ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ആഘോഷിച്ചു. ജൂലൈ 24, 25, 26 തീയതികളിൽ നടന്ന തിരുനാൾ ആഘോഷങ്ങളിൽ നുറുകണക്കിന് വിശ്വസികൾ പങ്കെടുത്തു.
24ന് ഡാർവിൻ രൂപതാ മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി കൊടിയേറ്റി. 25ന് രാവിലെ 9.30ന് വിശുദ്ധ കുർബാന നടന്നു. വൈകുന്നേരം നടന്ന ENKHANIYA -2026 സൺഡേ സ്കൂൾ വാർഷികവും ഇടവക ദിനവും ബിഷപ് യുജിൻ ഹർലി ഉദ്ഘാടനം ചെയ്തു.
മന്ത്രി ജിൻസൺ ചാൾസ് മുഖ്യ സന്ദേശം നൽകി. ഫാ. വർഗീസ് വാവോലി, ഫാ. ജാക്സൺ, ഫാ. ജോൺ പുതുവ എന്നിവർ പ്രസംഗിച്ചു. ജീൻ ജോസ് സ്വാഗതവും ആശ തോമസ് നന്ദിയും പറഞ്ഞു.

തുടർന്ന് സൺഡേ സ്കൂൾ വിദ്യാർഥികളുടെയും ഇടവകങ്ങളുടെയും വിവിധ കലാപരിപാടികൾ നടന്നു. 26ന് തിരുനാൾ ദിനത്തിലെ വിശുദ്ധ കുർബാനയ്ക്ക് ഫാ. വർഗീസ് വാവോലി മുഖ്യ കാർമികത്വം വഹിച്ചു.
സ്വർണകുരിശുകളും മുത്തുകുടകളുമായി നൂറുകണക്കിന് വിശ്വാസികൾ അണി ചേർന്ന വർണാഭമായ തിരുനാൾ പ്രദക്ഷിണം, കാർഷിക വിഭവങ്ങളുടെ ലേലം, സ്നേഹവിരുന്നു എന്നിവ നടന്നു.
കൈക്കാരന്മാരായ ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ്, തിരുനാൾ കൺവീനർ ബിജോ തോമസ് പട്ടേരി എന്നിവർ നേതൃത്വം നൽകി.
Tags : FeastCelebration Darwin St.AlphonsaChurch