഡിജിറ്റൽ യുഗത്തിൽ തലമറന്ന്, നിലമറന്ന്, വിലമറന്ന് നശിക്കുകയാണെന്നും വിലപിക്കുന്നവരുണ്ട്. അതിനവർക്ക് ചില കാരണങ്ങളുമുണ്ടാകും. വീട്ടിൽ മൊബൈലിൽ ഗെയിം കളിക്കുന്ന, ടിവിയിൽ സിനിമ കാണുന്ന കുട്ടികളിൽ പലരും അടുത്ത മുറിയിലോ അടുക്കളയിലോ ഒരു ചെറിയ സഹായത്തിന് കുടുംബാംഗങ്ങൾ ആരെങ്കിലും വിളിച്ചാൽ, ഒന്നു തലയുയർത്തുകപോലും ചെയ്യാറില്ല. അമ്മയോ, അച്ഛനോ പോലും അർഹിക്കുന്ന ആദരവും സ്നേഹവും നൽകാൻ സൈബർ അഡിക്ടുകളായ, മൊബൈൽ അടിമകളായ പല കുട്ടികളും മനസു കാണിക്കാറുമില്ല! നവമാധ്യമ അടിമപ്പണിക്കാർ, തങ്ങളുടെ അടിമത്തം തന്നെയാണ് സ്വാതന്ത്ര്യം എന്നു തെറ്റായി കരുതുന്നവരാണ്.
ഇവിടെയാണ്, കുടയത്തൂർ ഗവൺമെന്റ് ഹയർ സെക്കന്‍ഡറി സ്കൂൾ, പ്ലസ് വൺ വിദ്യാർഥിനിയായ കീർത്തന എന്ന ഗ്രാമീണ പെൺകുട്ടി ഒരു തിരുത്തൽ സന്ദേശമാകുന്നത്.
അവൾ ഇതിനോടകം നീന്തൽ ഉൾപ്പെടെ വിവിധ കഴിവുകൾ വളർത്തി, ആത്മവിശ്വാസം നേടിയ മിടുമിടുക്കിയാണ്. സഹായം ആവശ്യമുള്ളവരെ ഏതവസരത്തിലും സഹായിക്കണമെന്ന് സ്വന്തം മാതാപിതാക്കളിൽനിന്നും ഗുരുജനങ്ങളിൽനിന്നും അവൾ പഠിച്ചിട്ടുണ്ട്! അവസരംവന്നപ്പോൾ, ഒരു നിമിഷംപോലും പാഴാക്കാതെ അവൾ തന്റെ കഴിവുകൾ പുറത്തെടുത്തു. വിലപ്പെട്ട ഒരു ജീവന് രക്ഷകയാവുകയും ചെയ്തു.
കൂട്ടുകാരേ, കീർത്തന, ആത്മവിശ്വാസത്തിന്റെയും ധീരതയുടെയും സങ്കീർത്തനമാണ്. സ്വന്തം കഴിവുകളിൽ മതിപ്പുനേടിയാൽ ഏതു പ്രതിസന്ധിയേയും അതിജീവിക്കാനുള്ള കരുത്തും ധൈര്യവും നിങ്ങൾക്കും ലഭിക്കും. മനസിൽ ധൈര്യവും ഹൃദയത്തിൽ സ്നേഹവും ദയയും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏതു ദുരിതത്തേയും അതിജീവിക്കാം. മറ്റുള്ളവരുടെ അതിജീവനത്തിന് സഹായിക്കുകയും ചെയ്യാം.
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ
Sports
അഗാദിര്‍ (മൊറോക്കോ): 2025 ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നൈജീരിയ, സെനഗല്‍, ടുണീഷ്യ, കോംഗോ ടീമുകള്‍ക്കു ജയം.
ഗ്രൂപ്പ് സിയില്‍ അഡെമോള ലുക്ക്മാന്‍ നേടിയ ഗോളില്‍ നൈജീരിയ 2-1ന് ടാന്‍സാനിയയെ കീഴടക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ടുണീഷ്യ 3-1ന് ഉഗാണ്ടയെ തോല്‍പ്പിച്ചു.
