Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Darwin

Australia and Oceania

"അമ്മയോടൊപ്പം ഒരു യാത്ര'; ഡാർവിൻ സെന്‍റ് അൽഫോൻസാ ഇടവകയിൽ ജപമാലയജ്ഞത്തിന് തുടക്കം

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ "അ​മ്മ​യോ​ടൊ​പ്പം ഒ​രു യാ​ത്ര' എ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ൽ ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ജ​പ​മാ​ല​യജ്ഞത്തിനു തു​ട​ക്ക​മാ​യി.

എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​വി​വി​ധ ഭ​വ​ന​ങ്ങ​ളി​ൽ ജ​പ​മാ​ല​യ്ക്കും പ്രാ​ർ​ഥ​ന​യ്ക്കു​മാ​യി പോ​ർ​ച്ചു​ഗ​ലി​ലെ ഫാ​ത്തി​മ​യി​ൽ നി​ന്നു​കൊ​ണ്ടു വ​ന്ന പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം കൈ​മാ​റി.

ഈ ​തി​രു​സ്വ​രൂ​പം വ​ഹി​ച്ചാ​ണ് വി​വി​ധ ഭ​വ​ന​ങ്ങ​ളി​ലൂ​ടെ ജ​പ​മാ​ല യാ​ത്ര ന​ട​ത്തു​ക.

 

NRI

ഡാ​ർ​വി​നി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി

ഡാ​ർ​വി​ൻ: ഓ​സ്ട്രേ​ലി​യ​യി​ലെ ഡാ​ർ​വി​നി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ (ഐ​ഒ​സി) കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 80-ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യം ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. ഡാ​ർ​വി​നി​ൽ ഉ​ണ്ടോ​ലി​യ ഗാ​ർ​ഡ​ൻ ടി​വിയി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നോ​ർ​ത്തേ​ൺ ടെ​റി​ട്ട​റി സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് പോ​ൾ പ​റോ​ക്കാ​ര​ൻ പ​താ​ക ഉ​യ​ർ​ത്തി.

അ​തി​നു​ശേ​ഷം ന​ട​ന്ന പു​തു​യോ​ഹം ജി​ൻ​സ​ൺ ചാ​ൾ​സ് നി​ർ​വ​ഹി​ച്ചു. ഈ ​അ​വ​സ​ര​ത്തി​ൽ റോ​യ​ൽ ഡാ​ർ​വി​ൻ ഹോ​സ്പി​റ്റ​ലി​ൽ 20 വ​ർ​ഷ​മാ​യി നഴ്സായി ജോ​ലി​യി​ലു​ള്ള ലൈ​സ ബേ​ബി, എ​ലി​സ​ബ​ത്ത് ലി​ജു, നൈ​സി ബെ​ന്നി, ബേ​ബി കു​ര്യ​ൻ എ​ന്നി​വ​ർ​ക്കു മൊ​മ​ന്‍റോ ന​ൽ​കി ആദ​രി​ച്ചു.

 

NRI

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ജൂ​ലൈ 24, 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ നു​റു​ക​ണ​ക്കി​ന് വി​ശ്വ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

24ന് ​ഡാ​ർ​വി​ൻ രൂ​പ​താ മെ​ത്രാ​ൻ ബി​ഷ​പ് ചാ​ൾ​സ് ഗൗ​ച്ചി കൊ​ടി​യേ​റ്റി. 25ന് ​രാ​വി​ലെ 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ന്നു. വൈ​കു​ന്നേ​രം ന​ട​ന്ന ENKHANIYA -2026 സ​ൺ‌​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും ഇ​ട​വ​ക ദി​ന​വും ബി​ഷ​പ് യു​ജി​ൻ ഹ​ർ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ന്ത്രി ജി​ൻ​സ​ൺ ചാ​ൾ​സ് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ഫാ. ​വ​ർ​ഗീ​സ് വാ​വോ​ലി, ഫാ. ​ജാ​ക്സ​ൺ, ഫാ. ​ജോ​ൺ പു​തു​വ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജീ​ൻ ജോ​സ് സ്വാ​ഗ​ത​വും ആ​ശ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

 

NRI

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ തി​രു​നാ​ൾ

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​യു​ടെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ഈ മാസം 24, 25, 26 തീയതികളിലായി ആ​ഘോ​ഷി​ക്കും.

