Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St.AlphonsaChurch

Australia and Oceania

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ജൂ​ലൈ 24, 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ നു​റു​ക​ണ​ക്കി​ന് വി​ശ്വ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

24ന് ​ഡാ​ർ​വി​ൻ രൂ​പ​താ മെ​ത്രാ​ൻ ബി​ഷ​പ് ചാ​ൾ​സ് ഗൗ​ച്ചി കൊ​ടി​യേ​റ്റി. 25ന് ​രാ​വി​ലെ 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ന്നു. വൈ​കു​ന്നേ​രം ന​ട​ന്ന ENKHANIYA -2026 സ​ൺ‌​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും ഇ​ട​വ​ക ദി​ന​വും ബി​ഷ​പ് യു​ജി​ൻ ഹ​ർ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ന്ത്രി ജി​ൻ​സ​ൺ ചാ​ൾ​സ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ഫാ. ​വ​ർ​ഗീ​സ് വാ​വോ​ലി, ഫാ. ​ജാ​ക്സ​ൺ, ഫാ. ​ജോ​ൺ പു​തു​വ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജീ​ൻ ജോ​സ് സ്വാ​ഗ​ത​വും ആ​ശ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

 

Latest News

Corehub Up