ഗ്രൂപ്പ് ഡിയില്‍ സെനഗല്‍ 3-0ന് ബോട്സ്വാനയെ മറികടന്ന് മൂന്നു പോയിന്റ് സ്വന്തമാക്കി. സെനഗലിനായി നിക്കോളാസ് ജാക്സണ് ഇരട്ടഗോള്‍ നേടി. ഡിയിലെ മറ്റൊരു മത്സരത്തില്‍ കോംഗോ 1-0ന് ബെനിനെ തോല്‍പ്പിച്ചു.
District News
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ 24ൽ 17 സീറ്റും വിജയിച്ച് ഭരണത്തുടർച്ച നേടിയ യുഡിഎഫിന്റെ മുഴുവൻ മെംബർമാരെയും അണിനിരത്തി അങ്ങാടിപ്പുറത്ത് നിന്ന് തിരൂർക്കാട്ടേക്ക് വിജയാഘോഷ പ്രകടനം സംഘടിപ്പിച്ചു. കരിമരുന്ന് പ്രയോഗവും ബാൻഡ് വാദ്യവും ഡിജെ അകമ്പടിയും വിജയാഘോഷത്തിന് മാറ്റുകൂട്ടി.
ജില്ലാ പഞ്ചായത്ത് മെംബർ സി. സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹാരിസ് കളത്തിൽ, അഡ്വ. നജ്മാ തബഷീറ, അനിൽ പുലിപ്ര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷബീർ കറുമുക്കിൽ, അബൂതാഹിർ തങ്ങൾ, അബ്ദുസലാം ആറങ്ങോടൻ, ചോലയിൽ കുഞ്ഞിമൊയ്തീൻ, ഷബീർ മാഞ്ഞാമ്പ്ര, പാറമ്മൽ അഷ്റഫ്, മുതുക്കുറ്റി സിദ്ദീഖ്, ഫൈസൽ വൈലോങ്ങര, കുന്നത്ത് സാഹിൽ, രാജേന്ദ്രൻ, മൈമൂനത്ത് മിസിരിയ, അഫീഫ നൗറിൻ, ചോലയിൽ ഹാജറുമ്മ,ഹസനത്ത് ചേലാക്കോടൻ, മുബീന തസ്നി, ഷംസിയ അസീസ്, എം.കെ. സക്കീന, യുഡിഎഫ് നേതാക്കളായ പി.പി. സൈതലവി, കെ.ടി. അബ്ദുൾ ജബ്ബാർ, കെ.എസ്. അനീഷ് , റോയ്, സമദ് തവളേങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
District News
എലിക്കുളം: കാരക്കുളം പള്ളിമൈതാനത്ത് പരിശീലനം നടത്തുന്ന ഫുട്ബോൾ ടീമിന് അഞ്ചാം വാർഡിൽ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട മാത്യൂസ് പെരുമനങ്ങാട് പുതിയ ഫുട്ബോൾ സമ്മാനിച്ചു.
നിലവിൽ പഞ്ചായത്തംഗമായിരുന്ന മാത്യൂസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടികളുടെ ആവശ്യം മനസിലാക്കിയെങ്കിലും തെരഞ്ഞെടുപ്പ് ചട്ടലംഘനമായെങ്കിലോ എന്നുകരുതി വിജയിച്ചുവരുമ്പോൾ സമ്മാനം നൽകാം എന്ന് അറിയിച്ചിരുന്നു. എലിക്കുളം പഞ്ചായത്തിലെ കേരളോത്സവ കായികമേളയുടെ കൺവീനർ കൂടിയായിരുന്നു മാത്യൂസ്.
Sports
സെവില്ലെ: കോപ്പ ഡെൽ റേയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ വിജയം. സ്പാനിഷ് ക്ലബ്ബായ ഡിപോർട്ടീവോ ഗ്വാഡലഹാര എഫ്സിക്കെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്സലോണ വിജയം സ്വന്തമാക്കിയത്.
ക്രിസ്റ്റ്യൻസണ്‍, മാർകസ് റാഷ്ഫോർഡ് എന്നിവരാണ് ബാഴ്സലോണയ്ക്കായി ഗോളുകൾ നേടിയത്.