തി​രു​ന്നാ​ളി​നൊ​രു​ക്ക​മാ​യ ഒ​മ്പ​തു ദി​വ​സ​ത്തെ നൊ​വേ​ന 16ന് ആ​രം​ഭി​ക്കും. മ​രി​ച്ചു പോ​യ വി​ശ്വാ​സി​ക​ളെ ഓ​ർ​ത്തു വി. ​കു​ർ​ബാ​ന​യും ഒ​പ്പി​സും 15ന് നടക്കും. 16 മു​ത​ൽ വൈ​കുന്നേരം 5 30ന് ​ആ​രാ​ധ​ന, ജ​പ​മാ​ല, കു​മ്പ​സാ​രം, ആറിന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.

ഓ​രോ ദി​വ​സ​ത്തെ​യും തി​രു​ക​ർ​മ​ങ്ങ​ൾ ഓ​രോ കു​ടും​ബ യൂ​ണി​റ്റും വി​വി​ധ സം​ഘ​ട​ന​ക​ളും നേ​തൃ​ത്വം ന​ൽ​കും. 24ന് നൊ​വേ​ന​യു​ടെ സ​മാ​പ​ന ദി​നം വൈ​കുന്നേരം അ​ഞ്ചി​ന് ഡാ​ർ​വി​ൻ മെ​ത്രാ​ൻ ബി​ഷ​പ് ചാ​ൾ​സ് ഗൗ​ച്ചി തി​രു​നാ​ൾ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞു.

വെ​സ്പ​ര ദി​ന​മാ​യ 25ന് രാ​വി​ലെ ഒമ്പതിന് ​ജ​പ​മാ​ല, 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. മു​ഖ്യ ക​ർ​മി​കൻ ​ഫാ​. ജോ​സ​ഫ് പു​ല്ലാ​ന​പ്പി​ള്ളി​ൽ സിഎംഐ, കു​ർ​ബാ​ന​മ​ധ്യ​യു​ള്ള സ​ന്ദേ​ശം സെ​ന്‍റ് പോ​ൾ​സ് നൈ​റ്റ് ക്ലി​പ്പ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ൺ കേ​ലി​ഹ​ർ ന​ൽ​കും.

വൈ​കുന്നേരം അ​ഞ്ചി​ന് ENKHANIYA 2026, സ​ൺ​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും ഇ​ട​വ​ക ദി​ന ആ​ഘോ​ഷ​വും ഡാ​ർ​വി​ൻ രൂ​പ​ത മു​ൻ മെ​ത്രാ​ൻ ബി​ഷ​പ് യൂ​ജി​ൻ ഹ​ർ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ൾ​ട്ടി​ക​ൾ​ച​റ​ൽ മി​നി​സ്റ്റ​ർ ജി​ൻ​സ​ൺ ചാ​ൾ​സ് സ​ന്ദേ​ശം ന​ൽ​കും.

തു​ട​ർ​ന്ന് ഇ​ട​വ​ക ഒ​രു​ക്കു​ന്ന ക​ല വി​രു​ന്നും കു​ര്യ​ൻ കൈ​ന​ക​രി & ടീം ​ഒ​രു​ക്കു​ന്ന ബൈ​ബി​ൾ നാ​ട​ക​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ൾ ദി​ന​മാ​യ 26ന് രാ​വി​ലെ 8.45 കു​ട്ടി​ക​ളു​ടെ ദീ​പ​ക്കാ​ഴ്ച​യോ​ടെ ക​ർ​മങ്ങ​ൾ ആ​രം​ഭി​ക്കും.

