x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ർ​വി​നി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഐ​ഒ​സി

വെബ്ഡെസ്ക്
Published: August 17, 2026 10:33 AM IST | Updated: August 17, 2026 10:33 AM IST

പരിപാടിയിൽ നിന്ന്

ഡാ​ർ​വി​ൻ: ഓ​സ്ട്രേ​ലി​യ​യി​ലെ ഡാ​ർ​വി​നി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ (ഐ​ഒ​സി) കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 80-ാമ​ത് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യം ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. ഡാ​ർ​വി​നി​ൽ ഉ​ണ്ടോ​ലി​യ ഗാ​ർ​ഡ​ൻ ടി​വിയി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നോ​ർ​ത്തേ​ൺ ടെ​റി​ട്ട​റി സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് പോ​ൾ പ​റോ​ക്കാ​ര​ൻ പ​താ​ക ഉ​യ​ർ​ത്തി.

അ​തി​നു​ശേ​ഷം ന​ട​ന്ന പു​തു​യോ​ഹം ജി​ൻ​സ​ൺ ചാ​ൾ​സ് നി​ർ​വ​ഹി​ച്ചു. ഈ ​അ​വ​സ​ര​ത്തി​ൽ റോ​യ​ൽ ഡാ​ർ​വി​ൻ ഹോ​സ്പി​റ്റ​ലി​ൽ 20 വ​ർ​ഷ​മാ​യി നഴ്സായി ജോ​ലി​യി​ലു​ള്ള ലൈ​സ ബേ​ബി, എ​ലി​സ​ബ​ത്ത് ലി​ജു, നൈ​സി ബെ​ന്നി, ബേ​ബി കു​ര്യ​ൻ എ​ന്നി​വ​ർ​ക്കു മൊ​മ​ന്‍റോ ന​ൽ​കി ആദ​രി​ച്ചു.

 

K-Rail Survey

സെന്‍റ് പോ​ൾ പള്ളി വി​കാ​രി ഫാ​. ജോ​ൺ പു​തു​വ, ചെ​സ് ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ്‌ ത​യി​ൽ എ​ന്നി​വ​ർ അ​നു​മോ​ദ​ന പ്ര​സം​ഗം ന​ട​ത്തി. സ്റ്റേ​റ്റ് ക​മ്മി​റ്റി മെ​മ്പ​ർ ജോ​ർ​ജ് വ​ർഗീ​സ് കു​ര്യ​ൻ സ്വാ​ഗ​ത​വും ക​മ്മി​റ്റി മെ​മ്പ​ർ ടോം ​തി​രു​ത്ത​ന​ത്തി​ൽ ന​ന്ദിയും പ​റ​ഞ്ഞു.

പോ​ൾ ജോ​സ​ഫ്, ന​വീ​ൻ കു​മാ​ർ, ജ​ക്സ​ൺ ജോ​ർ​ജ്, ബി​നു കു​മാ​ർ, റോ​ബി​ൻ പീ​റ്റ​ർ, ഡോ​. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​നു റോ​സ് പ്രോ​ഗ്രാം ക​മ്പ​നി കോഓർഡി​നേ​റ്റ​ർ ആ​യി​രു​ന്നു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​കളും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.

Tags : IOC IndependenceDay Darwin Australia

Recent News

Corehub Up