NRI
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) 2026-27 ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ "ടീം യുണൈറ്റഡ്' പാനലിന് ചരിത്ര വിജയം. പ്രസിഡന്റ്, ട്രസ്റ്റി ബോർഡ്, എക്സിക്യൂട്ടീവ് കമ്മിറ്റി, ബോർഡ് ഓഫ് ഡയറക്ടേഴ്സ് തുടങ്ങി എല്ലാ സീറ്റുകളിലും ടീം യുണൈറ്റഡ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച റോയി സി. മാത്യു 1509 വോട്ടുകൾ നേടി ഉജ്വല വിജയം കരസ്ഥമാക്കി. എതിർ സ്ഥാനാർഥിയായ ചാക്കോ പി. തോമസിന് 836 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ട്രസ്റ്റി ബോർഡ് & എക്സിക്യൂട്ടീവ് കമ്മിറ്റി ഫലങ്ങൾ: ട്രസ്റ്റി ബോർഡ്: ക്ലാരമ്മ മാത്യൂസ് (1593 വോട്ടുകൾ) വിജയിച്ചു. (എതിരാളി ജോസഫ് മത്തായി ഒലിക്കൻ - 715 വോട്ടുകൾ).
വനിതാ പ്രതിനിധികൾ: അമ്പിളി ആന്റണി (1514 വോട്ടുകൾ), അനില സന്ദീപ് (1367 വോട്ടുകൾ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് റപ്രസെന്റേറ്റീവ്: മൈക്കിൾ ജോയ് (1307 വോട്ടുകൾ) വിജയിച്ചു. (എതിരാളി ഡോ. നവീൻ പാത്തിയിൽ - 1013 വോട്ടുകൾ).
ബോർഡ് ഓഫ് ഡയറക്ടേഴ്സ്: ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കുള്ള 11 സീറ്റുകളിലും ടീം യുണൈറ്റഡ് തൂത്തുവാരി. 1582 വോട്ടുകൾ നേടി ഷിനു എബ്രഹാം ആണ് ഏറ്റവും കൂടുതൽ വോട്ടുകൾ കരസ്ഥമാക്കിയത്.
വിജയിച്ച ബോർഡ് അംഗങ്ങളും അവർക്ക് ലഭിച്ച വോട്ടുകളും താഴെ പറയുന്നവയാണ്: ഷിനു എബ്രഹാം: 1582, ജീവൻ സൈമൺ: 1574, വിനോദ് ചെറിയാൻ: 1551, മാത്യു തോമസ് (സന്തോഷ് ആറ്റുപുറം): 1499, ഡോ. സുബിൻ ബാലകൃഷ്ണൻ: 1494, ജിൻസ് മാത്യു: 1462, സാജൻ ജോൺ: 1431, ബനീജ ചെറു: 1422, ഡെന്നീസ് മാത്യു: 1268, ബിജു ശിവൻ: 1266,സുനിൽ തങ്കപ്പൻ: 1251.
എതിർ പാനലായ ടീം ഹാർമണിയുടെ സ്ഥാനാർഥികളേക്കാൾ ബഹുദൂരം മുന്നിലെത്തിയാണ് ടീം യുണൈറ്റഡ് സ്ഥാനാർഥികൾ വിജയം ഉറപ്പിച്ചത്.
ഹൂസ്റ്റണിലെ മലയാളി സമൂഹം ടീം യുണൈറ്റഡിന്റെ വികസന നയങ്ങളെയും നേതൃത്വത്തെയും പൂർണമായി അംഗീകരിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
Kerala
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് യുഡിഎഫിന്റെ ആധിപത്യം. ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിൽ സന്പൂർണ ആധിപത്യമാണ് യുഡിഎഫ് കൈവരിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളിലും യുഡിഎഫ് വിജയം കൈവരിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ 15ലും യുഡിഎഫ് വിജയം നേടി. ഇതോടെ പ്രതിപക്ഷമില്ലാതെ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് ഭരിക്കാം.