ഒമ്പതിന് മെ​ൽ​ബ​ൻ സ​ന്തോം ഗ്രോ​വ് ഡ​യ​റ​ക്ട​ർ ഫാ​. വ​ർ​ഗീ​സ് വാ​വോ​ലി​യു​ടെ മു​ഖ്യ ക​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ട് കു​ർ​ബാ​ന, പ്ര​സം​ഗം ,തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം ,കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളു​ടെ ലേ​ലം, കൊ​ടി​യി​റ​ക്ക​ൽ എ​ന്നി​വ ന​ട​ക്കും.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​ന് വേ​ണ്ടി വി​കാ​രി ഫാ​. ജോ​ൺ പു​തു​വ, കൈ​ക്കാ​ര​ന്മാ​രാ​യ സോ​ജ​ൻ ജോ​ർ​ജ്, ഡെ​നെ​ക്സ് ഡേ​വി​ഡ്, ആ​ശ തോ​മ​സ്, തി​രു​നാ​ൾ ക​ൺ​വീ​ന​ർ ബി​ജോ തോ​മ​സ് പ​ട്ടേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

NRI

യു​ഡി​എ​ഫ്‍ വി​ജ​യം: ആഘോ​ഷം ന​ട​ത്തി ഡാ​ർ​വി​ൻ മലയാളി സമൂഹം

ഡാ​ർ​വി​ൻ: നോ​ർ​ത്തേ​ൺ ടെ​റി​ട്ട​റി ഐ​ഒ​സി ഡാ​ർ​വി​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് വി​ജ​യ​ഘോ​ഷം ന​ട​ത്തി. ടി​വി​യി​ൽ കു​ര്യ​ൻ ഹൗ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യു‌ടെ ഉദ്ഘാടനം സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് പോ​ൾ പ​റോ​ക്കാ​ര​ൻ നി​ർ​വ​ഹി​ച്ചു.

സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ര്യ​ൻ വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ക​മ്മി​റ്റി മെ​മ്പ​ർ ടോം ​തി​രു​ത്ത​ന​ത്തി​ൽ നന്ദിയും പ​റ​ഞ്ഞു. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ലോ​ഷ്യ, ബി​ജു വ​ർ​ഗീ​സ്, ബി​നു​കു​മാ​ർ ചാ​കാ​ല​പ്പ​റ​മ്പി​ൽ, അ​നു​റോ​സ് തുടങ്ങിയവർ സംസാരിച്ചു.,

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.

NRI

പു​ര​സ്കാ​ര നി​റ​വി​ൽ ഫാ.​ഡോ. ജോ​ൺ പു​തു​വ​യു​ടെ സം​സ്കൃ​ത സി​നി​മ "ഏ​കാ​കി'

കാ​ൻ​ബ​റ: പു​ര​സ്കാ​ര നി​റ​വി​ൽ ഡാ​ർ​വി​ൻ പ​ള്ളി വി​കാ​രി ഫാ.​ഡോ. ജോ​ൺ പു​തു​വ​യു​ടെ ക​ന്നി ചി​ത്ര​മാ​യ സം​സ്കൃ​ത സി​നി​മ "ഏ​കാ​കി'. ട്രാ​വ​ൻ​കൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം അ​വാ​ർ​ഡി​ൽ ബെ​സ്റ്റ് ഇ​ന്ത്യ​ൻ ഫീ​ച്ച​ർ ഫി​ലിം ആ​യി ഏ​കാ​കി തെ​ര​ഞ്ഞെ​ടു​ത്തു.

നേരത്തെ, ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ചിത്രത്തെ തേ​ടി​യെ​ത്തി​യി​രു​ന്നു. പു​തു​വ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ച്ച ഏ​കാ​കി​യു​ടെ സം​വി​ധാ​ന​ത്തിനൊപ്പം നി​ർ​മാ​ണ​വും നി​ർ​വ​ഹി​ച്ചതും ഫാ. ​ജോ​ൺ പു​തു​വ​യാണ്.

