x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ തോ​മാ​ശ്ലീ​ഹാ തി​രു​നാ​ൾ; മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട് മു​ഖ്യ​കാ​ർ​മി​ക​ൻ

മാർട്ടിൻ വിലങ്ങോലിൽ
Published: July 7, 2026 11:13 AM IST | Updated: July 7, 2026 11:13 AM IST

മാർ ജോർജ് കൂവക്കാടിന് ലഭിച്ച വരവേൽപ്പ്

ഡാ​ള​സ്: ഭാ​ര​ത​ത്തി​ന് പു​റ​ത്തു​ള്ള ആ​ദ്യ​ത്തെ സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ദേ​വാ​ല​യ​മാ​യ ഡാ​ളസ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മിക​ത്വം വ​ഹി​ക്കാ​ൻ വ​ത്തി​ക്കാ​നി​ലെ മ​താ​ന്ത​ര സം​വാ​ദ ഡി​കാ​സ്റ്റ​റി​യു​ടെ പ്രി​ഫെ​ക്ട് ക​ർ​ദിനാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട് എ​ത്തി.

ക​ർ​ദിനാ​ളി​ന്‍റെ സ​ന്ദ​ർ​ശ​നം ഇ​ട​വ​ക​യ്ക്കും പ്ര​വാ​സി സീ​റോമ​ല​ബാ​ർ വി​ശ്വാ​സി​സ​മൂ​ഹ​ത്തി​നും ച​രി​ത്ര​പ്ര​ധാ​ന​മാ​യ നി​മി​ഷ​മാ​യി. ഡാ​ളസ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ക​ർ​ദി​നാ​ളി​നെ സ​ഭാ​വി​ശ്വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ഉ​ൾ​പ്പെ​ടെ വ​ലി​യ ജ​നാ​വ​ലി ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ക്രി​സ്റ്റി​ൻ പു​തി​യ​കു​ന്നേ​ൽ പൂ​ച്ചെ​ണ്ട് ന​ൽ​കി അ​ദ്ദേ​ഹ​ത്തെ വ​ര​വേ​റ്റു. തു​ട​ർ​ന്ന് ഡാള​സ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ കേ​ര​ളീ​യ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ക​ർ​ദി​നാ​ളി​ന് ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം ന​ൽ​കി.

 

K-Rail Survey K-Rail Survey K-Rail Survey

ഫൊ​റോ​നാ വി​കാ​രി ഫാ. ​സി​ബി സെ​ബാ​സ്റ്റ്യ​ൻ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ക്രി​സ്റ്റി​ൻ പു​തി​യ​കു​ന്നേ​ൽ, മു​ൻ വി​കാ​രി ഫാ. ​ജോ​ജി ക​ണി​യാം​പ​ടി, കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യൂ​സ് മു​ഞ്ഞ​നാ​ട്ട്, ഫാ. ​ജി​മ്മി എ​ട​ക്ക​ള​ത്തൂ​ർ, ഫാ. ​ജോ​ർ​ജ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ഫാ. ​ജെ​യ്സ​ൺ സേ​വ്യ​ർ പു​ന്നോ​ലി​ക്കു​ന്നേ​ൽ, വി​വി​ധ സ​ന്യാ​സി​നി സ​മൂ​ഹ​ങ്ങ​ളി​ലെ സി​സ്റ്റ​ർ​മാ​ർ, കൈ​ക്കാ​ര​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ക​ർ​ദി​നാ​ളി​നെ ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു.

ദേ​വാ​ല​യ​ത്തി​ലെ​ത്തി​യ ക​ർ​ദി​നാ​ൾ അ​ൾ​ത്താ​ര​യ്ക്ക് മു​ന്നി​ൽ മു​ട്ടു​കു​ത്തി പ്രാ​ർ​ഥി​ച്ച​ശേ​ഷം തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും മു​ഖ്യ​കാ​ർമി​ക​ത്വം വ​ഹി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലെ സ​ന്ദേ​ശ​ത്തി​ൽ വി​ശ്വാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ സ​ഭാ​പാ​ര​മ്പ​ര്യം സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

കു​ർ​ബാ​ന​യ്ക്ക് ശേ​ഷം നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത ഗം​ഭീ​ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു. തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വൈകുന്നേരം അഞ്ചിന് ആ​ഘോ​ഷ​മാ​യ റാ​സ​ക്കു​ർ​ബാ​ന ന​ട​ക്കും.

 

തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും രാ​ത്രി എട്ടിന് ക്രി​സ്ത്യ​ൻ റാ​പ്പ​ർ സം​ഗീ​ത​പ​രി​പാ​ടി​യും അ​ര​ങ്ങേ​റും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ട​ക്കു​ന്ന കൊ​ടി​യി​റ​ക്ക​ത്തോ​ടെ ഇ​ത്ത​വ​ണ​ത്തെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​കും.

Tags : Mar George Koovakad Dallas St. Thomas Forane Church

Recent News

Corehub Up