12 മുനിസിപ്പാലിറ്റിയിൽ 11ലും യുഡിഎഫ് വിജയം കൈവരിച്ചു. 94 പഞ്ചായത്തിൽ മൂന്നെണ്ണം ഒഴിച്ചു മുഴുവൻ പഞ്ചായത്തിലും യുഡിഎഫ് വിജയം നേടി.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാരിനെതിരായ വിധിയെഴുത്താണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിന് ബാധിക്കും. എൽഡിഎഫ് കനത്ത തിരിച്ചടിയാണ് നേരിടാൻ പോകുന്നത്. സ്വർണക്കൊള്ളക്കേസിലെ പ്രതികൾക്ക് സിപിഎം സംരക്ഷണം നൽകുകയാണ്.'-സണ്ണി ജോസഫ് പറഞ്ഞു.
ഇരിട്ടിയിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതിതരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
National
ലക്നോ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശിൽ ബിജെപി തന്നെ വിജയിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും തുടരേണ്ടതുണ്ടെന്നും യോഗി പറഞ്ഞു.
"2017ലും 2022ലും സംസ്ഥാനത്തെ ജനങ്ങൾ ബിജെപിക്കൊപ്പം നിന്നു. 2027ലും അത് തന്നെ ആവർത്തിക്കും. വൻ ഭൂരിപക്ഷത്തിലുള്ള വിജയത്തിനായി ഞങ്ങൾ പ്രവർത്തനങ്ങൾ തുടങ്ങി.'-യോഗി പറഞ്ഞു.
"സംസ്ഥാനത്തെ ജനങ്ങൾ ബിജെപിയിൽ മാത്രമാണ് ഇപ്പോൾ വിശ്വിസിക്കുന്നത്. സമാജ്വാദി പാർട്ടിയെയും ബിഎസ്പിയേയും അവർക്ക് മടുത്തു കഴിഞ്ഞു. ഇനി ഇരു കൂട്ടരെയും ജനങ്ങൾ വിജയിപ്പിക്കില്ല. സമാജ്വാദി പാർട്ടിയുടെ കാലത്തെ ഭയാനകമായ അന്തരീക്ഷം തിരിച്ചുവരാനായി അവർ ആഗ്രഹിക്കുന്നില്ല.'-യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
'
Leader Page
യുദ്ധങ്ങളിൽ ഒരു പക്ഷം ജയിക്കും. മറുപക്ഷം തോൽക്കും. എന്നാൽ പന്ത്രണ്ടുദിനയുദ്ധം എന്ന് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ച ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ മൂന്നു കൂട്ടർ വിജയം അവകാശപ്പെടുന്നു. ഇറാനും ഇസ്രയേലും അമേരിക്കൻ പ്രസിഡന്റ് ട്രംപും.
തങ്ങൾ അമേരിക്കൻ സേനാ താവളത്തിലേക്ക് മിസൈൽ അയച്ചതോടെ വിരണ്ട അമേരിക്കയും ഇസ്രയേലും യുദ്ധം നിർത്തി എന്നാണ് ഇറാന്റെ രാജ്യരക്ഷാ കൗൺസിൽ ചൊവ്വാഴ്ച പ്രസ്താവിച്ചത്. (ആ മിസൈലുകൾ അയയ്ക്കുന്ന കാര്യം മുൻകൂട്ടി അറിയിച്ചതിന് ട്രംപ് ഇറാനോടു പരസ്യമായി നന്ദി പറഞ്ഞ കാര്യം ഇറാൻ ജനതയെ മാത്രം അറിയിച്ചില്ല!)
ഇറാന്റെ അണ്വായുധ നിർമാണ ശേഷി പാടേ നശിപ്പിച്ചു എന്ന് അമേരിക്കയും ഇസ്രയേലും അവകാശപ്പെടുന്നു. രണ്ടു കൂട്ടരും ലക്ഷ്യം നേടി. അതു വസ്തുത. ഒരു കരയുദ്ധം കൂടാതെ അതു സാധിച്ചതും നേട്ടം.
ഇനി ജനകീയ വിപ്ലവമോ? കൊട്ടാര വിപ്ലവമാോ?