ക​ഥ​യും തി​ര​ക്ക​ഥ​യും പ്ര​സാ​ദ് പാ​റ​പ്പു​റം തയാറാക്കി. സം​സ്കൃ​ത​ത്തി​ലേക്ക് മൊഴിമാറ്റിയത് അ​യ്യ​മ്പു​ഴ ഹ​രി​കു​മാ​റാണ്. സം​സ്കൃ​ത​ത്തി​ന്‍റെ ഈ​റ്റി​ല്ലമാ​യ കാ​ല​ടി​യി​ൽ വ​ച്ച് ത​ന്നെ​യി​രു​ന്നു ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

സി​നി​മ ഒ​രു വി​നോ​ദ​മ​ല്ല സ​മൂ​ഹ​ത്തി​ൽ ന​ന്മ​നി​റ​യു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ പ​ക​രു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് എ​റ​ണാ​കു​ളം ചു​ള്ളി സ്വ​ദേ​ശി​യും ഇ​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​യി​ലെ ഡാ​ർ​വി​ൻ പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ജോ​ൺ പു​തു​വ പ​റ​ഞ്ഞു.

 

NRI

50 നോ​മ്പി​ലെ 50 കാ​ര്യ​ങ്ങ​ൾ; നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഡാ​ർ​വി​ൻ ഇ​ട​വ​ക

ഡാ​ർ​വി​ൻ: 50 നോ​മ്പി​ലെ പാ​ലി​ക്കാ​വു​ന്ന 50 കാ​ര്യ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച് ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക. നോ​മ്പു​കാ​ല​ത്ത് ഓ​രോ കു​ടും​ബ​വും ചെ​യ്യേ​ണ്ട ന​ല്ല കാ​ര്യ​ങ്ങ​ളാ​ണ് ഈ 50 ​കാ​ര്യ​ങ്ങ​ളി​ൽ പെ​ടു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി ഇ​ട​വ​ക​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി നോ​മ്പു​കാ​ല​ത്തു ന​ൽ​ക​പ്പെ​ട്ട ഈ 50 ​കാ​ര്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ പാ​ലി​ച്ചു​കൊ​ണ്ട് നോ​മ്പു​കാ​ലം ഫ​ല​ദാ​യ​ക​മാ​ക്കാ​നു​ള്ള ആ​ഹ്വാ​ന​മാ​ണ് ഈ ​വ​ർ​ഷം ഇ​ട​വ​ക​യി​ൽ ന​ൽ​ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

 

NRI

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ മ​ത​ബോ​ധ​ന വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ലെ മ​ത​ബോ​ധ​ന വ​ർ​ഷം നൈ​റ്റ് ക്ലി​ഫ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ൺ കേ​ലി​ഹ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​ൺ പു​തു​വ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി.

മ​ത​ബോ​ധ​നം കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും മ​ത​ബോ​ധ​ന​ത്തി​ലു​ടെ ഒ​രു വ്യ​ക്തി​യി​ൽ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ ന​ന്മ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ആ​കു​ന്നു എ​ന്നും ഇ​ന്ന് ലോ​കം നേ​രി​ടു​ന്ന വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് മ​ത​പ​ഠ​നം പ​രി​ഹാ​ര​മാ​കു​ന്നു എ​ന്നും അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ഡോ. ​ജോ​ൺ പു​തു​വ പ​റ​ഞ്ഞു.

 

NRI

ഡാ​ർ​വി​ൻ പ​ള്ളി​യി​ൽ ക്രി​സ്മ​സ് ശു​ശ്രൂ​ഷ​യും കു​ർ​ബാ​ന​യും ബു​ധ​നാ​ഴ്ച

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ലെ ക്രി​സ്മ​സ് ശു​ശ്രൂ​ഷ​യും കു​ർ​ബാ​ന​യും ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് നൈ​റ്റ് ക്ലി​ഫ് സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. വി​കാ​രി റ​വ.​ഡോ. ജോ​ൺ പു​തു​വ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഇ​ട​വ​ക ഒ​രു​ക്കു​ന്ന ഗ്ലോ​റി​യ 2025 ക​രോ​ൾ ഗാ​ന​ങ്ങ​ൾ, ക്രി​സ്മ​സ് പ്രോ​ഗ്രാ​മു​ക​ൾ, ക്രി​സ്മ​സ് ല​ക്കി ന​റു​ക്കെ​ടു​പ്പ് തു​ട​ങ്ങി​യ​വ ന​ട​ക്കും.

