ഡാർവിൻ: മലയാളത്തിലും ഇംഗ്ലീഷിലും സമ്പൂർണ ബൈബിൾ പകർത്തിയെഴുതി മാതൃകയായിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകാംഗങ്ങൾ.
2025 സെപ്റ്റംബറിൽ ബൈബിൾ മാസാചരണമായി ഇടവക ആഘോഷിച്ചപ്പോൾ ബൈബിൾ പകർത്തിയെഴുത്തിനെ കുറിച്ചുള്ള ആലോചനയിൽ മലയാളത്തിൽ പകർത്തിയെഴുതി തുടങ്ങി.

ഏകദേശം നാലുമാസം കൊണ്ട് മലയാളം പകർത്തിയെഴുത്തു പൂർത്തിയാക്കി. തുടർന്ന് മതബോധന വിദ്യാർഥികൾക്കായി മതബോധന ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷിലും പകർത്തിയെഴുതി.
സമ്പൂർണ ബൈബിൾ മലയാളത്തിലും ഇംഗ്ലീഷിലുമായി പകർത്തിയെഴുത്ത് പൂർത്തിയാക്കാനായത് ദൈവത്തിന്റെ വലിയ അനുഗ്രഹവും ഇടവക മക്കളുടെ പൂർണ സഹകരണവുമാണെന്ന് വികാരി ഫാ. ഡോ. ജോൺ പുതുവ പറഞ്ഞു.
Tags : Bible Copy Writing St. Alphonsa Parish Darwin