x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ ആ​ഡം​ബ​ര കാ​ര​വാ​നും ലേ​ലം ചെ​യ്ത് പോ​ലീ​സ്

വെബ് ഡെസ്‌ക്
Published: July 8, 2026 07:27 PM IST | Updated: July 8, 2026 07:27 PM IST

ലേലം ചെയ്ത കാരവാൻ

ചേ​ർ​ത്ത​ല: നി​ര​വ​ധി ത​ട്ടി​പ്പു​കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ ആ​ഡം​ബ​ര കാ​ര​വാ​നും ലേ​ലം ചെ​യ്ത് പോ​ലീ​സ്. ചേ​ർ​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഹ​ന​മാ​ണ് ലേ​ലം ചെ​യ്ത​ത്.

നേ​ര​ത്തെ മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​ന്‍റെ ആ​റ് ആ​ഡം​ബ​ര കാ​റു​ക​ളും ലേ​ലം ചെ​യ്തി​രു​ന്നു. ലേ​ല​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ വാ​ഹ​നം പൊ​ളി​ക്കു​ന്ന​തി​നാ​യി ആ​ലു​വ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. നേ​ര​ത്തെ ലേ​ലം ചെ​യ്ത കാ​റു​ക​ളും ആ​ലു​വ​യി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്.

എ​ൽ​ഇ​ഡി ടി​വി, റ​ഫ്രി​ജ​റേ​റ്റ​ർ, വാ​ൾ ക്ലോ​ക്ക്, ക​ട്ടി​ൽ തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് കാ​ര​വാ​ൻ. അ​നേ​കം സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്കും ര​ഹ​സ്യ ച​ർ​ച്ച​ക​ൾ​ക്കും സാ​ക്ഷ്യം വ​ഹി​ച്ച വാ​ഹ​ന​ത്തി​ന്‍റെ അ​വ​സാ​ന അ​ധ്യാ​യ​മാ​ണ് ഇ​തോ​ടെ പൂ​ർ​ത്തി​യാ​കു​ന്ന​ത്.

Tags : Deepika BreakingNews NewsUpdate Headlines

Recent News

Corehub Up