കൈ​കാ​ര​ന്മാ​രാ​യ സോ​ജ​ൻ ജോ​ർ​ജ്, ഡെ​നെ​ക്സ് ഡേ​വി​ഡ്, ആ​ശ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

NRI

ബൈ​ബി​ൾ മാ​സം സ​മാ​പി​ച്ചു

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ ബൈ​ബി​ൾ മാ​സ​ത്തി​ന് സ​മാ​പ​ന​മാ​യി. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ദേ​വാ​ല​യ​ത്തി​ൽ ബൈ​ബി​ൾ ആ​ഘോ​ഷ​മാ​യി കൊ​ണ്ടു​വ​ന്നു പ്ര​തി​ഷ്ഠി​ച്ചു കൊ​ണ്ട് ആ​രം​ഭി​ച്ച ബൈ​ബി​ൾ മ​സാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബൈ​ബി​ൾ സം​ബ​ന്ധ​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും ഒ​ന്നാം തീ​യ​തി ത​ന്നെ ആ​ഘോ​ഷ​മാ​യി ബൈ​ബി​ൾ പ്ര​തി​ഷ്ഠ, ബൈ​ബി​ൾ പ​ഠ​ന ക്ലാ​സു​ക​ൾ, ബൈ​ബി​ൾ റീ​ഡിം​ഗ് ച​ല​ഞ്ച്, ബൈ​ബി​ൾ പ​ക​ർ​ത്തി​യെ​ഴു​ത്ത്, ബൈ​ബി​ൾ ക്വി​സ്, ബൈ​ബി​ൾ വ​ച​ന പ​ഠ​നം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്ത​പ്പെ​ട്ട​ത്.

റ​വ.ഡോ. ​ജോ​ൺ പു​തു​വ, കൈ​കാ​ര​ന്മാ​രാ​യ ഡീ​നെ​ക്സ്റ്റ് ഡേ​വി​ഡ്, സോ​ജ​ൻ ജോ​ർ​ജ്, ആ​ശ തോ​മ​സ്, മ​ത​ബോ​ധ​ന വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ ജീ​ൻ ജോ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജി​സ് എ​മി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

NRI

ലെ​യോ മാ​ർ​പാ​പ്പ​യ്ക്കു​ള്ള ജ​ന്മ​ദി​ന കാ​ർ​ഡു​ക​ൾ ന​ൽ​കി മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ലെ മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്കു​ള്ള ജ​ന്മ​ദി​ന കാ​ർ​ഡു​ക​ൾ അ​പ്പ​സ്തോ​ലി​ക് ന​ൺ​സി​യോ ആ​ർ​ച്ച്ബി​ഷ​പ് ചാ​ൾ​സ് ബാ​ൽ​വൊ​ക്ക് കൈ​മാ​റി.

ഇ​ട​വ​ക സ​ന്ദ​ർ​ശ​ന വേ​ള​യി​ലാ​ണ് ഈ മാസം 14ന് ​ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന മാ​ർ​പാ​പ്പ​യ്ക്കു​ള്ള കാ​ർ​ഡു​ക​ൾ കൈ​മാ​റി​യ​ത്. മ​ത​ബോ​ധ​ന വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ ജീ​ൻ വ​ർ​ഗീ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജി​സ് എ​മി​ൽ എ​ന്നി​വ​രാ​ണ് കാ​ർ​ഡു​ക​ൾ കൈ​മാ​റി​യ​ത്.

ച​ട​ങ്ങി​ൽ ഡാ​ർ​വി​ൻ രൂ​പ​ത മെ​ത്രാ​ൻ ബി​ഷ​പ് ചാ​ൾ​സ് ഗൗ​ച്ചി, വി​കാ​രി റ​വ.​ഡോ. ജോ​ൺ പു​തു​വ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Latest News

Corehub Up