ഇറാൻ അവകാശപ്പെടുന്ന വിജയം അന്നാട്ടിലെ ജനം അംഗീകരിക്കുമോ എന്നു കുറച്ചു കാലം കൊണ്ടേ അറിയാനാകൂ. ആയത്തുള്ള ഖമനെയ്യുടെ വാഴ്ച തുടരുമോ ഇല്ലയോ എന്നു നോക്കിയേ യുദ്ധഫലത്തെ ഇറാൻ ജനത എങ്ങനെ കാണുന്നു എന്നു മനസിലാക്കാൻ പറ്റൂ. ആ വാഴ്ച തുടർന്നാലും തങ്ങളുടെ ഭരണകൂടം വേണ്ടത്ര ശക്തമല്ലെന്ന ധാരണ രാജ്യത്തു പരന്നിട്ടുണ്ടാകും. ഒരു ജനകീയ വിപ്ലവത്തിന് അവസരം ഒരുങ്ങി എന്നു കരുതാനാവില്ല. പക്ഷേ ഒരു കൊട്ടാരവിപ്ലവത്തിന് ആവശ്യമായ അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട് എന്നതു തീർച്ച. അത് എന്ന്, എങ്ങനെ എന്നതു കാത്തിരുന്നു കാണാം.
നിരവധി രാഷ്ട്രീയ വെല്ലുവിളികളും ക്രിമിനൽ കേസുകളും നേരിടുന്ന ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനും പദവി നിലനിർത്താൻ പറ്റുമാോ എന്ന ചോദ്യം ഉണ്ട്. അതു യുദ്ധവിജയത്തെപ്പറ്റിയുള്ള ഒരു ഹിതപരിശോധന ആയിരിക്കില്ലെന്നു ബിബി എന്ന നെതന്യാഹുവിനു പറയാം. യുദ്ധവിജയം ഇസ്രയേലിനു മാത്രം അവകാശപ്പെട്ടതല്ല താനും. അമേരിക്ക പാറതുരപ്പൻ ബോംബ് പ്രയോഗിച്ചില്ലെങ്കിൽ അവകാശവാദമൊന്നും നടത്താൻ പറ്റുമായിരുന്നില്ല.
ചരിത്രം തിരുത്തി ട്രംപ്
അവകാശവാദങ്ങളും ജനപിന്തുണയും അവിടെ നിൽക്കട്ടെ. പശ്ചിമേഷ്യയിൽ ഉരുണ്ടുകൂടിയ സംഘർഷത്തിന്റെ കരിമേഘങ്ങളെ തത്കാലത്തേക്കെങ്കിലും മാറ്റിവിട്ടതിൽ ഒരു ജേതാവേ ഉള്ളൂ. ഡോണൾഡ് ട്രംപ് മാത്രം. വിയറ്റ്നാമും അഫ്ഗാനിസ്ഥാനും ഇറാക്കും ലബനനും സിറിയയും ലിബിയയും യെമനും വരെ അമേരിക്ക പല യുദ്ധങ്ങളിലും ചെന്നുപെട്ടിട്ട് തൊലി രക്ഷിച്ച ഒരിടം പോലുമില്ല. പലേടത്തും വലിയ നാണക്കേടും തോൽവിയും ഉണ്ടായി. എന്നാൽ ഇറാനിൽ ട്രംപ് ചരിത്രം തിരുത്തി എന്ന് ഇപ്പോൾ പറയാം.
‘ഈ ബോംബിംഗ് മാത്രം’ എന്ന ന്യായം പറഞ്ഞാണ് തന്റെ യുദ്ധവിരുദ്ധ അനുയായികളെ ട്രംപ് ഒതുക്കി നിർത്തിയത്. ഈ ബോംബിംഗുകൊണ്ടു മതിയായില്ലെങ്കിൽ പിന്നാലെ പറ്റം പറ്റമായി വരുമെന്ന് ഇറാനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയത്തിലും രാജ്യാന്തര ബന്ധങ്ങളിലും പരമ്പരാഗത രീതികൾ കൈവിട്ടു നീങ്ങുന്ന ട്രംപ് ആ തന്ത്രങ്ങളുടെ ചൂണ്ടയിൽ ഇറാന്റെയും ഇസ്രയേലിന്റെയും അധികാരികളെ കുടുക്കി.
