ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉറിയിൽ ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യൂ. മഹാരാഷ്ട്രയിലെ ഐരോളി സ്വദേശി ചവാൻ വിക്രം ബാലകൃഷ്ണ, ഷാപ്പൂർ സ്വദേശി അർജുൻ ജാദവ് രാജീന്ദ്ര എന്നിവരാണ് മരിച്ചത്.
ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് (എൽഒസി) സമീപം കഴിഞ്ഞദിവസം വൈകുന്നേരമാണ് അപകടം നടന്നത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ വ്യോമമാർഗം ശ്രീനഗറിലെ ബദാമിബാഗ് കന്റോൺമെന്റിലുള്ള സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്പ് തന്നെ ഇരുവരും മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Tags : jammu kashmir uri accidental blast two soldiers killed