ഡാളസ്: കേരള ലിറ്ററെറി സൊസൈറ്റി ഡാളസ് "എഴുത്തുകാരനൊപ്പം, ഒരു സായാഹ്നം' എന്ന പരിപാടി സംഘടിപ്പിച്ചു. സാഹിത്യക്കാരനും സിനിമ പ്രവർത്തകനുമായ തമ്പി ആന്റണിയോടൊപ്പം സാഹിത്യ സംഗമമായിരുന്നു പരിപാടികൊണ്ടു ഉദ്ദേശിച്ചത്.
പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, കഥാപാത്രങ്ങളുടെ പിറവി, എഴുത്തിന്റെ ലോകം എന്നിവ അദ്ദേഹം സൗഹൃദ - സാഹിത്യ സംഗമത്തിൽ പങ്കുവച്ചു.

സാഹിത്യ സൃഷ്ടികളിലെ സാമൂഹിക പ്രസക്തിയെയും സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും മറ്റും ആഴമുള്ളതും ആശയമുള്ളതുമായ ചർച്ചകൾ സാഹിത്യ സംഗമത്തിൽ നടന്നു.
ഡാളസിലെ സാമൂഹ്യ സാഹിത്യ മേഖലയിലെ അഭ്യുദയകാംക്ഷികൾ പങ്കെടുത്തു.

ഈ സാഹിത്യ സംവാദത്തിൽ പങ്കെടുത്ത എല്ലാവരുടെയും സാന്നിധ്യം പരിപാടിയെ ഏറെ മനോഹരമാക്കിയെന്നു കേരള ലിറ്ററെറി സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അയിച്ചു.
Tags : Kerala Literary Society Dallas KLS