x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ഷ​ൻ സം​ഗ​മം ഡാ​ള​സി​ൽ സ​മാ​പി​ച്ചു

രാ​ജൂ ത​ര​ക​ൻ
Published: July 3, 2026 10:07 AM IST | Updated: July 3, 2026 10:21 AM IST

മി​ഷ​ൻ സം​ഗ​മം അംഗങ്ങൾ

ഡാ​ള​സ്: ഡാ​ള​സ് സി​റ്റി-​വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "മി​ഷ​ൻ സം​ഗ​മം-2026' ഗാ​ർ​ല​ൻ​ഡി​ലെ കം​ഫ​ർ​ട്ട് ഫു​ൾ ഗോ​സ്പ​ൽ ച​ർ​ച്ചി​ൽ വ​ച്ച് വി​ജ​യ​ക​ര​മാ​യി ന​ട​ന്നു.

രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്ത് മെ​ട്രോ​പ്ലെ​ക്സി​ലെ വി​വി​ധ സ​ഭ​ക​ളി​ൽ നി​ന്നും സം​ഘ​ട​ന​ക​ളി​ൽ നി​ന്നു​മു​ള്ള നി​ര​വ​ധി വി​ശ്വാ​സി​ക​ളും പാ​സ്റ്റേ​ഴ്സും പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി, നി​ല​വി​ൽ ഡാ​ള​സ് പ​ട്ട​ണ​ത്തി​ൽ താ​മ​സി​ച്ചു​കൊ​ണ്ട് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മി​ഷ​ണ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വ്യ​ക്തി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

വി​വി​ധ സു​വി​ശേ​ഷീ​ക​ര​ണ മേ​ഖ​ല​ക​ളി​ൽ, ലോ​ക​ത്ത് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 20-ഓ​ളം മി​നി​സ്ട്രി ലീ​ഡ​ർ​മാ​ർ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

 

K-Rail Survey

ദീ​ർ​ഘ​കാ​ല​മാ​യി വ​ട​ക്കേ ഇ​ന്ത്യ​യി​ൽ മി​ഷ​ന​റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന "മ​സീ​ഹ് മ​ണ്ഡ​ലി' സ​ഭ​യു​ടെ പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ സ​ജി മാ​ത്യു സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യ​റി​ഞ്ഞ് മി​ഷ​ൻ രം​ഗ​ത്തേ​ക്ക് കൂ​ടു​ത​ൽ ആ​ളു​ക​ൾ ക​ട​ന്നു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ ശ​ക്ത​മാ​യ മി​ഷ​ൻ ച​ല​ഞ്ചി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്തു.

തു​ട​ർ​ന്ന് ന​ട​ന്ന പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യ്ക്ക് പാ​സ്റ്റ​ർ ഷാ​ജി ക​ര​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കു​ക​യും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി അ​നു​ഗ്ര​ഹ പ്രാ​ർ​ത്ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു.

റ​വ. തോ​മ​സ് മു​ല്ല​യ്ക്ക​ൽ(​ചെ​യ​ർ​മാ​ൻ), റ​വ. ഡോ. ​തോ​മ​സ് ഇ​ടി​ക്കു​ള(​കോ-​ചെ​യ​ർ​മാ​ൻ), എ​സ്. പി. ​ജെ​യിം​സ്(​സെ​ക്ര​ട്ട​റി), തോ​മ​സ് ചെ​ല്ലേ​ത്ത് (ട്ര​ഷ​റാ​ർ) എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

മ്യൂ​സി​ക് കോ​ർ​ഡി​നേ​റ്റ​ർ ബ്ലെ​സ്സ​ൻ കു​ന്നേ​ൽ നേ​തൃ​ത്വം ന​ൽ​കി​യ സം​ഗീ​ത​ശു​ശ്രൂ​ഷ​യി​ൽ കം​ഫ​ർ​ട്ട് ഫു​ൾ ഗോ​സ്പ​ൽ ച​ർ​ച്ച് ക്വ​യ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.Dallascitywide.org സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

Tags : Mission Sangamam 2026 Dallas Conclude USA

Recent News

Corehub Up