x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത് മാ​ത്ര​മ​ല്ല സ​ർ​ക്കാ​രി​ന്‍റെ ചു​മ​ത​ല: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

വെബ് ഡെസ്‌ക്
Published: July 8, 2026 08:35 PM IST | Updated: July 8, 2026 08:35 PM IST

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ലി​ൽ ദു​ര​ന്ത​ത്തോ​ടു​ള്ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​നം സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യ​ത്തെ​യാ​ണ് തു​റ​ന്നു​കാ​ട്ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഭ​ര​ണാ​ധി​കാ​രി​ക​ളി​ൽ നി​ന്ന് അ​ർ​ഹി​ക്കു​ന്ന​ത് സ​ഹാ​നു​ഭൂ​തി​യും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും മി​ക​ച്ച നേ​തൃ​ത്വ​വു​മാ​ണ്. അ​ല്ലാ​തെ അ​ഹ​ങ്കാ​ര​മ​ല്ലെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വി​മ​ർ​ശി​ച്ചു. വി.​ഡി. സ​തീ​ശ​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

വ​യ​നാ​ട്ടി​ൽ ന​ട​ന്ന ദു​ര​ന്ത​ത്തി​ന് കാ​ര​ണം മ​ണ്ണ് കൂ​ട്ടി​യി​ട്ട​ത് മാ​റ്റ​ത്തി​നി​ലാ​ണെ​ന്നും, അ​ല​ർ​ട്ട് ന​ൽ​കാ​ത്ത​ത​ല്ല പ്ര​ശ്ന​വു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ഹാ​സ​ത്തോ​ടെ​യു​ള്ള വീ​ഡി​യോ ആ​ണ് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പ​ങ്കു​വ​ച്ച​ത്.

സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ അ​നു​സ​രി​ക്കാ​ത്ത ഒ​രു ക​രാ​റു​കാ​ര​ന് മു​ന്നി​ൽ ത​ങ്ങ​ൾ നി​സ​ഹാ​യ​രാ​യി​രു​ന്നു എ​ന്ന് ന​ടി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടാ​ൻ ക​ഴി​യി​ല്ല. വെ​റു​മൊ​രു മു​ന്ന​റി​യി​പ്പ് ന​ൽ​ക​ല​ല്ല സ​ർ​ക്കാ​രി​ന്‍റെ ചു​മ​ത​ല​യെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : BreakingNews NewsUpdate Headlines Deepika

Recent News

Corehub Up