പരിഹാരം എളുപ്പമല്ല
പുതിയ യുദ്ധങ്ങളിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് പ്രചാരണം നടത്തിയതും ജയിച്ചതും. നെതന്യാഹു തുടക്കമിട്ട ആക്രമണം അവസാനിപ്പിക്കേണ്ട ഭാരം തന്നിൽ വന്നപ്പോൾ ട്രംപിന് അനുയായികളെ കൂടെക്കൊണ്ടുവരാൻ ഏറെ പണിപ്പെടേണ്ടി വന്നു. അതിനൊരു ഗുണവുമുണ്ടായി. ഇടപെടൽ തീരുമാനിക്കാൻ രണ്ടാഴ്ച എന്ന തന്ത്രം ഇറക്കാൻ അവസരമായി.
ഇപ്പോഴത്തെ വെടിനിർത്തൽ പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്കു പരിഹാരമല്ല. ഇസ്രയേലും ഇറാനും രമ്യതയിലാകാൻ ഇതൊന്നും പോരാ. ശാശ്വത സമാധാനത്തിനു ചർച്ച നടത്തും എന്ന് വിളിച്ചുപറഞ്ഞ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും എത്ര വലിയ വിഷയത്തിലേക്കാണു കാലു വയ്ക്കുന്നത് എന്നു ധരിച്ചിട്ടില്ല. അണുബോംബ് നിർമാണമല്ല യഥാർഥ വിഷയം. ഇസ്രയേലിന്റെ അസ്തിത്വമാണു വിഷയം. ഇസ്രയേൽ രൂപവത്കരിച്ച് യഹൂദരെ അവിടെ കുടിയിരുത്തിയ നടപടിയെ ഇറാനും ഇറാനോടു മിക്ക കാര്യങ്ങളിലും വിയോജിക്കുന്ന അറബി രാജ്യങ്ങളും അനുകൂലിക്കുന്നില്ല. 1948 മുതൽ യുദ്ധങ്ങളിലുടെയും ഒളിപ്പോരുകളിലൂടെയും ഇസ്രയേലിനെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടവരാണ് എല്ലാവരും. ആ വിഷയത്തിന്റെ കാതലിലേക്ക് ചെല്ലുമ്പോൾ യോജിപ്പിന്റെ പാത കണ്ടെത്തൽ പ്രയാസമാണ്.
റഷ്യക്കും ചൈനയ്ക്കും തിരിച്ചടി
അതെന്തായാലും പന്ത്രണ്ടുദിന യുദ്ധം ഒരു വലിയ കാര്യം സാധിച്ചു. പശ്ചിമേഷ്യയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം കുറച്ചു. അവരെ വല്ലാതെ ആശ്രയിച്ചിരുന്ന രാജ്യമാണ് ഇറാൻ. ആവശ്യനേരത്ത് അവർ സഹായത്തിനില്ലെന്ന് ഈ യുദ്ധം തെളിയിച്ചു. ഇസ്രയേലിനെ ശാസിക്കുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ കൊണ്ടുവരാനോ അമേരിക്കൻ ഇടപെടലിനെതിരേ കർശനമായ നിലപാട് സ്വീകരിക്കാനോ ഇരുരാജ്യങ്ങളും തയാറായില്ല. റഷ്യ യുദ്ധം തുടങ്ങും മുൻപ് വാഗ്ദാനം ചെയ്ത പ്രധാനകാര്യം ഇറാന്റെ സമ്പുഷ്ട യുറേനിയം സൂക്ഷിക്കുന്ന ജോലി തങ്ങൾ ഏൽക്കാം എന്നതു മാത്രമാണ്.
ഇറാൻ ആണവ രാഷ്ട്രമാകുന്നതിൽ ഈ വൻ ശക്തികൾക്കും താത്പര്യമില്ല. ഇറാന്റെ നിയന്ത്രണത്തിൽനിന്ന് ഏതെങ്കിലും ഭീകരസംഘത്തിന്റെ കൈയിലേക്ക് സമ്പുഷ്ട യുറേനിയമോ അണുബോംബാേ ചെന്നുപെടാനുള്ള സാധ്യതയിൽ അവരും ആശങ്കാകുലരാണ് എന്നു ചുരുക്കം.
