x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ർ​വി​ൻ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു


Published: March 23, 2026 11:47 AM IST | Updated: March 23, 2026 11:47 AM IST

ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ ഡാ​ർ​വി​ൻ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി. ഡാ​ർ​വി​ൻ ഇ​റ്റാ​ലി​യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ഡാ​ർ​വി​ൻ രൂ​പ​ത മു​ൻ മെ​ത്രാ​ൻ ബി​ഷ​പ് യൂ​ജി​ൻ ഹെ​ർ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബൈ​ബി​ൾ ദൈ​വം ന​മു​ക്ക് ന​ൽ​കി​യ സ്നേ​ഹ​ത്തി​ന്‍റെ ക​ത്താ​ണെ​ന്നും ആ ​ക​ത്ത് നി​റ​യെ അ​വി​ടു​ത്തെ സ്നേ​ഹ​ത്തി​ന്‍റെ വ​ച​ന​മാ​ണെ​ന്നും ആ ​വ​ച​നം ജീ​വി​ക്കു​ന്ന​വ​രാ​ക​ണം നാ​മെ​ന്നും ബി​ഷ​പ് യൂ​ജി​ൻ പ​ങ്കു​വ​ച്ചു.

 

K-Rail Survey

മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഫാ. ​സാ​ജു ഇ​ല​ഞ്ഞി​യി​ൽ ന​യി​ക്കു​ന്നു. വി​കാ​രി ഫാ. ​ജോ​ൺ പു​തു​വ, കൈ​ക്കാ​ര​ന്മാ​രാ​യ സോ​ജ​ൻ ജോ​ർ​ജ്, ഡെ​നെ​ക്സ് ഡേ​വി​ഡ്, ആ​ശാ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.

ഡാ​ർ​വി​ൻ മേ​ഖ​ല​യി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കു​കൊ​ള്ളു​ന്ന ഈ ​വാ​ർ​ഷി​ക ധ്യാ​നം എ​ല്ലാ​വ​ർ​ക്കും വ​ലി​യൊ​രു അ​നു​ഭ​വ​മാ​ണെ​ന്ന് വി​കാ​രി ഫാ​. ജോ​ൺ പു​തു​വ പ​റ​ഞ്ഞു.

Tags : Bible Convention Darwin Australia

Recent News

Corehub Up