x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​സ്ഥാ​ന​ത്തെ ര​ണ്ടാം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കെ. ​ക​രു​ണാ​ക​ര​ന്‍റെ പേ​ര്; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി  

വെബ് ഡെസ്‌ക്
Published: July 8, 2026 09:44 PM IST | Updated: July 8, 2026 09:44 PM IST

കെ. കരുണാകരൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ ര​ണ്ടാം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കെ. ​ക​രു​ണാ​ക​ര​ൻ മെ​മ്മോ​റി​യ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. ജ​ന​റ​ൽ ആ​ശു​പ​ത്രി​യും തൈ​ക്കാ​ട് ആ​ശു​പ​ത്രി​യും ചേ​ർ​ന്നാ​ണ് ര​ണ്ടാം മെ​ഡി​ക്ക​ൽ കോ​ള​ജ് രൂ​പീ​ക​രി​ക്കു​ക.

എ​ൻ​എ​ച്ച്എം‌ പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ര​ണ്ടാം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ഈ ​അ​ധ്യ​യ​ന​വ​ർ​ഷം ത​ന്നെ പ്ര​വേ​ശ​നം ആ​രം​ഭി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പു​തു​താ​യി രൂ​പീ​ക​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 150 കോ​ടി​യു​ടെ കേ​ന്ദ്ര​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​വ​ശ്യം ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്ന​താ​യി കേ​ന്ദ്ര​മ​ന്ത്രി ജെ.​പി.​ന​ദ്ദ മ​റു​പ​ടി​യും ന​ൽ​കി​യി​രു​ന്നു.

Tags : Deepika BreakingNews NewsUpdate Headlines

Recent News

Corehub Up