ആണവ ഇറാൻ എന്ന ഭീഷണി
ആണവശക്തിയാകുന്ന ഇറാൻ അമേരിക്കയ്ക്കു മാത്രമല്ല റഷ്യക്കും ചൈനയ്ക്കും ഭീഷണിയാണ്. റഷ്യയുടെ തെക്കു മുസ്ലിം ഭൂരിപക്ഷമുള്ള മധ്യേഷ്യൻ റിപ്പബ്ലിക്കുകൾ പലതുണ്ട്. ഇറാൻ ആണവശക്തിയായാൽ ആ രാജ്യങ്ങൾ ഇറാന്റെ സ്വാധീന വലയത്തിലാകും. മധ്യേഷ്യൻ റിപ്പബ്ലിക്കുകൾക്കു കിഴക്ക് ചൈന. മുസ്ലിംകൾ നല്ല സംഖ്യയുള്ളതാണ് ആ പ്രദേശം. കഴിഞ്ഞ വർഷങ്ങളിൽ അവിടെ ചൈനാവിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഇറാൻ ശക്തമാകുമ്പോൾ അവിടങ്ങളിൽ വീണ്ടും അസ്വസ്ഥത പൊട്ടിപ്പുറപ്പെടാം.
വ്ലാദിമിർ പുടിൻ മോസ്കോയിൽ സർവാധിപതിയായ ശേഷം ടെഹ്റാനിലെ മതഭരണകൂടവുമായി നല്ല ബന്ധം കാക്കുന്നതിന് ഏറെ ശ്രമിച്ചു. നാറ്റോയ്ക്കു ബദലായി പുടിൻ രൂപംകൊടുത്ത കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷനിലേക്ക് ഇറാൻ ക്ഷണിക്കപ്പെട്ടു. ഈ വർഷം ജനുവരിയിൽ റഷ്യയും ഇറാനും തന്ത്രപരമായ സമഗ്ര സഖ്യ ഉടമ്പടി ഒപ്പുവച്ചു. പക്ഷേ പരസ്പരം സഹായിക്കേണ്ട സൈനിക സഖ്യമല്ല ഇത്. ഇസ്രേലി ആക്രമണത്തിലും അത് ഉപയോഗപ്പെട്ടില്ല. എന്നാൽ സിറിയയിൽ റഷ്യാ അനുകൂല അസദ് ഭരണത്തെ താങ്ങിനിർത്താൻ റഷ്യ ശ്രമിച്ചു. പക്ഷേ ഇറാൻ പ്രശ്നത്തിലായപ്പോൾ റഷ്യയിൽനിന്നു പ്രസ്താവനകൾ മാത്രം.
ചൈന തങ്ങളുടെ ബ്രിഡ്ജ്- റോഡ് ഇനിഷ്യേറ്റീവിൽ (ബിആർഐ) ഇറാനെ ചേർത്ത് പഴയ സിൽക്ക് പാത പുനരുജ്ജീവിപ്പിക്കുന്നതടക്കം പലതും വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഉണ്ടായ 25 വർഷ ചൈന-ഇറാൻ സഹകരണകരാർ 40,000 കോടി ഡോളർ നിക്ഷേപം ഇറാനിൽ ചൈന നടത്തും എന്നു പറയുന്നു. ചൈന നയിക്കുന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ ഇറാനെ ചേർത്തിട്ടുണ്ട്. ചൈനയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 45 ശതമാനം ഇറാനിൽനിന്നാണ്. ഇങ്ങനെ വലിയ അടുപ്പം ഉണ്ടെങ്കിലും ഇസ്രയേൽ ആക്രമിച്ചപ്പോഴും അമേരിക്ക ഇടപെട്ടപ്പോഴും ചെെനയിൽനിന്നു പ്രസ്താവനകൾക്കപ്പുറം സഹായമൊന്നും കിട്ടിയില്ല. ഷി ചിൻ പിങ്ങിന്റെ രാഷ്ട്രതന്ത്രത്തിൽ അമേരിക്കയുമായി ഒരു സൈനിക ബലാബലം ഇപ്പോൾ ഇല്ല.
