x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സ് റീ​ജി​യ​ണ​ൽ ഒ​സി​വെെ​എം ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ലി​ലേ​ക്ക്

പി.​പി. ചെ​റി​യാ​ൻ
Published: May 16, 2026 05:51 PM IST | Updated: May 16, 2026 05:51 PM IST

ഡാ​ള​സ്: ഡാ​ള​സ് റീ​ജി​യ​ണ​ൽ ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ യൂ​ത്ത് മൂ​വ്‌​മെ​ന്‍റി​ന്‍റെ (ഒ​സി​വെെ​എം) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള എ​ട്ടാ​മ​ത് വാ​ർ​ഷി​ക സെ​ന്‍റ് ഡ​യോ​ണീ​ഷ്യ​സ് ഓ​ഫ് വ​ട്ട​ശേ​രി​ൽ മെ​മ്മോ​റി​യ​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളോ​ടെ പു​രോ​ഗ​മി​ക്കു​ന്നു.

ഈ മാസം ഒ​മ്പ​തി​ന് വെ​രി. റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്‌​കോ​പ്പ​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്ക​മാ​യ​ത്. ലൂ​യി​സ്‌​വി​ല്ലി​ലെ ബാ​ഡ്മി​ന്‍റ​ൺ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഈ ​കാ​യി​കോ​ത്സ​വ​ത്തി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് ക​ളി​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും കാ​യി​ക​പ്രേ​മി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

മേ​യ് ഒ​മ്പ​തി​ന് ന​ട​ന്ന പു​രു​ഷ-​വ​നി​താ സിം​ഗി​ൾ​സ്, ബോ​യ്‌​സ്-​ഗേ​ൾ​സ് ഡ​ബി​ൾ​സ്, ബോ​യ്‌​സ്-​ഗേ​ൾ​സ് സിം​ഗി​ൾ​സ് മ​ത്സ​ര​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യി.

ഈ മാസം 16ന് ​പു​രു​ഷ-​വ​നി​താ ഡ​ബി​ൾ​സ്, മി​ക്സ​ഡ് ഡ​ബി​ൾ​സ്, 50+ ഡ​ബി​ൾ​സ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഈ ​മാ​സം 17ന് ​വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ അ​ര​ങ്ങേ​റും.

പു​തു​മ​ക​ളോ​ടെ ഈ ​വ​ർ​ഷ​ത്തെ മ​ത്സ​ര​ങ്ങ​ൾ

ഈ ​വ​ർ​ഷം, വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി പു​തു​താ​യി "Qualifier Pool', 'Rising Star Pool' എ​ന്നീ പേ​രു​ക​ളി​ൽ പ്ര​ത്യേ​ക മ​ത്സ​ര സം​വി​ധാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ക​ട​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി നേ​രി​ട്ട് Main Championship Pool-ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ത്ത ടീ​മു​ക​ൾ ആ​ദ്യം Qualifier Pool-ൽ ​മ​ത്സ​രി​ക്കും.

അ​വി​ടെ വി​ജ​യി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് Main Championship Pool-ലേ​ക്ക് മു​ന്നേ​റാ​ൻ അ​വ​സ​രം ല​ഭി​ക്കും. Qualifier Pool-ൽ ​നി​ന്ന് മു​ന്നേ​റാ​ത്ത ടീ​മു​ക​ൾ Rising Star Pool-ൽ ​മ​ത്സ​രി​ച്ച് പ്ര​ത്യേ​ക ട്രോ​ഫി​ക​ൾ​ക്കാ​യി ഏ​റ്റു​മു​ട്ടും.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സാ​ങ്കേ​തി​ക നി​യ​ന്ത്ര​ണ​ത്തി​നാ​യി പു​തു​താ​യി വി​ക​സി​പ്പി​ച്ച "CourtCircleX' എ​ന്ന ഓ​ൺ​ലൈ​ൻ ടൂ​ർ​ണ​മെ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് പ്ലാ​റ്റ്‌​ഫോ​മും ഈ ​വ​ർ​ഷം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

മ​ത്സ​ര​ക്ര​മീ​ക​ര​ണ​ങ്ങ​ൾ, സ്കോ​ർ അ​പ്‌​ഡേ​റ്റു​ക​ൾ, ലൈ​വ് ട്രാ​ക്കിം​ഗ് തു​ട​ങ്ങി​യ​വ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​ത്.

 

K-Rail Survey

മി​ക​ച്ച സം​ഘാ​ട​നം

ഡാ​ള​സ് റീ​ജി​യ​ണ​ൽ ഒ​സി​വെെ​എം വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​രി. റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​ർ-​എ​പ്പി​സ്‌​കോ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി നി​തി​ൻ വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ഷി​ജു സാ​മു​വ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​നൂ​പ് എ​ബ്ര​ഹാം എ​ന്നി​വ​രോ​ടൊ​പ്പം ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബാ​ലു തോ​മ​സ്, സ​ജേ​ഷ് സ്ക​റി​യ എ​ന്നി​വ​രും ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​അ​രു​ൺ ജേ​ക്ക​ബ്, ജോ​യ​ൽ സ​ന്തോ​ഷ്, ലി​ൻ​ഡ സൈ​മ​ൺ മാ​ത്യു, സാ​ജ​ൻ തോ​മ​സ്, സു​ജ ജേ​ക്ക​ബ് എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്.

സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് (ഇ​ർ​വിം​ഗ്), സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് (ഗാ​ർ​ല​ൻ​ഡ്), സെ​ന്‍റ് ജെ​യിം​സ് (റൗ​ല​റ്റ്), സെ​ന്‍റ് മേ​രീ​സ് (കാ​ര​ൾ​ട്ട​ൺ), സെ​ന്‍റ് മേ​രീ​സ് (ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച്), സെ​ന്‍റ് പോ​ൾ​സ് (മ​ക്കി​നി), സെ​ന്‍റ് തോ​മ​സ് (ഡാ​ള​സ്) ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ഈ മാസം 17ന് ​ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് ക​ളി​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​ൻ എ​ല്ലാ ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും കാ​യി​ക​പ്രേ​മി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും ഡാ​ളസ് റീ​ജി​യ​ണ​ൽ ഒ​സി​വെെ​എം ഭാ​ര​വാ​ഹി​ക​ൾ ക്ഷ​ണി​ക്കു​ന്നതായി അറിയിച്ചു.

യു​വ​ജ​ന​ങ്ങ​ളു​ടെ ഐ​ക്യ​വും കാ​യി​ക മ​നോ​ഭാ​വ​വും സ​മൂ​ഹ സൗ​ഹൃ​ദ​വും ഒ​രു​മി​പ്പി​ക്കു​ന്ന ഈ ​ബാ​ഡ്മി​ന്‍റ​ൺ മേ​ള​യ്ക്ക് വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Tags : Badminton Tournament Dallas USA

Recent News

Corehub Up