x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രാ​ർ ക​മ്പ​നി​യു​ടെ ലോ​റി​ക​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ മോ​ഷ​ണം; മൂ​ന്ന് ജീ​വ​ന​ക്കാ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: July 8, 2026 10:04 PM IST | Updated: July 8, 2026 10:04 PM IST

പിടിയിലായ പ്രതികൾ

പ​ത്ത​നം​തി​ട്ട: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ക​രാ​റെ​ടു​ത്തി​രു​ന്ന ക​മ്പ​നി​യു​ടെ ട്രെ​യി​ല​ർ ലോ​റി​ക​ളി​ൽ നി​ന്നും വി​ല​പി​ടി​പ്പു​ള്ള പാ​ർ​ട്സു​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​രാ​യ മൂ​ന്ന് യു​വാ​ക്ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

ചി​റ്റാ​ർ സീ​ത​ത്തോ​ട് ഗു​രു​നാ​ഥ​ൻ മ​ണ്ണ് താ​മ​ര​ശേ​രി​യി​ൽ വീ​ട്ടി​ൽ വി​വേ​ക് ടി.​പി (29), ചി​റ്റാ​ർ സീ​ത​ത്തോ​ട് 86 മൂ​ട്ട​പ്പ​ടി ന​ല്ലാ​നി​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ ന​സീം നാ​സ​ർ (21), ചി​റ്റാ​ർ സീ​ത​ത്തോ​ട് മൂ​ന്നു ക​ല്ല് കോ​ർ​ട്ട് പ​ടി ചേ​ത്ത​യ്ക്ക പ​റ​മ്പി​ൽ വീ​ട്ടി​ൽ ആ​ഷി എ​ന്ന് വി​ളി​ക്കു​ന്ന ഹാ​ഷിം (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ല​പ്പു​ഴ പാ​തി​ര​പ്പ​ള്ളി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്വാ ജി​നോ ട്രേ​ഡിം​ഗ് ക​മ്പ​നി​യു​ടെ വ​ക ട്രെ​യി​ല​ർ ലോ​റി​ക​ളി​ലാ​ണ് പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. മെ​യ് ഒ​ന്നി​നും ജൂ​ൺ എ​ട്ടി​നും ഇ​ട​യി​ലു​ള്ള കാ​ല​യ​ള​വി​ലാ​യി​രു​ന്നു മോ​ഷ​ണം.

ലോ​റി​ക​ളു​ടെ ബാ​റ്റ​റി​ക​ൾ, ട​യ​റു​ക​ൾ, ഡി​സ്കു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ര​ണ്ട് ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ സാ​മ​ഗ്രി​ക​ളാ​ണ് മോ​ഷ്ടി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags : Crime Police Investigation CaseFile FIR Arrest

Recent News

Corehub Up