ഇറാന്റെ നയം മാറുമോ?
ഈ വൻശക്തികൾ ആവശ്യനേരത്ത് ഉതകാത്തത് ഇനി വരുന്ന ഇറാൻ-അമേരിക്ക ചർച്ചകളുടെ ഗതിയെ സ്വാധീനിക്കും. അമേരിക്കയുമായി ഇണങ്ങിപ്പോകുന്നതാണു നല്ലത് എന്ന ചിന്തയിലേക്ക് ഇറാൻ മാറിയേക്കാം. അഥവാ ഇനി കുറേക്കാലത്തേക്കു റഷ്യയെയും ചൈനയെയും താങ്ങിനില്ക്കാന് ഇറാനു താത്പര്യം ഉണ്ടാകില്ല എന്നു കരുതാം. അതായത് ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ പങ്കാളിത്തം ഇല്ലാതിരുന്ന റഷ്യയും ചൈനയുമാണു യുദ്ധാനന്തരം വലിയ നഷ്ടം വരുന്ന ശക്തികൾ.
അമേരിക്കയെ സംബന്ധിച്ചിടത്തോളം കാര്യമായ വിഷമം കൂടാതെ പശ്ചിമേഷ്യൻ കാര്യങ്ങളിൽ എതിർ ശക്തികളെ ഒഴിവാക്കിയെടുക്കാൻ സാധിച്ചു. അതാണു യുദ്ധത്തിൽ ട്രംപിന്റെ വലിയ വിജയം.
Kerala
നിലമ്പൂർ: നിലമ്പൂരിലേത് ജനങ്ങളുടെ വിജയമാണെന്ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. കേരളത്തെ ദുരിതത്തിലാക്കിയ ഒമ്പത് വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയും നിലന്പൂരിനോടുള്ള അവഗണനയ്ക്കും വികസനം ഇല്ലായ്മക്കുമെതിരേയും ജനങ്ങൾ വിധിയെഴുതി.
നിലമ്പൂർ തിരിച്ചുപിടിക്കുക എന്നത് പിതാവ് ആര്യാടൻ മുഹമ്മദിന്റെയും കോണ്‍ഗ്രസ് നേതാവായിരുന്ന വി.വി. പ്രകാശിന്റെയും സ്വപ്നമായിരുന്നു. ആ സ്വപ്നസാക്ഷാത്കാരമാണ് നിലന്പൂരിൽ ചരിത്ര ഭൂരിപക്ഷത്തോടെയുള്ള വിജയമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഭരണമാറ്റത്തിനുള്ള തുടക്കമാണ്. 2026-ൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിലേറുന്നതിനുള്ള തുടക്കം.
വർഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുപിടിക്കാനുള്ള നീക്കം നിലന്പൂരിലെ ജനങ്ങൾ തള്ളിക്കളഞ്ഞു. ബൂത്ത് തലം മുതൽ യുഡിഎഫ് പ്രവർത്തകരും നേതാക്കളും ഒറ്റ മനസോടെയാണ് പ്രവർത്തിച്ചത്. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും യുഡിഎഫ് ഘടകകക്ഷികളുടെയും പ്രവർത്തകരും നേതാക്കളും തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചു.
തെരഞ്ഞെടുപ്പു കണ്വൻഷൻ ഉദ്ഘാടനം ചെയ്തത് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇടത് സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരായ ജനവിധിയാകുമെന്ന രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫിലെ ഘടകകക്ഷികളും നേതാക്കളും ഒറ്റ മനസോടെ ടീം യുഡിഎഫായാണ് പ്രവർത്തിച്ചത്.
തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുമ്പുതന്നെ മുസ്ലിം ലീഗ് മുന്നൊരുക്കവുമായി പ്രചാരണരംഗത്ത് സജീവമായിരുന്നുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരിലെ ജനങ്ങൾക്കൊപ്പം അവസാന ശ്വാസം വരെയും ഉണ്ടാകുമെന്നും ഷൗക്കത്ത് വ്യക്തമാക്കി.