ബൈബിൾ മാസാചാരണം സംഘടിപ്പിച്ചു
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ ദേവാലയത്തിൽ ബൈബിൾ മാസാചരണത്തിന് തുടക്കമായി. സെപ്റ്റംബർ മാസം ബൈബിൾ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി അൾത്താരയിൽ പ്രത്യേകം അലങ്കരിച്ച പീഠത്തിൽ ബൈബിൾ പ്രതിഷ്ഠിച്ചു കൊണ്ടാണ് തുടക്കം കുറിച്ചത്.
ബൈബിളിലെ 73 പുസ്തകങ്ങളെ പ്രതിനിധീകരിച്ച് 73 കുട്ടികൾ 73 ബൈബിൾ കയ്യിൽ പിടിച്ചു കൊണ്ട് വികാരി ഫാ.ഡോ. ജോൺ പുതുവയുടെ നേതൃത്വത്തിൽ പ്രദക്ഷിണമായി ബൈബിൾ ആഘോഷമായി കൊണ്ടുവന്നു പ്രതിഷ്ഠിചുകൊണ്ട് ദേവാലയത്തിൽ തുടക്കം കുറിച്ചത് പോലെ തന്നെ എല്ലാ ഭവനങ്ങളിലും സെപ്റ്റംബർ ഒന്നിന് ആഘോഷമായി ബൈബിൾ പ്രതിഷ്ഠ നടത്തി.

സെപ്റ്റംബർ മാസം മുഴുവൻ ബൈബിൾ പഠന ക്ലാസുകൾ, ബൈബിൾ വായന , ബൈബിൾ പകർത്തി എഴുത്ത്, ബൈബിൾ ക്വിസ്, ബൈബിൾ വചന പഠനം, ബൈബിൾ ക്ലാസുകൾ എന്നിങ്ങനെ വിവിധ പരിപാടികളാണ് തയാറാക്കിയിരിക്കുന്നത്.
കൈക്കാരന്മാരായ ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ്, ജോർജ് സെബാസ്റ്റ്യൻ, അരുൺ ജോസഫ്, മതബോധന വിഭാഗം പ്രിൻസിപ്പൾ ജീൻ ജോസ്, വൈസ് പ്രിൻസിപ്പൾ ജിസ് എമിൽ എന്നിവർ നേതൃത്വം നൽകും.
Tags : BibleMonthCelebration St.AlphonsaChurch Darwin